വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bt അധ്യാ. 26 പേ. 203-210
  • “നിങ്ങളിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ടില്ല”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നിങ്ങളിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ടില്ല”
  • “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ‘കാറ്റ്‌ പ്രതി​കൂ​ല​മാ​യി​രു​ന്നു’ (പ്രവൃ. 27:1-7എ)
  • “കൊടു​ങ്കാ​റ്റിൽപ്പെട്ട്‌ . . . ആടിയു​ലഞ്ഞു” (പ്രവൃ. 27:7ബി-26)
  • “എല്ലാവ​രും സുരക്ഷി​ത​രാ​യി കരയ്‌ക്ക്‌ എത്തി” (പ്രവൃ. 27:27-44)
  • “അസാധാ​ര​ണ​മായ കരുണ കാണിച്ചു” (പ്രവൃ. 28:1-10)
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2004 വീക്ഷാഗോപുരം
  • പൗലോസിനെ റോമിലേക്ക്‌ അയയ്‌ക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ‘കടലിലെ ആപത്ത്‌’
    വീക്ഷാഗോപുരം—1999
  • പൗലൊസ്‌ പ്രതികൂല സാഹചര്യത്തെ മറികടക്കുന്നു
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
“ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
bt അധ്യാ. 26 പേ. 203-210

അധ്യായം 26

“നിങ്ങളിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ടില്ല”

പൗലോസ്‌ കപ്പലപ​ക​ട​ത്തിൽപ്പെട്ടു; അദ്ദേഹ​ത്തി​ന്റെ ഉറച്ച വിശ്വാ​സ​വും ആളുക​ളോ​ടുള്ള സ്‌നേ​ഹ​വും

ആധാരം: പ്രവൃ​ത്തി​കൾ 27:1–28:10

1, 2. പൗലോ​സി​ന്റെ യാത്ര ഏതുത​ര​ത്തി​ലുള്ള ഒന്നായി​രി​ക്കും, അദ്ദേഹ​ത്തി​ന്റെ മനസ്സി​ലൂ​ടെ കടന്നു​പോ​കുന്ന ചില ചിന്തകൾ എന്തായി​രി​ക്കാം?

പൗലോസ്‌ വീണ്ടും​വീ​ണ്ടും ഗവർണ​റായ ഫെസ്‌തൊ​സി​ന്റെ ആ വാക്കു​ക​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യാണ്‌; പൗലോ​സി​ന്റെ കാര്യ​ത്തിൽ ആ വാക്കു​കൾക്ക്‌ വലിയ പ്രസക്തി​യു​ണ്ടാ​യി​രു​ന്നു. “സീസറി​ന്റെ അടു​ത്തേ​ക്കു​തന്നെ നിന്നെ വിടാം” എന്ന്‌ ഗവർണ​റായ ഫെസ്‌തൊസ്‌ അദ്ദേഹ​ത്തോ​ടു പറഞ്ഞി​രു​ന്നു. രണ്ടു വർഷമാ​യി തടവറ​യു​ടെ ബന്ധനത്തിൽ കഴിഞ്ഞി​രുന്ന പൗലോ​സിന്‌ റോമി​ലേ​ക്കുള്ള ഈ ദീർഘ​യാ​ത്ര തെല്ലൊ​രു ആശ്വാ​സ​മാ​യി​രു​ന്നി​രി​ക്കണം. (പ്രവൃ. 25:12) എന്നാൽ പൗലോ​സി​ന്റെ സമു​ദ്ര​യാ​ത്രകൾ എല്ലായ്‌പോ​ഴും അത്ര ആനന്ദപൂർണ​മൊ​ന്നും ആയിരു​ന്നി​ട്ടില്ല. സീസറി​ന്റെ മുമ്പാകെ ഹാജരാ​കാ​നുള്ള ഈ യാത്ര​യാ​കട്ടെ, ഭാവി​യെ​ക്കു​റിച്ച്‌ ഗൗരവ​മേ​റിയ പല ചോദ്യ​ങ്ങ​ളും അദ്ദേഹ​ത്തി​ന്റെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നി​രി​ക്കണം.

2 പൗലോ​സി​നു പലപ്പോ​ഴും ‘കടലിലെ ആപത്തിനെ’ നേരി​ടേണ്ടി വന്നിട്ടുണ്ട്‌; മൂന്നു തവണ അദ്ദേഹം കപ്പലപ​ക​ട​ത്തിൽപ്പെട്ടു; ഒരു രാത്രി​യും പകലും മുഴുവൻ അദ്ദേഹം കടലി​ലൂ​ടെ ഒഴുകി​ന​ടന്നു. (2 കൊരി. 11:25, 26) എന്നാൽ ഇപ്പോ​ഴത്തെ ഈ യാത്ര​യാ​കട്ടെ, എല്ലാവിധ സ്വാത​ന്ത്ര്യ​ങ്ങ​ളോ​ടും​കൂ​ടെ അദ്ദേഹം നടത്തി​യി​ട്ടുള്ള മിഷനറി പര്യട​ന​ങ്ങ​ളിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാണ്‌. പൗലോസ്‌ ഇപ്പോൾ ഒരു തടവു​കാ​ര​നാണ്‌. കൂടാതെ, കൈസ​ര്യ​യിൽനിന്ന്‌ റോം​വ​രെ​യുള്ള 3,000-ത്തിലേറെ കിലോ​മീ​റ്റർ വരുന്ന ദൂരം അദ്ദേഹ​ത്തി​നു പിന്നി​ടേ​ണ്ട​തു​മുണ്ട്‌. ഈ യാത്ര അദ്ദേഹ​ത്തിന്‌ സുരക്ഷി​ത​മാ​യി പൂർത്തി​യാ​ക്കാ​നാ​കു​മോ? അഥവാ, അതിനു കഴിഞ്ഞാൽത്തന്നെ റോമിൽ അദ്ദേഹ​ത്തിന്‌ അനുകൂ​ല​മായ ഒരു വിധി ലഭിക്കു​മോ? സാത്താന്യ ലോക​ത്തി​ലെ, അന്നത്തെ ഏറ്റവും പ്രബല​നായ ഭരണാ​ധി​കാ​രി​യു​ടെ മുമ്പാ​കെ​യാണ്‌ അദ്ദേഹം ന്യായം​വി​ധി​ക്ക​പ്പെ​ടാൻ പോകു​ന്നത്‌ എന്നോർക്കുക.

3. പൗലോ​സി​ന്റെ ദൃഢനി​ശ്ചയം എന്തായി​രു​ന്നു, ഈ അധ്യാ​യ​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

3 പൗലോ​സി​നെ​ക്കു​റിച്ച്‌ ഇത്ര​യെ​ല്ലാം വായിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു, തനിക്ക്‌ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോർത്ത്‌ അദ്ദേഹം നിരാ​ശ​യു​ടെ പടുകു​ഴി​യിൽ വീണു​പോ​യി​രി​ക്കു​മോ? അതിനു തീരെ സാധ്യ​ത​യില്ല! കഷ്ടതകൾ വരു​മെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു, അവ ഏതു തരത്തി​ലു​ള്ള​താ​ണെന്ന്‌ നിശ്ചയ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും. തന്റെ നിയ​ന്ത്ര​ണ​ത്തിൽ ഇല്ലാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെട്ട്‌ അദ്ദേഹം എന്തിനു ശുശ്രൂ​ഷ​യി​ലെ സന്തോഷം നഷ്ടപ്പെ​ടു​ത്തണം? (മത്താ. 6:27, 34) ലഭിക്കുന്ന എല്ലാ അവസര​ങ്ങ​ളി​ലും, അത്‌ ലൗകിക അധികാ​രി​ക​ളു​ടെ മുമ്പാകെ ആണെങ്കിൽപ്പോ​ലും, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കണം എന്നതാണ്‌ തന്നെ സംബന്ധിച്ച ദൈ​വേ​ഷ്ട​മെന്ന്‌ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. (പ്രവൃ. 9:15) എന്തെല്ലാം പ്രയാ​സങ്ങൾ നേരി​ട്ടാ​ലും തന്റെ നിയോ​ഗം നിറ​വേ​റ്റാൻ അദ്ദേഹം ദൃഢചി​ത്ത​നാ​യി​രു​ന്നു. നമ്മുടെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യല്ലേ? അതു​കൊണ്ട്‌ പൗലോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​മെന്നു ചിന്തി​ച്ചു​കൊണ്ട്‌ ചരി​ത്ര​പ്ര​ധാ​ന​മായ ഈ യാത്ര​യിൽ നമുക്ക്‌ അദ്ദേഹത്തെ അനുഗ​മി​ക്കാം.

‘കാറ്റ്‌ പ്രതി​കൂ​ല​മാ​യി​രു​ന്നു’ (പ്രവൃ. 27:1-7എ)

4. ഏതു തരം കപ്പലി​ലാണ്‌ പൗലോസ്‌ യാത്ര തുടങ്ങി​യത്‌, സഹവി​ശ്വാ​സി​ക​ളിൽ ആരെല്ലാം അദ്ദേഹ​ത്തോ​ടൊ​പ്പം ഉണ്ടായി​രു​ന്നു?

4 പൗലോ​സി​നെ​യും മറ്റു ചില തടവു​കാ​രെ​യും യൂലി​യൊസ്‌ എന്ന റോമൻ സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ ചുമത​ല​യി​ലാണ്‌ ഏൽപ്പി​ച്ചി​രു​ന്നത്‌. കൈസ​ര്യ​യിൽ വന്ന ഒരു ചരക്കു​ക​പ്പ​ലിൽ അവരെ കൊണ്ടു​പോ​കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. ലെസ്‌ബോസ്‌ ദ്വീപി​ലെ മിതു​ലേന പട്ടണത്തി​നു മറുക​ര​യാ​യി, ഏഷ്യാ​മൈ​ന​റി​ന്റെ പടിഞ്ഞാ​റൻ തീരത്തുള്ള അദ്രമു​ത്യ തുറമു​ഖ​ത്തു​നി​ന്നു വന്നതാ​യി​രു​ന്നു ആ കപ്പൽ. ആദ്യം വടക്കോ​ട്ടും പിന്നെ പടിഞ്ഞാ​റോ​ട്ടും പോകു​മാ​യി​രുന്ന ആ കപ്പൽ ചരക്ക്‌ ഇറക്കു​ന്ന​തി​നും കയറ്റു​ന്ന​തി​നും ആയി ഇടയ്‌ക്കുള്ള പല തുറമു​ഖ​ങ്ങ​ളി​ലും നങ്കൂര​മി​ടു​മാ​യി​രു​ന്നു. അത്തരം ചരക്കു​ക​പ്പ​ലു​കൾ യാത്ര​യ്‌ക്ക്‌ ഒട്ടും സുഖക​ര​മാ​യി​രു​ന്നില്ല, തടവു​കാ​രു​ടെ കാര്യ​ത്തിൽ പ്രത്യേ​കി​ച്ചും. (“സമു​ദ്ര​യാ​ത്ര​ക​ളും വാണി​ജ്യ​പാ​ത​ക​ളും” എന്ന ചതുരം കാണുക.) എന്തായാ​ലും ആ കപ്പലിൽ ക്രിസ്‌ത്യാ​നി​യാ​യി പൗലോസ്‌ മാത്രമല്ല ഉണ്ടായി​രു​ന്നത്‌. കുറഞ്ഞത്‌ രണ്ടു സഹവി​ശ്വാ​സി​ക​ളെ​ങ്കി​ലും അദ്ദേഹ​ത്തോ​ടൊ​പ്പം ഉണ്ടായി​രു​ന്നു—അരിസ്‌തർഹോ​സും ഈ വിവരണം എഴുതിയ ലൂക്കോ​സും. ഈ വിശ്വസ്‌ത കൂട്ടാ​ളി​കൾ സ്വന്തം ചെലവിൽ പൗലോ​സി​നോ​ടൊ​പ്പം യാത്ര​ചെ​യ്യു​ക​യാ​യി​രു​ന്നോ അതോ അദ്ദേഹ​ത്തി​ന്റെ സഹായി​ക​ളാ​യി പൗലോ​സി​നെ അനുഗ​മി​ക്കു​ക​യാ​യി​രു​ന്നോ എന്നു നമുക്ക​റി​യില്ല.—പ്രവൃ. 27:1, 2.

സമുദ്രയാത്രകളും വാണി​ജ്യ​പാ​ത​ക​ളും

പുരാതന നാളു​ക​ളിൽ കപ്പലുകൾ പ്രധാ​ന​മാ​യും ഉപയോ​ഗി​ച്ചി​രു​ന്നത്‌ യാത്ര​യ്‌ക്കല്ല, ചരക്കുകൾ കൊണ്ടു​പോ​കു​ന്ന​തി​നാണ്‌. കടൽമാർഗം യാത്ര​ചെ​യ്യാൻ ആഗ്രഹി​ക്കു​ന്നവർ തങ്ങളുടെ ലക്ഷ്യസ്ഥാ​ന​ത്തേക്കു പുറ​പ്പെ​ടാ​നി​രി​ക്കുന്ന ഒരു ചരക്കു​കപ്പൽ കണ്ടെത്തി, യാത്ര​ക്കൂ​ലി പറഞ്ഞൊത്ത്‌, അത്‌ പുറ​പ്പെ​ടു​ന്ന​തു​വരെ കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു.

ഭക്ഷ്യവസ്‌തുക്കളും മറ്റു ചരക്കു​ക​ളും കൊണ്ട്‌ ആയിര​ക്ക​ണ​ക്കി​നു കപ്പലുകൾ മെഡി​റ്റ​റേ​നി​യൻ കടലി​ലൂ​ടെ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പോയി​രു​ന്നു. ഇത്തരം കപ്പലു​ക​ളിൽ യാത്ര ചെയ്‌തി​രുന്ന പലർക്കും കപ്പൽത്ത​ട്ടിൽ വേണമാ​യി​രു​ന്നു ഉറങ്ങാൻ. രാത്രി​യിൽ നിവർത്തി കെട്ടു​ക​യും രാവിലെ അഴിച്ചു മാറ്റു​ക​യും ചെയ്‌തി​രുന്ന കൂടാ​രം​പോ​ലുള്ള ഒന്നിന്റെ കീഴിൽ ആയിരു​ന്നി​രി​ക്കണം അവർ ഉറങ്ങി​യി​രു​ന്നത്‌. ഭക്ഷണവും കിടക്ക​യും ഉൾപ്പെടെ യാത്ര​യ്‌ക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ഈ യാത്രി​കർ കൂടെ കരു​തേ​ണ്ടി​യി​രു​ന്നു.

യാത്രയുടെ സമയ​ദൈർഘ്യം പൂർണ​മാ​യും കാറ്റിനെ ആശ്രയി​ച്ചാ​യി​രു​ന്നു. ശൈത്യ​കാ​ലത്തെ പ്രതി​കൂല കാലാ​വ​സ്ഥ​നി​മി​ത്തം നവംബർ പകുതി​മു​തൽ മാർച്ച്‌ പകുതി​വരെ സാധാ​ര​ണ​ഗ​തി​യിൽ സമു​ദ്ര​ഗ​താ​ഗതം നിറു​ത്തി​വെ​ച്ചി​രു​ന്നു.

പഴയകാലത്തെ ഒരു കപ്പലും അമരംമുതൽ അണിയംവരെയുള്ള അതിന്റെ ഭാഗങ്ങളും. 1. പങ്കായങ്ങൾ. 2. പ്രധാനപായ. 3. നങ്കൂരങ്ങൾ. 4. മുൻപായ.

5. സീദോ​നിൽ എത്തിയ​പ്പോൾ പൗലോ​സിന്‌ എന്തിനുള്ള അവസരം ലഭിച്ചു, നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാ​വു​ന്ന​താണ്‌?

5 ഒരു ദിവസം മുഴുവൻ വടക്കോ​ട്ടു യാത്ര​ചെ​യ്‌ത്‌ ഏതാണ്ട്‌ 110 കിലോ​മീ​റ്റർ താണ്ടി കപ്പൽ സിറി​യ​യു​ടെ തീരത്തുള്ള സീദോ​നിൽ എത്തി. ഒരു സാധാരണ കുറ്റവാ​ളി​യോട്‌ എന്നപോ​ലെ ആയിരു​ന്നില്ല സാധ്യ​ത​യ​നു​സ​രിച്ച്‌ യൂലി​യൊസ്‌ പൗലോ​സി​നോട്‌ ഇടപെ​ട്ടത്‌; പൗലോസ്‌ ഒരു റോമൻ പൗരനാ​യി​രു​ന്ന​തി​നാ​ലും അതുവരെ കുറ്റം തെളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ലും ആയിരി​ക്കാം അത്‌. (പ്രവൃ. 22:27, 28; 26:31, 32) സീദോ​നി​ലുള്ള സഹവി​ശ്വാ​സി​കളെ പോയി കാണു​ന്ന​തിന്‌ യൂലി​യൊസ്‌ പൗലോ​സി​നെ അനുവ​ദി​ച്ചു. ദീർഘ​കാ​ല​മാ​യി തടവിൽ കഴിഞ്ഞി​രുന്ന തങ്ങളുടെ പ്രിയ അപ്പോ​സ്‌ത​ലന്‌ ആതിഥ്യ​മ​രു​ളാൻ അവസരം ലഭിച്ച​തിൽ ആ സഹോ​ദ​ര​ങ്ങൾക്ക്‌ എത്ര സന്തോഷം തോന്നി​യി​രി​ക്കണം! ഇതു​പോ​ലെ സ്‌നേ​ഹ​പൂർവം ആതിഥ്യം കാണി​ക്കാ​നും അങ്ങനെ പ്രോ​ത്സാ​ഹനം നേടാ​നും കഴിയുന്ന സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​മോ?—പ്രവൃ. 27:3.

6-8. സീദോ​നിൽനിന്ന്‌ ക്‌നീ​ദോ​സി​ലേ​ക്കുള്ള പൗലോ​സി​ന്റെ യാത്ര​യെ​ക്കു​റിച്ച്‌ വിവരി​ക്കുക, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ഏതെല്ലാം അവസരങ്ങൾ അദ്ദേഹം പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​രി​ക്കാം?

6 സീദോ​നിൽനി​ന്നു പുറപ്പെട്ട കപ്പൽ പൗലോ​സി​ന്റെ സ്വദേ​ശ​മായ തർസൊ​സിന്‌ സമീപ​ത്തു​കൂ​ടി കിലിക്യ പിന്നിട്ട്‌ യാത്ര തുടർന്നു. അവർ കടന്നു​പോയ മറ്റു സ്ഥലങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ‘കാറ്റ്‌ പ്രതി​കൂ​ല​മാ​യി​രു​ന്നു​വെന്ന’ വിശദാം​ശം അദ്ദേഹം വിവര​ണ​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (പ്രവൃ. 27:4, 5) പ്രതി​കൂ​ല​മായ ആ സാഹച​ര്യ​ത്തി​ലും സന്തോ​ഷ​വാർത്ത പങ്കു​വെ​ക്കാ​നുള്ള എല്ലാ അവസര​ങ്ങ​ളും പൗലോസ്‌ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌ എന്നതിനു സംശയ​മില്ല. സഹതട​വു​കാ​രോ​ടും കപ്പൽജോ​ലി​ക്കാ​രും പടയാ​ളി​ക​ളും ഉൾപ്പെടെ കപ്പലി​ലുള്ള മറ്റുള്ള​വ​രോ​ടും മാർഗ​മ​ധ്യേ തുറമു​ഖ​ങ്ങ​ളിൽ കണ്ടുമു​ട്ടി​യ​വ​രോ​ടും അദ്ദേഹം സാക്ഷീ​ക​രി​ച്ചു. അതു​പോ​ലെ നാമും ഇന്ന്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ലഭിക്കുന്ന എല്ലാ അവസര​ങ്ങ​ളും പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

7 തുടർന്ന്‌ കപ്പൽ ഏഷ്യാ​മൈ​ന​റി​ന്റെ തെക്കൻ തീരത്തുള്ള മിറ തുറമു​ഖത്ത്‌ എത്തി. അവി​ടെ​നിന്ന്‌ മറ്റൊരു കപ്പലിൽ വേണമാ​യി​രു​ന്നു പൗലോ​സി​നും മറ്റും റോമി​ലേക്കു പോകാൻ. (പ്രവൃ. 27:6) അക്കാലത്ത്‌ റോമിന്‌ ആവശ്യ​മായ ധാന്യം ലഭിച്ചി​രു​ന്നത്‌ ഈജി​പ്‌തിൽനിന്ന്‌ ആയിരു​ന്നു. അവി​ടെ​നി​ന്നുള്ള ധാന്യ​ക്ക​പ്പ​ലു​കൾ മിറ തുറമു​ഖത്ത്‌ എത്തുക പതിവാ​യി​രു​ന്നു. അത്തര​മൊ​രു കപ്പൽ കണ്ട യൂലി​യൊസ്‌ തടവു​കാ​രെ​യും പടയാ​ളി​ക​ളെ​യും അതിൽ കയറ്റി. ആദ്യം അവർ സഞ്ചരി​ച്ചി​രു​ന്ന​തി​നെ​ക്കാൾ വളരെ വലുതാ​യി​രു​ന്നി​രി​ക്കണം ഈ കപ്പൽ. വിലപി​ടി​പ്പുള്ള ചരക്കിനു (ഗോതമ്പ്‌) പുറമേ, കപ്പൽ ജോലി​ക്കാ​രും പടയാ​ളി​ക​ളും തടവു​കാ​രും സാധ്യ​ത​യ​നു​സ​രിച്ച്‌ റോമി​ലേക്കു പോകുന്ന മറ്റുള്ള​വ​രും ഉൾപ്പെടെ 276 യാത്രി​ക​രും അതിലു​ണ്ടാ​യി​രു​ന്നു. ഈ പുതിയ കപ്പലിൽ പൗലോ​സിന്‌ ഇപ്പോൾ കൂടുതൽ ആളുക​ളോട്‌ സാക്ഷീ​ക​രി​ക്കു​ന്ന​തി​നുള്ള അവസര​മാണ്‌ ലഭിച്ചി​രി​ക്കു​ന്നത്‌. അദ്ദേഹം അത്‌ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌ എന്നതിനു സംശയ​മില്ല.

8 അടുത്ത​താ​യി കപ്പൽ ഏഷ്യാ​മൈ​ന​റി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റെ അറ്റത്തുള്ള ക്‌നീ​ദോസ്‌ തുറമു​ഖം ലക്ഷ്യമാ​ക്കി നീങ്ങി. കാറ്റ്‌ അനുകൂ​ല​മാ​ണെ​ങ്കിൽ സാധാ​ര​ണ​ഗ​തി​യിൽ ഒറ്റ ദിവസം​കൊണ്ട്‌ അവിടെ എത്താനാ​കും. എന്നാൽ ‘വളരെ പ്രയാ​സ​പ്പെട്ട്‌ കുറെ ദിവസം​കൊ​ണ്ടാണ്‌ ക്‌നീ​ദോ​സിൽ എത്തിയത്‌’ എന്ന്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (പ്രവൃ. 27:7എ) കാലാവസ്ഥ അത്ര മോശ​മാ​യി​ത്തീർന്നി​രു​ന്നു. (“മെഡി​റ്റ​റേ​നി​യൻ കടലും പ്രതി​കൂല കാലാ​വ​സ്ഥ​യും” എന്ന ചതുരം കാണുക.) പ്രക്ഷു​ബ്ധ​മായ കടലി​ലൂ​ടെ പ്രയാ​സ​പ്പെട്ട്‌ മുന്നോ​ട്ടു നീങ്ങുന്ന കപ്പലിലെ ആ യാത്രി​ക​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ ഒന്നാ​ലോ​ചി​ച്ചു നോക്കൂ!

മെഡിറ്ററേനിയൻ കടലും പ്രതി​കൂല കാലാ​വ​സ്ഥ​യും

മെഡിറ്ററേനിയൻ കടലിൽ (മഹാസ​മു​ദ്ര​ത്തിൽ) കപ്പലുകൾ എപ്പോൾ, എങ്ങോട്ടു പോകണം എന്നു തീരു​മാ​നി​ച്ചി​രു​ന്നത്‌ പ്രധാ​ന​മാ​യും കാറ്റിന്റെ ഗതി​യെ​യും കാലാ​വ​സ്ഥ​യെ​യും അടിസ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു. കടലിന്റെ കിഴക്കൻ ഭാഗങ്ങ​ളിൽ, ജൂൺമു​തൽ സെപ്‌റ്റം​ബർവ​രെ​യുള്ള മാസങ്ങ​ളിൽ പടിഞ്ഞാ​റു​നിന്ന്‌ കിഴ​ക്കോ​ട്ടാണ്‌ പൊതു​വെ കാറ്റു വീശി​യി​രു​ന്നത്‌. അതു​കൊണ്ട്‌ ഈ സമയത്ത്‌ കിഴ​ക്കോ​ട്ടുള്ള യാത്ര എളുപ്പ​മാ​യി​രു​ന്നു. മൂന്നാം മിഷനറി പര്യട​നത്തെ തുടർന്നുള്ള പൗലോ​സി​ന്റെ മടക്കയാ​ത്ര ഇത്തരത്തി​ലുള്ള ഒന്നായി​രു​ന്നു. പൗലോ​സും കൂട്ടാ​ളി​ക​ളും സഞ്ചരി​ച്ചി​രുന്ന കപ്പൽ മിലേ​ത്തൊ​സിൽനി​ന്നു രൊ​ദൊസ്‌ വഴി പത്തരയിൽ എത്തി. അവി​ടെ​നിന്ന്‌ ഫൊയ്‌നി​ക്യ​യു​ടെ തീരത്തെ സോരി​ലേ​ക്കുള്ള യാത്ര ഏതാണ്ട്‌ നേർദി​ശ​യി​ലുള്ള ഒന്നായി​രു​ന്നു. ഇടതു​വ​ശ​ത്താ​യി സൈ​പ്രസ്‌ കണ്ടു എന്ന്‌ ലൂക്കോസ്‌ എഴുതി​യി​രി​ക്കു​ന്ന​തി​നാൽ ആ ദ്വീപി​ന്റെ തെക്കു​വ​ശ​ത്തു​കൂ​ടെ​യാണ്‌ അവർ സഞ്ചരി​ച്ച​തെന്നു വ്യക്തം.—പ്രവൃ. 21:1-3.

എന്നാൽ എതിർ ദിശയിൽ പടിഞ്ഞാ​റോ​ട്ടുള്ള യാത്ര​യു​ടെ കാര്യ​മോ? കാറ്റ്‌ അനുകൂ​ല​മാ​ണെ​ങ്കിൽ ഏതാണ്ട്‌ ഇതേ പാതയി​ലൂ​ടെ​തന്നെ കപ്പലു​കൾക്ക്‌ പടിഞ്ഞാ​റോ​ട്ടും പോകാ​നാ​കു​മാ​യി​രു​ന്നു. എന്നാൽ ചില കാലങ്ങ​ളിൽ അത്‌ ഏതാണ്ട്‌ അസാധ്യ​മാ​യി​രു​ന്നു. ദി ഇന്റർനാ​ഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു: “ശൈത്യ​കാ​ലത്ത്‌ എപ്പോൾ വേണ​മെ​ങ്കി​ലും കാലാ​വ​സ്ഥ​യിൽ വ്യതി​യാ​നം സംഭവി​ക്കാം. ഈ കാലത്ത്‌ മെഡി​റ്റ​റേ​നി​യൻ കടലി​ലൂ​ടെ കിഴ​ക്കോട്ട്‌ നീങ്ങുന്ന ശക്തമായ ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ന്റെ ഫലമായി അതിശ​ക്ത​മായ കാറ്റും . . . മിക്ക​പ്പോ​ഴും കോരി​ച്ചൊ​രി​യുന്ന മഴയും ഹിമപാ​തം​പോ​ലും ഉണ്ടാകാ​റുണ്ട്‌.” അത്തര​മൊ​രു സാഹച​ര്യ​ത്തിൽ അപകട​സാ​ധ്യത വളരെ​യ​ധി​ക​മാ​യി​രു​ന്നു.

മിക്കവാറും എല്ലാ സമയങ്ങ​ളി​ലും​തന്നെ കപ്പലു​കൾക്ക്‌ പലസ്‌തീൻ തീര​ത്തോ​ടു ചേർന്ന്‌ വടക്കോ​ട്ടും അവി​ടെ​നിന്ന്‌ പംഫുല്യ തീര​ത്തോ​ടു ചേർന്ന്‌ പടിഞ്ഞാ​റോ​ട്ടും പോകാ​നാ​കു​മാ​യി​രു​ന്നു. പംഫു​ല്യ​യു​ടെ സമീപ​ത്തു​കൂ​ടി യാത്ര ചെയ്യു​മ്പോൾ കരയിൽനി​ന്നുള്ള കാറ്റും പടിഞ്ഞാ​റോ​ട്ടുള്ള കടലൊ​ഴു​ക്കും കപ്പലുകൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. ഇപ്രകാ​രം സഞ്ചരി​ച്ചി​രുന്ന ഒരു കപ്പലി​ലാ​യി​രു​ന്നു തടവു​കാ​ര​നായ പൗലോ​സി​ന്റെ റോമി​ലേ​ക്കുള്ള യാത്ര​യു​ടെ ആദ്യഘട്ടം. എന്നാൽ അപൂർവ​മാ​യാ​ണെ​ങ്കി​ലും കാറ്റ്‌ ‘പ്രതി​കൂ​ല​മാ​കാ​നുള്ള’ സാധ്യ​ത​യും ഉണ്ടായി​രു​ന്നു. (പ്രവൃ. 27:4) ലൂക്കോ​സി​ന്റെ വിവര​ണ​ത്തിൽ പ്രധാ​ന​മാ​യും പരാമർശി​ച്ചി​രി​ക്കുന്ന ആ ധാന്യ​ക്കപ്പൽ ഈജി​പ്‌തിൽനിന്ന്‌ വടക്കോ​ട്ടു ചെന്ന്‌, ഏഷ്യാ​മൈ​ന​റി​നും സൈ​പ്ര​സി​നും ഇടയ്‌ക്കുള്ള സുരക്ഷി​ത​മായ പാതയി​ലൂ​ടെ ആയിരി​ക്കാം പോയത്‌. അവിടെ മിറയിൽനിന്ന്‌ നേരെ പടിഞ്ഞാ​റോ​ട്ടു പോകാ​നാണ്‌ കപ്പിത്താൻ ഉദ്ദേശി​ച്ചി​രു​ന്നത്‌, അതായത്‌ ഗ്രീസി​ന്റെ തെക്കേ അറ്റത്തു​കൂ​ടി ഇറ്റലി​യു​ടെ പടിഞ്ഞാ​റെ തീര​ത്തേക്ക്‌. (പ്രവൃ. 27:5, 6) എന്നിരു​ന്നാ​ലും കാറ്റും കാലാ​വ​സ്ഥ​യും കപ്പലിനെ മറ്റൊരു ദിശയി​ലേക്കു തിരി​ച്ചു​വി​ട്ടു!

“കൊടു​ങ്കാ​റ്റിൽപ്പെട്ട്‌ . . . ആടിയു​ലഞ്ഞു” (പ്രവൃ. 27:7ബി-26)

9, 10. ക്രേത്ത ദ്വീപി​നു സമീപ​ത്തു​വെച്ച്‌ എന്തെല്ലാം പ്രയാ​സങ്ങൾ നേരിട്ടു?

9 ക്‌നീ​ദോ​സിൽനിന്ന്‌ പടിഞ്ഞാ​റോ​ട്ടു പോകാ​നാണ്‌ കപ്പിത്താൻ ഉദ്ദേശി​ച്ചി​രു​ന്ന​തെ​ങ്കി​ലും “കാറ്റ്‌ അനുകൂ​ല​മ​ല്ലാ​ഞ്ഞ​തു​കൊണ്ട്‌” അതിനു സാധി​ച്ചി​ല്ലെന്ന്‌ ദൃക്‌സാ​ക്ഷി​യായ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (പ്രവൃ. 27:7ബി) കപ്പൽ കരയിൽനിന്ന്‌ അകന്ന​തോ​ടെ തീരം ചേർന്നുള്ള ഒഴുക്ക്‌ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ കഴിയാ​തെ​യാ​യി. അപ്പോ​ഴാണ്‌ വടക്കു​പ​ടി​ഞ്ഞാ​റൻ ദിശയിൽനി​ന്നു വീശി​യ​ടിച്ച ശക്തമായ ഒരു കാറ്റ്‌ കപ്പലിന്റെ ദിശ തെക്കോട്ട്‌ തിരി​ച്ചു​വി​ട്ടത്‌, അതും ഒരുപക്ഷേ, അനിയ​ന്ത്രി​ത​മായ വേഗത്തിൽ. എന്നാൽ ക്രേത്ത​യു​ടെ കിഴക്കേ അറ്റത്തുള്ള ശൽമോന മുനമ്പ്‌ പിന്നി​ട്ട​തോ​ടെ സ്ഥിതി​ഗ​തി​കൾ അൽപ്പം മെച്ച​പ്പെട്ടു. എന്തായി​രു​ന്നു കാരണം? കപ്പൽ ക്രേത്ത ദ്വീപി​ന്റെ തെക്കു​ഭാ​ഗത്ത്‌ എത്തിയ​തി​നാൽ ശക്തമായ കാറ്റിൽനിന്ന്‌ തെല്ലൊ​രു സംരക്ഷണം ലഭിച്ചു. മുമ്പ്‌ കാറ്റ്‌ അനുകൂ​ല​മ​ല്ലാ​തി​രു​ന്ന​പ്പോൾ സൈ​പ്രസ്‌ ദ്വീപും ഇത്തരത്തിൽ അവർക്കു തുണയാ​യി​രു​ന്നി​ട്ടുണ്ട്‌. ഇപ്പോൾ ക്രേത്ത​യു​ടെ മറപറ്റി സഞ്ചരി​ക്കുന്ന അവർക്ക്‌ അൽപ്പം ആശ്വാസം തോന്നി​യി​രി​ക്കണം. എന്നാൽ കപ്പൽ കടലി​ലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം അവർക്ക്‌ പൂർണ​മാ​യി ആശ്വസി​ക്കാ​നാ​കു​മാ​യി​രു​ന്നില്ല; കാരണം, ശൈത്യ​കാ​ലം അടുത്തു​വ​രു​ക​യാ​യി​രു​ന്നു.

10 “പിന്നെ ഞങ്ങൾ തീര​ത്തോ​ടു ചേർന്ന്‌ കഷ്ടപ്പെട്ട്‌ മുമ്പോ​ട്ടു നീങ്ങി ശുഭതു​റ​മു​ഖം എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ എത്തി” എന്ന്‌ കൃത്യ​മാ​യി ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ക്രേത്ത​യു​ടെ മറപറ്റി​യാ​യി​രു​ന്നു യാത്ര​യെ​ങ്കി​ലും കപ്പലിന്റെ ഗതി നിയ​ന്ത്രി​ക്കുക അത്ര എളുപ്പ​മാ​യി​രു​ന്നില്ല. എന്നാൽ ഒടുവിൽ അവർ ഒരു ചെറിയ ഉൾക്കട​ലിൽ, സുരക്ഷി​ത​മാ​യി നങ്കൂര​മി​ടാൻ കഴിയുന്ന ശുഭതു​റ​മു​ഖത്ത്‌ എത്തി. കരഭാഗം വടക്കോ​ട്ടു തിരി​യു​ന്ന​തിന്‌ തൊട്ട​ടു​ത്താ​യി​രു​ന്നു ഈ തുറമു​ഖം എന്നു കരുത​പ്പെ​ടു​ന്നു. അവർ എത്രകാ​ലം അവിടെ തങ്ങി? “കുറെ ദിവസങ്ങൾ” എന്ന്‌ ലൂക്കോസ്‌ പറയുന്നു. യാത്ര​യ്‌ക്ക്‌ ഒട്ടും പറ്റിയ ഒരു സമയമാ​യി​രു​ന്നില്ല അത്‌. സെപ്‌റ്റം​ബർ/ഒക്‌ടോ​ബർ മാസങ്ങ​ളി​ലെ സമു​ദ്ര​യാ​ത്ര ഏറെ അപകടം​പി​ടി​ച്ച​താ​യി​രു​ന്നു.—പ്രവൃ. 27:8, 9.

11. പൗലോസ്‌ സഹയാ​ത്രി​കർക്ക്‌ ഏതു നിർദേശം നൽകി, എന്നാൽ അന്തിമ തീരു​മാ​നം എന്തായി​രു​ന്നു?

11 മെഡി​റ്റ​റേ​നി​യൻ കടലി​ലൂ​ടെ യാത്ര​ചെ​യ്‌ത്‌ പരിച​യ​മു​ണ്ടാ​യി​രുന്ന പൗലോ​സി​നോട്‌ മുന്നോ​ട്ടുള്ള യാത്ര​യെ​ക്കു​റിച്ച്‌ സഹയാ​ത്രി​ക​രിൽ ചില​രെ​ങ്കി​ലും അഭി​പ്രാ​യം ആരാഞ്ഞി​രി​ക്കാം. യാത്ര തുട​രേ​ണ്ടെന്ന്‌ പൗലോസ്‌ നിർദേ​ശി​ച്ചു; കാരണം, ‘ചരക്കി​നും കപ്പലി​നും മാത്രമല്ല, ജീവനു​തന്നെ ഭീഷണി’ ഉണ്ടാകാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എന്നാൽ കപ്പിത്താ​നും കപ്പലു​ട​മ​യും യാത്ര തുടരാൻ ആഗ്രഹി​ച്ചു. എത്രയും വേഗം കുറെ​ക്കൂ​ടെ സുരക്ഷി​ത​മായ ഒരു സ്ഥലത്ത്‌ എത്തി​ച്ചേ​രു​ന്ന​തി​നു​വേണ്ടി ആയിരി​ക്കാം അത്‌. അവർ ഇക്കാര്യ​ത്തിൽ യൂലി​യൊ​സി​ന്റെ സമ്മതവും വാങ്ങി. എങ്ങനെ​യും ഫേനി​ക്‌സിൽ എത്താൻ നോക്ക​ണ​മെ​ന്നാ​യി​രു​ന്നു ഭൂരി​പ​ക്ഷ​ത്തി​ന്റെ അഭി​പ്രാ​യ​വും. ക്രേത്ത​യു​ടെ തീരം ചേർന്ന്‌ കുറെ​ക്കൂ​ടി മുന്നോ​ട്ടു പോയാൽ എത്തുന്ന ഒരു സ്ഥലമാ​യി​രു​ന്നു അത്‌. ശൈത്യ​കാ​ലം ചെലവ​ഴി​ക്കാൻ കഴിയും​വി​ധം താരത​മ്യേന വലുതും സൗകര്യ​പ്ര​ദ​വും ആയ ഒരു തുറമു​ഖ​മാ​യി​രു​ന്നി​രി​ക്കാം ഫേനി​ക്‌സ്‌. അതു​കൊണ്ട്‌ തെക്കൻ കാറ്റ്‌ മന്ദമായി വീശി​ത്തു​ട​ങ്ങി​യ​പ്പോൾ ‘ഇനി കുഴപ്പ​മൊ​ന്നും ഉണ്ടാകില്ല’ എന്നു വിചാ​രിച്ച്‌ അവർ യാത്ര പുറ​പ്പെട്ടു.—പ്രവൃ. 27:10-13.

12. ക്രേത്ത​യിൽനി​ന്നു പുറപ്പെട്ട കപ്പലിന്‌ എന്ത്‌ അപകടം നേരിട്ടു, ദുരന്തം ഒഴിവാ​ക്കാൻ കപ്പൽ ജോലി​ക്കാർ എന്തെല്ലാം ചെയ്‌തു?

12 എന്നാൽ പെട്ടെ​ന്നാണ്‌ സ്ഥിതി​ഗ​തി​കൾ വഷളാ​യത്‌: വടക്കു​കി​ഴ​ക്കു​നിന്ന്‌ “ഈശാ​ന​മൂ​ലൻ” എന്ന കൊടു​ങ്കാറ്റ്‌ ആഞ്ഞടിച്ചു. കുറച്ചു സമയ​ത്തേക്ക്‌ അവർക്ക്‌ ശുഭതു​റ​മു​ഖ​ത്തു​നിന്ന്‌ ഏതാണ്ട്‌ 65 കിലോ​മീ​റ്റർ അകലെ​യുള്ള “കൗദ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ചെറിയ ദ്വീപി​ന്റെ” മറപറ്റി സഞ്ചരി​ക്കാ​നാ​യി. എന്നാൽ കപ്പൽ കൂടുതൽ തെക്കോ​ട്ടു പോയി ആഫ്രി​ക്ക​യു​ടെ തീരത്തി​ന​ടു​ത്തുള്ള മണൽത്തി​ട്ട​ക​ളിൽ ചെന്നി​ടി​ക്കാൻ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ആ ദുരന്തം ഒഴിവാ​ക്കു​ന്ന​തി​നാ​യി അവർ ആകുന്ന​തെ​ല്ലാം ചെയ്‌തു. ആദ്യം​തന്നെ ജോലി​ക്കാർ കപ്പലി​നോ​ടു ബന്ധിച്ചി​രുന്ന തോണി വലി​ച്ചെ​ടു​ത്തു; തോണി​യിൽ വെള്ളം നിറഞ്ഞി​രു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം അവർക്ക്‌ അതിനാ​യി നന്നേ കഷ്ടപ്പെ​ടേ​ണ്ടി​വന്നു. എന്നിട്ട്‌ കപ്പലിന്റെ വശങ്ങൾ പൊളി​ഞ്ഞു​പോ​കാ​തി​രി​ക്കാ​നാ​യി കയറോ ചങ്ങലയോ ഉപയോ​ഗിച്ച്‌ അവർ കപ്പൽ ചുറ്റി​ക്കെട്ടി അതിന്‌ ഉറപ്പു​വ​രു​ത്തി. പിന്നെ അവർ പ്രധാന പായ താഴ്‌ത്തി. മാത്രമല്ല കൊടു​ങ്കാ​റ്റി​നെ അതിജീ​വി​ക്കു​ന്ന​തിന്‌ കപ്പലിന്റെ അണിയം കാറ്റിന്‌ അഭിമു​ഖ​മാ​യി നിറു​ത്താൻ ശ്രമി​ക്കു​ക​യും ചെയ്‌തു. എന്നാൽ അതിന്‌ അവർക്ക്‌ ഏറെ പണി​പ്പെ​ടേ​ണ്ടി​വന്നു. എത്ര ഭീതി​ദ​മായ ഒരനു​ഭവം! ഇത്ര​യൊ​ക്കെ ചെയ്‌തി​ട്ടും കപ്പൽ ‘കൊടു​ങ്കാ​റ്റിൽപ്പെട്ട്‌ ആടിയു​ല​ഞ്ഞു​കൊ​ണ്ടി​രു​ന്നു.’ കപ്പൽ കഴിയു​ന്നത്ര പൊങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​യി​രി​ക്കണം, മൂന്നാം ദിവസം അവർ കപ്പലിന്റെ പല ഉപകര​ണ​ങ്ങ​ളും കടലി​ലെ​റി​ഞ്ഞു.—പ്രവൃ. 27:14-19.

13. കൊടു​ങ്കാ​റ്റി​ന്റെ സമയത്ത്‌ കപ്പലി​നു​ള്ളി​ലെ സാഹച​ര്യം എന്തായി​രു​ന്നി​രി​ക്കാം?

13 ഭയവും ആശങ്കയും നിറഞ്ഞ ഒരു സാഹച​ര്യം. എന്നാൽ പൗലോ​സി​നും കൂട്ടാ​ളി​കൾക്കും തങ്ങൾ ഈ പ്രതി​സ​ന്ധി​യെ തരണം​ചെ​യ്യു​മെന്ന്‌ ഉറപ്പുണ്ട്‌. പൗലോസ്‌ അപ്പോ​സ്‌തലൻ റോമിൽ സാക്ഷ്യം നൽകു​മെന്ന്‌ കർത്താവ്‌ അദ്ദേഹ​ത്തോട്‌ നേരത്തേ പറഞ്ഞി​രു​ന്നു. ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ പിന്നീട്‌ ഒരു ദൈവ​ദൂ​തൻ അദ്ദേഹ​ത്തോട്‌ ഉറപ്പിച്ചു പറയു​ക​യും ചെയ്‌തു. (പ്രവൃ. 19:21; 23:11) എന്നാൽ ശക്തമായ ആ കാറ്റ്‌ രണ്ടാഴ്‌ച​ത്തേക്ക്‌ നിറു​ത്താ​തെ ആഞ്ഞുവീ​ശി​ക്കൊ​ണ്ടി​രു​ന്നു. തോരാത്ത മഴയും ഇരുണ്ടു​മൂ​ടിയ ആകാശ​വും നിമിത്തം അവർക്ക്‌ സൂര്യ​നെ​യും നക്ഷത്ര​ങ്ങ​ളെ​യും കാണാൻ കഴിഞ്ഞില്ല. കപ്പൽ എവി​ടെ​യാ​ണെ​ന്നോ ഏതു ദിശയിൽ നീങ്ങു​ന്നു​വെ​ന്നോ മനസ്സി​ലാ​ക്കാൻ കപ്പിത്താന്‌ ഒരു മാർഗ​വു​മി​ല്ലാ​യി​രു​ന്നു. ആർക്കും ആഹാരം കഴിക്ക​ണ​മെ​ന്നു​പോ​ലും ഇല്ലായി​രു​ന്നു. മഴയും തണുപ്പും കടൽച്ചൊ​രു​ക്കും ഭയവും എല്ലാം നിമിത്തം വലഞ്ഞി​രുന്ന അത്തര​മൊ​രു സാഹച​ര്യ​ത്തിൽ തിന്നു​ക​യോ കുടി​ക്കു​ക​യോ ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരുവന്‌ എങ്ങനെ ചിന്തി​ക്കാ​നാ​കും?

14, 15. (എ) കപ്പലി​ലു​ള്ള​വ​രോ​ടു സംസാ​രി​ക്കവെ, താൻ നേരത്തേ നൽകിയ മുന്നറി​യി​പ്പി​നെ​ക്കു​റിച്ച്‌ പൗലോസ്‌ പരാമർശി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) പൗലോസ്‌ അറിയിച്ച പ്രത്യാ​ശ​യു​ടെ സന്ദേശ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 അപ്പോൾ പൗലോസ്‌ എഴു​ന്നേ​റ്റു​നിന്ന്‌ താൻ മുമ്പു നൽകിയ മുന്നറി​യി​പ്പി​നെ​ക്കു​റിച്ച്‌ അവരെ ഓർമി​പ്പി​ച്ചു. എന്നാൽ, ‘ഞാൻ നേരത്തേ പറഞ്ഞി​ല്ലാ​യി​രു​ന്നോ’ എന്നു ധ്വനി​പ്പി​ക്കും​വി​ധ​മാ​യി​രു​ന്നില്ല അത്‌. പകരം, അദ്ദേഹം അവരോ​ടു പറഞ്ഞു: “നിങ്ങൾ ധൈര്യ​ത്തോ​ടി​രി​ക്ക​ണ​മെന്നു ഞാൻ ഇപ്പോൾ അപേക്ഷി​ക്കു​ന്നു. കപ്പൽ നശിക്കു​മെ​ങ്കി​ലും നിങ്ങളിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ടില്ല.” (പ്രവൃ. 27:21, 22) അദ്ദേഹ​ത്തി​ന്റെ ആ വാക്കുകൾ കപ്പലിൽ ഉണ്ടായി​രു​ന്ന​വർക്ക്‌ എത്ര ആശ്വാസം പകർന്നി​രി​ക്കണം! മറ്റുള്ള​വ​രോട്‌ പങ്കു​വെ​ക്കു​ന്ന​തി​നാ​യി യഹോവ തനിക്ക്‌ പ്രത്യാ​ശ​യു​ടെ ഒരു സന്ദേശം നൽകി​യ​തിൽ പൗലോ​സി​നും അങ്ങേയറ്റം സന്തോഷം തോന്നി​യി​രി​ക്കണം. ഓരോ വ്യക്തി​യു​ടെ​യും ജീവ​നെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു ചിന്തയുണ്ട്‌ എന്ന സത്യം നാം എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കണം. യഹോ​വ​യു​ടെ ദൃഷ്ടി​യിൽ എല്ലാവ​രും വില​യേ​റി​യ​വ​രാണ്‌. അതേക്കു​റിച്ച്‌ പത്രോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ എഴുതി​യി​ട്ടുണ്ട്‌: ‘ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ (യഹോവ) ആഗ്രഹി​ക്കു​ന്നു.’ (2 പത്രോ. 3:9) അതു​കൊണ്ട്‌ യഹോ​വ​യിൽനി​ന്നുള്ള പ്രത്യാ​ശ​യു​ടെ സന്ദേശം കഴിയു​ന്നത്ര ആളുക​ളു​മാ​യി പങ്കു​വെ​ക്കു​ന്നത്‌ എത്ര അടിയ​ന്തി​ര​മാണ്‌! ആളുക​ളു​ടെ വില​യേ​റിയ ജീവനാണ്‌ ഇപ്പോൾ അപകട​ത്തി​ലാ​യി​രി​ക്കു​ന്നത്‌!

15 കപ്പലി​ലുള്ള പലരോ​ടും പൗലോസ്‌, ‘ദൈവം ചെയ്‌ത വാഗ്‌ദാ​ന​ത്തി​ന്റെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌’ അതി​നോ​ട​കം​തന്നെ സാക്ഷീ​ക​രി​ച്ചി​രി​ക്കാൻ ഇടയുണ്ട്‌. (പ്രവൃ. 26:6; കൊലോ. 1:5) ഇപ്പോൾ കപ്പലപ​ക​ട​ത്തിന്‌ സാധ്യ​ത​യുള്ള ഈ സാഹച​ര്യ​ത്തിൽ പ്രത്യാ​ശ​യു​ടെ മറ്റൊരു സന്ദേശം അദ്ദേഹ​ത്തിന്‌ അവരോട്‌ അറിയി​ക്കാൻ കഴിഞ്ഞു; അതിനാ​കട്ടെ ഈടുറ്റ അടിസ്ഥാ​ന​വു​മു​ണ്ടാ​യി​രു​ന്നു. പൗലോസ്‌ പറഞ്ഞു: “ഒരു ദൂതൻ ഇന്നലെ രാത്രി എന്റെ അരികെ നിന്നു​കൊണ്ട്‌ എന്നോട്‌, ‘പൗലോ​സേ, പേടി​ക്കേണ്ടാ! നീ സീസറി​ന്റെ മുമ്പാകെ നിൽക്കേ​ണ്ട​താണ്‌. നിന്നോ​ടൊ​പ്പം യാത്ര ചെയ്യു​ന്ന​വ​രെ​യും ദൈവം രക്ഷിക്കും’ എന്നു പറഞ്ഞു.” തുടർന്ന്‌ പൗലോസ്‌ അവരെ ഇങ്ങനെ ബലപ്പെ​ടു​ത്തി: “അതു​കൊണ്ട്‌ പുരു​ഷ​ന്മാ​രേ, ധൈര്യ​മാ​യി​രി​ക്കുക. ദൈവ​ത്തിൽ എനിക്കു വിശ്വാ​സ​മുണ്ട്‌; ദൈവം എന്നോടു പറഞ്ഞതു​പോ​ലെ​തന്നെ സംഭവി​ക്കും. പക്ഷേ, ഒരു ദ്വീപിന്‌ അടുത്തു​വെച്ച്‌ നമ്മുടെ കപ്പൽ തകരും.”—പ്രവൃ. 27:23-26.

“എല്ലാവ​രും സുരക്ഷി​ത​രാ​യി കരയ്‌ക്ക്‌ എത്തി” (പ്രവൃ. 27:27-44)

ഒരു ചരക്കുകപ്പലിന്റെ ചരക്ക്‌ സൂക്ഷിക്കുന്ന ഭാഗത്തിരുന്ന്‌ പൗലോസ്‌ പ്രാർഥിക്കുന്നു. ക്ഷീണിതരായ ചില യാത്രക്കാർ തല കുമ്പിട്ടിരിക്കുന്നു, ചിലർ അതു നോക്കിനിൽക്കുന്നു. മുമ്പിലുള്ള ഒരു കൊട്ടയ്‌ക്കു മുകളിൽ കുറച്ച്‌ അപ്പം ഇരിപ്പുണ്ട്‌.

‘പൗലോസ്‌ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ ദൈവത്തോടു നന്ദി പറഞ്ഞു.’—പ്രവൃ​ത്തി​കൾ 27:35

16, 17. (എ) പൗലോസ്‌ ഏത്‌ അവസരം പ്രാർഥി​ക്കാ​നാ​യി ഉപയോ​ഗി​ച്ചു, എന്തായി​രു​ന്നു അതിന്റെ ഫലം? (ബി) പൗലോ​സി​ന്റെ വാക്കുകൾ എങ്ങനെ നിവൃ​ത്തി​യേറി?

16 അങ്ങനെ ഭീതി​ജ​ന​ക​മായ രണ്ടാഴ്‌ച പിന്നിട്ടു. പെട്ടെന്ന്‌ ആശയ്‌ക്കു വകയു​ള്ള​താ​യി കപ്പൽജോ​ലി​ക്കാർക്ക്‌ തോന്നി; ഒരുപക്ഷേ, തിരമാ​ലകൾ തീരത്ത്‌ അടിക്കുന്ന ശബ്ദം അവർ കേട്ടി​രി​ക്കണം. ഏതാണ്ട്‌ 870 കിലോ​മീ​റ്റർ ലക്ഷ്യമി​ല്ലാ​തെ ഒഴുകി നടന്ന അവരുടെ മുമ്പിൽ ഇപ്പോൾ ഇതാ പ്രത്യാ​ശ​യു​ടെ ഒരു കിരണം! ഇനിയും ദൂരേക്ക്‌ ഒഴുകി അകലാ​തി​രി​ക്കു​ന്ന​തി​നാ​യി അമരത്തു​നിന്ന്‌ അവർ നങ്കൂര​മി​ട്ടു. എന്നിട്ട്‌ സാധി​ച്ചാൽ കരയോട്‌ അടുപ്പി​ക്കാൻ കഴി​യേ​ണ്ട​തിന്‌ കപ്പലിന്റെ അണിയം ആ ദിശയി​ലേക്ക്‌ ആക്കി. അതി​നെ​ത്തു​ടർന്ന്‌ കപ്പൽജോ​ലി​ക്കാർ അവി​ടെ​നിന്ന്‌ രക്ഷപ്പെ​ടാൻ ശ്രമി​ച്ചെ​ങ്കി​ലും പടയാ​ളി​കൾ അവരെ തടഞ്ഞു. പൗലോസ്‌ സൈനി​കോ​ദ്യോ​ഗ​സ്ഥ​നോ​ടും മറ്റു പടയാ​ളി​ക​ളോ​ടും പറഞ്ഞു: “ഇവർ കപ്പലിൽത്തന്നെ നിന്നി​ല്ലെ​ങ്കിൽ നിങ്ങൾക്കു രക്ഷപ്പെ​ടാൻ കഴിയില്ല.” ഇപ്പോൾ സാഹച​ര്യ​ങ്ങൾ അൽപ്പം മെച്ചപ്പെട്ട സ്ഥിതിക്ക്‌ ആഹാരം കഴിക്കാൻ പൗലോസ്‌ എല്ലാവ​രെ​യും നിർബ​ന്ധി​ച്ചു. ആർക്കും ഒരപക​ട​വും സംഭവി​ക്കി​ല്ലെന്ന്‌ പൗലോസ്‌ ഉറപ്പു​കൊ​ടു​ക്കു​ക​യും ചെയ്‌തു. പിന്നെ പൗലോസ്‌ ‘എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ ദൈവ​ത്തോ​ടു നന്ദി പറഞ്ഞു.’ (പ്രവൃ. 27:31, 35) ദൈവ​ത്തിന്‌ കൃതജ്ഞ​ത​യർപ്പി​ച്ചു​കൊ​ണ്ടു പ്രാർഥി​ക്കു​ക​വഴി പൗലോസ്‌, ലൂക്കോ​സി​നും അരിസ്‌തർഹോ​സി​നും നമുക്കും ഒക്കെ അനുക​രി​ക്കാൻ കഴിയുന്ന ഒരു മാതൃ​ക​യാ​ണു വെച്ചത്‌. നിങ്ങളു​ടെ പരസ്യ പ്രാർഥ​ന​ക​ളും ഇതു​പോ​ലെ മറ്റുള്ള​വർക്ക്‌ പ്രോ​ത്സാ​ഹ​ന​വും ആശ്വാ​സ​വും ഏകുന്ന വിധത്തി​ലു​ള്ള​വ​യാ​ണോ?

17 പൗലോസ്‌ പ്രാർഥി​ച്ചു കഴിഞ്ഞ​പ്പോൾ “എല്ലാവ​രും മനക്കരുത്ത്‌ വീണ്ടെ​ടുത്ത്‌ ഭക്ഷണം കഴിച്ചു.” (പ്രവൃ. 27:36) കരയോട്‌ അടുക്കു​മ്പോൾ കപ്പൽ കുറെ​ക്കൂ​ടി പൊങ്ങി​ക്കി​ട​ക്കേ​ണ്ട​തിന്‌ അതിലു​ണ്ടാ​യി​രുന്ന ഗോതമ്പ്‌ കടലി​ലെ​റി​ഞ്ഞു​കൊണ്ട്‌ അവർ കപ്പലിന്റെ ഭാരം പിന്നെ​യും കുറച്ചു. നേരം വെളു​ത്ത​പ്പോൾ അവർ നങ്കൂരങ്ങൾ അറുത്തു​മാ​റ്റി; അമരത്തുള്ള പങ്കായ​ത്ത​ണ്ടു​കൾ ബന്ധിച്ചി​രുന്ന കയറുകൾ അഴിച്ചു​വി​ട്ടു. കരയോ​ട​ടു​ക്കവെ കപ്പൽ നിയ​ന്ത്രി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അണിയ​ത്തുള്ള ചെറിയ പായ നിവർത്തി​ക്കെ​ട്ടു​ക​യും ചെയ്‌തു. താമസി​യാ​തെ കപ്പലിന്റെ മുൻഭാ​ഗം മണൽത്തി​ട്ട​യി​ലോ ചെളി​യി​ലോ പോയി ഉറച്ചു. പിൻഭാ​ഗ​മാ​കട്ടെ ശക്തിയാ​യി അടിച്ച തിരയിൽ തകരു​ക​യും ചെയ്‌തു. തടവു​കാർ രക്ഷപ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ അവരെ കൊന്നു​ക​ള​യാൻ ചില പടയാ​ളി​കൾ ആഗ്രഹി​ച്ചെ​ങ്കി​ലും യൂലി​യൊസ്‌ അതിനു സമ്മതി​ച്ചില്ല. നീന്തി​യോ പലകക​ളി​ലും​മ​റ്റും പിടി​ച്ചു​കി​ട​ന്നോ കരപറ്റാൻ യൂലി​യൊസ്‌ എല്ലാവ​രോ​ടും പറഞ്ഞു. പൗലോസ്‌ പറഞ്ഞതു​പോ​ലെ​തന്നെ സംഭവി​ച്ചു, 276 പേരും രക്ഷപ്പെട്ടു! അതെ, “എല്ലാവ​രും സുരക്ഷി​ത​രാ​യി കരയ്‌ക്ക്‌ എത്തി.” എന്നാൽ അവർ എത്തിയത്‌ എവി​ടെ​യാ​യി​രു​ന്നു?—പ്രവൃ. 27:44.

“അസാധാ​ര​ണ​മായ കരുണ കാണിച്ചു” (പ്രവൃ. 28:1-10)

18-20. മാൾട്ട നിവാ​സി​കൾ “അസാധാ​ര​ണ​മായ കരുണ” കാണി​ച്ചത്‌ എങ്ങനെ, പൗലോസിലൂടെ ദൈവം എന്ത്‌ അത്ഭുതം പ്രവർത്തി​ച്ചു?

18 സിസി​ലി​യു​ടെ തെക്കുള്ള മാൾട്ട ദ്വീപി​ലാണ്‌ അവർ എത്തി​ച്ചേർന്നത്‌. (“മാൾട്ട എവിടെയാണ്‌?” എന്ന ചതുരം കാണുക.) മറ്റൊരു ഭാഷക്കാ​രായ ആ ദ്വീപ​വാ​സി​കൾ അവരോട്‌ “അസാധാ​ര​ണ​മായ കരുണ കാണിച്ചു.” (പ്രവൃ. 28:2) നനഞ്ഞു വിറച്ച്‌ അവി​ടെ​യെ​ത്തിയ ഈ അപരി​ചി​തർക്കു​വേണ്ടി അവർ തീ കൂട്ടി​ക്കൊ​ടു​ത്തു. മഴയും തണുപ്പും ഉണ്ടായി​രു​ന്നെ​ങ്കി​ലും തീ കാഞ്ഞത്‌ അവർക്ക്‌ വലിയ ആശ്വാ​സ​മാ​യി. ഒരു അത്ഭുത​ത്തി​നും അതു വഴി​യൊ​രു​ക്കി.

19 അവർ തീ കാഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾ, ഒരു ഉപകാ​ര​മാ​കട്ടെ എന്നു കരുതി പൗലോസ്‌ കുറെ ചുള്ളി​ക്ക​മ്പു​കൾ എടുത്ത്‌ തീയി​ലി​ട്ടു. പെട്ടെന്ന്‌ അതിനി​ട​യിൽനിന്ന്‌ ഒരു അണലി പുറത്തു​ചാ​ടി പൗലോ​സി​ന്റെ കയ്യിൽ ചുറ്റി അദ്ദേഹത്തെ കടിച്ചു. അത്‌ ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണെന്ന്‌ മാൾട്ട​ക്കാർ കരുതി.a

20 പാമ്പു​ക​ടി​യേറ്റ പൗലോ​സി​ന്റെ ശരീരം ‘നീരു​വെച്ച്‌ വീങ്ങു​മെന്ന്‌’ അവിട​ത്തു​കാർ വിചാ​രി​ച്ചു. മൂലകൃ​തി​യിൽ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ “വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ഒരു പദം” ആണെന്ന്‌ ഒരു പരാമർശ​ഗ്രന്ഥം പറയുന്നു. അങ്ങനെ​യൊ​രു പദം ‘വൈദ്യ​നായ ലൂക്കോ​സി​ന്റെ’ മനസ്സി​ലേക്ക്‌ പെട്ടെന്നു വന്നതിൽ അതിശ​യി​ക്കാ​നില്ല. (പ്രവൃ. 28:6; കൊലോ. 4:14) എന്തായാ​ലും പൗലോസ്‌ ആ വിഷപ്പാ​മ്പി​നെ കുടഞ്ഞു​ക​ളഞ്ഞു. അദ്ദേഹ​ത്തിന്‌ അപകട​മൊ​ന്നും സംഭവി​ച്ച​തു​മില്ല.

21. (എ) ലൂക്കോ​സി​ന്റെ ഈ വിവര​ണ​ത്തിൽ കാര്യങ്ങൾ കൃത്യ​ത​യോ​ടെ അവതരി​പ്പി​ക്കു​ന്ന​തി​ന്റെ എന്തെല്ലാം ഉദാഹ​ര​ണങ്ങൾ കാണാ​നാ​കും? (ബി) പൗലോസ്‌ എന്ത്‌ അത്ഭുതം പ്രവർത്തി​ച്ചു, മാൾട്ട നിവാ​സി​കൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു?

21 ആ ദ്വീപ​വാ​സി​ക​ളിൽ ഒരാളാ​യി​രു​ന്നു ധനിക​നായ പുബ്ലി​യൊസ്‌. ധാരാളം ഭൂസ്വ​ത്തു​ണ്ടാ​യി​രുന്ന അയാൾ മാൾട്ട​യി​ലെ റോമൻ അധികാ​രി​ക​ളിൽ പ്രധാ​നി​യാ​യി​രു​ന്നി​രി​ക്കണം. “ദ്വീപി​ന്റെ പ്രമാണി” എന്നാണ്‌ ലൂക്കോസ്‌ അയാ​ളെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നത്‌. ലൂക്കോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഈ സ്ഥാന​പ്പേര്‌ മാൾട്ട​ക്കാ​രു​ടെ രണ്ട്‌ ആലേഖ​ന​ങ്ങ​ളിൽ കണ്ടെത്താ​നാ​യി​ട്ടുണ്ട്‌. മൂന്നു ദിവസം അയാൾ പൗലോ​സി​നും കൂടെ​യു​ള്ള​വർക്കും ആതിഥ്യ​മ​രു​ളി. പുബ്ലി​യൊ​സി​ന്റെ അപ്പൻ ആ സമയത്ത്‌ സുഖമി​ല്ലാ​തെ കിടപ്പി​ലാ​യി​രു​ന്നു. കാര്യങ്ങൾ അതീവ കൃത്യ​ത​യോ​ടെ വിവരി​ക്കു​ന്ന​തി​ന്റെ മറ്റൊരു ഉദാഹ​രണം നമുക്ക്‌ ഇവിടെ കാണാ​വു​ന്ന​താണ്‌. രോഗ​ത്തി​ന്റെ സ്വഭാ​വ​ത്തെ​ക്കു​റിച്ച്‌ കൃത്യ​മായ സൂചന നൽകും​വി​ധം, അയാൾ “പനിയും അതിസാ​ര​വും പിടിച്ച്‌ കിടപ്പി​ലാ​യി​രു​ന്നു” എന്ന്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പൗലോസ്‌ പ്രാർഥിച്ച്‌ അയാളു​ടെ​മേൽ കൈകൾ വെച്ച​പ്പോൾ അയാൾ സുഖം​പ്രാ​പി​ച്ചു. ഈ അത്ഭുതം കണ്ടിട്ട്‌ അവിടത്തെ നിവാ​സി​ക​ളിൽ പലരും രോഗി​കളെ പൗലോ​സി​ന്റെ അടുക്കൽ കൊണ്ടു​വന്നു. പൗലോ​സും കൂട്ടാ​ളി​ക​ളും അവി​ടെ​നി​ന്നു പോകു​മ്പോൾ യാത്ര​യ്‌ക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം അവർ സമ്മാന​മാ​യി നൽകി.—പ്രവൃ. 28:7-10.

22. (എ) റോമി​ലേ​ക്കുള്ള യാത്രയെ സംബന്ധിച്ച ലൂക്കോ​സി​ന്റെ വിവര​ണത്തെ ഒരു പ്രൊ​ഫസർ പ്രശം​സി​ച്ചത്‌ എങ്ങനെ? (ബി) അടുത്ത അധ്യാ​യ​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

22 പൗലോ​സി​ന്റെ യാത്ര​യെ​ക്കു​റിച്ച്‌ നാം ഇപ്പോൾ പരിചി​ന്തിച്ച വിവരണം അതീവ കൃത്യ​ത​യു​ള്ള​താണ്‌. ഒരു പ്രൊ​ഫസർ അതേക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ബൈബി​ളി​ലെ വിവര​ണ​ങ്ങ​ളിൽ, . . . ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ ഇത്ര​യേറെ സ്‌പഷ്ട​വും വിശദ​വും ആയവ വേറെ ഇല്ലെന്നു​തന്നെ പറയാം. ഒന്നാം നൂറ്റാ​ണ്ടി​ലെ നാവി​ക​രു​ടെ വൈദ​ഗ്‌ധ്യ​ത്തെ വിളി​ച്ചോ​തു​ന്ന​തും മെഡി​റ്റ​റേ​നി​യൻ കടലിന്റെ കിഴക്കൻഭാ​ഗത്തെ തനതു സവി​ശേ​ഷ​തകൾ വരച്ചു​കാ​ട്ടു​ന്ന​തും ആയ അതിലെ വിശദാം​ശ​ങ്ങ​ളു​ടെ അതീവ കൃത്യത” കാണി​ക്കു​ന്നത്‌ ഒരു ലിഖി​ത​രേ​ഖയെ ആസ്‌പ​ദ​മാ​ക്കി​യാ​യി​രി​ക്കണം ലൂക്കോസ്‌ അതെഴു​തി​യി​ട്ടു​ള്ളത്‌ എന്നാണ്‌. പൗലോ​സി​നോ​ടൊ​പ്പം യാത്ര ചെയ്‌ത​പ്പോൾ ലൂക്കോ​സു​തന്നെ അത്തര​മൊ​രു രേഖ തയ്യാറാ​ക്കി​യി​രി​ക്കാം. അങ്ങനെ​യെ​ങ്കിൽ യാത്ര​യു​ടെ തുടർന്നുള്ള ഘട്ടത്തിൽ അദ്ദേഹ​ത്തിന്‌ ഇനിയും ധാരാളം എഴുതാൻ കഴിഞ്ഞി​രി​ക്കണം. ഒടുവിൽ റോമിൽ എത്തു​മ്പോൾ പൗലോ​സിന്‌ എന്തായി​രി​ക്കും സംഭവി​ക്കുക? നമുക്കു നോക്കാം.

മാൾട്ട എവി​ടെ​യാണ്‌?

പൗലോസ്‌ കപ്പലപ​ക​ട​ത്തിൽപ്പെട്ട “മാൾട്ട” ദ്വീപ്‌ ഏതാണ്‌ എന്നതി​നെ​ക്കു​റിച്ച്‌ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. ഗ്രീസി​ന്റെ പടിഞ്ഞാ​റൻ തീരത്തു​നിന്ന്‌ അകലെ​യാ​യി, കോർഫൂ​വിന്‌ അടുത്തുള്ള ഒരു ദ്വീപാണ്‌ അതെന്ന്‌ ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ “മാൾട്ട” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദത്തോ​ടു ബന്ധപ്പെ​ട്ടാണ്‌ മറ്റൊരു നിഗമനം. മെലിറ്റെ എന്ന ഗ്രീക്ക്‌ പദമാ​ണത്‌. അതു​കൊണ്ട്‌ ക്രൊ​യേ​ഷ്യ​യു​ടെ തീരത്തു​നി​ന്നു വിട്ട്‌ അഡ്രി​യാ​റ്റിക്‌ കടലിൽ സ്ഥിതി​ചെ​യ്യുന്ന മെലിറ്റെ ഇല്ലിറി​ക്കാ (ഇപ്പോൾ മല്യെറ്റ്‌ എന്ന്‌ അറിയ​പ്പെ​ടു​ന്നു) ദ്വീപാണ്‌ അതെന്ന്‌ ചിലർ വാദി​ക്കു​ന്നു.

പ്രവൃത്തികൾ 27:27-ൽ ‘അദ്രി​യ​ക്ക​ട​ലി​നെ​ക്കു​റിച്ച്‌’ പറയു​ന്നുണ്ട്‌ എന്നതു ശരിയാണ്‌. എന്നാൽ പൗലോ​സി​ന്റെ നാളിൽ, “അദ്രിയ” എന്നു വിളി​ച്ചി​രു​ന്നത്‌ ഇന്നത്തെ അഡ്രി​യാ​റ്റിക്‌ കടലി​നെ​ക്കാൾ വളരെ വിസ്‌തൃ​ത​മായ ഒരു കടൽഭാ​ഗ​ത്തെ​യാണ്‌. അയോ​ണി​യൻ കടലും സിസി​ലി​യു​ടെ കിഴക്കും ക്രേത്ത​യു​ടെ പടിഞ്ഞാ​റും ഉള്ള സമു​ദ്ര​ഭാ​ഗ​ങ്ങ​ളും അതിന്റെ ഭാഗമാ​യി​രു​ന്നു. അങ്ങനെ​യാ​കു​മ്പോൾ ആധുനി​ക​കാല മാൾട്ട​യു​ടെ സമീപ​ത്തുള്ള കടലും അതിന്റെ പരിധി​യിൽ വരുമാ​യി​രു​ന്നു.

പൗലോസ്‌ യാത്ര​ചെയ്‌ത കപ്പൽ കാറ്റടിച്ച്‌ ക്‌നീ​ദോ​സിൽനിന്ന്‌ തെക്കോട്ട്‌ ക്രേത്ത​യു​ടെ താഴെ എത്തി. കാറ്റ്‌ വീശി​ക്കൊ​ണ്ടേ​യി​രുന്ന സ്ഥിതിക്ക്‌ കപ്പൽ വടക്കോ​ട്ടു തിരിഞ്ഞ്‌ കോർഫൂ​വിന്‌ അടുത്തുള്ള ദ്വീപു​വ​രെ​യോ മല്യെ​റ്റു​വ​രെ​യോ പോകാൻ ഒട്ടും സാധ്യ​ത​യി​ല്ലാ​യി​രു​ന്നു. ന്യായ​മാ​യും മാൾട്ട​യു​ടെ സ്ഥാനം കുറെ​ക്കൂ​ടി പടിഞ്ഞാ​റോ​ട്ടു മാറി​യാ​യി​രി​ക്കണം എന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ സിസി​ലി​യു​ടെ തെക്കുള്ള മാൾട്ട​യിൽവെ​ച്ചു​ത​ന്നെ​യാ​യി​രി​ക്കണം കപ്പലപ​കടം സംഭവി​ച്ചത്‌.

a ആ ദ്വീപ​വാ​സി​കൾക്ക്‌ അണലി​യെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രു​ന്നു എന്ന വസ്‌തുത കാണി​ക്കു​ന്നത്‌ അന്ന്‌ അവിടെ അത്തരം പാമ്പുകൾ ഉണ്ടായി​രു​ന്നു​വെ​ന്നാണ്‌. എന്നാൽ ഇന്ന്‌ മാൾട്ട​യിൽ അണലി​പ്പാ​മ്പു​ക​ളില്ല. നൂറ്റാ​ണ്ടു​കൾകൊണ്ട്‌ പരിസ്ഥി​തി​യിൽ വന്ന മാറ്റമാ​യി​രി​ക്കാം അതിനു കാരണം. അതല്ലെ​ങ്കിൽ ജനസം​ഖ്യാ വർധന അണലികൾ അവി​ടെ​നിന്ന്‌ അപ്രത്യ​ക്ഷ​മാ​കാൻ ഇടയാ​ക്കി​യി​രി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക