ഗീതം 11
യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക
അച്ചടിച്ച പതിപ്പ്
1. യാഹേ, നിനക്കായർപ്പിതർ,
ഞങ്ങൾ നിന്നിഷ്ടം ചെയ്തിടും,
നിൻ വേല ചെയ്യും ജ്ഞാനത്താൽ,
നിന്റെ ഹൃദയം മോദിക്കാൻ.
2. വിവേകിയാം അടിമയോ
ഘോഷിക്കുന്നു നിൻ മഹത്ത്വം,
നൽകിടുന്നവർ പോഷണം,
എന്നും നിന്നിഷ്ടം ചെയ്തിടാൻ.
3. നിന്നാത്മശക്തി പകരൂ
പാതെ വിശ്വസ്തം തുടരാൻ,
ആത്മാവിൻ ഫലം കാണിക്കാൻ,
നിന്നെ സന്തോഷിപ്പിക്കുവാൻ.
(മത്താ. 24:45-47; ലൂക്കോ. 11:13; 22:42 എന്നിവയും കാണുക.)