ഗീതം 21
കരുണയുള്ളവർ അനുഗൃഹീതർ!
അച്ചടിച്ച പതിപ്പ്
1. അനുഗൃഹീതർ കാരുണ്യർ! ദൈ
വമുമ്പാകെ വിശിഷ്ടർ. ചൊൽ
വൂ നന്മപ്രിയരോടായ്, ദൈ
വം പ്രിയൻ കാരുണ്യത്തിൽ. യാ
ഹിൻ കാരുണ്യം ദൃശ്യമായ് ക്രി
സ്‌തുതൻ ജീവത്യാഗത്തിൽ. സൗ
മ്യർക്കേകുന്നു കാരുണ്യം, അ
വർ പൊടിയെന്നോർക്കയാൽ.
2. കാരുണ്യം കാട്ടും സൗമ്യരോ നേ
ടും ക്ഷമയും ശാന്തിയും. ക്രി
സ്‌തു തൻ യാഗമൂല്യത്തെ അർ
പ്പിക്കയാൽ ക്ഷമ ലഭ്യം. സ
ന്തോഷചിത്തരായവർ എ
ല്ലാവരോടുംഘോഷിപ്പൂ: ‘രാ
ജ്യം വന്നെത്തി, അതിനാൽ ആർ
പ്പിൻ ആമോദാലേവരും!’
3. യാഹിൻ സ്‌നേഹം നാം അറിയും ന്യാ
യംവിധിക്കും നാളതിൽ. കാ
രുണ്യം നാം കാണിക്കുകിൽ നേ
ടും ദൈവത്തിൻ കാരുണ്യം. വർ
ത്തിക്കാം കരുണാർദ്രരായ്; ഹൃ
ത്തിൽ വളർത്താമാഗുണം. യാ
ഹും ക്രിസ്‌തുവും നൽകിയ കാ
രുണ്യമാർഗെ പോയിടാം.
(ലൂക്കോ. 6:36; റോമ. 12:8; യാക്കോ. 2:13 എന്നിവയും കാണുക.)