വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഹിഷ്‌ണുതയ്‌ക്കു പ്രതിഫലം ലഭിക്കുന്നു
    രാജ്യ ശുശ്രൂഷ—2004 | ആഗസ്റ്റ്‌
    • സഹിഷ്‌ണു​ത​യ്‌ക്കു പ്രതി​ഫലം ലഭിക്കു​ന്നു

      1 “നിങ്ങൾ ക്ഷമകൊ​ണ്ടു [അതായത്‌, സഹിഷ്‌ണു​ത​യാൽ] നിങ്ങളു​ടെ പ്രാണനെ നേടും.” (ലൂക്കൊ. 21:19) ‘ലോകാ​വ​സാ​നം’ അഥവാ ഈ വ്യവസ്ഥി​തി​യു​ടെ സമാപനം സംബന്ധിച്ച യേശു​വി​ന്റെ പ്രവച​ന​ത്തി​ന്റെ ഭാഗമാണ്‌ ഈ വാക്കുകൾ. വിശ്വ​സ്‌തത മുറുകെ പിടി​ക്കവേ നാം പല പരി​ശോ​ധ​നകൾ നേരി​ടേ​ണ്ടി​വ​രും എന്ന്‌ അതു വ്യക്തമാ​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ ശക്തിയാൽ നമുക്ക്‌ എല്ലാവർക്കും ‘അവസാ​ന​ത്തോ​ളം സഹിച്ചു നിൽക്കാ​നും’ ‘രക്ഷിക്ക​പ്പെ​ടാ​നും’ കഴിയും.—മത്താ. 24:3, 13; ഫിലി. 4:13.

      2 പീഡനം, ആരോഗ്യ പ്രശ്‌നങ്ങൾ, സാമ്പത്തിക ബുദ്ധി​മുട്ട്‌, വൈകാ​രിക ക്ലേശം എന്നിവ​യെ​ല്ലാം ഓരോ ദിവസ​ത്തെ​യും ദുരി​ത​പൂർണ​മാ​ക്കി​യേ​ക്കാം. ഒപ്പം, യഹോ​വ​യോ​ടുള്ള നമ്മുടെ നിർമലത തകർക്കാൻ സാത്താൻ അഹോ​രാ​ത്രം ശ്രമി​ക്കു​ക​യാണ്‌ എന്നതും നാം മറന്നു​ക​ള​യ​രുത്‌. ഓരോ ദിവസ​വും സ്വർഗീയ പിതാ​വി​നോ​ടുള്ള വിശ്വ​സ്‌ത​ത​യിൽ നാം നിലനിൽക്കു​മ്പോൾ യഹോ​വയെ നിന്ദി​ക്കു​ന്ന​വനു മറുപടി കൊടു​ക്കു​ന്ന​തിൽ നാം നമ്മുടെ പങ്ക്‌ നിർവ​ഹി​ക്കു​ക​യാണ്‌. പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ നാം പൊഴി​ക്കുന്ന “കണ്ണുനീർ” യഹോവ മറക്കു​ന്നില്ല എന്നത്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! ആ കണ്ണുനീർ അവനു വില​പ്പെ​ട്ട​താണ്‌. നമ്മുടെ വിശ്വ​സ്‌തത അവന്റെ ഹൃദയത്തെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ക്കു​ന്നു.—സങ്കീ. 56:8; സദൃ. 27:11.

      3 പരിശോധനകളാൽ ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു: ദുർബ​ല​മായ വിശ്വാ​സ​മോ, അഹങ്കാ​ര​മോ അസഹി​ഷ്‌ണു​ത​യോ പോലുള്ള വ്യക്തിത്വ വൈക​ല്യ​ങ്ങ​ളോ നമുക്ക്‌ ഉണ്ടെങ്കിൽ അവ വെളി​പ്പെ​ടു​ത്താൻ കഷ്ടത പര്യാ​പ്‌ത​മാണ്‌. തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ മാർഗ​ങ്ങ​ളി​ലൂ​ടെ പരി​ശോ​ധ​ന​ക​ളിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാ​നോ അവ അവസാ​നി​പ്പി​ക്കാ​നോ ശ്രമി​ക്കു​ന്ന​തി​നു പകരം ദൈവ​വ​ചനം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്ന​തു​പോ​ലെ, ‘സഹിഷ്‌ണു​തയെ അതിന്റെ പ്രവൃത്തി തികയ്‌ക്കാൻ’ (NW) നാം അനുവ​ദി​ക്കണം.’ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ പരി​ശോ​ധ​നകൾ വിശ്വ​സ്‌ത​ത​യോ​ടെ സഹിക്കു​ന്നത്‌ “തികഞ്ഞ​വ​രും സമ്പൂർണ്ണ​രും” ആയിത്തീ​രാൻ നമ്മെ സഹായി​ക്കും. (യാക്കോ. 1:2-4) ന്യായ​യു​ക്തത, സമാനു​ഭാ​വം, കരുണ തുടങ്ങിയ അമൂല്യ ഗുണങ്ങൾ നട്ടുവ​ളർത്താൻ സഹിഷ്‌ണു​ത​യ്‌ക്കു നമ്മെ സഹായി​ക്കാൻ കഴിയും.—റോമ. 12:15.

      4 പരിശോധിക്കപ്പെട്ട വിശ്വാ​സം: നാം പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കു​മ്പോൾ നമ്മുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെട്ട്‌ മാറ്റു​ള്ള​തെന്നു തെളി​യു​ന്നു, അതാകട്ടെ ദൈവ​ദൃ​ഷ്ടി​യിൽ അത്യന്തം മൂല്യ​മുള്ള ഒരു സംഗതി​യാണ്‌. (1 പത്രൊ. 1:6, 7) അത്തരം വിശ്വാ​സം, ഭാവി​യിൽ പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ പിടി​ച്ചു​നിൽക്കാൻ നമ്മെ സജ്ജരാ​ക്കു​ന്നു. കൂടു​ത​ലാ​യി, നമ്മു​ടെ​മേൽ ദൈവാം​ഗീ​കാ​രം ഉണ്ടെന്നു തിരി​ച്ച​റി​യാൻ നമുക്കു കഴിയു​ന്നു. അതു നമ്മുടെ പ്രത്യാ​ശയെ ശക്തി​പ്പെ​ടു​ത്തു​ക​യും അതിനെ കൂടുതൽ യഥാർഥ​മാ​ക്കി​ത്തീർക്കു​ക​യും ചെയ്യും.—റോമ. 5:3-5.

      5 സഹിഷ്‌ണുതയ്‌ക്കുള്ള പരമമായ പ്രതി​ഫലം യാക്കോബ്‌ 1:12-ൽ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നു: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യ​വാൻ; അവൻ കൊള്ളാ​കു​ന്ന​വ​നാ​യി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു വാഗ്‌ദത്തം ചെയ്‌ത ജീവകി​രീ​ടം പ്രാപി​ക്കും.” അതു​കൊണ്ട്‌, യഹോവ “തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു” സമൃദ്ധ​മാ​യി പ്രതി​ഫലം കൊടു​ക്കു​മെ​ന്നുള്ള ഉത്തമ വിശ്വാ​സ​ത്തോ​ടെ, അവനോ​ടുള്ള ഭക്തിയിൽ നമുക്ക്‌ അചഞ്ചല​രാ​യി നില​കൊ​ള്ളാം.

  • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
    രാജ്യ ശുശ്രൂഷ—2004 | ആഗസ്റ്റ്‌
    • പുരോ​ഗ​മ​നാ​ത്മ​ക​മായ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തൽ

      ഭാഗം 2: അധ്യയനം നടത്താൻ തയ്യാറാ​കൽ

      1 ഫലപ്രദമായി ബൈബി​ള​ധ്യ​യനം നടത്തുക എന്നതിൽ വിഷയം ചർച്ച ചെയ്യു​ക​യും പരാമർശി​ച്ചി​രി​ക്കുന്ന വാക്യങ്ങൾ എടുത്തു നോക്കു​ക​യും ചെയ്യു​ന്ന​തി​ല​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. വിവരങ്ങൾ വിദ്യാർഥി​യു​ടെ ഹൃദയത്തെ സ്‌പർശി​ക്കും​വി​ധം നാം അവതരി​പ്പി​ക്കേ​ണ്ട​തുണ്ട്‌. ഇതിന്‌ വിദ്യാർഥി​യെ മനസ്സിൽ കണ്ടു​കൊ​ണ്ടുള്ള സമഗ്ര​മായ തയ്യാറാ​കൽ ആവശ്യ​മാണ്‌.—സദൃ. 15:28.

      2 തയ്യാറാകാൻ കഴിയുന്ന വിധം: വിദ്യാർഥി​യെ കുറി​ച്ചും അയാളു​ടെ ആവശ്യ​ങ്ങളെ കുറി​ച്ചും യഹോ​വ​യോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടു തുടങ്ങുക. വിദ്യാർഥി​യു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രു​ന്ന​തി​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു യാചി​ക്കുക. (കൊലൊ. 1:9, 10) പ്രതി​പാ​ദ്യ വിഷയം വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ പാഠത്തി​ന്റെ ശീർഷകം, ഉപശീർഷ​കങ്ങൾ, ചിത്രങ്ങൾ എന്നിവ കാണുക. എന്നിട്ട്‌ സ്വയം ചോദി​ക്കുക: ‘ഈ പഠനഭാ​ഗ​ത്തി​ന്റെ സാരാം​ശം എന്താണ്‌?’ അധ്യയനം നിർവ​ഹി​ക്കു​മ്പോൾ മുഖ്യ ആശയങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ക്കാൻ ഇതു നിങ്ങളെ സഹായി​ക്കും.

      3 ഓരോ ഖണ്ഡിക​യും ശ്രദ്ധാ​പൂർവം അവലോ​കനം ചെയ്യുക. അച്ചടിച്ച ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക, മുഖ്യ ആശയങ്ങൾ ഉൾക്കൊ​ള്ളുന്ന വാക്കു​ക​ളു​ടെ​യും വാചക​ങ്ങ​ളു​ടെ​യും അടിയിൽ മാത്രം വരയ്‌ക്കുക. ഖണ്ഡിക​യിൽ പരാമർശി​ച്ചി​രി​ക്കുന്ന വാക്യങ്ങൾ അതിലെ മുഖ്യ ആശയ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിശക​ലനം ചെയ്‌ത്‌ അധ്യയന സമയത്തു വായി​ക്കേണ്ട വാക്യങ്ങൾ നിശ്ചയി​ക്കുക. പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ മാർജി​നിൽ വാക്യ​ങ്ങളെ കുറി​ച്ചുള്ള കുറി​പ്പു​കൾ രേഖ​പ്പെ​ടു​ത്തു​ന്നതു സഹായ​ക​മാ​യി​രു​ന്നേ​ക്കാം. താൻ പഠിക്കു​ന്നതു ദൈവ​വ​ച​ന​ത്തിൽനി​ന്നാണ്‌ എന്നു വ്യക്തമാ​യി കാണാൻ വിദ്യാർഥി​ക്കു കഴിയണം.—1 തെസ്സ. 2:13.

      4 അധ്യയനഭാഗം വിദ്യാർഥി​ക്കു വ്യക്തി​പ​ര​മാ​യി ബാധക​മാ​ക്കുക: അടുത്ത​താ​യി, വിദ്യാർഥി​യെ മനസ്സിൽ കണ്ടു​കൊണ്ട്‌ പാഠം പരിചി​ന്തി​ക്കുക. അയാൾ ഉന്നയി​ച്ചേ​ക്കാ​വുന്ന ചോദ്യ​ങ്ങൾ, അയാൾക്കു മനസ്സി​ലാ​ക്കാ​നോ അംഗീ​ക​രി​ക്കാ​നോ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വുന്ന ആശയങ്ങൾ എന്നിവ മുൻകൂ​ട്ടി കാണാൻ ശ്രമി​ക്കുക. സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തിന്‌ അയാൾ എന്തൊക്കെ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌? ആത്മീയ പുരോ​ഗ​തിക്ക്‌ അയാൾ ഏതു കാര്യ​ങ്ങ​ളി​ലാ​ണു മെച്ച​പ്പെ​ടേ​ണ്ടത്‌? എനിക്ക്‌ അയാളു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രാൻ എങ്ങനെ കഴിയും?’ തദനു​സ​രണം നിങ്ങളു​ടെ പഠിപ്പി​ക്കൽ അനുരൂ​പ​പ്പെ​ടു​ത്തുക. ചില​പ്പോ​ഴൊ​ക്കെ, ഒരു ആശയത്തി​ന്റെ​യോ ഒരു തിരു​വെ​ഴു​ത്തി​ന്റെ​യോ അർഥം മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഒരു ദൃഷ്ടാ​ന്ത​മോ വിശദീ​ക​ര​ണ​മോ കുറെ ചോദ്യ​ങ്ങൾത​ന്നെ​യോ ആവശ്യ​മാ​യി വരും എന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. (നെഹെ. 8:8) എന്നാൽ വിഷയ​ത്തോ​ടു നേരിട്ടു ബന്ധമി​ല്ലാത്ത വിവരങ്ങൾ തിരു​കി​ക്ക​യ​റ്റു​ന്നത്‌ ഒഴിവാ​ക്കുക. അധ്യയ​ന​ത്തി​ന്റെ ഒടുവിൽ, മുഖ്യ ആശയങ്ങൾ ഹ്രസ്വ​മാ​യി പുനര​വ​ലോ​കനം നടത്തു​ന്നതു നല്ലതാണ്‌, ആശയങ്ങൾ ഓർത്തി​രി​ക്കാൻ അതു വിദ്യാർഥി​യെ സഹായി​ക്കും.

      5 പുതിയവർ യഹോ​വ​യു​ടെ പുകഴ്‌ച​യ്‌ക്കാ​യി നീതി​ഫലം പുറ​പ്പെ​ടു​വി​ക്കു​മ്പോൾ നാമെത്ര സന്തോ​ഷി​ക്കു​ന്നു! (ഫിലി. 1:11) ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ അവരെ സഹായി​ക്കു​ന്ന​തിന്‌, ഓരോ തവണ ബൈബി​ള​ധ്യ​യനം നടത്തു​ന്ന​തി​നു മുമ്പും നന്നായി തയ്യാറാ​കുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക