ഗീതം 149
മറുവിലയ്ക്കായി നന്ദിയുള്ളവർ
അച്ചടിച്ച പതിപ്പ്
യഹോവേ നിൽക്കുന്നു,
ഞങ്ങൾ നിൻ മുമ്പാകെ.
എത്രയേറെ സ്നേഹം
നീ ചൊരിഞ്ഞു ഞങ്ങൾക്കായ്.
നൽകി നിൻ പ്രിയനെ
ഞങ്ങൾ ജീവിച്ചിടാൻ.
ഇതിലും ശ്രേഷ്ഠമാം ത്യാഗം
ഇല്ല ചെയ്തിടാൻ.
(കോറസ്)
സ്വരക്തം ചിന്തി യേശു താൻ.
വിടുതലേകി ഞങ്ങൾക്കായ്.
ഹൃദയാൽ ഞങ്ങൾ
നന്ദി നൽകിടും എന്നെന്നുമായ്.
മനസ്സോടേശു താൻ
ഞങ്ങൾക്കായ് യാഗമായ്.
തികവാർന്ന തൻ ജീവൻ
അർപ്പിച്ചു വിലയായ്.
പ്രത്യാശാഹീനരായ്
കഴിഞ്ഞോരീ ഞങ്ങൾ
മരണത്തെ മറന്നാശിക്കുന്നു
ജീവിക്കാൻ.
(കോറസ്)
സ്വരക്തം ചിന്തി യേശു താൻ.
വിടുതലേകി ഞങ്ങൾക്കായ്.
ഹൃദയാൽ ഞങ്ങൾ
നന്ദി നൽകിടും എന്നെന്നുമായ്.
(എബ്രാ. 9:13, 14; 1 പത്രോ. 1:18, 19 കൂടെ കാണുക.)