വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 11 പേ. 116-123
  • ഇത്രയധികം കഷ്ടപ്പാടും ദുരിതവും എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇത്രയധികം കഷ്ടപ്പാടും ദുരിതവും എന്തുകൊണ്ട്‌?
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും എന്തു​കൊണ്ട്‌?
  • ദൈവം കഷ്ടപ്പാ​ടും ദുരി​ത​വും അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണം
  • യഹോവ ഇത്രയും കാലം കാത്തി​രു​ന്നത്‌ എന്തു​കൊണ്ട്‌?
  • തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം നിങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കും?
  • ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും ഉള്ളത്‌ എന്തു​കൊണ്ട്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്‌?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 11 പേ. 116-123

അധ്യായം പതി​നൊന്ന്‌

ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും എന്തു​കൊണ്ട്‌?

1, 2. അനേക​രും എന്തു ചോദി​ക്കു​ന്നു?

സുനാമി ഒരു ഗ്രാമത്തെ തൂത്തെ​റി​യു​ന്നു. തോക്കു​മാ​യി ഒരാൾ പള്ളിയിൽ കയറി ആളുകൾക്കു നേരെ വെടി​വെ​ക്കു​ന്നു. ചിലർക്കു പരി​ക്കേൽക്കു​ന്നു, ചിലർ കൊല്ല​പ്പെ​ടു​ന്നു. അഞ്ചു കുട്ടി​കളെ തനിച്ചാ​ക്കി കാൻസർ ഒരു അമ്മയുടെ ജീവൻ കവരുന്നു.

2 ഇത്തരം ദുരന്ത​ങ്ങ​ളും ദുരനു​ഭ​വ​ങ്ങ​ളും ഉണ്ടാകു​മ്പോൾ “എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ” എന്ന്‌ ആളുകൾ പൊതു​വേ ചോദി​ക്കാ​റുണ്ട്‌. ഈ ലോക​ത്തിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടും വിദ്വേ​ഷ​വും എന്തു​കൊണ്ട്‌ എന്ന്‌ അനേക​രും ചിന്തി​ക്കു​ന്നു. നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?

3, 4. (എ) ഹബക്കൂക്ക്‌ ഏതെല്ലാം ചോദ്യ​ങ്ങൾ ചോദി​ച്ചു? (ബി) യഹോവ ഹബക്കൂ​ക്കിന്‌ എങ്ങനെ ഉത്തരം കൊടു​ത്തു?

3 ദൈവ​ത്തിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​വർപോ​ലും ഇത്തരം ചോദ്യ​ങ്ങൾ ചോദി​ച്ച​താ​യി ബൈബിൾ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌ പ്രവാ​ച​ക​നായ ഹബക്കൂക്ക്‌ യഹോ​വ​യോ​ടു ചോദി​ച്ചു: “ഞാൻ ദുഷ്‌ചെയ്‌തി​കൾ കാണാൻ അങ്ങ്‌ എന്തിനാണ്‌ ഇടയാ​ക്കു​ന്നത്‌? എന്തിനാണ്‌ അങ്ങ്‌ അടിച്ച​മർത്തൽ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌? അക്രമ​വും നാശവും എനിക്കു കാണേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കലഹങ്ങ​ളു​ടെ​യും പോരാ​ട്ട​ങ്ങ​ളു​ടെ​യും നടുവി​ലാ​ണ​ല്ലോ എന്റെ ജീവിതം!”—ഹബക്കൂക്ക്‌ 1:3.

4 ഹബക്കൂക്ക്‌ 2:2, 3-ൽ ഹബക്കൂ​ക്കി​ന്റെ ചോദ്യ​ത്തി​നുള്ള ദൈവ​ത്തി​ന്റെ ഉത്തരവും കാര്യങ്ങൾ നേരെ​യാ​ക്കു​മെ​ന്നുള്ള ഉറപ്പും കാണാം. യഹോ​വയ്‌ക്ക്‌ ആളുക​ളോട്‌ അതിരറ്റ സ്‌നേ​ഹ​മുണ്ട്‌. “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുള്ള”വനാ​ണെന്നു ബൈബിൾ പറയുന്നു. (1 പത്രോസ്‌ 5:7) വാസ്‌ത​വ​ത്തിൽ നമ്മളെ​ക്കാൾ അധിക​മാ​യി ദൈവം കഷ്ടപ്പാ​ടു​കൾ വെറു​ക്കു​ന്നുണ്ട്‌. (യശയ്യ 55:8, 9) അങ്ങനെ​യെ​ങ്കിൽ ലോകത്ത്‌ ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും ഉള്ളത്‌ എന്തു​കൊ​ണ്ടാണ്‌? നമുക്കു നോക്കാം.

ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും എന്തു​കൊണ്ട്‌?

5. ദുരി​ത​ങ്ങ​ളെ​ക്കു​റിച്ച്‌ പല മതോ​പ​ദേ​ഷ്ടാ​ക്ക​ളും എന്തു പറയുന്നു? എന്നാൽ ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

5 ആളുകൾ ദുരിതം അനുഭ​വി​ക്കു​മ്പോൾ അതു ദൈവ​നി​ശ്ച​യ​മാ​ണെന്നു പാസ്റ്റർമാ​രും പുരോ​ഹി​ത​ന്മാ​രും മതോ​പ​ദേ​ഷ്ടാ​ക്ക​ളും പൊതു​വേ പറയാ​റുണ്ട്‌. ദുരന്തങ്ങൾ ഉൾപ്പെടെ ഒരാളു​ടെ ജീവി​ത​ത്തിൽ സംഭവി​ക്കു​ന്ന​തെ​ല്ലാം ദൈവം നേര​ത്തേ​തന്നെ നിശ്ചയി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​താ​ണെ​ന്നും നമുക്ക്‌ അതിന്റെ കാരണം മനസ്സി​ലാ​കി​ല്ലെ​ന്നും ചിലർ പറഞ്ഞേ​ക്കാം. ഇനി, പിഞ്ചു​കു​ഞ്ഞു​ങ്ങൾ ഉൾപ്പെ​ടെ​യു​ള്ളവർ മരിക്കു​മ്പോൾ, അവർക്കു ദൈവ​ത്തി​ന്റെ​കൂ​ടെ ആയിരി​ക്കാ​മ​ല്ലോ എന്ന്‌ മറ്റു ചിലർ പറയുന്നു. എന്നാൽ ഇതൊ​ന്നും ശരിയല്ല. ഇതു​പോ​ലുള്ള മോശ​മായ കാര്യങ്ങൾ സംഭവി​ക്കാൻ യഹോവ ഒരിക്ക​ലും ഇടയാ​ക്കു​ന്നില്ല. ബൈബിൾ പറയുന്നു: “ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.”—ഇയ്യോബ്‌ 34:10.

6. ലോക​ത്തി​ലെ കഷ്ടപ്പാ​ടു​കൾക്കും ദുരി​ത​ങ്ങൾക്കും പലരും ദൈവത്തെ കുറ്റ​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

6 ലോക​ത്തി​ലെ കഷ്ടപ്പാ​ടു​കൾക്കും ദുരി​ത​ങ്ങൾക്കും പലരും ദൈവ​ത്തെ​യാ​ണു കുറ്റ​പ്പെ​ടു​ത്തു​ന്നത്‌. കാരണം ലോകത്തെ ഭരിക്കു​ന്നതു ദൈവ​മാ​ണെന്ന്‌ അവർ വിചാ​രി​ക്കു​ന്നു. എന്നാൽ 3-ാം അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ച​തു​പോ​ലെ ഈ ലോക​ത്തി​ന്റെ ശരിക്കുള്ള ഭരണാ​ധി​കാ​രി പിശാ​ചായ സാത്താ​നാണ്‌.

7, 8. ലോകത്ത്‌ ഇത്രമാ​ത്രം കഷ്ടപ്പാ​ടും ദുരി​ത​വും ഉള്ളത്‌ എന്തു​കൊണ്ട്‌?

7 “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌” എന്നു ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 5:19) ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ സാത്താൻ ദുഷ്ടനും ക്രൂര​നും ആണ്‌. അവൻ “ഭൂലോ​കത്തെ മുഴുവൻ വഴി​തെറ്റി”ക്കുന്നു. (വെളി​പാട്‌ 12:9) അനേകർ അവന്റെ വഴി പിന്തു​ട​രു​ന്നു. ലോകത്ത്‌ ഇത്രമാ​ത്രം വഞ്ചനയും വിദ്വേ​ഷ​വും ക്രൂര​ത​യും നിറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ ഒരു കാരണം മാത്ര​മാണ്‌ അത്‌.

8 ലോകത്ത്‌ ഇത്രമാ​ത്രം കഷ്ടപ്പാ​ടു​ള്ള​തി​നു വേറെ​യു​മുണ്ട്‌ കാരണങ്ങൾ. ദൈവത്തെ ധിക്കരിച്ച്‌ പാപി​ക​ളാ​യി​ത്തീർന്ന ആദാമും ഹവ്വയും മക്കളി​ലേ​ക്കും പാപം കൈമാ​റി. പാപി​ക​ളാ​യ​തു​കൊണ്ട്‌ മനുഷ്യർ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു, മറ്റുള്ള​വരെ കഷ്ടപ്പെ​ടു​ത്തു​ന്നു. എങ്ങനെ​യും മറ്റുള്ള​വ​രെ​ക്കാൾ ‘കേമൻ’ ആകാനാ​ണു മിക്ക​പ്പോ​ഴും ആളുകൾ നോക്കു​ന്നത്‌. അവർ മറ്റുള്ള​വ​രു​മാ​യി വഴക്കടി​ക്കു​ന്നു, പോരാ​ട്ട​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു, യുദ്ധം ചെയ്യുന്നു. (സഭാ​പ്ര​സം​ഗകൻ 4:1; 8:9) ആളുകൾക്കു ദുരന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​ന്റെ മറ്റൊരു കാരണം “സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും” ആണ്‌. (സഭാ​പ്ര​സം​ഗകൻ 9:11) അതായത്‌ ഒരു പ്രത്യേ​ക​സ​മ​യത്ത്‌ ഒരു പ്രത്യേ​ക​സ്ഥ​ലത്ത്‌ ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ അപകട​ങ്ങ​ളോ മറ്റ്‌ എന്തെങ്കി​ലും ദുരന്ത​മോ സംഭവി​ച്ചേ​ക്കാം.

9. കഷ്ടപ്പാ​ടും ദുരി​ത​വും ഒക്കെ ഇങ്ങനെ തുടരാൻ ദൈവം അനുവ​ദി​ക്കു​ന്ന​തിന്‌ ഒരു കാരണ​മു​ണ്ടാ​യി​രി​ക്കാ​മെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പി​ക്കാം?

9 മനുഷ്യ​രു​ടെ കഷ്ടപ്പാ​ടി​നും ദുരി​ത​ത്തി​നും കാരണ​ക്കാ​രൻ യഹോ​വയല്ല. ഇന്നു കാണുന്ന യുദ്ധം, കുറ്റകൃ​ത്യം, ദുഷ്‌പെ​രു​മാ​റ്റം എന്നിവയ്‌ക്കൊ​ന്നും ദൈവത്തെ കുറ്റ​പ്പെ​ടു​ത്താ​നാ​കില്ല. ഭൂകമ്പം, ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌, വെള്ള​പ്പൊ​ക്കം തുടങ്ങിയ ദുരന്ത​ങ്ങ​ളും ദൈവമല്ല വരുത്തു​ന്നത്‌. പക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, ‘യഹോവ പ്രപഞ്ച​ത്തി​ലെ ഏറ്റവും ശക്തനായ വ്യക്തി​യാ​ണെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാണ്‌ ഇത്തരം ദുരന്തങ്ങൾ തടയാ​ത്തത്‌?’ ദൈവം നമ്മളെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം ചിന്തയു​ള്ള​വ​നാ​ണെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ കഷ്ടപ്പാ​ടും ദുരി​ത​വും ഒക്കെ ഇങ്ങനെ തുടരാൻ ദൈവം അനുവ​ദി​ക്കു​ന്ന​തി​നു പിന്നിൽ തീർച്ച​യാ​യും ഒരു കാരണ​മു​ണ്ടാ​യി​രി​ക്കണം.—1 യോഹ​ന്നാൻ 4:8.

ദൈവം കഷ്ടപ്പാ​ടും ദുരി​ത​വും അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണം

10. സാത്താൻ യഹോ​വയ്‌ക്കെ​തി​രെ എന്ത്‌ ആരോ​പ​ണ​മാണ്‌ ഉന്നയി​ച്ചത്‌?

10 ഏദെൻ തോട്ട​ത്തിൽവെച്ച്‌ പിശാച്‌ ആദാമി​നെ​യും ഹവ്വയെ​യും വഴി​തെ​റ്റി​ച്ചു. ദൈവം നല്ല ഭരണാ​ധി​കാ​രി​യ​ല്ലെന്നു സാത്താൻ ആരോ​പി​ച്ചു. ആദാമി​നും ഹവ്വയ്‌ക്കും കിട്ടേണ്ട നന്മ ദൈവം പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ അവൻ വാദിച്ചു. സാത്താൻ എന്തു​കൊ​ണ്ടും യഹോ​വ​യെ​ക്കാൾ മികച്ച ഭരണാ​ധി​കാ​രി​യാ​യി​രി​ക്കു​മെ​ന്നും അതു​കൊണ്ട്‌ അവർക്കു ദൈവത്തെ ആവശ്യ​മി​ല്ലെ​ന്നും അവരെ വിശ്വ​സി​പ്പി​ക്കാ​നാ​യി​രു​ന്നു സാത്താന്റെ ശ്രമം.—ഉൽപത്തി 3:2-5; പിൻകു​റിപ്പ്‌ 27 കാണുക.

11. നമുക്ക്‌ ഏതു ചോദ്യ​ത്തി​നുള്ള ഉത്തരം കിട്ടണം?

11 ആദാമും ഹവ്വയും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​കൊണ്ട്‌ യഹോ​വയെ ധിക്കരി​ച്ചു. ശരി​യേത്‌ തെറ്റേത്‌ എന്നു സ്വയം തീരു​മാ​നി​ക്കാൻ തങ്ങൾക്ക്‌ അവകാ​ശ​മു​ണ്ടെന്ന്‌ അവർ നിഗമനം ചെയ്‌തു. എന്നാൽ അവരുടെ തീരു​മാ​നം തെറ്റാ​ണെ​ന്നും നമ്മുടെ കാര്യ​ത്തിൽ ഏറ്റവും നല്ലത്‌ എന്താ​ണെന്നു തനിക്കാണ്‌ അറിയാ​വു​ന്ന​തെ​ന്നും യഹോവ എങ്ങനെ തെളി​യി​ക്കു​മാ​യി​രു​ന്നു?

12, 13. (എ) ധിക്കാ​രി​കളെ യഹോവ അപ്പോൾത്തന്നെ നശിപ്പി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലോകത്തെ ഭരിക്കാൻ സാത്താ​നെ​യും മനുഷ്യ​രെ ഭരിക്കാൻ മനുഷ്യ​രെ​യും ദൈവം അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌?

12 ധിക്കാ​രി​ക​ളായ ആദാമി​നെ​യും ഹവ്വയെ​യും യഹോവ അപ്പോൾത്തന്നെ നശിപ്പി​ച്ചില്ല. അവർക്കു കുട്ടി​ക​ളു​ണ്ടാ​കാൻ ദൈവം അനുവ​ദി​ച്ചു. ആ കുട്ടി​കൾക്ക്‌ അവരുടെ ഭരണാ​ധി​കാ​രി​യാ​യി ആരെ വേണ​മെന്നു തീരു​മാ​നി​ക്കാ​നുള്ള അവസര​വും കൊടു​ത്തു. ആദാമി​ന്റെ​യും ഹവ്വയു​ടെ​യും പൂർണ​ത​യുള്ള മക്കളെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കുക എന്നതാ​യി​രു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം. പിശാച്‌ എന്തൊക്കെ ചെയ്‌താ​ലും, താൻ ഉദ്ദേശി​ച്ചതു ദൈവം നടപ്പി​ലാ​ക്കി​യി​രി​ക്കും.—ഉൽപത്തി 1:28; യശയ്യ 55:10, 11.

13 കോടി​ക്ക​ണ​ക്കി​നു ദൂതന്മാ​രു​ടെ മുമ്പാ​കെ​യാ​ണു സാത്താൻ യഹോ​വയെ വെല്ലു​വി​ളി​ച്ചത്‌. (ഇയ്യോബ്‌ 38:7; ദാനി​യേൽ 7:10) സാത്താന്റെ ആരോ​പണം ശരിയാ​ണോ എന്നു തെളി​യി​ക്കാൻ യഹോവ അവനു സമയം കൊടു​ത്തു. ദൈവ​ത്തി​ന്റെ സഹായം കൂടാതെ വിജയി​ക്കാ​നാ​കു​മോ എന്നു കാണി​ക്കാൻ മനുഷ്യർക്കും ദൈവം സമയം കൊടു​ത്തു. സാത്താന്റെ കീഴിൽ ഗവൺമെ​ന്റു​കൾ സ്ഥാപി​ക്കാൻ ദൈവം മനുഷ്യ​രെ അനുവ​ദി​ച്ചു.

14. കാലം എന്തു തെളി​യി​ച്ചി​രി​ക്കു​ന്നു?

14 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യർ തങ്ങളെ​ത്തന്നെ ഭരിക്കാൻ ശ്രമി​ച്ചി​രി​ക്കു​ന്നു. പക്ഷേ പരാജ​യ​മാ​ണു ഫലം. സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. മനുഷ്യർക്കു ദൈവ​ത്തി​ന്റെ സഹായം ആവശ്യ​മാണ്‌. യിരെമ്യ പ്രവാ​ച​കന്റെ ഈ വാക്കുകൾ എത്ര സത്യമാണ്‌: “യഹോവേ, മനുഷ്യ​ന്റെ വഴികൾ അവന്റെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലെന്ന്‌ എനിക്കു നന്നായി അറിയാം. സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും അവനു​ള്ള​ത​ല്ല​ല്ലോ.”—യിരെമ്യ 10:23.

യഹോവ ഇത്രയും കാലം കാത്തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

15, 16. (എ) കഷ്ടപ്പാ​ടും ദുരി​ത​വും ഇത്രയും കാലം തുടരാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? (ബി) സാത്താൻ വരുത്തി​വെച്ച പ്രശ്‌നങ്ങൾ യഹോവ പരിഹ​രി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

15 കഷ്ടപ്പാ​ടും ദുരി​ത​വും ഇത്രയും കാലം തുടരാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? ദുരി​ത​ങ്ങ​ളും ദുരന്ത​ങ്ങ​ളും ഉണ്ടാകു​ന്നത്‌ ദൈവം തടയാ​ത്തത്‌ എന്തു​കൊണ്ട്‌? സാത്താന്റെ ഭരണം പരാജ​യ​മാ​ണെന്നു തെളി​യാൻ സമയം വേണ്ടി​വന്നു. മനുഷ്യർ എല്ലാ തരം ഗവൺമെ​ന്റു​ക​ളും പരീക്ഷി​ച്ചു​നോ​ക്കി. പക്ഷേ ഒന്നും വിജയി​ച്ചില്ല. ശാസ്‌ത്ര-സാങ്കേ​തിക മേഖല​ക​ളിൽ വളരെ​യ​ധി​കം പുരോ​ഗതി കൈവ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മുമ്പെ​ന്ന​ത്തെ​ക്കാ​ള​ധി​കം അനീതി​യും ദാരി​ദ്ര്യ​വും കുറ്റകൃ​ത്യ​വും യുദ്ധവും ആണ്‌ എവി​ടെ​യും! ദൈവ​ത്തെ​ക്കൂ​ടാ​തെ നമുക്കു നമ്മളെ​ത്തന്നെ വിജയ​ക​ര​മാ​യി ഭരിക്കാ​നാ​കില്ല.

16 എങ്കിലും സാത്താൻ വരുത്തി​വെ​ക്കുന്ന കുഴപ്പ​ങ്ങ​ളൊ​ന്നും യഹോവ ഇപ്പോൾ പരിഹ​രി​ക്കു​ന്നില്ല. അങ്ങനെ ചെയ്‌താൽ ദൈവം സാത്താന്റെ ഭരണത്തെ പിന്തു​ണയ്‌ക്കു​ന്ന​തു​പോ​ലെ​യാ​കും. അതു ദൈവം ഒരിക്ക​ലും ചെയ്യില്ല. മാത്രമല്ല സാത്താൻ പറഞ്ഞതു​പോ​ലെ മനുഷ്യർക്കു തങ്ങളെ​ത്തന്നെ വിജയ​ക​ര​മാ​യി ഭരിക്കാ​നാ​കു​മെന്നു മനുഷ്യർ വിചാ​രി​ക്കു​ക​യും ചെയ്യും. അതു​കൊണ്ട്‌ ഒരിക്ക​ലും നുണ പറയാത്ത യഹോവ ആ നുണയെ പിന്താ​ങ്ങില്ല. സാത്താൻ പറഞ്ഞ ആ നുണ ആളുകൾ വിശ്വ​സി​ക്കാൻ ഇടയാ​ക്കു​ന്ന​തൊ​ന്നും യഹോവ ചെയ്യില്ല.—എബ്രായർ 6:18.

17, 18. സാത്താൻ വരുത്തി​വെച്ച കഷ്ടനഷ്ട​ങ്ങ​ളു​ടെ കാര്യ​ത്തിൽ യഹോവ എന്തു ചെയ്യും?

17 സാത്താ​ന്റെ​യും മനുഷ്യ​രു​ടെ​യും ധിക്കാരം വരുത്തി​വെച്ച എല്ലാ കഷ്ടനഷ്ട​ങ്ങ​ളും പരിഹ​രി​ക്കാൻ യഹോ​വയ്‌ക്കു കഴിയു​മോ? കഴിയും. ദൈവ​ത്തിന്‌ എല്ലാം സാധ്യ​മാണ്‌. സാത്താന്റെ ആരോ​പ​ണ​ങ്ങൾക്കെ​ല്ലാം യഹോവ ഉത്തരം കൊടു​ക്കും. അത്‌ എങ്ങനെ കൊടു​ക്ക​ണ​മെ​ന്നും യഹോ​വയ്‌ക്ക്‌ അറിയാം. അതിനു ശേഷം ആദ്യം ഉദ്ദേശി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ യഹോവ ഭൂമി പറുദീ​സ​യാ​ക്കും. “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള” എല്ലാവ​രും പുനരു​ത്ഥാ​ന​പ്പെ​ടും. (യോഹ​ന്നാൻ 5:28, 29) പിന്നീട്‌ ഒരിക്ക​ലും ആരും രോഗി​ക​ളാ​കു​ക​യോ മരിക്കു​ക​യോ ഇല്ല. സാത്താൻ വരുത്തി​വെച്ച എല്ലാ കുഴപ്പ​ങ്ങ​ളും യേശു പരിഹ​രി​ക്കും. “പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ തകർക്കാ”നായി യഹോവ യേശു​വി​നെ ഉപയോ​ഗി​ക്കും. (1 യോഹ​ന്നാൻ 3:8) എന്നാൽ യഹോവ ഇത്രയും കാലം ക്ഷമ കാണി​ച്ച​തി​നു നമ്മൾ നന്ദിയു​ള്ള​വ​രാണ്‌. കാരണം, യഹോ​വയെ അറിയാ​നും നമ്മുടെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കാ​നും നമുക്ക്‌ അവസരം കിട്ടി​യത്‌ അതു​കൊ​ണ്ടാ​ണ​ല്ലോ. (2 പത്രോസ്‌ 3:9, 10 വായി​ക്കുക.) ദുരി​തങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നാ​ലും പിടി​ച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നു.—യോഹ​ന്നാൻ 4:23; 1 കൊരി​ന്ത്യർ 10:13 വായി​ക്കുക.

18 യഹോ​വയെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കാൻ യഹോവ നമ്മളെ നിർബ​ന്ധി​ക്കു​ന്നില്ല. സ്വന്തമാ​യി ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം ദൈവം മനുഷ്യ​നു തന്നിരി​ക്കു​ന്നു. ഈ മഹത്തായ സമ്മാനം നമുക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നെന്നു നോക്കാം.

തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം നിങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കും?

19. ഏതു മഹത്തായ സമ്മാന​മാണ്‌ യഹോവ നമുക്കു തന്നിരി​ക്കു​ന്നത്‌? ഈ സമ്മാനം കിട്ടി​യ​തിൽ നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള നമ്മുടെ പ്രാപ്‌തി യഹോവ തന്നിരി​ക്കുന്ന മഹത്തായ ഒരു സമ്മാന​മാണ്‌. ഇതു മൃഗങ്ങ​ളിൽനിന്ന്‌ നമ്മളെ വ്യത്യസ്‌ത​രാ​ക്കു​ന്നു. മൃഗങ്ങൾ മുഖ്യ​മാ​യും സഹജജ്ഞാ​നം ഉപയോ​ഗി​ച്ചാ​ണു കാര്യങ്ങൾ ചെയ്യു​ന്നത്‌. പക്ഷേ മനുഷ്യർക്കു സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള പ്രാപ്‌തി​യുണ്ട്‌. എങ്ങനെ ജീവി​ക്കണം, യഹോ​വയെ സന്തോ​ഷി​പ്പി​ക്ക​ണോ വേണ്ടയോ എന്നൊക്കെ നമുക്കു തീരു​മാ​നി​ക്കാ​നാ​കും. (സുഭാ​ഷി​തങ്ങൾ 30:24) അതു​പോ​ലെ, എന്തിനു​വേ​ണ്ടി​യാ​ണോ ഉണ്ടാക്കി​യത്‌ അതു മാത്രം ചെയ്യുന്ന ഒരു യന്ത്രം​പോ​ലെ​യു​മല്ല നമ്മൾ. ആരാകണം, ആരെ കൂട്ടു​കാ​രാ​ക്കണം, എങ്ങനെ ജീവി​ക്കണം എന്നെല്ലാം തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യം നമുക്കുണ്ട്‌. നമ്മൾ ജീവിതം ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

20, 21. നിങ്ങൾക്ക്‌ ഇപ്പോൾ എടുക്കാൻ പറ്റിയ ഏറ്റവും നല്ല തീരു​മാ​നം ഏതാണ്‌?

20 നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (മത്തായി 22:37, 38) ഒരു കൊച്ചു​കു​ട്ടി ആരു​ടെ​യും നിർബന്ധം കൂടാതെ ഹൃദയ​ത്തിൽനിന്ന്‌ “അപ്പനെ എനിക്ക്‌ ഒത്തിരി ഇഷ്ടമാ” എന്നു പറയു​മ്പോൾ അപ്പന്‌ എത്ര സന്തോഷം തോന്നും! അതു​പോ​ലെ​യാണ്‌ യഹോ​വയ്‌ക്കും. തന്നെ സേവി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യം യഹോവ നമുക്കു നൽകി​യി​രി​ക്കു​ന്നു. സാത്താ​നും ആദാമും ഹവ്വയും യഹോ​വയെ തള്ളിക്ക​ളഞ്ഞു. ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള ഈ പ്രാപ്‌തി നിങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കും?

21 സ്വയം ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി യഹോ​വയെ സേവി​ക്കാൻ ഉപയോ​ഗി​ക്കുക. സാത്താനെ തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ലക്ഷക്കണ​ക്കിന്‌ ആളുകൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 27:11) ദൈവം എല്ലാ കഷ്ടപ്പാ​ടും ദുരി​ത​വും നീക്കി ഒരു പുതിയ ലോകം കൊണ്ടു​വ​രു​മ്പോൾ അവി​ടെ​യാ​യി​രി​ക്കാൻ നിങ്ങൾക്ക്‌ ഇപ്പോൾ എന്തു ചെയ്യാ​നാ​കും? അടുത്ത അധ്യാ​യ​ത്തിൽ അതിനുള്ള ഉത്തരമുണ്ട്‌.

ചുരുക്കം

സത്യം 1: കഷ്ടപ്പാടും ദുരി​ത​വും യഹോവ വരുത്തു​ന്ന​തല്ല

“ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.”—ഇയ്യോബ്‌ 34:10

എന്തുകൊണ്ടാണ്‌ ലോകത്ത്‌ ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും ഉള്ളത്‌?

  • 1 യോഹ​ന്നാൻ 5:19

    ലോകത്തിന്റെ ഭരണാ​ധി​കാ​രി പിശാ​ചായ സാത്താ​നാണ്‌.

  • സഭാപ്രസംഗകൻ 8:9

    മനുഷ്യർ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു, മറ്റുള്ള​വരെ കഷ്ടപ്പെ​ടു​ത്തു​ന്നു.

  • സഭാപ്രസംഗകൻ 9:11

    ഒരു പ്രത്യേ​ക​സ​മ​യത്ത്‌ ഒരു പ്രത്യേ​ക​സ്ഥ​ലത്ത്‌ ആയിരി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു ചില​പ്പോൾ ആളുകൾ ദുരന്തങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നത്‌.

  • 1 പത്രോസ്‌ 5:7

    യഹോവയ്‌ക്ക്‌ ആളുക​ളോട്‌ അതിരറ്റ സ്‌നേ​ഹ​മുണ്ട്‌. അവർ കഷ്ടപ്പെ​ടു​ന്നതു ദൈവ​ത്തിന്‌ ഒട്ടും ഇഷ്ടമല്ല. ദൈവം അതു വെറു​ക്കു​ന്നു.

സത്യം 2: ഭരിക്കാനുള്ള യഹോ​വ​യു​ടെ അവകാ​ശത്തെ സാത്താൻ ചോദ്യം ചെയ്‌തു

“നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും ദൈവ​ത്തിന്‌ അറിയാം.”—ഉൽപത്തി 3:5

സാത്താന്റെ വെല്ലു​വി​ളി യഹോവ അവഗണി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  • ഉൽപത്തി 3:2-5

    ദൈവം നല്ല ഭരണാ​ധി​കാ​രി​യ​ല്ലെന്നു സാത്താൻ ആരോ​പി​ച്ചു. ശരി​യേത്‌ തെറ്റേത്‌ എന്നു സ്വയം തീരു​മാ​നി​ക്കാൻ തങ്ങൾക്ക്‌ അവകാ​ശ​മു​ണ്ടെന്ന്‌ മനുഷ്യർ വിചാ​രി​ക്കാൻ സാത്താൻ ആഗ്രഹി​ച്ചു.

  • ഇയ്യോബ്‌ 38:7

    കോടിക്കണക്കിനു ദൂതന്മാ​രു​ടെ മുമ്പാ​കെ​യാ​ണു സാത്താൻ യഹോ​വയെ വെല്ലു​വി​ളി​ച്ചത്‌.

സത്യം 3: സാത്താന്റെ വാദം പൊളി​ഞ്ഞു

‘സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും മനുഷ്യ​നു​ള്ള​ത​ല്ല​ല്ലോ.’—യിരെമ്യ 10:23

മനുഷ്യർ ഇത്രയും കാലമാ​യി കഷ്ടപ്പാ​ടും ദുരി​ത​വും അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • യശയ്യ 55:9

    മനുഷ്യർ പല തരത്തി​ലുള്ള ഗവൺമെ​ന്റു​കൾ പരീക്ഷി​ച്ചി​ട്ടുണ്ട്‌; എന്നാൽ ദൈവത്തെ കൂടാതെ വിജയ​ക​ര​മാ​യി ഭരിക്കാ​നാ​കില്ല.

  • 2 പത്രോസ്‌ 3:9, 10

    യഹോവ ക്ഷമയോ​ടെ സമയം അനുവ​ദി​ച്ച​തു​കൊണ്ട്‌ നമുക്ക്‌ യഹോ​വയെ അറിയാ​നും ഭരണാ​ധി​കാ​രി​യാ​യി സ്വീക​രി​ക്കാ​നും കഴിഞ്ഞി​രി​ക്കു​ന്നു.

  • 1 യോഹ​ന്നാൻ 3:8

    സാത്താൻ വരുത്തി​വെച്ച എല്ലാ കുഴപ്പ​ങ്ങ​ളും യഹോവ യേശു​വി​ലൂ​ടെ പരിഹ​രി​ക്കും.

സത്യം 4: തിരഞ്ഞെടുക്കാനുള്ള സ്വാത​ന്ത്ര്യം യഹോ​വയെ സേവി​ക്കാൻ ഉപയോ​ഗി​ക്കു​ക

‘എന്നെ നിന്ദി​ക്കു​ന്ന​വനു മറുപടി കൊടു​ക്കാൻ എനിക്കു കഴി​യേ​ണ്ട​തിന്‌, മകനേ, നീ ജ്ഞാനി​യാ​യി​രി​ക്കുക.’—സുഭാ​ഷി​തങ്ങൾ 27:11

തന്നെ സേവി​ക്കാൻ യഹോവ നമ്മളെ നിർബ​ന്ധി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

  • സുഭാഷിതങ്ങൾ 30:24

    മൃഗങ്ങൾ മുഖ്യ​മാ​യും സഹജജ്ഞാ​നം ഉപയോ​ഗി​ച്ചാ​ണു കാര്യങ്ങൾ ചെയ്യു​ന്നത്‌. എന്നാൽ യഹോവ നമുക്കു സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള പ്രാപ്‌തി നൽകി​യി​രി​ക്കു​ന്നു. യഹോ​വയെ സേവി​ക്ക​ണോ വേണ്ടയോ എന്നു നമുക്കു തീരു​മാ​നി​ക്കാം.

  • മത്തായി 22:37, 38

    സ്‌നേഹത്താൽ പ്രേരി​ത​മാ​യി നമ്മൾ യഹോ​വയെ സേവി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക