-
യഹോവയെ ബഹുമാനിക്കുന്നതിനു നിങ്ങൾക്കു കൂടുതൽ പ്രവർത്തിക്കാൻ കഴിയുമോ?രാജ്യ ശുശ്രൂഷ—1993 | മാർച്ച്
-
-
17 വിദൂര വെളളങ്ങളിൽ നിങ്ങൾക്കു മീൻപിടിക്കാൻ കഴിയുമോ? യേശുവിന്റെ ശിഷ്യൻമാരിൽ ചിലർ മുക്കുവരായിരുന്നു. ചിലപ്പോൾ രാത്രിമുഴുവനും മത്സ്യബന്ധനം നടത്തിയശേഷം അവരുടെ വലകൾ ശൂന്യമായിരുന്നു. (യോഹ. 21:3) ‘മനുഷ്യർക്കുവേണ്ടിയുളള മീൻപിടിത്തം’ വർഷങ്ങളായി നടത്തിയിട്ടുളള ഈ രാജ്യത്തെ ചില നഗരങ്ങളിൽ ‘മത്സ്യബന്ധന’വേലയിൽ ചുമതല വഹിക്കുന്ന തീക്ഷ്ണതയുളള സാക്ഷികളുടെ വലിയ സഭകൾ ഉണ്ട്. തങ്ങളുടെ സഭാ “വെളളങ്ങളിൽ” കുറേ “മത്സ്യം” ഉളളതായി ചിലർ നിഗമനം ചെയ്തേക്കാം. (മത്താ. 4:19) മറിച്ച്, പ്രസാധകരും പയനിയർമാരും അനേകം ബൈബിളദ്ധ്യയനങ്ങൾ നടത്തുന്ന മററു നഗരങ്ങളിൽനിന്നുളള റിപ്പോർട്ടുകൾ കേൾക്കുന്നതിൽ നാം പുളകിതരല്ലേ? ഈ പട്ടണങ്ങളിൽ പയനിയർമാർ അനുഭവിക്കുന്ന സന്തോഷം വ്യക്തമായും പ്രകടമാണ്. (w92 9/1 പേജ് 20 ഖണ്ഡിക 15) അതുകൊണ്ട് കഠിനവേല ചെയ്യുന്ന നിരന്തര പയനിയർമാരിൽ ചിലർ ആവശ്യം കൂടുതലുളള ഒരു നഗരത്തിലേക്കു സ്വമേധയാ മാറിപ്പോകാവുന്ന ഒരു സ്ഥാനത്തായിരിക്കുകയും അങ്ങനെ ചെയ്യാൻ അവർ ചിന്തിച്ചുകൊണ്ടിരിക്കുകയും ആണെങ്കിൽ അത്തരം ഒരു മാററം നടത്തുന്നതിനുമുമ്പു ബ്രാഞ്ചാഫീസുമായി അവർ പരിശോധിക്കേണ്ടതാണ്.
18 ആരംഭത്തിങ്കൽ ചിലർ പയനിയറിംഗ് തുടങ്ങിയത് ചെയ്യേണ്ട ഉചിതമായ സംഗതി അതാണെന്ന് അവർക്കറിയാമായിരുന്നതുകൊണ്ടായിരുന്നു. എന്നാൽ തങ്ങൾക്ക് അതിൽ വിജയിക്കാൻ കഴിയുമോ എന്ന് അവർ സംശയിച്ചിരിക്കാം. അല്പം സംശയത്തോടെയും കരുതലോടെയും ആയിരിക്കാം അവർ അപേക്ഷിച്ചത്. തുടക്കത്തിൽ വയലിലെ അവരുടെ ഫലങ്ങൾ പരിമിതമായിരുന്നിരിക്കാം. എന്നിരുന്നാലും കാലക്രമത്തിൽ അവരുടെ വൈദഗ്ദ്ധ്യം വർദ്ധിച്ചു. അവരുടെ വേലയുടെമേൽ യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവുണ്ടായി. തത്ഫലമായി അവരുടെ സന്തോഷവും ആത്മവിശ്വാസവും വളർന്നു. ചിലർക്കു പയനിയറിംഗ് ബെഥേൽ സേവനത്തിലേക്കും, സഞ്ചാരവേലയിലേക്കു പോലുമുളള ഒരു ചവിട്ടുപടിയാണെന്നു തെളിഞ്ഞിട്ടുണ്ട്.
19 ഒരു നിരന്തരപയനിയർ എന്നനിലയിൽ ഒരു വിദൂര പട്ടണത്തിലേക്കു മാറുകയെന്നുളളതു നിങ്ങൾക്കു സാദ്ധ്യമല്ലായിരിക്കാം. എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ പ്രദേശം ഉത്പാദനക്ഷമമല്ലെങ്കിൽ നിങ്ങൾക്കു മററു വെളളങ്ങളിലും മീൻപിടുത്തം നടത്താനുളള അവസരങ്ങളുണ്ട്, ഒരുപക്ഷേ നിങ്ങളുടെ സംസ്ഥാനത്തിനുളളിൽ തന്നെ. അത്തരം ഒരു മാററം നിങ്ങളുടെ ജീവിതരീതിയിൽ ഒരു പൊരുത്തപ്പെടുത്തൽ ആവശ്യമാക്കിത്തീർത്തേക്കാം, എന്നാൽ നിശ്ചയമായും ആത്മീയ പ്രതിഫലം വളരെ വലുതായിരിക്കും.—മത്താ. 6:19-21.
20 അല്ലെങ്കിൽ സാഹചര്യം അനുവദിക്കുന്നപക്ഷം നിങ്ങളുടെതന്നെ സർക്കീട്ടിലെ ഒരു അയൽസഭയെ സഹായിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. നിങ്ങൾ യോഗ്യത നേടുന്നുവെങ്കിൽ, ഒരു പയനിയറിൽനിന്നു പ്രയോജനം നേടിയേക്കാവുന്ന സർക്കീട്ടിലെ സഭകളെക്കുറിച്ചുളള നിർദ്ദേശങ്ങൾ നൽകാൻ നിങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ സന്തോഷമുളളവനായിരിക്കും.
21 ചില പയനിയർമാർക്കും പ്രസാധകർക്കും വീട്ടിൽ കഴിഞ്ഞുകൊണ്ടു തങ്ങളുടെ പ്രദേശത്തെ താത്പര്യങ്ങൾക്കായി സേവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്കു മറെറാരു ഭാഷ അറിയാമായിരിക്കാം. നിങ്ങളുടെ പ്രദേശത്തിനുളളിൽ നല്ലൊരു കൂട്ടം ആളുകൾ മറെറാരു ഭാഷ സംസാരിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നുവോ? തങ്ങളുടെ സ്വന്തം ഭാഷ ഉപയോഗിക്കുന്ന ആരിൽനിന്നെങ്കിലും രാജ്യസന്ദേശം സ്വീകരിക്കേണ്ട ആവശ്യമുളള ആളുകളുണ്ടോ? എല്ലാത്തരത്തിലുമുളള ആളുകളുടെ അടുത്തു രാജ്യസന്ദേശവുമായി എത്തിച്ചേരുന്നതിൽ മറെറാരു ഭാഷ അറിയാവുന്നവർക്ക് ഒരു വലിയ സഹായമായിരിക്കാൻ കഴിയും. ഇതിനു ഒരു യഥാർത്ഥ വെല്ലുവിളിയായിരിക്കാൻ കഴിയുമെങ്കിലും അതോടൊപ്പം വളരെ പ്രതിഫലദായകമാണെന്നു തെളിയാനും കഴിയും.—1 തിമൊ. 2:4; തീത്തൊ. 2:11.
22 നിങ്ങൾ ഇപ്പോൾ യഹോവയെ ബഹുമാനിക്കാൻ നിങ്ങൾക്കാവുന്നതെല്ലാം ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഇപ്പോഴത്തെ സേവന പദവികളിൽ സന്തോഷിക്കുക. നിങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയും എന്നു തോന്നുന്നെങ്കിൽ ഈ വിഷയം പ്രാർത്ഥനയിൽ യഹോവയോടു പറയുക. നിങ്ങളുടെ സാഹചര്യം ഏതെല്ലാം മാററങ്ങൾ വരുത്താൻ നിങ്ങളെ അനുവദിക്കുമെന്നു യാഥാർത്ഥ്യബോധത്തോടെ വിശകലനം ചെയ്യുക. നിങ്ങളുടെ പദ്ധതികൾ പയനിയർ ആത്മാവുളള ഒരു മൂപ്പനുമായി അല്ലെങ്കിൽ സർക്കിട്ട് മേൽവിചാരകനുമായി സംസാരിക്കുക. നിങ്ങൾ പ്രാർത്ഥനാപൂർവ്വം പ്രായോഗികമായ ഒരു തീരുമാനം എടുത്തുകഴിയുമ്പോൾ അവിടത്തെ ബഹുമാനിക്കുന്നവരെ ബഹുമാനിക്കുമെന്നുളള യഹോവയുടെ വാഗ്ദത്തത്തിൽ വിശ്വാസമുളളവരായി സത്വരം മുന്നേറുക.—എബ്രാ. 13:5, 6; 1 ശമൂ. 2:30.
-
-
ദിവ്യാധിപത്യ വാർത്തകൾരാജ്യ ശുശ്രൂഷ—1993 | മാർച്ച്
-
-
ദിവ്യാധിപത്യ വാർത്തകൾ
ബോസ്നിയയും ഹെർസഗോവിനായും: ആസ്ട്രിയായിലും ക്രൊയേഷ്യയിലും ഉളള സഹോദരങ്ങളിൽനിന്നു ചില ദുരിതാശ്വാസ വസ്തുക്കൾ ലഭിച്ചു. എന്നുവരികിലും നല്ലൊരു കൂട്ടം സഹോദരങ്ങൾ ഈ യുദ്ധബാധിതപ്രദേശം വിട്ട് ഓടിപ്പോയിരിക്കുന്നു.
ഫിജി: പ്രത്യേക സമ്മേളനദിന പരിപാടികൾക്കു 3,890 പേർ ഹാജരായി. അതു സെപ്ററംബറിൽ റിപ്പോർട്ടു ചെയ്ത 1,404 പേരുടെ ഇരട്ടിയിലധികമായിരുന്നു.
ഫ്രഞ്ച് ഗയാന: ഒക്ടോബറിലെ റിപ്പോർട്ട് 15-ാമത്തെ തുടർച്ചയായ പ്രസാധക അത്യുച്ചം കാണിക്കുന്നു, 948 പേർ റിപ്പോർട്ടു ചെയ്തു. സഭാപ്രസാധകർക്കു വയൽസേവനത്തിൽ ശരാശരി 15.1 മണിക്കൂർ ഉണ്ടായിരുന്നു.
ഹോങ്കോങ്ങ്: ഒക്ടോബറിൽ 2,704 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി. അവർ 4,043 ബൈബിൾ അദ്ധ്യയനങ്ങൾ നടത്തിയെന്നു കാണുന്നതു നല്ലതാണ്.
ജമെയ്ക്ക: ജമെയ്ക്കയിലെ ആദ്യത്തെ സമ്മേളനഹാൾ 1992, നവംബർ 7-നു സമർപ്പിച്ചു, 4,469 പേർ ഹാജരുണ്ടായിരുന്നു.
ജപ്പാൻ: സെപ്ററംബറിലെ പ്രസാധകരുടെ പുതിയ അത്യുച്ചം 1,72,512 ആയിരുന്നു.
മഡഗാസ്ക്കർ: അഞ്ചു “പ്രകാശവാഹകർ” ഡിസ്ട്രിക്ട് കൺവെൻഷനുകൾക്കു 10,694 പേർ ഹാജരായി, 241 പേർ സ്നാപനമേററു. ഹാജർ 4,542 എന്ന പ്രസാധക അത്യുച്ചത്തിന്റെ ഇരട്ടിയിലധികമായിരുന്നു.
നൈജർ: നൂററിയറുപത്തിയൊൻപതു പ്രസാധകരുടെയും 3,252 മടക്കസന്ദർശനങ്ങളുടെയും പുതിയ അത്യുച്ചങ്ങളോടെ പുതിയ സേവനവർഷം ആരംഭിക്കുന്നതിനു സഹോദരങ്ങൾ സന്തോഷമുളളവർ ആയിരുന്നു.
റീയൂണിയൻ: സെപ്ററംബറിൽ 2,113 പ്രസാധകരുടെ പുതിയ അത്യുച്ചം. മടക്കസന്ദർശനങ്ങളിലും ബൈബിളദ്ധ്യയനങ്ങളിലും പുതിയ അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്തു.
സ്വാസിലാൻഡ്: സെപ്ററംബറിൽ 1,543 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. സഭാപ്രസാധകർക്കു വയൽസേവനത്തിൽ ശരാശരി 13.8 മണിക്കൂർ ഉണ്ടായിരുന്നു.
-