ഗീതം 94
ദൈവദാനങ്ങളിൽ സംതൃപ്‌തർ
അച്ചടിച്ച പതിപ്പ്
1. സ്വർഗീയ താതൻതാൻ
ചൊരിഞ്ഞിടുന്ന ദാനങ്ങൾ
പ്രിയങ്കരം, സമ്പൂർണവും
അമൂല്യശ്രേഷ്‌ഠവും.
നിഴൽപോലെ മാറുന്നില്ല,
യാഹോ അചഞ്ചലൻ.
ഏകുന്നു ജീവനും
പ്രഭയുമെല്ലാ ദാനങ്ങളും.
2. നമ്മെ യഹോവ കാത്തിടും,
ആശങ്കകൾ വേണ്ടാ,
ആകാശേ പാറും പക്ഷിയെ
പുലർത്തുന്നോൻ സ്‌നേഹാൽ.
വ്യർഥശണ്‌ഠ, ശാഠ്യം
എല്ലാം നമ്മൾ ഉപേക്ഷിക്കാം;
ദൈവം നൽകും ദാനങ്ങളാൽ
തൃപ്‌തരായി ജീവിക്കാം.
3. മർത്യൻ തന്റെ വൻ കാര്യങ്ങൾ
ദൈവ മുമ്പിൽ ശൂന്യം;
ശാശ്വതമൂല്യങ്ങൾക്കായ് നാം
ഇനിമേൽ ജീവിക്കാം.
നാം സ്വർഗെ സൂക്ഷിക്കും
നിക്ഷേപം ശാശ്വതമല്ലോ;
സംതൃപ്‌തി ദിവ്യദാനമായെന്നും
നാം മതിച്ചിടാം.
(യിരെ. 45:5; മത്താ. 6:25-34; 1 തിമൊ. 6:8; എബ്രാ. 13:5 എന്നിവയും കാണുക.)