വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 26 പേ. 66-പേ. 67 ഖ. 1
  • ഒറ്റുനോക്കിയ പന്ത്രണ്ടു പേർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒറ്റുനോക്കിയ പന്ത്രണ്ടു പേർ
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • 12 ഒറ്റുകാർ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യോശുവ മനസ്സിൽപ്പിടിച്ച കാര്യങ്ങൾ
    2002 വീക്ഷാഗോപുരം
  • പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക
    2003 വീക്ഷാഗോപുരം
  • യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 26 പേ. 66-പേ. 67 ഖ. 1
ഇസ്രായേല്യപുരുഷന്മാർ കനാൻ ദേശം ഒറ്റുനോക്കാൻ പോകുന്നു

പാഠം 26

ഒറ്റു​നോ​ക്കിയ പന്ത്രണ്ടു പേർ

സീനായ്‌ പർവത​ത്തിൽനിന്ന്‌ ഇസ്രാ​യേ​ല്യർ പാരാൻ മരുഭൂ​മി​യി​ലൂ​ടെ യാത്ര ചെയ്‌ത്‌ കാദേശ്‌ എന്ന സ്ഥലത്ത്‌ എത്തി. അവി​ടെ​വെച്ച്‌ യഹോവ മോശ​യോ​ടു പറഞ്ഞു: ‘ഞാൻ ഇസ്രാ​യേ​ല്യർക്കു കൊടു​ക്കു​മെന്നു പറഞ്ഞ കനാൻ ദേശം ഒറ്റു​നോ​ക്കാൻ ഓരോ ഗോ​ത്ര​ത്തിൽനി​ന്നും ഒരാൾ വീതം, 12 പുരു​ഷ​ന്മാ​രെ അയയ്‌ക്കുക.’ അങ്ങനെ മോശ 12 പേരെ തിര​ഞ്ഞെ​ടുത്ത്‌ അവരോ​ടു പറഞ്ഞു: ‘കനാൻ ദേശത്ത്‌ ചെന്ന്‌ അതു കൃഷിക്കു പറ്റിയ​താ​ണോ എന്നു നോക്കുക. ജനം ശക്തരാ​ണോ ദുർബ​ല​രാ​ണോ എന്നും അവർ താമസി​ക്കു​ന്നത്‌ കൂടാ​ര​ങ്ങ​ളി​ലാ​ണോ നഗരങ്ങ​ളി​ലാ​ണോ എന്നും നോക്കണം.’ അങ്ങനെ 12 പേർ കനാൻ ദേശം ഒറ്റു​നോ​ക്കാൻ പോയി. യോശു​വ​യും കാലേ​ബും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇസ്രായേല്യരുടെ മനസ്സു മടുത്തു, അവർ പരാതി പറയുന്നു

ഒറ്റു​നോ​ക്കാൻ പോയവർ 40 ദിവസം കഴിഞ്ഞ്‌ മടങ്ങി വന്നു. അത്തിപ്പ​ഴ​വും മാതള​നാ​ര​ങ്ങ​യും മുന്തി​രി​യും ഒക്കെയാ​യി​ട്ടാണ്‌ അവർ വന്നത്‌. അവർ പറഞ്ഞു: ‘അതു നല്ല ദേശമാണ്‌. പക്ഷേ ആളുകൾ ശക്തരും നഗരങ്ങൾ ഉയർന്ന മതിലു​ക​ളു​ള്ള​വ​യും ആണ്‌.’ അപ്പോൾ കാലേബ്‌ പറഞ്ഞു: ‘അവരെ തോൽപ്പി​ക്കാൻ നമുക്കു കഴിയും. നമുക്ക്‌ ഉടനെ പുറ​പ്പെ​ടാം.’ എന്തു​കൊ​ണ്ടാണ്‌ കാലേബ്‌ അങ്ങനെ പറഞ്ഞ​തെന്ന്‌ അറിയാ​മോ? കാരണം കാലേ​ബും യോശു​വ​യും യഹോ​വ​യിൽ ആശ്രയി​ച്ചു. പക്ഷേ ബാക്കി പത്തു പേർ പറഞ്ഞു: ‘വേണ്ടാ, അവി​ടെ​യു​ള്ളവർ രാക്ഷസ​ന്മാ​രെ​പ്പോ​ലെ ഭയങ്കര വലുപ്പ​മു​ള്ള​വ​രാണ്‌! അവരുടെ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാ​ടി​ക​ളെ​പ്പോ​ലെ ആയിരു​ന്നു.’

ജനത്തിന്റെ മനസ്സു മടുത്തു. അവർ പരാതി​പ്പെ​ടാ​നും തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറയാ​നും തുടങ്ങി: ‘നമുക്ക്‌ വേറൊ​രു നേതാ​വി​നെ തിര​ഞ്ഞെ​ടുത്ത്‌ ഈജിപ്‌തി​ലേക്കു മടങ്ങി​പ്പോ​കാം. എന്തിന്‌ കനാനിൽ ചെന്ന്‌ അവരുടെ കൈ​കൊണ്ട്‌ ചാകണം?’ അപ്പോൾ യോശു​വ​യും കാലേ​ബും പറഞ്ഞു: ‘യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്ക​രുത്‌. ഒന്നും പേടി​ക്കേണ്ടാ, യഹോവ നമ്മളെ സംരക്ഷി​ക്കും.’ പക്ഷേ ഇസ്രാ​യേ​ല്യർ അതൊ​ന്നും കേൾക്കാൻ തയ്യാറ​ല്ലാ​യി​രു​ന്നു. യോശു​വ​യെ​യും കാലേ​ബി​നെ​യും കൊല്ലാൻപോ​ലും അവർ ആലോ​ചി​ച്ചു.

യഹോവ എന്തു ചെയ്‌തു? യഹോവ മോശ​യോ​ടു പറഞ്ഞു: ‘ഇസ്രാ​യേ​ല്യർക്കു​വേണ്ടി ഞാൻ ഇത്ര​യെ​ല്ലാം ചെയ്‌തി​ട്ടും അവർ എന്നെ അനുസ​രി​ക്കു​ന്നില്ല. അതു​കൊണ്ട്‌ അവർ ഈ വിജന​ഭൂ​മി​യിൽ 40 വർഷം കഴിയും. ഇവി​ടെ​വെച്ച്‌ അവർ മരിക്കും. അവർക്കു കൊടു​ക്കു​മെന്നു ഞാൻ വാഗ്‌ദാ​നം ചെയ്‌ത ദേശത്ത്‌ ജീവി​ക്കു​ന്നത്‌ അവരുടെ മക്കളും യോശു​വ​യും കാലേ​ബും മാത്ര​മാ​യി​രി​ക്കും.’

“നിങ്ങൾക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ? എന്തിനാണ്‌ ഇങ്ങനെ പേടി​ക്കു​ന്നത്‌?”​—മത്തായി 8:26

ചോദ്യ​ങ്ങൾ: ഒറ്റു​നോ​ക്കാൻ പോയ 12 പേർ കനാനിൽനിന്ന്‌ തിരി​ച്ചു​വ​ന്ന​പ്പോൾ എന്തു സംഭവി​ച്ചു? യോശു​വ​യും കാലേ​ബും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെന്നു തെളി​യി​ച്ചത്‌ എങ്ങനെ?

സംഖ്യ 13:1–14:38; ആവർത്തനം 1:22-33; സങ്കീർത്തനം 78:22; എബ്രായർ 3:17-19

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക