വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 33 പേ. 82-പേ. 83 ഖ. 2
  • രൂത്തും നൊവൊമിയും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രൂത്തും നൊവൊമിയും
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • രൂത്തും നവോമിയും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • “നീ പോകുന്നേടത്തു ഞാനും പോരും”
    അവരുടെ വിശ്വാസം അനുകരിക്കുക
  • രൂത്തിന്റെ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
    2005 വീക്ഷാഗോപുരം
  • ഒരു “ഉത്തമ സ്‌ത്രീ”
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 33 പേ. 82-പേ. 83 ഖ. 2
വീട്ടിലേക്കു പൊയ്‌ക്കൊള്ളാൻ നൊവൊമി രൂത്തിനോടു പറയുന്നു

പാഠം 33

രൂത്തും നൊ​വൊ​മി​യും

ഒരിക്കൽ ഇസ്രാ​യേ​ലിൽ ഒരു ക്ഷാമം ഉണ്ടായി. ഇസ്രാ​യേ​ല്യ​യായ നൊ​വൊ​മി ഭർത്താ​വി​ന്റെ​യും രണ്ട്‌ ആൺമക്ക​ളു​ടെ​യും കൂടെ മോവാബ്‌ ദേശ​ത്തേക്കു താമസം മാറി. കുറച്ച്‌ കാലം കഴിഞ്ഞ്‌ നൊ​വൊ​മി​യു​ടെ ഭർത്താവ്‌ മരിച്ചു. നൊ​വൊ​മി​യു​ടെ മക്കൾ മോവാ​ബ്യസ്‌ത്രീ​ക​ളായ രൂത്തി​നെ​യും ഒർപ്പ​യെ​യും വിവാഹം കഴിച്ചു. സങ്കടക​ര​മെന്നു പറയട്ടെ, പിന്നീട്‌ നൊ​വൊ​മി​യു​ടെ മക്കളും മരിച്ചു.

ഇസ്രാ​യേ​ലിൽ ക്ഷാമം തീർന്നെന്നു കേട്ട​പ്പോൾ തിരിച്ച്‌ വീട്ടി​ലേക്കു പോകാൻ നൊ​വൊ​മി തീരു​മാ​നി​ച്ചു. രൂത്തും ഒർപ്പയും കൂടെ പോയി. വഴിയിൽവെച്ച്‌ നൊ​വൊ​മി അവരോ​ടു പറഞ്ഞു: ‘നിങ്ങൾ രണ്ടു പേരും നല്ല മരുമ​ക്ക​ളും നല്ല ഭാര്യ​മാ​രും ആയിരു​ന്നു. നിങ്ങൾ വീണ്ടും കല്യാണം കഴിക്ക​ണ​മെ​ന്നാണ്‌ എന്റെ ആഗ്രഹം. അതു​കൊണ്ട്‌ മോവാ​ബി​ലെ വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളൂ.’ എന്നാൽ അവർ പറഞ്ഞു: ‘ഞങ്ങൾ അമ്മയെ സ്‌നേ​ഹി​ക്കു​ന്നു. അമ്മയെ വിട്ട്‌ ഞങ്ങൾക്ക്‌ എങ്ങും പോ​കേണ്ടാ.’ പൊയ്‌ക്കൊ​ള്ളാൻ നൊ​വൊ​മി അവരോ​ടു വീണ്ടും​വീ​ണ്ടും പറഞ്ഞു. അവസാനം ഒർപ്പ പോയി. പക്ഷേ രൂത്ത്‌ പോയില്ല. നൊ​വൊ​മി പറഞ്ഞു: ‘ഒർപ്പ അവളുടെ ജനത്തി​ന്റെ​യും ദൈവ​ങ്ങ​ളു​ടെ​യും അടുത്തേക്ക്‌ മടങ്ങിപ്പോകുകയാണ്‌. നീയും നിന്റെ അമ്മയുടെ അടുത്തേക്ക്‌ തിരിച്ച്‌ പൊയ്‌ക്കൊ​ള്ളൂ.’ രൂത്ത്‌ പറഞ്ഞു: ‘ഞാൻ അമ്മയെ ഉപേക്ഷിച്ച്‌ പോകില്ല. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവ​വും ആയിരി​ക്കും.’ ഇതു കേട്ട​പ്പോൾ നൊ​വൊ​മിക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്ന്‌ ഓർത്ത്‌ നോക്കൂ.

ബാർളി​ക്കൊയ്‌ത്ത്‌ തുടങ്ങുന്ന സമയത്താ​ണു രൂത്തും നൊ​വൊ​മി​യും ഇസ്രാ​യേ​ലിൽ എത്തുന്നത്‌. കൊയ്യു​മ്പോൾ വീണു​പോ​കുന്ന കതിർ പെറു​ക്കാൻ രൂത്ത്‌ ഒരു ദിവസം ബോവ​സി​ന്റെ വയലി​ലേക്കു പോയി. രാഹാ​ബി​ന്റെ മകനാ​യി​രു​ന്നു ബോവസ്‌. നൊ​വൊ​മി​യോ​ടൊ​പ്പം വിശ്വസ്‌ത​മാ​യി പറ്റിനിന്ന ഒരു മോവാ​ബ്യസ്‌ത്രീ​യാ​ണു രൂത്ത്‌ എന്ന്‌ ബോവസ്‌ കേട്ടി​രു​ന്നു. രൂത്തിനു പെറു​ക്കാൻവേണ്ടി കുറച്ച്‌ കതിർ അവിടെ ഇട്ടേക്ക​ണ​മെന്നു ബോവസ്‌ ജോലി​ക്കാ​രോ​ടു പറഞ്ഞു.

ബോവസിന്റെ വയലിൽ രൂത്ത്‌ കതിർ പെറുക്കുന്നു

അന്നു വൈകു​ന്നേരം നൊ​വൊ​മി രൂത്തി​നോ​ടു ചോദി​ച്ചു: ‘ഇന്ന്‌ ആരുടെ വയലി​ലാ​ണു ജോലി ചെയ്‌തത്‌?’ രൂത്ത്‌ പറഞ്ഞു: ‘ബോവസ്‌ എന്നു പേരുള്ള ഒരാളു​ടെ വയലിൽ.’ നൊ​വൊ​മി രൂത്തി​നോ​ടു പറഞ്ഞു: ‘ബോവസ്‌ എന്റെ ഭർത്താ​വി​ന്റെ ഒരു ബന്ധുവാണ്‌. മറ്റു ചെറു​പ്പ​ക്കാ​രി​ക​ളു​ടെ​കൂ​ടെ ആ വയലിൽത്തന്നെ ജോലി ചെയ്യു​ന്ന​താ​ണു നല്ലത്‌. അവി​ടെ​യാ​കു​മ്പോൾ ഒന്നും പേടി​ക്കാ​നില്ല.’

നൊവൊമി രൂത്തിന്റെയും ബോവസിന്റെയും ഓബേദിന്റെയും കൂടെ

കൊയ്‌ത്ത്‌ തീരു​ന്ന​തു​വരെ രൂത്ത്‌ ബോവ​സി​ന്റെ വയലിൽ പണി​യെ​ടു​ത്തു. രൂത്ത്‌ കഠിനാ​ധ്വാ​നി​യാ​ണെ​ന്നും ഒരു നല്ല സ്‌ത്രീ​യാ​ണെ​ന്നും ബോവസ്‌ ശ്രദ്ധിച്ചു. അക്കാലത്ത്‌ ആൺമക്കൾ ഇല്ലാതെ ഒരാൾ മരിച്ചാൽ അയാളു​ടെ ബന്ധു ആ വിധവയെ വിവാഹം കഴിക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ബോവസ്‌ രൂത്തിനെ വിവാഹം കഴിച്ചു. അവർക്ക്‌ ഒരു മകൻ ജനിച്ചു, ഓബേദ്‌. ദാവീദ്‌ രാജാ​വി​ന്റെ മുത്തച്ഛ​നായ ഓബേ​ദാണ്‌ ഇത്‌. നൊ​വൊ​മി​യു​ടെ കൂട്ടു​കാർക്കു സന്തോ​ഷ​മാ​യി. അവർ പറഞ്ഞു: ‘ആദ്യം യഹോവ നിനക്ക്‌ രൂത്തിനെ തന്നു. അവൾ എത്ര നല്ല മരുമ​ക​ളാ​യി​രു​ന്നു! ഇപ്പോൾ നിനക്ക്‌ ഒരു പേരക്കു​ട്ടി​യും ജനിച്ചി​രി​ക്കു​ന്നു. യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ.’

“കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.”​—സുഭാ​ഷി​തങ്ങൾ 18:24

ചോദ്യ​ങ്ങൾ: എങ്ങനെ​യാ​ണു രൂത്ത്‌ നൊ​വൊ​മി​യോ​ടുള്ള സ്‌നേഹം കാണി​ച്ചത്‌? രൂത്തി​നും നൊ​വൊ​മി​ക്കും വേണ്ടി യഹോവ കരുതി​യത്‌ എങ്ങനെ?

രൂത്ത്‌ 1:1–4:22; മത്തായി 1:5

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക