ഗീതം 46
യഹോവ നമ്മുടെ രാജാവ്!
1. വാഴ്‌ത്താം ദൈവത്തിൻ മഹത്ത്വം നാം; വാന
മോ യാഹിന്റെ നീതി ഘോഷിപ്പൂ. പാടി
ടാം ആമോദാൽ ദൈവത്തിൻ സ്‌തുതി നാം; ധ്യാനി
ക്കാം തൻമഹാചെയ്‌തികൾ.
(കോറസ്)
സ്വർഗമേ, മോദിക്ക! ഭൂമിയേ, മോദിക്ക! വാഴു
ന്നു യഹോവ രാജാവായ്! സ്വർഗ
മേ, മോദിക്ക! ഭൂമിയേ, മോദിക്ക! വാഴു
ന്നു യഹോവ രാജാവായ്!
2. ചൊൽ തൻമഹത്ത്വം ജാതി മധ്യേ. ഘോഷി
ക്കാം ദിനവും രക്ഷാദൂതുകൾ. സ്‌തുതി
ക്കു യോഗ്യനാം രാജാവാം ദൈവം താൻ. കുമ്പി
ടാം തൻസന്നിധാനത്തിൽ.
(കോറസ്)
സ്വർഗമേ, മോദിക്ക! ഭൂമിയേ, മോദിക്ക! വാഴു
ന്നു യഹോവ രാജാവായ്! സ്വർഗ
മേ, മോദിക്ക! ഭൂമിയേ, മോദിക്ക! വാഴു
ന്നു യഹോവ രാജാവായ്!
3. യാഹിൻ ഭരണം സ്ഥാപിതമായ്. വാഴി
ച്ചു സുതനെ ദൈവം സ്വർഗത്തിൽ. ഈ ലോ
ക ദേവന്മാർ ലജ്ജിച്ചുപോകട്ടെ; യാഹു
മാത്രം സ്‌തുതിക്കർഹനാം.
(കോറസ്)
സ്വർഗമേ, മോദിക്ക! ഭൂമിയേ, മോദിക്ക! വാഴു
ന്നു യഹോവ രാജാവായ്! സ്വർഗ
മേ, മോദിക്ക! ഭൂമിയേ, മോദിക്ക! വാഴു
ന്നു യഹോവ രാജാവായ്!
( ദിന. 16:9; സങ്കീ. 68:20; 97:6, 7 എന്നിവയും കാണുക.)