വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
    രാജ്യ ശുശ്രൂഷ—2004 | നവംബർ
    • പുരോ​ഗ​മ​നാ​ത്മ​ക​മായ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തൽ

      ഭാഗം 3: തിരു​വെ​ഴു​ത്തു​ക​ളു​ടെ ഫലകര​മായ ഉപയോ​ഗം

      1 ദൈവവചനത്തിലെ ഉപദേ​ശങ്ങൾ മനസ്സി​ലാ​ക്കാ​നും സ്വീക​രി​ക്കാ​നും അതു ജീവി​ത​ത്തിൽ ബാധക​മാ​ക്കാ​നും ആളുകളെ സഹായി​ച്ചു​കൊണ്ട്‌ അവരെ ‘ശിഷ്യ​രാ​ക്കുക’ എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ നാം ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നത്‌. (മത്താ. 28:19, 20; 1 തെസ്സ. 2:13) അതിനാൽ, തിരു​വെ​ഴു​ത്തു​കളെ കേന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കണം അധ്യയനം നടത്തേ​ണ്ടത്‌. ആദ്യം​തന്നെ, സ്വന്തം ബൈബി​ളിൽ ഒരു വാക്യം എങ്ങനെ കണ്ടുപി​ടി​ക്കാ​മെന്നു വിദ്യാർഥി​കൾക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നതു സഹായ​ക​മാ​യേ​ക്കാം. ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തിന്‌ അങ്ങനെ​യു​ള്ള​വരെ സഹായി​ക്കാൻ നമുക്കു തിരു​വെ​ഴു​ത്തു​കൾ എപ്രകാ​രം ഉപയോ​ഗി​ക്കാം?

      2 വായിക്കേണ്ട വാക്യങ്ങൾ തിര​ഞ്ഞെ​ടു​ക്കുക: അധ്യയ​ന​ത്തി​നാ​യി നിങ്ങൾ തയ്യാറാ​കുന്ന സമയത്ത്‌, പാഠത്തി​ലെ ഓരോ പരാമർശിത തിരു​വെ​ഴു​ത്തു​ക​ളും ചർച്ച ചെയ്യ​പ്പെ​ടുന്ന ആശയത്തി​നു ബാധക​മാ​കു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കു​ക​യും അധ്യയ​ന​മെ​ടു​ക്കു​മ്പോൾ അവയിൽ ഏതൊക്കെ എടുത്തു​നോ​ക്കി ചർച്ച ചെയ്യണ​മെന്നു തീരു​മാ​നി​ക്കു​ക​യും ചെയ്യുക. നമ്മുടെ വിശ്വാ​സ​ങ്ങൾക്ക്‌ അടിസ്ഥാ​ന​മാ​യി ഉതകുന്ന തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ന്നത്‌ സാധാ​ര​ണ​ഗ​തി​യിൽ നല്ലതാണ്‌. പശ്ചാത്തല വിവരങ്ങൾ നൽകുന്നവ വായി​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രി​ക്കാം. ഓരോ വിദ്യാർഥി​യു​ടെ​യും ആവശ്യ​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും കണക്കി​ലെ​ടു​ക്കുക.

      3 ചോദ്യങ്ങൾ ഉപയോ​ഗി​ക്കുക: വിദ്യാർഥി​ക്കു നിങ്ങൾ വാക്യങ്ങൾ വിശദീ​ക​രി​ച്ചു കൊടു​ക്കു​ന്ന​തി​നു പകരം, അതു നിങ്ങൾക്കു വിശദീ​ക​രി​ച്ചു തരാൻ വിദ്യാർഥി​യെ അനുവ​ദി​ക്കുക. ചോദ്യ​ങ്ങൾ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഇതു ചെയ്യാൻ നിങ്ങൾക്കു വിദ്യാർഥി​യെ പ്രേരി​പ്പി​ക്കാ​വു​ന്ന​താണ്‌. തിരു​വെ​ഴു​ത്തി​ന്റെ പ്രയുക്തത സുവ്യ​ക്ത​മാ​ണെ​ങ്കിൽ, ഖണ്ഡിക​യി​ലെ ആശയത്തെ പ്രസ്‌തുത വാക്യം പിന്താ​ങ്ങു​ന്നത്‌ എങ്ങനെ​യെ​ന്നു​മാ​ത്രം നിങ്ങൾ ചോദി​ച്ചേ​ക്കാം. മറ്റു സന്ദർഭ​ങ്ങ​ളിൽ, ഉചിത​മായ ഒരു നിഗമ​ന​ത്തി​ലേക്കു വിദ്യാർഥി​യെ നയിക്കു​ന്ന​തിന്‌ ഒരു പ്രത്യേക ചോദ്യ​മോ അല്ലെങ്കിൽ ഒരു ചോദ്യ​പ​ര​മ്പ​ര​യോ വേണ്ടി​വ​ന്നേ​ക്കാം. കൂടു​ത​ലാ​യി വിശദീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ, അതു വിദ്യാർഥി​യു​ടെ മറുപ​ടി​ക്കു ശേഷമാ​വാം.

      4 ലളിതമാക്കി നിറു​ത്തുക: ലക്ഷ്യത്തിൽ എയ്യാൻ വിദഗ്‌ധ​നായ ഒരു വില്ലാ​ളിക്ക്‌ ഒരസ്‌ത്രമേ ആവശ്യ​മു​ള്ളൂ. സമാന​മാ​യി, ഒരാശയം വ്യക്തമാ​ക്കാൻ വിദഗ്‌ധ​നായ ഒരു അധ്യാ​പ​കനു ധാരാളം വാക്കു​ക​ളു​ടെ ആവശ്യ​മില്ല. ലളിത​വും വ്യക്തവും കൃത്യ​വു​മാ​യി ആശയം കൈമാ​റാൻ അദ്ദേഹ​ത്തി​നു കഴിയും. ചില​പ്പോ​ഴൊ​ക്കെ, ഒരു തിരു​വെ​ഴുത്ത്‌ മനസ്സി​ലാ​ക്കാ​നും അതു കൃത്യ​മാ​യി വിശദീ​ക​രി​ക്കാ​നു​മാ​യി നിങ്ങൾ ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഗവേഷണം ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം. (2 തിമൊ. 2:15) അധ്യയന വേളയിൽ, ഓരോ തിരു​വെ​ഴു​ത്തി​ന്റെ​യും സമസ്‌ത വശങ്ങളും വിശദീ​ക​രി​ക്കാൻ ശ്രമി​ക്കാ​തി​രി​ക്കുക. ചർച്ച ചെയ്യ​പ്പെ​ടുന്ന ആശയം വ്യക്തമാ​ക്കാൻ ആവശ്യ​മായ കാര്യങ്ങൾ മാത്രം ഉൾപ്പെ​ടു​ത്തുക.

      5 പ്രായോഗിക വശം ചൂണ്ടി​ക്കാ​ട്ടുക: ഉചിത​മാ​യി​രി​ക്കു​മ്പോൾ, ബൈബിൾ വാക്യങ്ങൾ തനിക്കു വ്യക്തി​പ​ര​മാ​യി ബാധക​മാ​യി​രി​ക്കു​ന്നത്‌ എപ്രകാ​ര​മെന്നു മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഇതുവരെ ക്രിസ്‌തീയ യോഗ​ങ്ങൾക്കു വന്നിട്ടി​ല്ലാത്ത ഒരു വിദ്യാർഥി​യു​മാ​യി എബ്രായർ 10:24, 25 ചർച്ച ചെയ്യുന്ന സന്ദർഭ​ത്തിൽ, നിങ്ങൾക്ക്‌ ഒരു യോഗ​ത്തെ​ക്കു​റി​ച്ചു വിശദീ​ക​രിച്ച്‌ അതിനു ഹാജരാ​കാൻ അയാളെ ക്ഷണിക്കാൻ കഴി​ഞ്ഞേ​ക്കും. എങ്കിലും, അയാളെ നിർബ​ന്ധി​ക്ക​രുത്‌. യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആവശ്യ​മായ നടപടി സ്വീക​രി​ക്കു​ന്ന​തിന്‌ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ക്കാൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്കുക.

      6 ശിഷ്യരെ ഉളവാ​ക്കാ​നുള്ള കൽപ്പന നിറ​വേ​റ്റവേ, തിരു​വെ​ഴു​ത്തു​കൾ ഫലകര​മാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമുക്ക്‌ ‘വിശ്വാ​സ​ത്താ​ലുള്ള അനുസ​ര​ണത്തെ ഉന്നമി​പ്പി​ക്കാം.’—റോമ. 16:26, NW.

      [അധ്യയന ചോദ്യ​ങ്ങൾ]

  • മാസികകൾ വിശേഷവത്‌കരിക്കാൻ പറയാവുന്നത്‌
    രാജ്യ ശുശ്രൂഷ—2004 | നവംബർ
    • മാസി​കകൾ വിശേ​ഷ​വ​ത്‌ക​രി​ക്കാൻ പറയാ​വു​ന്നത്‌

      ഉണരുക! നവം. 8

      “കുഞ്ഞു​ന്നാൾ മുതലേ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം പലരും മനസ്സി​ലാ​ക്കു​ന്നുണ്ട്‌. ഇക്കാലത്ത്‌ അതിന്റെ ആവശ്യ​മു​ണ്ടെന്നു താങ്കൾ വിചാ​രി​ക്കു​ന്നു​ണ്ടോ? [പ്രതി​ക​രണം കേട്ട​ശേഷം സദൃശ​വാ​ക്യ​ങ്ങൾ 22:6 വായി​ക്കുക.] ഉത്തമ വ്യക്തി​ത്വ​ത്തി​ന്റെ ഉടമക​ളാ​യി​ത്തീ​രു​ന്ന​തിന്‌ കുട്ടി​കളെ സഹായി​ക്കാൻ മാതാ​പി​താ​ക്കൾക്കു ചെയ്യാ​നാ​കുന്ന പ്രത്യേക കാര്യങ്ങൾ ഉണരുക!യുടെ ഈ ലക്കം ചർച്ച​ചെ​യ്യു​ന്നു.”

      വീക്ഷാഗോപുരം നവം. 15

      “മിക്കവ​രും​തന്നെ നല്ല ആരോ​ഗ്യ​വും ദീർഘാ​യു​സ്സും ആഗ്രഹി​ക്കു​ന്ന​വ​രാണ്‌. അതു സാധ്യ​മാ​യാൽ നിത്യ​മാ​യി ജീവി​ച്ചി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​മോ? [പ്രതി​ക​രണം കേട്ട​ശേഷം യോഹ​ന്നാൻ 17:3 വായി​ക്കുക.] നിത്യ​ജീ​വനെ സംബന്ധിച്ച ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ഈ മാസിക ചർച്ച ചെയ്യുന്നു. ആ വാഗ്‌ദാ​നം നിറ​വേ​റു​മ്പോൾ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെ​ന്നും ഇതു കാണി​ച്ചു​ത​രു​ന്നു.”

      ഉണരുക! നവം. 8

      “തിരക്കു​പി​ടിച്ച ഇക്കാലത്ത്‌ കുട്ടി​ക​ളോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെ​ന്നാ​ണു താങ്കൾ കരുതു​ന്നത്‌? [പ്രതി​ക​രി​ക്കാൻ അനുവ​ദി​ക്കുക. തുടർന്ന്‌, സഭാ​പ്ര​സം​ഗി 3:1, 4 വായി​ച്ചിട്ട്‌ കളിക്കാ​നും തുള്ളി​ച്ചാ​ടി നടക്കാ​നും ഒരു കാലമു​ണ്ടെന്ന്‌ എടുത്തു​പ​റ​യുക.] കുട്ടി​ക​ളോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കു​ക​യും കളിക്കു​ക​യും ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഈ മാസിക ചർച്ച​ചെ​യ്യു​ന്നു.” 7-ാം പേജിൽ തുടങ്ങുന്ന ലേഖന​ത്തി​ന്റെ പ്രസക്ത ആശയങ്ങ​ളി​ലേക്കു വീട്ടു​കാ​രു​ടെ ശ്രദ്ധ ക്ഷണിക്കുക.

      വീക്ഷാഗോപുരം ഡിസം. 1

      “മനുഷ്യ​നെ മൃഗങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​നാ​ക്കുന്ന ഒരു സവി​ശേഷത തെറ്റും ശരിയും തിരി​ച്ച​റി​യാ​നുള്ള പ്രാപ്‌തി​യാണ്‌. എങ്കിൽത്ത​ന്നെ​യും ഇന്ന്‌ അനേക​രും മോശ​മായ കാര്യങ്ങൾ ചെയ്യു​ന്നുണ്ട്‌. അതിനു കാരണം എന്താ​ണെ​ന്നാ​ണു താങ്കൾ വിചാ​രി​ക്കു​ന്നത്‌? [പ്രതി​ക​രണം കേട്ട​ശേഷം യിരെ​മ്യാ​വു 17:9-ഉം വെളി​പ്പാ​ടു 12:9-ഉം വായി​ക്കുക.] ശരിയായ കാര്യങ്ങൾ അറിയാ​നും അതു ചെയ്യാ​നും നമ്മെ എന്തു സഹായി​ക്കു​മെന്ന്‌ ഈ മാസിക വിശദീ​ക​രി​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക