വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 19 പേ. 197-206
  • യഹോവയോടു പറ്റിനിൽക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയോടു പറ്റിനിൽക്കുക
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവസ്‌നേ​ഹ​ത്തി​നു നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക
  • യഹോ​വ​യോ​ടു കൂടു​തൽക്കൂ​ടു​തൽ അടുത്ത്‌ ചെല്ലുക
  • യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ക
  • യഥാർഥ​ജീ​വൻ
  • ദൈവസ്‌നേഹം എന്നും നിലനിൽക്കും
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • ‘നിന്റെ ദൈവമായ യഹോവയെ നീ സ്‌നേഹിക്കണം’
    2014 വീക്ഷാഗോപുരം
  • സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
    2001 വീക്ഷാഗോപുരം
  • “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 19 പേ. 197-206

അധ്യായം പത്തൊ​മ്പത്‌

യഹോ​വ​യോ​ടു പറ്റിനിൽക്കു​ക

1, 2. നമുക്ക്‌ ഇന്ന്‌ എവിടെ സംരക്ഷണം കണ്ടെത്താം?

കാറ്റും കോളും ഉള്ള ഒരു ദിവസം. നിങ്ങൾ വഴിയി​ലൂ​ടെ നടന്നു​നീ​ങ്ങു​ക​യാണ്‌. ആകാശം ഇരുണ്ടു​മൂ​ടു​ന്നു. മിന്നൽ മിന്നി​മ​റ​യു​ന്നു. കാതട​പ്പി​ക്കുന്ന ഇടിമു​ഴ​ക്ക​വും. ഇതി​നെ​ല്ലാം അകമ്പടി​യാ​യി കോരി​ച്ചൊ​രി​യുന്ന മഴയും. കയറി​നിൽക്കാൻ ഒരിടം കിട്ടിയേ തീരൂ! ഒടുവിൽ, നനയാതെ നിൽക്കാൻ സുരക്ഷി​ത​മായ ഒരിടം കിട്ടി. എന്തൊ​രാ​ശ്വാ​സം!

2 ഇന്നു നമ്മളും സമാന​മായ ഒരു സ്ഥിതി​യി​ലാണ്‌. ലോകാ​വ​സ്ഥകൾ ഒന്നി​നൊ​ന്നു മോശ​മാ​കു​ന്നു. ‘എനിക്ക്‌ എവിടെ സുരക്ഷി​ത​ത്വം കിട്ടും’ എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. സങ്കീർത്ത​ന​ക്കാ​രൻ ബൈബി​ളിൽ ഇങ്ങനെ എഴുതി: “ഞാൻ യഹോ​വ​യോ​ടു പറയും: ‘അങ്ങാണ്‌ എന്റെ അഭയസ്ഥാ​നം, എന്റെ സുരക്ഷി​ത​സ​ങ്കേതം, ഞാൻ ആശ്രയ​മർപ്പി​ക്കുന്ന എന്റെ ദൈവം.’” (സങ്കീർത്തനം 91:2) അതെ, ഇന്നു നമ്മൾ പ്രശ്‌ന​ങ്ങളെ നേരി​ടു​മ്പോൾ ആശ്വസി​പ്പി​ക്കാൻ യഹോ​വയ്‌ക്കു കഴിയും. മഹത്തായ ഒരു ഭാവി​യും യഹോവ നമുക്കാ​യി കരുതി​വെ​ച്ചി​രി​ക്കു​ന്നു.

3. യഹോ​വയെ എങ്ങനെ നമ്മുടെ അഭയസ്ഥാ​ന​മാ​ക്കാം?

3 യഹോ​വയ്‌ക്കു നമ്മളെ എങ്ങനെ സംരക്ഷി​ക്കാ​നാ​കും? എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും അവയെ നേരി​ടു​ന്ന​തിന്‌ ആവശ്യ​മായ സഹായം തരാൻ യഹോ​വയ്‌ക്കാ​കും. നമ്മളെ ഉപദ്ര​വി​ക്കാൻ നോക്കുന്ന ആരെക്കാ​ളും വളരെ​യേറെ ശക്തനാണ്‌ യഹോവ. ഇന്നു നമുക്ക്‌ എന്തൊക്കെ കഷ്ടനഷ്ട​ങ്ങ​ളു​ണ്ടാ​യാ​ലും ഭാവി​യിൽ യഹോവ അതു പരിഹ​രി​ച്ചു​ത​രും. ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ “എന്നും ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽ”ക്കാനാണ്‌. (യൂദ 21) പ്രയാ​സ​സ​മ​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സഹായം കിട്ടാൻ നമ്മൾ യഹോ​വ​യോ​ടു പറ്റിനിൽക്കണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ദൈവസ്‌നേ​ഹ​ത്തി​നു നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക

4, 5. യഹോവ നമ്മളോ​ടു സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

4 യഹോ​വ​യോ​ടു പറ്റിനിൽക്കു​ന്ന​തിന്‌, യഹോ​വയ്‌ക്കു നമ്മളോട്‌ എത്രയ​ധി​കം സ്‌നേ​ഹ​മു​ണ്ടെന്നു തിരി​ച്ച​റി​യണം. യഹോവ നമുക്കു​വേണ്ടി എന്തെല്ലാം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ! നമുക്കു താമസി​ക്കാൻ യഹോവ മനോ​ഹ​ര​മായ ഭൂമി തന്നു. അതിൽ നിറയെ മനം കവരുന്ന മരങ്ങളും ചെടി​ക​ളും മൃഗങ്ങ​ളും. രുചി​ക​ര​മായ ആഹാര​വും കുടി​ക്കാൻ ശുദ്ധമായ വെള്ളവും. കൂടാതെ ബൈബി​ളി​ലൂ​ടെ യഹോവ തന്റെ പേരും മഹത്തായ ഗുണങ്ങ​ളും നമ്മളെ പഠിപ്പി​ച്ചു. അതി​ലെ​ല്ലാം ഉപരി​യാ​യി നമുക്കു​വേണ്ടി ജീവൻ ചൊരി​യാൻ തന്റെ പ്രിയ​പു​ത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു​കൊ​ണ്ടും യഹോവ നമ്മളോ​ടു സ്‌നേഹം കാണിച്ചു. (യോഹ​ന്നാൻ 3:16) ആ ബലിമ​ര​ണ​ത്തി​ലൂ​ടെ നമുക്കു ശോഭ​ന​മായ ഭാവി​പ്ര​ത്യാ​ശ ലഭിച്ചു.

5 നമ്മുടെ കഷ്ടപ്പാ​ടു​ക​ളും ദുരി​ത​ങ്ങ​ളും പെട്ടെ​ന്നു​തന്നെ അവസാ​നി​പ്പി​ക്കാൻ യഹോവ നമുക്കു​വേണ്ടി ഒരു സ്വർഗീ​യ​ഗ​വൺമെന്റ്‌ ഒരുക്കി​യി​രി​ക്കു​ന്നു. ആ ഗവൺമെന്റ്‌ ഭൂമി ഒരു പറുദീ​സ​യാ​ക്കി മാറ്റും. അവിടെ എല്ലാവ​രും സമാധാ​ന​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും എന്നെന്നും ജീവി​ക്കും. (സങ്കീർത്തനം 37:29) കൂടാതെ ഇന്ന്‌ ഏറ്റവും മെച്ചമായ രീതി​യിൽ എങ്ങനെ ജീവി​ക്കാ​മെ​ന്നും യഹോവ നമ്മളെ പഠിപ്പി​ക്കു​ന്നു. അതും യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വല്ലേ? അതു​പോ​ലെ തന്നോടു പ്രാർഥി​ക്കാ​നും യഹോവ നമ്മളെ ക്ഷണിക്കു​ന്നു. നമ്മുടെ പ്രാർഥന കേൾക്കാൻ യഹോവ കാതോർത്തി​രി​ക്കു​ക​യാണ്‌. യഹോവ നമ്മളെ ഓരോ​രു​ത്ത​രെ​യും അകമഴി​ഞ്ഞു സ്‌നേ​ഹി​ക്കു​ന്നു എന്നതിന്‌ ഒരു സംശയ​വു​മില്ല.

6. യഹോവ കാണിച്ച സ്‌നേ​ഹ​ത്തോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കണം?

6 യഹോവ കാണിച്ച സ്‌നേ​ഹ​ത്തോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കണം? യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന എല്ലാത്തി​നും നന്ദി കാണി​ക്കുക. ഇന്നു പക്ഷേ മിക്കവ​രും നന്ദിയി​ല്ലാ​ത്ത​വ​രാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴും അത്‌ അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. ഒരിക്കൽ യേശു പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തി. പക്ഷേ അവരിൽ ഒരാൾ മാത്രമേ യേശു​വി​നോ​ടു നന്ദി പറഞ്ഞുള്ളൂ. (ലൂക്കോസ്‌ 17:12-17) യേശു​വി​നോ​ടു നന്ദി പറഞ്ഞ ആ മനുഷ്യ​നെ​പ്പോ​ലെ​യാ​യി​രി​ക്കാ​നല്ലേ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌? അതെ, നമ്മൾ എപ്പോ​ഴും യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം.

7. യഹോ​വയെ നമ്മൾ എത്ര ആഴമായി സ്‌നേ​ഹി​ക്കണം?

7 യഹോ​വ​യോ​ടു നമ്മൾ സ്‌നേ​ഹ​വും കാണി​ക്കണം. യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്ക​ണ​മെന്നു യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. (മത്തായി 22:37 വായി​ക്കുക.) എന്താണ്‌ അതിന്റെ അർഥം?

8, 9. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

8 യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു വെറുതേ പറഞ്ഞാൽ മതിയോ? പോരാ. യഹോ​വയെ നമ്മൾ മുഴു​ഹൃ​ദ​യ​ത്തോ​ടും ദേഹി​യോ​ടും മനസ്സോ​ടും കൂടെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ ആ സ്‌നേഹം നമ്മൾ പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കും. (മത്തായി 7:16-20) ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ നമ്മൾ ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​മെന്നു ബൈബിൾ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു. അതു പ്രയാ​സ​മുള്ള കാര്യ​മാ​ണോ? അല്ല. കാരണം യഹോ​വ​യു​ടെ “കല്‌പ​നകൾ ഒരു ഭാരമല്ല.”—1 യോഹ​ന്നാൻ 5:3 വായി​ക്കുക.

9 യഹോ​വയെ അനുസ​രി​ച്ചാൽ നമുക്കു സന്തോ​ഷ​ത്തോ​ടെ​യും സംതൃപ്‌തി​യോ​ടെ​യും ജീവി​ക്കാ​നാ​കും. (യശയ്യ 48:17, 18) എന്നാൽ നമുക്ക്‌ എങ്ങനെ യഹോ​വ​യോ​ടു പറ്റിനിൽക്കാ​നാ​കും? നമുക്കു നോക്കാം.

യഹോ​വ​യോ​ടു കൂടു​തൽക്കൂ​ടു​തൽ അടുത്ത്‌ ചെല്ലുക

10. നിങ്ങൾ യഹോ​വ​യെ​ക്കു​റി​ച്ചുള്ള പഠനം തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 നിങ്ങൾ എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​യത്‌? ബൈബിൾ പഠിച്ച​പ്പോൾ യഹോ​വയെ നിങ്ങൾ അടുത്ത്‌ അറിഞ്ഞു; അങ്ങനെ ഒരു സുഹൃദ്‌ബന്ധം വളരാൻ തുടങ്ങി. ഈ സുഹൃദ്‌ബ​ന്ധത്തെ തീയോട്‌ ഉപമി​ക്കാം. അതു കെട്ടു​പോ​കാ​തെ ജ്വലി​പ്പി​ച്ചു​നി​റു​ത്താൻ ഇന്ധനം വേണം. അതു​പോ​ലെ ദൈവ​വു​മാ​യുള്ള സൗഹൃദം ശക്തമാക്കി നിറു​ത്താൻ നിങ്ങൾ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കണം; പഠനം നിറു​ത്തി​ക്ക​ള​യ​രുത്‌.—സുഭാ​ഷി​തങ്ങൾ 2:1-5.

തീ കായുന്ന ഒരാൾ

തീയുടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം കെട്ടു​പോ​കാ​തെ ജ്വലി​പ്പി​ച്ചു​നി​റു​ത്താൻ ഇന്ധനം വേണം

11. ബൈബി​ളിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീ​നി​ക്കും?

11 നിങ്ങൾ ബൈബിൾപ​ഠനം തുടരു​മ്പോൾ ഹൃദയത്തെ സ്‌പർശി​ക്കുന്ന പല കാര്യ​ങ്ങ​ളും മനസ്സി​ലാ​ക്കും. യേശു​വി​ന്റെ രണ്ടു ശിഷ്യ​ന്മാ​രു​ടെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ അതാണ്‌. യേശു ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ അർഥം വിശദീ​ക​രി​ച്ചു​കൊ​ടു​ത്ത​പ്പോൾ എന്തു തോന്നി​യെന്ന്‌ അവർ പറയുന്നു: “യേശു വഴിയിൽവെച്ച്‌ നമ്മളോ​ടു സംസാ​രി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ നമുക്കു വ്യക്തമാ​യി വിശദീ​ക​രി​ച്ചു​ത​രു​ക​യും ചെയ്‌ത​പ്പോൾ നമ്മുടെ ഹൃദയം ജ്വലി​ക്കു​ക​യാ​യി​രു​ന്നു.”—ലൂക്കോസ്‌ 24:32.

12, 13. (എ) ദൈവ​ത്തോ​ടു നമുക്കുള്ള സ്‌നേ​ഹ​ത്തിന്‌ എന്തു സംഭവി​ച്ചേ​ക്കാം? (ബി) യഹോ​വ​യോ​ടു നമുക്കുള്ള സ്‌നേഹം അണഞ്ഞു​പോ​കാ​തെ എങ്ങനെ നോക്കാം?

12 തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം മനസ്സി​ലാ​ക്കി​യത്‌ ആ ശിഷ്യ​ന്മാ​രു​ടെ ഹൃദയത്തെ സ്‌പർശി​ച്ചു. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കി​ത്തു​ട​ങ്ങി​യ​പ്പോൾ നിങ്ങൾക്കും അതു​പോ​ലുള്ള ഉത്സാഹം തോന്നി​യി​രി​ക്കണം. അത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​നും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും നിങ്ങളെ സഹായി​ച്ചു. ആ സ്‌നേഹം തണുത്തു​പോ​കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നില്ല.—മത്തായി 24:12.

13 ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​യി​ത്തീർന്നാൽ മാത്രം പോരാ. ആ സൗഹൃദം നിങ്ങൾ ശക്തമായി നിലനി​റു​ത്തു​ക​യും വേണം. അതിനു ശ്രമം കൂടിയേ തീരൂ. യഹോ​വ​യെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും പഠിക്കു​ന്ന​തിൽ തുടരുക. പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അത്‌ എങ്ങനെ ജീവി​ത​ത്തിൽ പ്രാ​യോ​ഗി​ക​മാ​ക്കാം എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക. (യോഹ​ന്നാൻ 17:3) നിങ്ങൾ ബൈബിൾ വായി​ക്കു​ക​യോ പഠിക്കു​ക​യോ ചെയ്യു​മ്പോൾ ഇങ്ങനെ ചോദി​ക്കുക: ‘ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ ഇത്‌ എന്നെ എന്തു പഠിപ്പി​ക്കു​ന്നു? ഞാൻ മുഴു ഹൃദയ​ത്തോ​ടും ദേഹി​യോ​ടും കൂടെ ദൈവത്തെ സ്‌നേ​ഹി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?’—1 തിമൊ​ഥെ​യൊസ്‌ 4:15.

14. യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാക്കി നിലനി​റു​ത്താൻ പ്രാർഥന സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 നിങ്ങൾക്കു നല്ലൊരു സ്‌നേ​ഹി​ത​നു​ണ്ടെ​ങ്കിൽ നിങ്ങൾ അയാളു​മാ​യി പതിവാ​യി സംസാ​രി​ക്കും. അപ്പോൾ ആ സ്‌നേ​ഹ​ബന്ധം ശക്തമായി നിലനിൽക്കും. സമാന​മാ​യി നമ്മൾ പതിവാ​യി പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു സംസാ​രി​ക്കു​മ്പോൾ ദൈവ​ത്തോ​ടു​ളള സ്‌നേഹം ശക്തമായി തുടരും. (1 തെസ്സ​ലോ​നി​ക്യർ 5:17 വായി​ക്കുക.) നമ്മുടെ സ്വർഗീ​യ​പി​താ​വിൽനി​ന്നുള്ള മഹത്തായ ഒരു സമ്മാന​മാണ്‌ പ്രാർഥന. നമ്മൾ എപ്പോ​ഴും മനസ്സു തുറന്ന്‌ ദൈവ​ത്തോ​ടു സംസാ​രി​ക്കണം. (സങ്കീർത്തനം 62:8) ഓർമ​യിൽനിന്ന്‌ വെറുതേ ആവർത്തി​ക്കുന്ന ഒന്നാക​രുത്‌ നമ്മുടെ പ്രാർഥന. പകരം ആത്മാർഥ​മാ​യി ഹൃദയ​ത്തിൽനിന്ന്‌ വരുന്ന​താ​യി​രി​ക്കണം. അതെ, നമ്മൾ ബൈബിൾ പഠനം തുടരു​ക​യും ഹൃദയ​പൂർവം പ്രാർഥി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം ശക്തമായി നിലനിൽക്കും.

യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ക

15, 16. പ്രസം​ഗ​പ്ര​വർത്ത​നത്തെ നിങ്ങൾ എങ്ങനെ കാണുന്നു?

15 യഹോ​വ​യോ​ടു പറ്റിനിൽക്കാൻ നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ക​യും വേണം. യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്നതു വലി​യൊ​രു പദവി​യാണ്‌. (ലൂക്കോസ്‌ 1:75) എല്ലാ സത്യ​ക്രിസ്‌ത്യാ​നി​കൾക്കും യേശു കൊടു​ത്തി​രി​ക്കുന്ന ഒരു ഉത്തരവാ​ദി​ത്വ​മാണ്‌ അത്‌. നമ്മൾ ഓരോ​രു​ത്ത​രും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത മറ്റുള്ള​വ​രോ​ടു പറയണം. നിങ്ങൾ ഇപ്പോൾത്തന്നെ അങ്ങനെ ചെയ്യു​ന്നു​ണ്ടോ?—മത്തായി 24:14; 28:19, 20.

16 പ്രസം​ഗ​പ്ര​വർത്ത​നത്തെ വളരെ വിലപ്പെട്ട ഒന്നായി പൗലോസ്‌ അപ്പോസ്‌തലൻ കണ്ടു. “അമൂല്യ​നി​ധി” എന്നാണു പൗലോസ്‌ അതിനെ വിളി​ച്ചത്‌. (2 കൊരി​ന്ത്യർ 4:7) യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചും മറ്റള്ളവ​രോ​ടു പറയു​ന്ന​താ​ണു നിങ്ങൾക്കു ചെയ്യാ​നാ​കുന്ന ഏറ്റവും വലിയ കാര്യം. യഹോ​വയെ സേവി​ക്കാ​നുള്ള ഒരു മാർഗ​മാണ്‌ ഇത്‌. യഹോ​വയ്‌ക്കു​വേണ്ടി നിങ്ങൾ ചെയ്യു​ന്നത്‌ യഹോവ വിലമ​തി​ക്കു​ക​യും ചെയ്യുന്നു. (എബ്രായർ 6:10) പ്രസം​ഗ​പ്ര​വർത്തനം നമുക്കും നമ്മുടെ സന്ദേശം കേൾക്കു​ന്ന​വർക്കും പ്രയോ​ജനം ചെയ്യും. കാരണം അതിലൂ​ടെ നിങ്ങൾക്കും മറ്റുള്ള​വർക്കും യഹോ​വ​യു​മാ​യി ഒരു ഉറ്റ ബന്ധത്തി​ലേക്കു വരാനും നിത്യ​ജീ​വൻ നേടാ​നും കഴിയും. (1 കൊരി​ന്ത്യർ 15:58 വായി​ക്കുക.) ഇതി​നെ​ക്കാൾ സന്തോഷം തരുന്ന മറ്റേ​തെ​ങ്കി​ലും പ്രവർത്ത​ന​മു​ണ്ടോ?

17. പ്രസം​ഗ​പ്ര​വർത്തനം അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 അടിയ​ന്തി​ര​മാ​യി ചെയ്യേണ്ട ഒന്നാണു പ്രസം​ഗ​പ്ര​വർത്തനം. നമ്മൾ “ദൈവ​വ​ചനം പ്രസംഗി”ക്കണം. “ചുറു​ചു​റു​ക്കോ​ടെ” അതു ചെയ്യണം. (2 തിമൊ​ഥെ​യൊസ്‌ 4:2) ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ആളുകൾ കേൾക്കേ​ണ്ട​തുണ്ട്‌. ബൈബിൾ പറയുന്നു: “യഹോ​വ​യു​ടെ ഭയങ്കര​മായ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു! അത്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു, അത്‌ അതി​വേഗം പാഞ്ഞടു​ക്കു​ന്നു!” അന്ത്യം“താമസി​ക്കില്ല!” (സെഫന്യ 1:14; ഹബക്കൂക്ക്‌ 2:3) അതെ, പെട്ടെ​ന്നു​തന്നെ ദൈവം സാത്താന്റെ ഈ ദുഷ്ട​ലോ​കം നശിപ്പി​ക്കും. അതു സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌ നമ്മൾ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ യഹോ​വയെ സേവി​ക്ക​ണോ എന്ന്‌ അവർക്കു തീരു​മാ​നി​ക്കാ​നാ​കു​മ​ല്ലോ.

18. മറ്റു സത്യ​ക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം നമ്മൾ യഹോ​വയെ ആരാധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 നമ്മൾ മറ്റു സത്യ​ക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ബൈബിൾ പറയുന്നു: “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോ​ദി​പ്പി​ക്കാ​മെന്നു നന്നായി ചിന്തി​ക്കുക. അതു​കൊണ്ട്‌ ചിലർ ശീലമാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ നമ്മുടെ യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌; പകരം നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം. ആ ദിവസം അടുത്ത​ടുത്ത്‌ വരുന്നതു കാണു​മ്പോൾ നമ്മൾ ഇതു കൂടു​തൽക്കൂ​ടു​തൽ ചെയ്യേ​ണ്ട​താണ്‌.” (എബ്രായർ 10:24, 25) എല്ലാ യോഗ​ങ്ങൾക്കും കൂടി​വ​രാൻ പരമാ​വധി ശ്രമി​ക്കണം. പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും ഉള്ള അവസരം യോഗങ്ങൾ തരുന്നു.

19. നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹി​ക്കാൻ എന്തു നമ്മളെ സഹായി​ക്കും?

19 യോഗ​ങ്ങൾക്കു കൂടി​വ​രു​മ്പോൾ, യഹോ​വയെ ആരാധി​ക്കാൻ സഹായി​ക്കുന്ന നല്ല കൂട്ടു​കാ​രെ നിങ്ങൾക്കു കിട്ടും. യഹോ​വയെ ആരാധി​ക്കാൻ നിങ്ങ​ളെ​പ്പോ​ലെ​തന്നെ പരമാ​വധി ശ്രമി​ക്കുന്ന, വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ നിങ്ങൾ അവിടെ കാണും. നിങ്ങ​ളെ​പ്പോ​ലെ അവരും അപൂർണ​രാണ്‌; അവർക്കും തെറ്റു പറ്റും. അവരോ​ടു ക്ഷമിക്കാൻ മനസ്സു​കാ​ണി​ക്കുക. (കൊ​ലോ​സ്യർ 3:13 വായി​ക്കുക.) നിങ്ങളു​ടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ നല്ല ഗുണങ്ങ​ളിൽ എപ്പോ​ഴും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. അങ്ങനെ ചെയ്‌താൽ അവരെ സ്‌നേ​ഹി​ക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും നിങ്ങൾക്കു സാധി​ക്കും.

യഥാർഥ​ജീ​വൻ

20, 21. എന്താണ്‌ ‘യഥാർഥ​ജീ​വൻ?’

20 സാധ്യ​മാ​കു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല ജീവിതം തന്റെ സ്‌നേ​ഹി​തർക്കു​ണ്ടാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ഇപ്പോ​ഴത്തെ ജീവി​ത​ത്തെ​ക്കാൾ വളരെ വ്യത്യസ്‌ത​മാ​യി​രി​ക്കും ഭാവി​യി​ലെ ജീവിതം എന്നു ബൈബിൾ നമ്മളെ പഠിപ്പി​ക്കു​ന്നു.

പറുദീസയിൽ ജീവിതം ആസ്വദിക്കുന്ന സന്തോഷമുള്ള ഒരു കുടുംബം

നിങ്ങൾ ‘യഥാർഥ​ജീ​വൻ’ ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. നിങ്ങൾ ആസ്വദി​ക്കു​മോ?

21 ഭാവി​യിൽ നമ്മൾ നിത്യം ജീവി​ക്കും, വെറും 70-ഓ 80-ഓ വർഷമല്ല. മനോ​ഹ​ര​മായ പറുദീ​സ​യിൽ പൂർണാ​രോ​ഗ്യ​ത്തോ​ടെ സമാധാ​ന​ത്തി​ലും സന്തോ​ഷ​ത്തി​ലും നമ്മൾ ‘നിത്യ​ജീ​വൻ’ ആസ്വദി​ക്കും. അതി​നെ​യാണ്‌ ‘യഥാർഥ​ജീ​വൻ’ എന്നു ബൈബിൾ വിളി​ക്കു​ന്നത്‌. ഈ യഥാർഥ​ജീ​വൻ തരാ​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ അതിൽ ‘പിടി​യു​റ​പ്പി​ക്കാൻ’ നമ്മളാ​ലാ​വു​ന്ന​തെ​ല്ലാം നമ്മൾ ഇപ്പോൾ ചെയ്യണം.—1 തിമൊ​ഥെ​യൊസ്‌ 6:12, 19.

22. (എ) നമുക്ക്‌ എങ്ങനെ ‘യഥാർഥ​ജീ​വ​നിൽ പിടി​യു​റ​പ്പി​ക്കാൻ’ കഴിയും? (ബി) നമ്മുടെ ശ്രമം​കൊണ്ട്‌ മാത്രം നിത്യ​ജീ​വൻ സമ്പാദി​ക്കാ​നാ​കാ​ത്തത്‌ എന്തു​കൊണ്ട്‌?

22 നമുക്ക്‌ എങ്ങനെ ‘യഥാർഥ​ജീ​വ​നിൽ പിടി​യു​റ​പ്പി​ക്കാൻ’ കഴിയും? അതിനു നമ്മൾ ‘നന്മ ചെയ്യണം.’ ‘നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരും’ ആകണം. (1 തിമൊ​ഥെ​യൊസ്‌ 6:18) അതിന്റെ അർഥം ബൈബി​ളിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ നമ്മൾ അനുസ​രി​ക്കണം എന്നാണ്‌. എന്നാൽ യഥാർഥ​ജീ​വൻ നമ്മുടെ ശ്രമം​കൊ​ണ്ടോ അധ്വാ​നം​കൊ​ണ്ടോ മാത്രം സമ്പാദി​ക്കാ​വുന്ന ഒന്നല്ല. പകരം യഹോവ തന്റെ വിശ്വസ്‌ത​ദാ​സർക്ക്‌ ഉദാര​മാ​യി നൽകുന്ന സമ്മാന​മാ​ണു നിത്യ​ജീ​വൻ. അതു ദൈവ​ത്തി​ന്റെ “അനർഹദയ”യുടെ ഒരു ഉദാഹ​ര​ണ​മാണ്‌. (റോമർ 5:15) തന്റെ വിശ്വസ്‌ത​ദാ​സർക്ക്‌ ഈ സമ്മാനം തരാൻ നമ്മുടെ സ്വർഗീ​യ​പി​താവ്‌ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നോ!

23. നിങ്ങൾ ഇപ്പോൾ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

23 നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘ദൈവം അംഗീ​ക​രി​ക്കുന്ന വിധത്തി​ലാ​ണോ ഞാൻ ദൈവത്തെ ആരാധി​ക്കു​ന്നത്‌?’ എന്തെങ്കി​ലും മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെ​ങ്കിൽ അത്‌ ഇപ്പോൾത്തന്നെ വരുത്തുക. നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും യഹോ​വയെ അനുസ​രി​ക്കാൻ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്യു​മ്പോൾ യഹോവ നമ്മുടെ അഭയസ്ഥാ​ന​മാ​യി​രി​ക്കും. സാത്താന്റെ ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ അവസാ​ന​ത്തിൽ യഹോവ തന്റെ വിശ്വസ്‌ത​ജ​നത്തെ സുരക്ഷി​ത​രാ​യി കാക്കും. തുടർന്ന്‌, തന്റെ വാക്കിനു ചേർച്ച​യിൽ നമ്മൾ എന്നെന്നും പറുദീ​സ​യിൽ ജീവി​ക്കു​ന്നെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തും. അതെ, ഇപ്പോൾ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കും ലഭിക്കും യഥാർഥ​ജീ​വൻ!

ചുരുക്കം

സത്യം 1: യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു

“തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.”—യോഹ​ന്നാൻ 3:16

ദൈവം നിങ്ങ​ളോ​ടു സ്‌നേഹം കാണി​ക്കു​ന്നത്‌ എങ്ങനെ?

  • സങ്കീർത്തനം 91:2

    യഹോവ നമ്മുടെ അഭയസ്ഥാ​ന​മാണ്‌. ഇന്നു നമ്മൾ പ്രശ്‌ന​ങ്ങളെ നേരി​ടു​മ്പോൾ ആശ്വസി​പ്പി​ക്കാൻ യഹോ​വയ്‌ക്കു കഴിയും.

  • സങ്കീർത്തനം 37:29

    മഹത്തായ ഒരു ഭാവി യഹോവ നമുക്കാ​യി കരുതി​വെ​ച്ചി​രി​ക്കു​ന്നു.

  • 1 തിമൊ​ഥെ​യൊസ്‌ 6:12, 19

    പൂർണതയുള്ള അവസ്ഥയിൽ ജീവി​ക്കാൻ ദൈവം നമുക്കു നിത്യ​ജീ​വൻ തരും. മനോ​ഹ​ര​മായ പറുദീ​സ​യിൽ പൂർണാ​രോ​ഗ്യ​ത്തോ​ടെ സമാധാ​ന​ത്തി​ലും സന്തോ​ഷ​ത്തി​ലും നമ്മൾ ജീവി​ക്കും.

സത്യം 2: നിങ്ങൾ യഹോ​വയെ സ്‌നേഹിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു

“നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.”—മത്തായി 22:37

ദൈവത്തിന്റെ സ്‌നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു?

  • ലൂക്കോസ്‌ 17:12-17

    ദൈവം നിങ്ങൾക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന എല്ലാത്തി​നും നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക.

  • മത്തായി 7:16-20

    എപ്പോഴും ദൈ​വേഷ്ടം ചെയ്‌തു​കൊണ്ട്‌ ദൈവ​ത്തോ​ടുള്ള സ്‌നേഹം കാണി​ക്കുക.

  • 1 യോഹ​ന്നാൻ 5:3

    ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കുക.

  • 1 തിമൊ​ഥെ​യൊസ്‌ 6:18

    മറ്റുള്ളവർക്കു നന്മ ചെയ്യാൻ കഠിന​ശ്രമം ചെയ്യുക.

സത്യം 3: യഹോവയോടുള്ള സ്‌നേഹം ശക്തമാക്കി നിലനി​റു​ത്തു​ക

“എന്നും ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കുക.”—യൂദ 21

നമുക്ക്‌ എങ്ങനെ യഹോ​വ​യോ​ടു പറ്റിനിൽക്കാം?

  • 1 തെസ്സ​ലോ​നി​ക്യർ 5:17

    കൂടെക്കൂടെ പ്രാർഥി​ക്കുക.

  • മത്തായി 28:19, 20; 2 തിമൊ​ഥെ​യൊസ്‌ 4:2

    ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ നിങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യുക.

  • സുഭാഷിതങ്ങൾ 2:1-5

    യഹോവയെക്കുറിച്ച്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കുക.

  • എബ്രായർ 10:24, 25

    ക്രമമായി യോഗ​ങ്ങൾക്കു കൂടി​വ​രുക. യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ നിങ്ങളു​ടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക