-
പ്രാർത്ഥനതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ചില മതവിഭാഗത്തിൽപ്പെട്ടവർ അങ്ങനെ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്യാറില്ല, എന്തുകൊണ്ടെന്നാൽ തങ്ങളുടെ പ്രസംഗവേല മറെറാരു വിധത്തിൽ നിർവ്വഹിക്കാനാണ് യേശു തന്റെ ശിഷ്യൻമാരോട് നിർദ്ദേശിച്ചത്. “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യം പ്രാർത്ഥിക്കുക,” എന്ന് പറയുന്നതിനു പകരം ഇവിടെ മത്തായി 10:12, 13-ൽ യേശു എന്താണ് പറഞ്ഞതെന്ന് നോക്കുക. . . . അവർ എന്തിനെപ്പററിയാണ് സംസാരിക്കേണ്ടത് എന്ന് ഇവിടെ ഏഴാം വാക്യത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക. . . . നിങ്ങളെയും എന്നെയും പോലെയുളളവരെ ആ രാജ്യത്തിന് എങ്ങനെ സഹായിക്കാൻ കഴിയും? (വെളി. 21:4)’
-
-
പ്രവചനംതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
പ്രവചനം
നിർവ്വചനം: ഒരു നിശ്വസ്ത ദൂത്; ദിവ്യേഷ്ടത്തിന്റെയും ഉദ്ദേശ്യത്തിന്റെയും ഒരു വെളിപ്പാട്. വരാനിരിക്കുന്ന എന്തെങ്കിലും മുൻകൂട്ടിപ്പറയുന്നതും നിശ്വസ്ത ധാർമ്മിക പ്രബോധനവും ഒരു ദിവ്യ കൽപന അല്ലെങ്കിൽ ന്യായവിധി പ്രഖ്യാപിക്കുന്നതും പ്രവചനമായിരിക്കാൻ കഴിയും.
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏതു പ്രവചനങ്ങൾ ഇപ്പോൾത്തന്നെ നിവർത്തിയേറിയിരിക്കുന്നു?
ചില ഉദാഹരണങ്ങൾക്ക് “ബൈബിൾ,” “അന്ത്യനാളുകൾ,” “തീയതികൾ” എന്നീ മുഖ്യ ശീർഷകങ്ങളും “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനകരവുമാകുന്നു” എന്ന പുസ്തകത്തിന്റെ 343-346 പേജുകളും കാണുക.
-