ക്രിസ്ത്യാനികളായി ജീവിക്കാം
ക്യുബെക്കിലെ പ്രവർത്തനങ്ങൾക്കു നിയമാംഗീകാരം ലഭിക്കുന്നു
വിചാരണസമയത്ത്, സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ പൗലോസ് അപേക്ഷിച്ചു. ഒരു റോമൻ പൗരൻ എന്ന നിലയിലുള്ള തന്റെ അവകാശം ഉപയോഗിച്ചതിലൂടെ, നമുക്ക് ഒരു മാതൃക വെക്കുകയായിരുന്നു പൗലോസ്. ക്യുബെക്കിലെ പ്രവർത്തനങ്ങൾക്കു നിയമാംഗീകാരം ലഭിക്കുന്നു എന്ന വീഡിയോ കണ്ടിട്ട് ക്യുബെക്കിൽ സന്തോഷവാർത്തയ്ക്കുവേണ്ടി സഹോദരങ്ങൾ നിയമപരമായ അവകാശങ്ങൾ എങ്ങനെയാണ് ഉപയോഗിച്ചത് എന്നു മനസ്സിലാക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
ക്യുബെക്കിലെ സഹോദരങ്ങൾ എന്തൊക്കെ പ്രശ്നങ്ങളാണു നേരിട്ടത്?
ഏതു പ്രത്യേക ലഘുലേഖയാണ് അവർ വിതരണം ചെയ്തത്, എന്തായിരുന്നു അതിന്റെ ഫലം?
എയ്മി ബൗഷെ സഹോദരന് എന്തു സംഭവിച്ചു?
ബൗഷെ സഹോദരന്റെ കേസിൽ കാനഡയിലെ സുപ്രീംകോടതി എന്തു വിധിയാണു കല്പിച്ചത്?
അത്ര സാധാരണമല്ലാത്ത ഏതു നിയമാവകാശമാണു സഹോദരങ്ങൾ ഉപയോഗിച്ചത്, അതിന്റെ ഫലം എന്തായിരുന്നു?
പുരോഹിതന്മാരുടെ പ്രേരണയാൽ പോലീസ് ഒരു ക്രിസ്തീയയോഗം തടസ്സപ്പെടുത്തിയപ്പോൾ എന്തു സംഭവിച്ചു?