വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • രാജ്യഘോഷണം​—⁠ഒരു അമൂല്യ പദവി
    രാജ്യ ശുശ്രൂഷ—2005 | ആഗസ്റ്റ്‌
    • രാജ്യഘോഷണം​—⁠ഒരു അമൂല്യ പദവി

      1 ജീവൻ നിലനിറുത്താൻ യഹോവ ചെയ്‌തിരിക്കുന്ന ഉദാരമായ കരുതലുകളിൽനിന്നു ഭൂമിയിലെ ശതകോടിക്കണക്കിനു നിവാസികൾ ദിവസവും പ്രയോജനം അനുഭവിക്കുന്നു. (മത്താ. 5:45) എന്നിരുന്നാലും വളരെ കുറച്ചുപേർ മാത്രമേ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ തങ്ങളുടെ സ്രഷ്ടാവിനോടു വിലമതിപ്പു പ്രകടിപ്പിക്കാനുള്ള അനുപമ പദവി ആസ്വദിക്കുന്നുള്ളൂ. (മത്താ. 24:14) ഈ അമൂല്യ പദവിയെ നിങ്ങൾ എത്രയധികം വിലമതിക്കുന്നുണ്ട്‌?

      2 രാജ്യഘോഷണം ദൈവത്തിനു ബഹുമതി കരേറ്റുകയും പ്രക്ഷുബ്ധമായ ഈ നാളുകളിൽ ഹൃദയവ്യഥ അനുഭവിക്കുന്നവർക്കു പ്രത്യാശയും ശാന്തിയും പകരുകയും ചെയ്യുന്നു. (എബ്രാ. 13:15) രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുന്നവർക്ക്‌ അതു നിത്യജീവനെ അർഥമാക്കുന്നു. (യോഹ. 17:3) ഏതു ജീവിതവൃത്തിക്ക്‌ അല്ലെങ്കിൽ തൊഴിലിന്‌ ആണ്‌ ഇത്തരം പ്രയോജനങ്ങൾ വാഗ്‌ദാനം ചെയ്യാനാകുന്നത്‌? പൗലൊസ്‌ അപ്പൊസ്‌തലൻ തന്റെ ശുശ്രൂഷ നിറവേറ്റിയ വിധത്താൽ അതിനോടുള്ള വിലമതിപ്പു പ്രകടിപ്പിച്ചു. അവൻ ശുശ്രൂഷയെ ഒരു നിക്ഷേപം അഥവാ നിധി ആയി വീക്ഷിച്ചു.​—⁠പ്രവൃ. 20:20, 21, 24; 2 കൊരി. 4:1, 7.

      3 നമ്മുടെ അമൂല്യ പദവിയെ വിലമതിക്കൽ: നമ്മുടെ സേവനത്തിന്റെ ഗുണനിലവാരത്തിനു ശ്രദ്ധ കൊടുക്കുന്നതാണ്‌ പ്രസംഗ പദവിയോടു വിലമതിപ്പു പ്രകടമാക്കാനാകുന്ന ഒരു വിധം. ശ്രോതാക്കളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന ഒരു അവതരണം തയ്യാറാകാൻ നാം സമയമെടുക്കാറുണ്ടോ? തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിലും ആളുകളുമായി ന്യായവാദം ചെയ്യുന്നതിലും നമുക്കുള്ള വൈദഗ്‌ധ്യം മെച്ചപ്പെടുത്താൻ നമുക്കാകുമോ? നിയമിത പ്രദേശം നാം സമഗ്രമായി പ്രവർത്തിക്കുന്നുണ്ടോ? ഒരു ബൈബിളധ്യയനം ആരംഭിക്കുന്നതും നടത്തുന്നതും എങ്ങനെയെന്നു നമുക്കറിയാമോ? ഈ പ്രവർത്തനം സംബന്ധിച്ച ഉചിതമായ ഒരു വീക്ഷണം, കഴിഞ്ഞകാലത്തെയും ഇക്കാലത്തെയും വിശ്വസ്‌ത ക്രിസ്‌ത്യാനികളുടെ കാര്യത്തിലെന്നപോലെ നമ്മെയും പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു, നമുക്കുള്ള പദവിയെ നാം അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു.​—⁠മത്താ. 25:14-23.

      4 പ്രായാധിക്യത്താലോ അനാരോഗ്യത്താലോ പ്രയാസകരമായ മറ്റു സാഹചര്യങ്ങളാലോ നാം വിഷമതകൾ അനുഭവിക്കുമ്പോൾ, ശുശ്രൂഷയിൽ പങ്കുപറ്റാനുള്ള നമ്മുടെ തീക്ഷ്‌ണ ശ്രമങ്ങൾ തീർച്ചയായും അങ്ങേയറ്റം വിലമതിക്കപ്പെടുന്നുവെന്ന്‌ അറിയുന്നത്‌ ആശ്വാസകരമാണ്‌. തന്റെ സേവനത്തിലുള്ള അത്തരം ശ്രമങ്ങളെ​—⁠മറ്റുള്ളവർ വിലകുറഞ്ഞതായി കണക്കാക്കുന്നവയെപ്പോലും​—⁠യഹോവ വിലയേറിയതായി കാണുന്നുവെന്ന്‌ ദൈവവചനം നമുക്ക്‌ ഉറപ്പുതരുന്നു.​—⁠ലൂക്കൊ. 21:1-4.

      5 രാജ്യഘോഷണം വലിയ സംതൃപ്‌തിയുടെ ഒരു ഉറവാണ്‌. 92 വയസ്സുള്ള ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “തെല്ലും ഖേദമില്ലാതെ, ദൈവത്തിനുള്ള സമർപ്പിത സേവനത്തിന്റെ 80 വർഷങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കാൻ കഴിയുന്നത്‌ എന്തൊരു പദവിയാണ്‌! എന്റെ ജീവിതയാത്ര ഒരിക്കൽക്കൂടെ ആവർത്തിക്കാൻ എനിക്കാകുമെങ്കിൽ, ഇതുവരെ ജീവിച്ചതുപോലെ തന്നെയേ ഞാൻ വീണ്ടും ജീവിക്കൂ. കാരണം, ‘ദൈവത്തിന്റെ ദയ ജീവനെക്കാൾ നല്ലതാണ്‌.’” (സങ്കീ. 63:3) ദൈവത്തിൽനിന്നുള്ള അമൂല്യ പദവിയായ രാജ്യഘോഷണ വേലയെ നമുക്കും അങ്ങേയറ്റം വിലയേറിയതായി കരുതാം.

  • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
    രാജ്യ ശുശ്രൂഷ—2005 | ആഗസ്റ്റ്‌
    • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ

      ഭാഗം 12: ബൈബിളധ്യയനങ്ങൾ ആരംഭിക്കാനും നടത്താനും വിദ്യാർഥികളെ സഹായിക്കൽ

      1 നമ്മുടെ ബൈബിൾ വിദ്യാർഥികൾ വയൽശുശ്രൂഷയിൽ പങ്കുപറ്റാൻ തുടങ്ങുമ്പോൾ, സ്വന്തമായി ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുകയെന്ന ചിന്തതന്നെ അവരെ ഭയപ്പെടുത്തിയേക്കാം. നമ്മുടെ ശുശ്രൂഷയുടെ ഈ അനിവാര്യ ഭാഗത്തോടു ക്രിയാത്മകമായ ഒരു മനോഭാവം വളർത്തിയെടുക്കാൻ അവരെ നമുക്ക്‌ എങ്ങനെ സഹായിക്കാനാകും?​—⁠മത്താ. 24:14; 28:19, 20.

      2 ഒരു ബൈബിൾ വിദ്യാർഥി സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകൻ ആയിരിക്കാനുള്ള യോഗ്യതയിൽ എത്തിച്ചേരുമ്പോഴേക്കും അദ്ദേഹം സാധ്യതയനുസരിച്ച്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽനിന്നു പൂർണ പ്രയോജനം നേടാൻ ആരംഭിച്ചിട്ടുണ്ടാകും. വിദ്യാർഥിനിയമനങ്ങൾ തയ്യാറാകുന്നതിലും അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിനു ലഭിക്കുന്ന പരിശീലനം, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി” പ്രവർത്തിക്കുന്നതിന്‌ ഒരുവന്‌ ആവശ്യമായിരിക്കുന്ന പഠിപ്പിക്കൽ വൈദഗ്‌ധ്യങ്ങൾ വളർത്തിയെടുക്കാൻ അദ്ദേഹത്തെ സഹായിക്കും.​—⁠2 തിമൊ. 2:15.

      3 നിങ്ങളുടെ മാതൃകയിലൂടെ പഠിപ്പിക്കുക: വ്യക്തമായ നിർദേശങ്ങൾ നൽകിക്കൊണ്ടും നല്ല മാതൃക വെച്ചുകൊണ്ടും യേശു തന്റെ ശിഷ്യരെ പരിശീലിപ്പിച്ചു. “അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും,” അവൻ പറഞ്ഞു. (ലൂക്കൊ. 6:40) നിങ്ങളുടെ ശുശ്രൂഷയിൽ ഉചിതമായ മാതൃക വെച്ചുകൊണ്ട്‌ നിങ്ങൾ യേശുവിനെ അനുകരിക്കുന്നതു മർമപ്രധാനമാണ്‌. ശുശ്രൂഷയിലെ നിങ്ങളുടെ മാതൃക വിദ്യാർഥി നിരീക്ഷിക്കുമ്പോൾ, ബൈബിളധ്യയനങ്ങൾ ആരംഭിക്കുക എന്നതാണ്‌ മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ ഉദ്ദേശ്യമെന്ന്‌ അദ്ദേഹത്തിനു മനസ്സിലാകും.

      4 ഒരു അധ്യയനം വാഗ്‌ദാനം ചെയ്യുമ്പോൾ സാധാരണഗതിയിൽ, ബൈബിളധ്യയനം നടത്തുന്നവിധം സംബന്ധിച്ചു വിശദമായി വിവരിക്കേണ്ടതില്ലെന്നു വിദ്യാർഥിക്കു പറഞ്ഞു കൊടുക്കുക. അധ്യയനത്തിനുള്ള ഒരു പ്രസിദ്ധീകരണത്തിലെ ഒന്നോ രണ്ടോ ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട്‌ അധ്യയനം പ്രകടിപ്പിച്ചുകാണിക്കുന്നതാണു മിക്കപ്പോഴും ഏറ്റവും നല്ലത്‌. ഇതു ചെയ്യുന്നതിനുള്ള സഹായകമായ നിർദേശങ്ങൾ, നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിന്റെ 8-ാം പേജിലും 2002 ജനുവരി ലക്കത്തിന്റെ 6-ാം പേജിലും കാണാൻ കഴിയും.

      5 ഉചിതമായ സന്ദർഭങ്ങളിൽ, നിങ്ങളോ അനുഭവസമ്പന്നനായ മറ്റൊരു പ്രസാധകനോ നടത്തുന്ന ബൈബിളധ്യയനങ്ങൾക്കു വിദ്യാർഥിയെ ക്ഷണിക്കുക. ഒരു ഖണ്ഡികയെക്കുറിച്ചോ ഒരു സുപ്രധാന തിരുവെഴുത്തിനെക്കുറിച്ചോ അഭിപ്രായം പറയുന്നതിൽ പങ്കുചേരാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കും. അങ്ങനെ നിരീക്ഷണത്തിലൂടെ, പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തുന്നതു സംബന്ധിച്ചു ധാരാളം കാര്യങ്ങൾ പഠിക്കാൻ വിദ്യാർഥിക്കു കഴിയും. (സദൃ. 27:17; 2 തിമൊ. 2:⁠2) അദ്ദേഹത്തെ അഭിനന്ദിക്കുകയും എങ്ങനെ പുരോഗമിക്കാമെന്നു വിശദീകരിക്കുകയും ചെയ്യുക.

      6 ദൈവവചനം പഠിപ്പിക്കുന്നവർ ആയിരിക്കാൻ പുതിയ പ്രസാധകരെ പരിശീലിപ്പിക്കുന്നത്‌, സ്വന്തമായി ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുകയെന്ന “സൽപ്രവൃത്തി” ചെയ്യാൻ അവരെ സജ്ജരാക്കും. (2 തിമൊ. 3:16) “ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന സ്‌നേഹപുരസ്സരമായ ക്ഷണം വെച്ചുനീട്ടുന്നതിൽ അവരോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നത്‌ എത്ര സംതൃപ്‌തിദായകമാണ്‌!​—⁠വെളി. 22:⁠17.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക