ഗീതം 96
അർഹരായവരെ അന്വേഷിപ്പിൻ!
അച്ചടിച്ച പതിപ്പ്
1. രാജ്യവേലയിൽ പോയിടാം നാമെന്നും, ക്രി
സ്‌തു നൽകിയ പാതയിൽ: ‘തേ
ടൂ ആത്മീയതാത്‌പര്യം കാട്ടിടും മർത്യ
രെ എങ്ങെങ്ങും എന്നെന്നും. നൽ
കൂ ശാന്തിയും യോഗ്യർക്ക്, ഭവനെ ഏവർ
ക്കും വന്ദനം ചൊൽകയാൽ. പോ
രൂ കാലിലെ ധൂളിയും കളഞ്ഞ്, ആരാ
നും നിങ്ങളെ നിന്ദിക്കിൽ.’
2. അവർ കൈക്കൊള്ളും നിങ്ങളെ എന്നാകിൽ അ
വർ യേശുവെ കൈക്കൊൾവോർ. ദൈ
വം തുറക്കും സൗമ്യർതൻ ഹൃദയം; അവ
രും ചേർന്നിടും സേവയിൽ. വേ
ണ്ടാ വ്യാകുലം എന്തോതും എന്നോർക്കെ, യാഹേ
കും യോജ്യമാം വാക്കുകൾ. രു
ചി ഏറ്റുകിൽ ഉപ്പിനാൽ നിൻ മൊഴി, ഹൃദ്യ
മായ് തീർന്നിടും സൗമ്യർക്ക്.
(പ്രവൃ. 13:48; 16:14; കൊലോ. 4:6 എന്നിവയും കാണുക.)