ഗീതം 4
ദൈവമുമ്പാകെ ഒരു നല്ല പേർ നേടുക
അച്ചടിച്ച പതിപ്പ്
1. നാം ജീവിച്ചിടും ഓരോ ദിനത്തിലും
ദൈവാജ്ഞ കാക്കാം, സത്പേരും നേടിടാം.
യാഹിന്റെ ദൃഷ്ടിയിൽ നാം ശരി ചെയ്യുകിൽ
തന്നുള്ളമെന്നും പ്രമോദിക്കും.
2. ലോകത്തിൻ പ്രീതി, പ്രശസ്തിയൊക്കെയും
നേടാൻ ശ്രമിച്ചാൽ വ്യർഥമായ്ത്തീർന്നിടും.
ലോകത്തിൻ സൗഹൃദം നേടുകിൽ ഓർക്ക നാം,
നഷ്ടമായിടും ദൈവപ്രീതി.
3. ദൈവത്തിന്നോർമപ്പുസ്തകത്താളിൽ തൻ
പേർ ചാർത്തിക്കാണാൻ വാഞ്ഛിക്കുന്നേവരും.
ആശ്രയയോഗ്യനാം യാഹിന്നായ് നിന്നിടാം.
കാത്തുകൊള്ളാം നാം സത്പേരെന്നും.
(ഉല്പ. 11:4; സദൃ. 22:1; മലാ. 3:16; വെളി. 20:15 എന്നിവയും കാണുക.)