വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 16 പേ. 19
  • മിശി​ഹാ​യു​ടെ വരവ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മിശി​ഹാ​യു​ടെ വരവ്‌
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • അവർ മിശിഹായെ കാത്തിരുന്നു
    2011 വീക്ഷാഗോപുരം
  • യേശുക്രിസ്‌തു ആരാണ്‌?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • യേശുക്രിസ്‌തു ആരാണ്‌?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • മിശിഹാ: ദൈവം തുറന്ന രക്ഷാമാർഗം!
    2009 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 16 പേ. 19
യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തുന്നു

ഭാഗം 16

മിശി​ഹാ​യു​ടെ വരവ്‌

ദീർഘ​കാ​ലം​മുമ്പ്‌ വാഗ്‌ദാ​നം ചെയ്യപ്പെട്ട മിശിഹാ, നസറാ​യ​നാ​യ യേശു​വാ​ണെന്ന്‌ യഹോവ തിരിച്ചറിയിക്കുന്നു

വാഗ്‌ദത്ത മിശി​ഹാ​യെ തിരി​ച്ച​റി​യാൻ യഹോവ ജനത്തിന്‌ എന്തു സഹായ​മാണ്‌ നൽകി​യത്‌? എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്ത്‌ പൂർത്തി​യാ​യിട്ട്‌ ഏതാണ്ട്‌ നാലു​നൂ​റ്റാ​ണ്ടു​കൾ പിന്നി​ട്ടി​രു​ന്നു. ഗലീല​യു​ടെ വടക്കൻപ്ര​ദേ​ശ​ത്തു​ള്ള നസറെത്ത്‌ എന്ന പട്ടണത്തിൽ താമസി​ച്ചി​രു​ന്ന മറിയ എന്ന യുവതി​യു​ടെ ജീവി​ത​ത്തിൽ വലിയ ഒരു അത്ഭുതം സംഭവി​ച്ചു. ഗബ്രി​യേൽ എന്ന ദൈവ​ദൂ​തൻ പ്രത്യ​ക്ഷ​നാ​യി അവളെ ഒരു വിവരം അറിയി​ച്ചു: കന്യക​യാ​യ അവൾ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഥവാ പ്രവർത്ത​ന​നി​ര​ത​മാ​യ ശക്തിയാൽ ഗർഭം​ധ​രി​ക്കും; അവൾ ഒരു മകനെ പ്രസവി​ക്കും. കാലങ്ങൾക്കു​മുമ്പ്‌ വാഗ്‌ദാ​നം​ചെ​യ്യ​പ്പെട്ട രാജാവ്‌ അവനാ​യി​രി​ക്കും. അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കു​ക​യില്ല! വാസ്‌ത​വ​ത്തിൽ, മറിയ ഗർഭത്തിൽവ​ഹി​ക്കാൻ പോകു​ന്നത്‌ ദൈവ​ത്തി​ന്റെ സ്വന്തം പുത്ര​നെ​ത​ന്നെ ആയിരി​ക്കും. ദൈവം അവന്റെ ജീവൻ സ്വർഗ​ത്തിൽനിന്ന്‌ മറിയ​യു​ടെ ഉദരത്തി​ലേക്ക്‌ മാറ്റു​മാ​യി​രു​ന്നു.

ശ്രേഷ്‌ഠ​മാ​യ ആ നിയോ​ഗം മറിയ താഴ്‌മ​യോ​ടെ സ്വീകരിച്ചു. ആ സമയത്ത്‌ യോ​സേഫ്‌ എന്ന ഒരു മരപ്പണി​ക്കാ​ര​നു​മാ​യി അവളുടെ വിവാഹം ഉറപ്പി​ച്ചി​രു​ന്നു. മറിയ ഗർഭവ​തി​യാ​യത്‌ എങ്ങനെ​യെന്ന്‌ അറിയി​ക്കാൻ ദൈവം തന്റെ ദൂതനെ യോ​സേ​ഫി​ന്റെ പക്കലേക്ക്‌ അയച്ചു. മറിയയെ ഭാര്യ​യാ​യി സ്വീക​രി​ക്കാൻ യോ​സേഫ്‌ പിന്നെ ഒട്ടും മടിച്ചില്ല. മിശിഹാ ബേത്ത്‌ലെ​ഹെ​മി​ലാ​യി​രി​ക്കും ജനിക്കുക എന്ന്‌ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രു​ന്നു. (മീഖാ 5:2) എന്നാൽ ഈ പ്രവചനം എങ്ങനെ നിവർത്തി​യേ​റു​മാ​യി​രു​ന്നു? ബേത്ത്‌ലെ​ഹെം പട്ടണം നസറെ​ത്തിൽനിന്ന്‌ ഏതാണ്ട്‌ 140 കിലോ​മീ​റ്റർ അകലെ​യാ​യി​രു​ന്നു!

റോമാ​സാ​മ്രാ​ജ്യ​ത്തി​ലുള്ള എല്ലാവ​രും ഒരു ജനസം​ഖ്യാ​ക​ണ​ക്കെ​ടു​പ്പു​പു​സ്‌ത​ക​ത്തിൽ പേരു ചേർക്ക​ണ​മെന്ന്‌ അന്നത്തെ റോമാ​ച​ക്ര​വർത്തി കൽപ്പന പുറ​പ്പെ​ടു​വി​ച്ചു. പേരു ചേർക്കാൻ എല്ലാവ​രും അവരവ​രു​ടെ പട്ടണങ്ങ​ളി​ലേ​ക്കു പോക​ണ​മാ​യി​രു​ന്നു. യോ​സേ​ഫി​നും മറിയ​യ്‌ക്കും ബേത്ത്‌ലെ​ഹെ​മിൽ വേരു​ക​ളു​ള്ള​തു​കൊ​ണ്ടാ​വാം, ഇരുവ​രും അവി​ടേ​ക്കു യാത്ര​യാ​യി. (ലൂക്കോസ്‌ 2:3) മറിയ അപ്പോൾ പൂർണ​ഗർഭി​ണി​യാ​യി​രു​ന്നു. അവൾ ഒരു കാലി​ത്തൊ​ഴു​ത്തിൽ തന്റെ കുഞ്ഞിനു ജന്മംനൽകി; കുഞ്ഞിനെ അവൾ അവി​ടെ​യു​ള്ള പുൽത്തൊ​ട്ടി​യിൽ കിടത്തി. വാഗ്‌ദത്ത മിശിഹാ അഥവാ ക്രിസ്‌തു ജനിച്ചി​രി​ക്കു​ന്നു എന്ന സദ്വാർത്ത അറിയി​ക്കാൻ ദൈവം ഒരു ദൂതനെ മലഞ്ചെ​രു​വിൽ ആടുകളെ മേയ്‌ച്ചു​കൊ​ണ്ടി​രു​ന്ന ഇടയന്മാ​രു​ടെ പക്കലേക്ക്‌ അയച്ചു.

യേശു​വാണ്‌ വാഗ്‌ദത്ത മിശിഹാ എന്ന്‌ ഇനിയും പലരും സാക്ഷ്യ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. മിശി​ഹാ​യു​ടെ വേലയ്‌ക്കു വഴി​യൊ​രു​ക്കാൻ ഒരുവൻ ജനത്തി​നി​ട​യിൽനിന്ന്‌ എഴു​ന്നേൽക്കു​മെന്ന്‌ പ്രവാ​ച​ക​നാ​യ യെശയ്യാവ്‌ പ്രവചി​ച്ചി​രു​ന്നു. (യെശയ്യാ​വു 40:3) അത്‌ യോഹ​ന്നാൻ സ്‌നാ​പ​ക​നാ​യി​രു​ന്നു. യേശു​വി​നെ കണ്ടതും അവൻ വിളി​ച്ചു​പ​റ​ഞ്ഞു: “ഇതാ, ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യു​ന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!” യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാ​രിൽ ചിലർ ഉടനെ യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി. “ഞങ്ങൾ മിശി​ഹാ​യെ (എന്നു​വെ​ച്ചാൽ ക്രിസ്‌തു​വി​നെ) കണ്ടെത്തി​യി​രി​ക്കു​ന്നു” എന്ന്‌ അവരി​ലൊ​രാൾ സാക്ഷ്യ​പ്പെ​ടു​ത്തി.—യോഹ​ന്നാൻ 1:29, 36, 41.

പ്രധാ​ന​പ്പെട്ട മറ്റൊരു സാക്ഷ്യ​വും ബൈബിൾ രേഖ​പ്പെ​ടു​ത്തു​ന്നു. യോഹ​ന്നാൻ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യ ഉടനെ സ്വർഗ​ത്തിൽനിന്ന്‌ യഹോ​വ​യു​ടെ ഒരു പ്രഖ്യാ​പ​ന​മു​ണ്ടാ​യി. പരിശു​ദ്ധാ​ത്മാ​വി​നാൽ യേശു​വി​നെ അഭി​ഷേ​കം​ചെ​യ്‌തു​കൊണ്ട്‌ യഹോവ അരുളി​ച്ചെ​യ്‌തു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” (മത്തായി 3:16, 17) അതെ, കാലങ്ങൾക്കു​മുമ്പ്‌ വാഗ്‌ദാ​നം​ചെ​യ്യ​പ്പെട്ട മിശിഹാ അങ്ങനെ വന്നെത്തി!

എപ്പോ​ഴാ​യി​രു​ന്നു ഇതു സംഭവി​ച്ചത്‌? എ.ഡി 29-ൽ; അതായത്‌, ദാനീ​യേൽ പ്രവചിച്ച 483 വർഷം തികഞ്ഞ​പ്പോൾ. യേശു​ത​ന്നെ​യാണ്‌ മിശിഹാ അഥവാ ക്രിസ്‌തു എന്നതി​നു​ള്ള അനി​ഷേ​ധ്യ​മാ​യ അനേകം തെളി​വു​ക​ളിൽ ഒന്നാണിത്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അവൻ എന്തു സന്ദേശ​മാണ്‌ നൽകി​ക്കൊ​ണ്ടി​രു​ന്നത്‌?

—മത്തായി 1-3 അധ്യാ​യ​ങ്ങൾ, മർക്കോസ്‌ 1-ാം അധ്യായം, ലൂക്കോസ്‌ 2-ാം അധ്യായം, യോഹ​ന്നാൻ 1-ാം അധ്യായം എന്നിവയെ ആധാര​മാ​ക്കി​യു​ള്ളത്‌.

  • യേശു​വാണ്‌ മിശിഹാ എന്നു വെളി​പ്പെ​ടു​ത്താൻ ദൈവം തന്റെ ദൂതന്മാ​രെ ഉപയോ​ഗി​ച്ചത്‌ എങ്ങനെ?

  • യേശു​വാണ്‌ മിശിഹാ എന്നു വെളി​പ്പെ​ടു​ത്താൻ ദൈവം യോഹ​ന്നാൻ സ്‌നാ​പ​ക​നെ ഉപയോ​ഗി​ച്ചത്‌ എങ്ങനെ?

  • തന്റെ പുത്രൻത​ന്നെ​യാണ്‌ മിശിഹാ എന്ന്‌ യഹോവ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

യേശു ദൈവ​പു​ത്ര​നാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

യഹോവ യേശു​വി​ന്റെ പിതാ​വാണ്‌. ഏതർഥ​ത്തിൽ? യേശു​വി​ന്റെ ഉത്ഭവം മറ്റു മനുഷ്യ​രെ​പ്പോ​ലെ ആയിരു​ന്നി​ല്ല. ദൈവ​മാണ്‌ അവന്റെ ഉത്ഭവത്തി​നു കാരണ​ഭൂ​തൻ. വാസ്‌ത​വ​ത്തിൽ യഹോവ ആദ്യം സൃഷ്ടി​ച്ചത്‌ അവനെ​യാണ്‌. (കൊ​ലോ​സ്സ്യർ 1:15-17) യേശു​വിന്‌ ജീവൻ നൽകി​യത്‌ യഹോ​വ​യാണ്‌. അതു​കൊണ്ട്‌ യഹോ​വ​യെ യേശു​വി​ന്റെ പിതാവ്‌ എന്നു വിളി​ക്കു​ന്നത്‌ തികച്ചും ഉചിത​മാണ്‌. ആത്മസ്വ​രൂ​പി​യാ​യ ഈ പുത്രനെ സൃഷ്ടി​ച്ച​ശേ​ഷം അവനെ ഒരു “ശില്‌പി”യായി ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ ഈ ഭൗതിക പ്രപഞ്ചം ഉൾപ്പെടെ മറ്റെല്ലാം ഉളവാക്കി.—സദൃശ​വാ​ക്യ​ങ്ങൾ 8:30.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക