ആമുഖം
സ്നേഹസമ്പന്നനായ ഒരു പിതാവിനെപ്പോലെയാണു ദൈവം. 1 പത്രോസ് 5:6, 7
ദൈവമാണു നമ്മളെ ഉണ്ടാക്കിയത്. ദൈവം നമ്മളെക്കുറിച്ച് കരുതലുള്ളവനാണ്. സ്നേഹമുള്ള, ജ്ഞാനിയായ ഒരു പിതാവ് മക്കൾക്കു നല്ല ഉപദേശങ്ങൾ കൊടുക്കുന്നതുപോലെ ദൈവവും ചെയ്യുന്നു. എങ്ങനെയാണു ജീവിക്കേണ്ടതെന്നു ദൈവം എല്ലായിടത്തുമുള്ള ആളുകളെ പഠിപ്പിക്കുന്നു.
നമുക്കു സന്തോഷവും പ്രത്യാശയും നൽകുന്ന വിലയേറിയ സത്യങ്ങൾ ദൈവം വെളിപ്പെടുത്തുന്നു.
ദൈവം പറയുന്നതു കേൾക്കുന്നെങ്കിൽ ദൈവം നിങ്ങളെ വഴിനടത്തും, സംരക്ഷിക്കും, പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും.
മാത്രമല്ല, നിങ്ങൾക്ക് എന്നെന്നും ജീവിക്കാനും കഴിയും!