ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മാർച്ച് 1-7
ദൈവവചനത്തിലെ നിധികൾ | സംഖ്യ 7-8
“ഇസ്രായേൽപാളയത്തിൽനിന്ന് പഠിക്കാൻ കഴിയുന്ന പാഠങ്ങൾ”
it-1-E 497 ¶3
സഭ
ഇസ്രായേലിൽ ഉത്തരവാദിത്വം വഹിച്ചിരുന്ന പുരുഷന്മാരായിരുന്നു ജനത്തെ പ്രതിനിധീകരിച്ചിരുന്നത്. (എസ്ര 10:14) അതുകൊണ്ട് വിശുദ്ധകൂടാരം സ്ഥാപിച്ചുകഴിഞ്ഞശേഷം, ‘നേതൃത്വം വഹിച്ചിരുന്ന ഗോത്രത്തലവന്മാരാണ്’ വഴിപാടു കൊണ്ടുവന്നത്. (സംഖ 7:1-11) കൂടാതെ, നെഹമ്യയുടെ നാളിൽ ‘ഒരു കരാർ എഴുതിയുണ്ടാക്കിയപ്പോൾ’ അതു മുദ്രവെച്ച് സാക്ഷ്യപ്പെടുത്തിയത് പുരോഹിതന്മാരും ലേവ്യരും ‘ജനത്തിന്റെ തലവന്മാരും’ ആയിരുന്നു. (നെഹ 9:38–10:27) വിജനഭൂമിയിലൂടെയുള്ള യാത്രയുടെ സമയത്ത് കോരഹിനും ദാഥാനും അബീരാമിനും ഒപ്പം മോശയ്ക്കും അഹരോനും എതിരെ സംഘടിച്ച 250 പേർ “സമൂഹത്തിലെ തലവന്മാരും സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരും പ്രധാനികളും” ആയ ഇസ്രായേല്യപുരുഷന്മാരായിരുന്നു. (സംഖ 16:1-3) ജനത്തിന്റെ ഭാരം ‘ഒറ്റയ്ക്കു ചുമക്കാൻ’ കഴിയാത്തതുകൊണ്ട് യഹോവയുടെ നിർദേശമനുസരിച്ച് മോശ ഇസ്രായേലിലെ മൂപ്പന്മാർക്കിടയിൽനിന്ന് ജനത്തിന്റെ മൂപ്പന്മാരും അധികാരികളും ആയി 70 പേരെ തിരഞ്ഞെടുത്തു. (സംഖ 11:16, 17, 24, 25) ലേവ്യ 4:15 ‘സമൂഹത്തിലെ മൂപ്പന്മാരെക്കുറിച്ച്’ പറഞ്ഞിരിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, ജനത്തിലെ മൂപ്പന്മാരും തലവന്മാരും ന്യായാധിപന്മാരും അധികാരികളും ആയിരുന്നു ജനത്തിന്റെ പ്രതിനിധികളായി സേവിച്ചിരുന്നതെന്നു തോന്നുന്നു.—സംഖ 1:4, 16; യോശ 23:2; 24:1.
it-2-E 796 ¶1
രൂബേൻ
വിശുദ്ധകൂടാരത്തിന്റെ തെക്കുഭാഗത്ത് ശിമെയോൻ ഗോത്രത്തിന്റെയും ഗാദ് ഗോത്രത്തിന്റെയും മധ്യത്തിലാണ് രൂബേൻ ഗോത്രം പാളയമടിച്ചിരുന്നത്. രൂബേൻ നയിക്കുന്ന ഈ മൂന്നു ഗോത്രവിഭാഗം, യഹൂദ, യിസ്സാഖാർ, സെബുലൂൻ അടങ്ങിയ മൂന്നു ഗോത്രവിഭാഗത്തിനു പിന്നാലെയാണു പുറപ്പെട്ടിരുന്നത്. (സംഖ 2:10-16; 10:14-20) വിശുദ്ധകൂടാരത്തിന്റെ ഉദ്ഘാടനസമയത്ത് ഗോത്രങ്ങൾ വഴിപാടു കൊണ്ടുവന്നതും ഇതേ ക്രമത്തിൽത്തന്നെയായിരുന്നു.—സംഖ 7:1, 2, 10-47.
w04 8/1 25 ¶1
സംഖ്യാപുസ്തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ
8:25, 26. പ്രായമേറിയവരോട് നിർബന്ധിത സേവനത്തിൽനിന്നു വിരമിക്കാൻ ആവശ്യപ്പെട്ടിരുന്നു. അത് അവരുടെ പ്രായാധിക്യം കണക്കിലെടുത്തതുകൊണ്ടും ലേവ്യരുടെ സേവനം സുഗമമായി തുടരേണ്ടതിനു വേണ്ടിയും ആയിരുന്നു. എന്നിരുന്നാലും അവർക്ക് മറ്റു ലേവ്യരെ സഹായിക്കാൻ കഴിയുമായിരുന്നു. ഈ നിയമത്തിനു പിന്നിലെ തത്ത്വം വിലയേറിയ ഒരു പാഠം നമ്മെ പഠിപ്പിക്കുന്നു. സുവാർത്തയുടെ ഒരു ഘോഷകൻ ആയിരിക്കുന്നതിൽനിന്നു നമുക്ക് ഒരിക്കലും വിരമിക്കാൻ കഴിയില്ലെങ്കിലും പ്രായക്കൂടുതൽ നിമിത്തം ഒരു ക്രിസ്ത്യാനിക്കു ചില ഉത്തരവാദിത്വങ്ങൾ വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ, തനിക്കു നിർവഹിക്കാൻ കഴിയുന്ന സേവനത്തിന്റെ മറ്റേതെങ്കിലും വശത്തിന് അദ്ദേഹത്തിനു ശ്രദ്ധ നൽകാവുന്നതാണ്.
ആത്മീയരത്നങ്ങൾ
it-1-E 835
മൂത്ത മകൻ, കടിഞ്ഞൂൽ
ഇസ്രായേലിൽ ഓരോ കുടുംബത്തിന്റെയും തലവന്മാരാകാൻ നിയുക്തരായിരുന്നതു മൂത്ത പുത്രന്മാരായിരുന്നു. അവർ മുഴു ജനതയെയും പ്രതിനിധീകരിച്ചു. യഹോവ മൂത്ത ആൺമക്കളുടെ ജീവൻ സംരക്ഷിച്ചതുകൊണ്ട് ‘മനുഷ്യനും മൃഗത്തിനും പിറക്കുന്ന ഇസ്രായേല്യരുടെ ഇടയിലുള്ള ആദ്യത്തെ ആണിനെയെല്ലാം എനിക്കുവേണ്ടി വിശുദ്ധീകരിക്കാൻ’ യഹോവ കല്പിച്ചു. (പുറ 13:2) അതുകൊണ്ട് ആദ്യജാതന്മാരെല്ലാം ദൈവത്തിനുള്ളവരായിരുന്നു.
മാർച്ച് 8-14
ദൈവവചനത്തിലെ നിധികൾ | സംഖ്യ 9-10
“യഹോവ തന്റെ ജനത്തെ എങ്ങനെയാണു നയിക്കുന്നത്?”
it-1-E 398 ¶3
പാളയം
ഇത്രയും വലിയ ജനക്കൂട്ടം ഒരു സ്ഥലത്തുനിന്നും പാളയമഴിച്ച് മറ്റൊരു സ്ഥലത്തേക്കു നീങ്ങുന്നതു സംഘാടനത്തിന്റെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. (അങ്ങനെ പാളയമടിച്ച ഏതാണ്ട് 40 സ്ഥലങ്ങളെക്കുറിച്ച് മോശ സംഖ്യ 33-ൽ പറഞ്ഞിട്ടുണ്ട്.) മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കുന്നിടത്തോളം അവർ പാളയത്തിൽത്തന്നെ കഴിയും. മേഘം ഉയർന്നാൽ ഉടൻ ഇസ്രായേല്യർ യാത്രതിരിക്കും. അതെ, “യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ ഇസ്രായേല്യർ പുറപ്പെടും, യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ ഇസ്രായേല്യർ പാളയമടിക്കും.” (സംഖ 9:15-23) അടിച്ചുപരത്തിയ വെള്ളികൊണ്ട് ഉണ്ടാക്കിയ രണ്ടു കാഹളങ്ങൾ ഉപയോഗിച്ചാണ് യഹോവയുടെ ഈ ആജ്ഞകൾ ജനത്തെ മുഴുവൻ അറിയിച്ചിരുന്നത്. (സംഖ 10:2, 5, 6) ശബ്ദവ്യതിയാനത്തോടെയുള്ള കാഹളം കേൾക്കുമ്പോൾ അവർ പാളയമഴിച്ച് പുറപ്പെടണമായിരുന്നു. ഇങ്ങനെ ആദ്യം അവർ പുറപ്പെട്ടത് “രണ്ടാം വർഷം (ബി.സി. 1512) രണ്ടാം മാസം 20-ാം ദിവസം” ആയിരുന്നു. ഏറ്റവും മുന്നിൽ ഉടമ്പടിപ്പെട്ടകം നീങ്ങും. പിന്നീട്, യഹൂദ നയിക്കുന്ന മൂന്നുഗോത്രവിഭാഗങ്ങൾ പുറപ്പെടും. അതായത്, യഹൂദ മുന്നിൽ, പിന്നിൽ യിസ്സാഖാർ, സെബുലൂൻ ഗോത്രങ്ങൾ. തൊട്ടുപിന്നാലെ, ഗർശോന്റെ വംശജരും മെരാരിയുടെ വംശജരും തങ്ങൾക്കു നിയമിച്ചുകിട്ടിയ വിശുദ്ധകൂടാരത്തിന്റെ അഴിച്ചെടുത്ത ഭാഗങ്ങൾ ചുമന്നുകൊണ്ട് പുറപ്പെടും. പിന്നെ, രൂബേൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗങ്ങൾ പുറപ്പെടും. അതായത്, രൂബേൻ മുന്നിൽ, പിന്നിൽ ശിമെയോൻ, ഗാദ് ഗോത്രങ്ങൾ. അതിനു ശേഷമാണു കൊഹാത്യർ വിശുദ്ധമന്ദിരത്തിലെ വസ്തുക്കളുമായി നീങ്ങുന്നത്. തുടർന്ന്, എഫ്രയീമിന്റെ നേതൃത്വത്തിൽ മൂന്നുഗോത്രങ്ങൾ പുറപ്പെടും. അതായത്, എഫ്രയീം മുന്നിൽ, പിന്നിൽ മനശ്ശെ, ബന്യാമീൻ ഗോത്രങ്ങൾ. അവസാനം, പിൻപടയായി ദാന്റെ നേതൃത്വത്തിലുള്ള മൂന്നുഗോത്രവിഭാഗം പോകും. ദാനും അതിനു പിന്നിൽ ആശേറും പിന്നിലായി നഫ്താലിയും. അങ്ങനെ എണ്ണത്തിൽ കൂടുതലുള്ളവരും ശക്തരും ആയ രണ്ടു വിഭാഗങ്ങളാണ് മുൻപടയുടെയും പിൻപടയുടെയും സ്ഥാനത്തുണ്ടായിരുന്നത്.—സംഖ 10:11-28.
w11 4/15 4-5
ദൈവം നമ്മെ വഴിനടത്തുന്നത് നിങ്ങൾ തിരിച്ചറിയാറുണ്ടോ?
ദൈവം നൽകുന്ന മാർഗനിർദേശം ഗൗരവമായി കാണുന്നു എന്ന് നമുക്ക് എങ്ങനെ തെളിയിക്കാം? പൗലോസ് എഴുതി: “നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുവിൻ.” (എബ്രാ. 13:17) ഇത് എപ്പോഴും അത്ര എളുപ്പമായിരിക്കില്ല. മോശയുടെ കാലത്തെ ഇസ്രായേല്യരോടൊപ്പം നിങ്ങളും ഉണ്ടായിരുന്നെന്നു കരുതുക. നിങ്ങൾ കുറച്ചു ദൂരം നടന്നശേഷം മേഘസ്തംഭം നിൽക്കുന്നു. അത് എത്രനേരം അങ്ങനെ നിൽക്കും എന്ന് അറിയാൻ കഴിയുമോ? ഇല്ല. ചിലപ്പോൾ ഒരു ദിവസമായിരിക്കും. അല്ലെങ്കിൽ ഒരാഴ്ച. അതുമല്ലെങ്കിൽ ഏതാനും മാസങ്ങൾ. ‘സാധനങ്ങളെല്ലാം പുറത്തെടുക്കുന്നത് ബുദ്ധിയായിരിക്കുമോ’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അത്യാവശ്യമുള്ള കുറച്ചു സാധനങ്ങൾ മാത്രമായിരിക്കാം നിങ്ങൾ ആദ്യം പുറത്തെടുക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഓരോ സാധനങ്ങൾക്കായി തപ്പിമടുത്ത് കെട്ടുകളെല്ലാം അഴിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. അഴിച്ചു തീർന്നതും അതാ മേഘസ്തംഭം നീങ്ങുന്നു! വീണ്ടും എല്ലാം പൊതിഞ്ഞുകെട്ടണം! ഒട്ടും സുഖമുള്ള കാര്യമല്ല അത്. പക്ഷേ മേഘം പൊങ്ങുമ്പോൾ ഇസ്രായേല്യർ “യാത്ര പുറപ്പെടു”കതന്നെ വേണ്ടിയിരുന്നു.—സംഖ്യാ. 9:17-22.
ദൈവത്തിൽനിന്നുള്ള മാർഗനിർദേശങ്ങൾ ലഭിക്കുമ്പോൾ നാം എങ്ങനെയാണ് അവ സ്വീകരിക്കുന്നത്? ഉടനടി അനുസരിക്കുമോ? അതോ നാം ചെയ്തുപോന്നതുപോലെതന്നെ കാര്യങ്ങൾ ചെയ്യുമോ? ബൈബിളധ്യയനങ്ങൾ നടത്തുന്നതിനെക്കുറിച്ചും വിദേശഭാഷ സംസാരിക്കുന്നവരോടു സാക്ഷീകരിക്കുന്നതുമായി ബന്ധപ്പെട്ടും ക്രമമായി കുടുംബാരാധനയിൽ പങ്കുപറ്റുന്നതിനെക്കുറിച്ചും ആശുപത്രി ഏകോപന സമിതികളോടു സഹകരിക്കുന്നതുമായി ബന്ധപ്പെട്ടും കൺവെൻഷനുകളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ നിങ്ങൾ ഓർത്തിരിക്കുന്നുണ്ടോ? ശിക്ഷണം ലഭിക്കുമ്പോൾ അതു സ്വീകരിക്കുന്നതും ദൈവത്തിന്റെ വഴിനടത്തിപ്പിനു കീഴ്പെടുന്നതിന്റെ ഭാഗമാണ്. ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കുമ്പോൾ സ്വന്തം ബുദ്ധിയിൽ ആശ്രയിക്കുന്നതിനുപകരം യഹോവയും അവന്റെ സംഘടനയും നൽകുന്ന മാർഗനിർദേശങ്ങളായിരിക്കണം നമ്മെ നയിക്കുന്നത്. ഭയപ്പെടുത്തുന്ന എന്തെങ്കിലും കാണുമ്പോൾ കുഞ്ഞുങ്ങൾ ഓടി അപ്പന്റെയോ അമ്മയുടെയോ അടുത്തെത്തുന്നതുപോലെ ഈ ലോകത്തിലെ പ്രശ്നങ്ങൾ നമ്മെ ആകുലചിത്തരാക്കുമ്പോൾ നാം യഹോവയുടെ സംഘടനയിൽ അഭയം തേടുന്നു.
ആത്മീയരത്നങ്ങൾ
it-1-E 199 ¶3
കൂടിവരവുകൾ
കൂടിവരവുകളുടെ പ്രാധാന്യം. ആത്മീയപ്രയോജനങ്ങൾ നേടുന്നതിനു കൂടിവരാൻ യഹോവ ക്രമീകരണങ്ങൾ ചെയ്തിരുന്നു. അതിൽനിന്ന് പൂർണപ്രയോജനം നേടേണ്ടത് എത്ര പ്രധാനമാണെന്ന് വാർഷിക പെസഹാചരണം കാണിച്ചുതരുന്നു. ശുദ്ധിയുള്ളവനായിരിക്കുകയോ ദൂരയാത്രയിലല്ലാതിരിക്കുകയോ ചെയ്തിട്ടും ഒരു പുരുഷൻ പെസഹാബലി ഒരുക്കാൻ തയ്യാറല്ലെങ്കിൽ അയാളെ കൊന്നുകളയണമായിരുന്നു. (സംഖ 9:9-14) ഒരു പെസഹ ആചരിക്കാനായി, യഹൂദയിലും ഇസ്രായേലിലും ഉള്ളവരോട് യരുശലേമിലേക്കു വരാൻ ഹിസ്കിയ രാജാവ് ആവശ്യപ്പെട്ടു. രാജാവിന്റെ സന്ദേശത്തിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: ‘ഇസ്രായേൽ ജനമേ, യഹോവയിലേക്കു മടങ്ങിവരുക. നിങ്ങളുടെ പൂർവികരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്. ദൈവമായ യഹോവയ്ക്കു കീഴ്പെട്ട് ദൈവം എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്ന് നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കുക. അപ്പോൾ ദൈവത്തിന്റെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറും. നിങ്ങളുടെ ദൈവമായ യഹോവ കരുണയും അനുകമ്പയും ഉള്ളവനാണ്; നിങ്ങൾ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിവന്നാൽ ദൈവം മുഖം തിരിച്ചുകളയില്ലെന്ന് ഉറപ്പാണ്.’ (2ദിന 30:6-9) കൂടിവരുന്നതിൽ മനഃപൂർവം വീഴ്ചവരുത്തിയാൽ അതു ദൈവത്തെ ഉപേക്ഷിക്കുന്നതിനു തുല്യമായിരുന്നു. ക്രിസ്ത്യാനികൾ പെസഹപോലുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നില്ല. എങ്കിലും ദൈവജനത്തിന്റെ പതിവായ കൂടിവരവുകൾ ഉപേക്ഷിക്കരുതെന്ന് പൗലോസ് അവരെ ഓർമിപ്പിച്ചു. പൗലോസ് പറഞ്ഞു: “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്; പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം. ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.”—എബ്ര 10:24, 25.
മാർച്ച് 15-21
ദൈവവചനത്തിലെ നിധികൾ | സംഖ്യ 11-12
“പിറുപിറുക്കുന്ന മനോഭാവം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?”
w01 6/15 17 ¶20
കേട്ടു മറക്കുന്നവർ ആകാതിരിപ്പിൻ
20 ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ഒരിക്കലും ലൈംഗിക അധാർമികതയ്ക്ക് വഴിപ്പെടുന്നില്ല. എങ്കിലും ദൈവത്തിന്റെ അപ്രീതിക്ക് ഇടയാക്കിക്കൊണ്ട് തുടർച്ചയായ പിറുപിറുപ്പിലേക്കു നയിക്കുന്ന ഒരു ഗതി പിന്തുടരുന്നതിന് നമ്മെത്തന്നെ അനുവദിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം. പൗലൊസ് നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “അവരിൽ [ഇസ്രായേല്യരിൽ] ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.” (1 കൊരിന്ത്യർ 10:9, 10) അത്ഭുതകരമായി തങ്ങൾക്ക് പ്രദാനം ചെയ്യപ്പെട്ട മന്നയെക്കുറിച്ചു പരാതി പറഞ്ഞുകൊണ്ട് ഇസ്രായേല്യർ മോശെക്കും അഹരോനും എതിരായി—അതേ യഹോവയ്ക്ക് എതിരായി പോലും—പിറുപിറുത്തു. (സംഖ്യാപുസ്തകം 16:41; 21:5) അവരുടെ പിറുപിറുപ്പ്, പരസംഗത്തിന്റെ അത്രയും അവനെ നീരസപ്പെടുത്തിയില്ല എന്നു പറയാൻ കഴിയുമോ? പിറുപിറുപ്പുകാരിൽ അനേകരും സർപ്പങ്ങളുടെ കടിയേറ്റ് മരിച്ചു എന്ന് ബൈബിൾ വിവരണം കാണിക്കുന്നു. (സംഖ്യാപുസ്തകം 21:6) അതിനു മുമ്പ് മറ്റൊരവസരത്തിൽ മത്സരികളായ 14,700-ൽപ്പരം പിറുപിറുപ്പുകാർ നശിപ്പിക്കപ്പെടുകയുണ്ടായി. (സംഖ്യാപുസ്തകം 16:49) അതുകൊണ്ട് യഹോവയുടെ കരുതലുകളോട് അനാദരവോടെ പെരുമാറിക്കൊണ്ട് നമുക്ക് യഹോവയുടെ ക്ഷമയെ പരീക്ഷിക്കാതിരിക്കാം.
w06 7/15 15 ¶7
പിറുപിറുപ്പ് ഒഴിവാക്കുക
7 ഇസ്രായേല്യരുടെ മനോഭാവത്തിന് എന്തൊരു മാറ്റമാണു സംഭവിച്ചത്! തങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചതിനും ചെങ്കടൽ വിഭജിച്ചു രക്ഷിച്ചതിനും അവർ നന്ദിയോടെ യഹോവയെ പാടിസ്തുതിച്ചിരുന്നു. (പുറപ്പാടു 15:1-21) എന്നാൽ നന്ദിയുള്ളവരായി തുടരുന്നതിനു പകരം മരുഭൂമിയിലെ അസൗകര്യങ്ങളും കനാന്യരെക്കുറിച്ചുള്ള ഭയവും നിമിത്തം അവർ അസംതൃപ്തരായിത്തീർന്നു. തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യത്തിനായി ദൈവത്തോടു നന്ദി പറയുന്നതിനു പകരം ‘ഇല്ലായ്മകളായി’ അവർ വീക്ഷിച്ച കാര്യങ്ങളെപ്രതി അവർ അവനെ കുറ്റപ്പെടുത്തി. യഹോവയുടെ കരുതലുകളോട് അവർക്ക് യഥാർഥ വിലമതിപ്പ് ഇല്ലായിരുന്നു; അതാണ് പിറുപിറുപ്പിലൂടെ അവർ വെളിപ്പെടുത്തിയത്. “ഈ ദൂഷ്ട സഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും?” എന്ന് അവൻ ചോദിച്ചുപോയതിൽ ഒട്ടും അതിശയമില്ല.—സംഖ്യാപുസ്തകം 14:27; 21:5.
it-2-E 719 ¶4
കലഹം
പിറുപിറുപ്പ്. പിറുപിറുപ്പ് ആളുകളെ നിരുത്സാഹിതരാക്കും, അവരെ തകർത്തുകളയും. ഈജിപ്തിൽനിന്ന് പുറപ്പെട്ട് അധികം നാളാകുന്നതിനു മുമ്പ്, നേതൃത്വമെടുക്കാൻ യഹോവ നിയമിച്ച ദാസന്മാരായ മോശയുടെയും അഹരോന്റെയും പ്രവർത്തനങ്ങളിൽ ഇസ്രായേല്യർ കുറ്റം കണ്ടുപിടിക്കുകയും അങ്ങനെ യഹോവയ്ക്കെതിരെ പിറുപിറുക്കുകയും ചെയ്തു. (പുറ 16:2, 7) അവരുടെ പരാതികൾ മോശയെ അത്ര തളർത്തിക്കളഞ്ഞതുകൊണ്ട് ‘തന്നെ കൊന്നുകളഞ്ഞേക്കൂ’ എന്നുവരെ മോശ യഹോവയോട് അപേക്ഷിച്ചു. (സംഖ 11:13-15) പിറുപിറുക്കുന്നവർക്ക് അതു മാരകമായ ദോഷഫലങ്ങൾ വരുത്തിവെക്കും. പിറുപിറുപ്പുകാർ മോശയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശരിക്കും തന്റെ ദിവ്യനേതൃത്വത്തിന് എതിരെയുള്ള മത്സരമായിട്ടാണ് യഹോവ കണ്ടത്. (സംഖ 14:26-30) അതിന്റെ ഫലമായി അനേകർക്കു ജീവൻ നഷ്ടപ്പെട്ടു.
ആത്മീയരത്നങ്ങൾ
it-2-E 309
മന്ന
വിവരണം. മന്ന “കൊത്തമല്ലിയുടെ അരിപോലെ വെളുത്തതും” “കാഴ്ചയ്ക്കു” സുഗന്ധപ്പശപോലെയും ആയിരുന്നു. സുഗന്ധപ്പശ മുത്തിന്റെ ആകൃതിയുള്ള, മെഴുകുപോലെയുള്ള സുതാര്യമായ ഒരുതരം പശയാണ്. മന്നയ്ക്ക് “തേൻ ചേർത്ത അടയുടെ” സ്വാദായിരുന്നു, അഥവാ “എണ്ണ ചേർത്ത, മധുരമുള്ള അടയുടെ രുചിയായിരുന്നു.” അതു തിരികല്ലിൽ പൊടിച്ചെടുക്കുകയോ ഉരലിലിട്ട് ഇടിച്ചെടുക്കുകയോ ചെയ്യും. എന്നിട്ട് കലത്തിലിട്ട് വേവിക്കും അല്ലെങ്കിൽ അത് ഉപയോഗിച്ച് അപ്പം ഉണ്ടാക്കും.—പുറ 16:23, 31; സംഖ 11:7, 8.
മാർച്ച് 22-28
ദൈവവചനത്തിലെ നിധികൾ | സംഖ്യ 13–14
“വിശ്വാസം നമുക്ക് എങ്ങനെയാണ് ധൈര്യം നൽകുന്നത്?”
w06 10/1 17 ¶5-6
വിശ്വാസവും ദൈവഭയവും നമ്മെ ധൈര്യശാലികളാക്കുന്നു
5 ഒറ്റുകാരിൽപ്പെട്ട യോശുവയ്ക്കും കാലേബിനും പക്ഷേ, വാഗ്ദത്തദേശത്തു പ്രവേശിക്കാൻ ആവേശമായിരുന്നു. “[കനാന്യർ] നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുത്,” അവർ പറഞ്ഞു. (സംഖ്യാപുസ്തകം 14:9) യോശുവയുടെയും കാലേബിന്റെയും ശുഭാപ്തിവിശ്വാസം അടിസ്ഥാനരഹിതമായിരുന്നോ? ഒരിക്കലുമല്ല! പ്രബലശക്തിയായിരുന്ന ഈജിപ്തിനും അവിടത്തെ ദൈവങ്ങൾക്കും യഹോവ പത്തു ബാധകളിലൂടെ തിരിച്ചടി നൽകിയ രംഗങ്ങൾ ശേഷംജനത്തോടൊപ്പം അവർ കണ്ടതാണ്. തുടർന്ന് ‘ഫറവോനെയും സൈന്യത്തെയും അവൻ ചെങ്കടലിൽ തള്ളിയിട്ടപ്പോഴും’ അവർ ദൃക്സാക്ഷികളായിരുന്നു. (സങ്കീർത്തനം 136:15) വ്യക്തമായും, ആ പത്ത് ഒറ്റുകാരും അവരുടെ വാക്കുകളാൽ സ്വാധീനിക്കപ്പെട്ടവരും പ്രകടിപ്പിച്ച ഭയത്തിനു യാതൊരു ന്യായീകരണവുമില്ലായിരുന്നു. “ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?,” വ്രണിത വികാരങ്ങളോടെ യഹോവ ചോദിക്കുകയുണ്ടായി.—സംഖ്യാപുസ്തകം 14:11.
6 യഹോവ പ്രശ്നത്തിന്റെ മൂലകാരണം തുറന്നുകാട്ടി—വിശ്വാസത്തിന്റെ അഭാവമായിരുന്നു ജനത്തെ ഭയത്തിലാഴ്ത്തിയത്. തീർച്ചയായും വിശ്വാസവും ധൈര്യവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ക്രിസ്തീയ സഭയെയും അതിന്റെ ആത്മീയ പോരാട്ടത്തെയും കുറിച്ച് യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതിയത്: “ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1 യോഹന്നാൻ 5:4) ഇന്നു യോശുവയുടെയും കാലേബിന്റെയും പോലുള്ള വിശ്വാസം പ്രകടമാക്കിക്കൊണ്ട് ആറു ദശലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ—അവരിൽ ചെറുപ്പക്കാരും പ്രായമായവരും ശക്തരും ബലഹീനരുമെല്ലാം ഉൾപ്പെടുന്നു—ലോകവ്യാപകമായി ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുന്നു. ശക്തരും ധീരരുമായ ഈ പോരാളികളുടെ വൻസൈന്യത്തെ നിശ്ശബ്ദമാക്കാൻ ഇന്നേവരെ ഒരു ശത്രുവിനും കഴിഞ്ഞിട്ടില്ല.—റോമർ 8:31.
ആത്മീയരത്നങ്ങൾ
it-1-E 740
ദൈവം ഇസ്രായേല്യർക്കു കൊടുത്ത ദേശം
ദൈവം ഇസ്രായേല്യർക്ക് ഒരു നല്ല ദേശമാണു കൊടുത്തത്, സംശയമില്ല. മോശ വാഗ്ദത്തദേശം ഒറ്റുനോക്കാൻ അയച്ച ചാരന്മാർ അവിടെനിന്ന് അത്തിപ്പഴം, മാതളനാരങ്ങ, മുന്തിരിക്കുല എന്നിവ കൊണ്ടുവന്നു. മുന്തിരിക്കുല അത്ര വലുതായിരുന്നതുകൊണ്ട് രണ്ടു പേർ ചേർന്ന് അത് ഒരു തണ്ടിൽ ചുമക്കേണ്ടിവന്നു! വിശ്വാസമില്ലാത്തതുകൊണ്ട് അവർ പേടിച്ച് പിന്മാറിയെങ്കിലും ആ ദേശത്തെക്കുറിച്ച്, “പാലും തേനും ഒഴുകുന്ന ദേശംതന്നെയാണ് അത്” എന്നാണ് അവർ മോശയോടു പറഞ്ഞത്.—സംഖ 13:23, 27.
മാർച്ച് 29–ഏപ്രിൽ 4
ദൈവവചനത്തിലെ നിധികൾ | സംഖ്യ 15-16
“അഹങ്കാരവും അമിത ആത്മവിശ്വാസവും വളർന്നുവരാതെ സൂക്ഷിക്കുക”
w11 9/15 27 ¶12
യഹോവയ്ക്ക് നിങ്ങളെ അറിയാമോ?
12 എന്നാൽ വാഗ്ദത്ത ദേശത്തേക്കുള്ള ഇസ്രായേൽ ജനതയുടെ യാത്രാമധ്യേ, ജനത്തെ നയിക്കാൻ യഹോവ ഏർപ്പെടുത്തിയ ക്രമീകരണത്തിൽ ചില പിശകുകളുണ്ടെന്ന് കോരഹിനു തോന്നി. അതുകൊണ്ട് ചില ഭേദഗതികൾ വരുത്താൻ അവൻ ശ്രമിച്ചു. ജനത്തിൽ പ്രധാനികളായ 250 പുരുഷന്മാരും അവന്റെ പക്ഷം ചേർന്നു. തങ്ങൾക്കു ദൈവത്തിന്റെ അംഗീകാരമുണ്ടെന്ന ഉറപ്പിലായിരിക്കണം അവർ അതു ചെയ്തത്. അവർ മോശയോടു പറഞ്ഞു: “മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്.” (സംഖ്യാ. 16:1-3) അമിതമായ ആത്മവിശ്വാസവും ധിക്കാരവും ആയിരുന്നു ആ വാക്കുകളിൽ പ്രതിഫലിച്ചത്! മറുപടിയായി മോശ അവരോട് ഇങ്ങനെ പറഞ്ഞു: ‘തനിക്കുള്ളവർ ആരെന്ന് യഹോവ കാണിക്കും.’ (സംഖ്യാപുസ്തകം 16:5 വായിക്കുക.) അതുതന്നെ സംഭവിച്ചു. തൊട്ടടുത്ത ദിവസം ഭൂമി വായ് പിളർന്ന് കോരഹിനെയും അവന്റെ കൂട്ടാളികളെയും വിഴുങ്ങിക്കളഞ്ഞു.—സംഖ്യാ. 16:31-35.
w11 9/15 27 ¶11
യഹോവയ്ക്ക് നിങ്ങളെ അറിയാമോ?
11 യഹോവയുടെ ക്രമീകരണങ്ങളെയും തീരുമാനങ്ങളെയും മാനിച്ച ഒരു വ്യക്തിയെയും അതിൽ പരാജയപ്പെട്ട മറ്റൊരു വ്യക്തിയെയും കുറിച്ചാണ് നാം അടുത്തതായി പരിചിന്തിക്കുന്നത്. മോശയും കോരഹും. യഹോവ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നത് അവന്റെ ക്രമീകരണങ്ങളെ നാം എത്രത്തോളം ആദരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഈ ദൃഷ്ടാന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കെഹാത്യ ലേവ്യനായിരുന്ന കോരഹ് വളരെയധികം പദവികൾ ആസ്വദിച്ചിരുന്നു. ഒരുപക്ഷേ, ചെങ്കടൽ വിഭജിച്ച് യഹോവ ഇസ്രായേല്യരെ വിടുവിച്ച സംഭവത്തിന് ദൃക്സാക്ഷിയായിരുന്നിരിക്കാം അവൻ. ഇനി, സീനായ് മലയിങ്കൽ അനുസരണംകെട്ട ഇസ്രായേല്യർക്കെതിരെ ന്യായവിധി നടപ്പാക്കാൻ യഹോവ ഉപയോഗിച്ചവരിൽ കോരഹും ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം. നിയമപെട്ടകം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകേണ്ടിവന്നപ്പോൾ അത് ചുമക്കാനുള്ള പദവിയും അവന് ഉണ്ടായിരുന്നിരിക്കാം. (പുറ. 32:26-29; സംഖ്യാ. 3:30, 31) വർഷങ്ങളോളം അവൻ യഹോവയോട് വിശ്വസ്തനായിരുന്നിരിക്കണം എന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇസ്രായേല്യരിൽ പലരും അവനെ ആദരിച്ചിരുന്നു.
ആത്മീയരത്നങ്ങൾ
w98 9/1 20 ¶1-2
പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തുതന്നെ വെക്കുക!
യഹോവ സംഗതിയെ കൂടുതൽ ഗൗരവമായി വീക്ഷിച്ചു. ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “പിന്നെ യഹോവ മോശെയോടു: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം.” (സംഖ്യാപുസ്തകം 15:35) ആ മനുഷ്യൻ ചെയ്തത് യഹോവ അത്ര ഗൗരവമായി എടുത്തത് എന്തുകൊണ്ടായിരുന്നു?
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്കുവേണ്ടി കരുതാനും വിറകു ശേഖരിക്കാനും ആളുകൾക്ക് ആറു ദിവസമുണ്ടായിരുന്നു. ഏഴാം ദിവസം ആത്മീയ കാര്യങ്ങൾക്കുള്ളതായിരുന്നു. വിറകു പെറുക്കുന്നത് തെറ്റ് അല്ലെങ്കിലും, യഹോവയുടെ ആരാധനയ്ക്കായി നീക്കിവെക്കേണ്ടിയിരുന്ന സമയം വിറകു പെറുക്കുന്നതിന് ഉപയോഗിക്കുന്നത് തെറ്റായിരുന്നു. ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും, ഇന്ന് ഉചിതമായി മുൻഗണനകൾ വെക്കുന്നതിൽ ഇതു നമ്മെ ഒരു പാഠം പഠിപ്പിക്കുന്നില്ലേ?—ഫിലിപ്പിയർ 1:10, NW.
ഏപ്രിൽ 5-11
ദൈവവചനത്തിലെ നിധികൾ | സംഖ്യ 17-19
“ഞാനാണ് നിന്റെ അവകാശം”
w11 9/15 13 ¶9
നിങ്ങൾ യഹോവയെ നിങ്ങളുടെ ഓഹരിയാക്കുന്നുണ്ടോ?
9 വാഗ്ദത്ത ദേശത്ത് അവകാശം ലഭിക്കാതിരുന്ന ലേവ്യരെക്കുറിച്ച് ചിന്തിക്കുക. അവരുടെ ജീവിതം സത്യാരാധനയെ കേന്ദ്രീകരിച്ചായിരുന്നതിനാൽ ഉപജീവനത്തിനായി, “ഞാൻ തന്നേ നിന്റെ ഓഹരി” എന്നു പറഞ്ഞ യഹോവയിൽ അവർ ആശ്രയിക്കേണ്ടിയിരുന്നു. (സംഖ്യാ. 18:20) അന്നത്തെ പുരോഹിതന്മാരെയും ലേവ്യരെയും പോലെ നാം ഇന്ന് അക്ഷരീയ ആലയത്തിലല്ല സേവിക്കുന്നതെങ്കിലും യഹോവ നമുക്കായി കരുതും എന്ന് അവരെപ്പോലെ ഉറച്ചു വിശ്വസിക്കാനാകും. അന്ത്യകാലത്തിന്റെ ഒടുവിലേക്കു നീങ്ങുന്തോറും നമുക്കുവേണ്ടി കരുതാനുള്ള യഹോവയുടെ ശക്തിയിലുള്ള വിശ്വാസം നമുക്കു കൂടുതൽ ആവശ്യമായിവരും.—വെളി. 13:17.
w11 9/15 7 ¶4
“യഹോവ എന്റെ ഓഹരി”
4 യഹോവയിൽനിന്നുള്ള ആ നിയമനം ലേവ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു? അവരുടെ ഓഹരി താനാണെന്ന് യഹോവ പറഞ്ഞതിന്റെ അർഥം എന്താണ്? ദേശത്തിന്റെ ഓഹരി അവർക്കു ലഭിച്ചില്ലെങ്കിലും വിശേഷപ്പെട്ട ഒരു സേവനപദവി അവർക്കു ലഭിച്ചു. “യഹോവയുടെ പൗരോഹിത്യം” ആയിരുന്നു അവരുടെ അവകാശം. (യോശു. 18:7) അവർക്കു ഭൗതികമായി ഒന്നുമില്ലായിരുന്നു എന്നാണോ അതിനർഥം? അല്ല എന്ന് മറ്റു വാക്യങ്ങൾ സൂചിപ്പിക്കുന്നു. (സംഖ്യാപുസ്തകം 18:19, 21, 24 വായിക്കുക.) ലേവ്യർക്ക് അവർ “ചെയ്യുന്ന വേലെക്കു” പകരമായി, “യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി” കൊടുക്കേണ്ടിയിരുന്നു. ഇസ്രായേലിൽ പുതുതായി പിറക്കുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിന്റെയും അവിടത്തെ വിളവിന്റെയും പത്തിലൊന്ന് അവർക്കുള്ളതായിരുന്നു. അങ്ങനെ ലഭിക്കുന്ന സംഭാവനയിൽ “ഉത്തമമായ” പത്തിലൊന്ന് ലേവ്യർ പുരോഹിതന്മാർക്കു നൽകണമെന്ന് ദൈവം കൽപ്പന നൽകി. (സംഖ്യാ. 18:25-29) ഇസ്രായേൽമക്കൾ ആരാധനാസ്ഥലത്ത് ദൈവത്തിനായി കൊണ്ടുവരുന്ന ‘വിശുദ്ധവസ്തുക്കളും’ പുരോഹിതന്മാർക്കുള്ളതായിരുന്നു. യഹോവ തങ്ങൾക്കായി കരുതുമെന്ന് ഉറച്ചു വിശ്വസിക്കാൻ പുരോഹിതന്മാർക്കു ന്യായമുണ്ടായിരുന്നു എന്നു സാരം.
ആത്മീയരത്നങ്ങൾ
g02 7/8 26 ¶2
ഉപ്പ്—ഒരു അമൂല്യ പദാർഥം
കൂടാതെ, ഉപ്പ് ഉറപ്പിന്റെയും സ്ഥിരതയുടെയും പ്രതീകം ആയിത്തീർന്നു. അതുകൊണ്ട് നിലനിൽക്കുന്ന ഒരു ഉടമ്പടിയെ ബൈബിളിൽ “ലവണനിയമം” അഥവാ ഉപ്പുനിയമം എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഉടമ്പടി ഉറപ്പാക്കുന്നതിന് എല്ലാ കക്ഷികളും സാധാരണഗതിയിൽ ഉപ്പു ചേർത്ത ഭക്ഷണം ഒരുമിച്ചിരുന്ന് കഴിച്ചിരുന്നു. (സംഖ്യാപുസ്തകം 18:19) യാഗപീഠത്തിൽ അർപ്പിക്കുന്ന ഏതൊരു വസ്തുവിലും ഉപ്പ് ചേർക്കണമെന്ന് മോശൈക ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു. അപക്ഷയത്തിൽ നിന്ന് അഥവാ അഴുകലിൽ നിന്ന് ഉള്ള സ്വാതന്ത്ര്യത്തെ ഉപ്പു പ്രതിനിധീകരിച്ചതുകൊണ്ടായിരുന്നു ഇത്.
ഏപ്രിൽ 12-18
ദൈവവചനത്തിലെ നിധികൾ | സംഖ്യ 20-21
“സമ്മർദത്തിൻകീഴിലും സൗമ്യത നിലനിറുത്തുക”
സൗമ്യത അന്വേഷിക്കൂ, യഹോവയെ സന്തോഷിപ്പിക്കൂ
19 പല തെറ്റുകളും ഒഴിവാക്കാൻ നമുക്കു കഴിയും. മോശയെക്കുറിച്ച് ചിന്തിക്കുക. അനേകവർഷങ്ങൾ മോശ സൗമ്യനായി നിൽക്കുകയും യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽ മോശയുടെയും സൗമ്യത നഷ്ടപ്പെട്ടു. വിജനഭൂമിയിലൂടെയുള്ള 40 വർഷത്തെ പ്രയാണം അവസാനിക്കാറായ സമയം. ഇസ്രായേല്യർ ഇപ്പോൾ കാദേശിലാണ്. മോശയുടെ പ്രിയപ്പെട്ട പെങ്ങൾ, സർവസാധ്യതയുമനുസരിച്ച് ശിശുവായിരുന്നപ്പോൾ മോശയുടെ ജീവൻ രക്ഷിച്ച പെങ്ങൾ, അവിടെവെച്ച് മരിച്ചിട്ട് അധികമായില്ല. ഇപ്പോൾ ഇസ്രായേല്യർ വീണ്ടും, അവർക്കു വേണ്ടതൊന്നും ഇല്ലെന്നു പരാതിപ്പെടാൻ തുടങ്ങി. ഇത്തവണ വെള്ളമില്ലാത്തതിന്റെ പേരിൽ അവർ “മോശയോടു കലഹിച്ചു.” യഹോവ മോശയിലൂടെ ഇത്രയെല്ലാം അത്ഭുതങ്ങൾ ചെയ്തിട്ടും, ഇക്കണ്ട കാലമെല്ലാം ഒരു ലാഭവും നോക്കാതെ മോശ ഇസ്രായേലിനെ നയിച്ചിട്ടും ജനം പരാതിപ്പെട്ടു. വെള്ളമില്ലെന്നു മാത്രമല്ലായിരുന്നു പരാതി, തങ്ങളുടെ ഈ അവസ്ഥയ്ക്കു കാരണക്കാരൻ മോശയാണെന്ന രീതിയിലും അവർ സംസാരിച്ചു.—സംഖ്യ 20:1-5, 9-11.
സൗമ്യത അന്വേഷിക്കൂ, യഹോവയെ സന്തോഷിപ്പിക്കൂ
20 കോപം ആളിക്കത്തിയ മോശയുടെ സൗമ്യത നഷ്ടപ്പെട്ടു. യഹോവ പറഞ്ഞതുപോലെ വിശ്വാസത്തോടെ പാറയോടു സംസാരിക്കുന്നതിനു പകരം മോശ നീരസത്തോടെ ജനത്തോടു സംസാരിക്കുകയും ആ അത്ഭുതം ചെയ്തതിന്റെ ബഹുമതി കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു. ധാരാളം വെള്ളം ഒഴുകാൻതുടങ്ങി. അഹങ്കാരവും ദേഷ്യവും കാരണമാണു മോശയ്ക്കു ഗുരുതരമായ ഈ തെറ്റ് പറ്റിയത്. (സങ്കീ. 106:32, 33) അൽപ്പസമയത്തേക്കു സൗമ്യത നഷ്ടപ്പെട്ടതുകൊണ്ട് വാഗ്ദത്തദേശത്ത് പ്രവേശിക്കാനുള്ള അവസരം മോശയ്ക്കു നഷ്ടമായി.—സംഖ്യ 20:12.
21 ഈ സംഭവത്തിൽനിന്ന് നമുക്കു പ്രധാനപ്പെട്ട ചില പാഠങ്ങൾ പഠിക്കാനുണ്ട്. ഒന്ന്, സൗമ്യത നിലനിറുത്താൻ നമ്മൾ എപ്പോഴും ശ്രമിക്കണം. ഒരു നിമിഷത്തേക്കു നമുക്ക് അതു നഷ്ടപ്പെട്ടാൽ, അതിന്റെ സ്ഥാനത്ത് അഹങ്കാരം കടന്നുവന്നേക്കാം. അങ്ങനെ നമ്മൾ ബുദ്ധിശൂന്യമായി സംസാരിക്കാനും പ്രവർത്തിക്കാനും സാധ്യതയുണ്ട്. രണ്ട്, സമ്മർദം നമ്മളെ തളർത്തിയേക്കാം. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിലും സൗമ്യതയുള്ളവരായിരിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യണം.
w10 1/1 27 ¶5
ന്യായത്തോടെ വിധിക്കുന്ന ന്യായാധിപൻ
ഒന്നാമതായി, ജനത്തോടു സംസാരിക്കാൻ ദൈവം മോശയോടു നിർദേശിച്ചിരുന്നില്ല; അവരെ മത്സരികളെന്നു വിധിക്കാനും ദൈവം ആവശ്യപ്പെട്ടിരുന്നില്ല. രണ്ടാമതായി, മോശയും അഹരോനും ദൈവത്തെ മഹത്ത്വപ്പെടുത്തിയില്ല. ‘നിങ്ങൾ എന്നെ ശുദ്ധീകരിച്ചില്ല’ എന്ന് ദൈവം അവരോടു പറഞ്ഞു. (12-ാം വാക്യം) “ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്നു ചോദിക്കുകവഴി പാറയിൽനിന്ന് വെള്ളം പുറപ്പെടുവിക്കാൻ പോകുന്നത് തങ്ങളാണെന്ന് മോശ ധ്വനിപ്പിച്ചു. മൂന്നാമതായി, മുമ്പ് ദൈവം ഉച്ചരിച്ച ന്യായവിധികളുടെ അതേ മാതൃകയിലുള്ളതായിരുന്നു ഈ ന്യായത്തീർപ്പും. തന്നോടു മത്സരിച്ച തലമുറയെ കനാനിൽ പ്രവേശിക്കാൻ ദൈവം അനുവദിച്ചിരുന്നില്ല. ഇപ്പോൾ മോശയ്ക്കും അഹരോനും അതേ ശിക്ഷതന്നെ ദൈവം വിധിക്കുന്നു. (സംഖ്യാപുസ്തകം 14:22, 23) നാലാമതായി, ഇസ്രായേല്യരെ നയിച്ചിരുന്നവരായിരുന്നു മോശയും അഹരോനും. കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകപ്പെടുന്നവരിൽനിന്ന് ദൈവം കൂടുതൽ ആവശ്യപ്പെടും.—ലൂക്കോസ് 12:48.
ആത്മീയരത്നങ്ങൾ
w14 6/15 26 ¶12
മാനുഷികബലഹീനതയെ യഹോവയുടെ കണ്ണിലൂടെ നോക്കിക്കാണുക
12 മേൽപ്പറഞ്ഞ ഓരോ സന്ദർഭത്തിലും യഹോവയ്ക്ക് അഹരോനെ തത്ക്ഷണം ശിക്ഷിക്കാമായിരുന്നു. എന്നാൽ, അഹരോൻ ഒരു ദുഷ്ടനല്ലെന്നും അവൻ മനഃപൂർവം തെറ്റുവരുത്തിയതല്ലെന്നും യഹോവ വിവേചിച്ചറിഞ്ഞു. അഹരോൻ സാഹചര്യങ്ങൾക്കോ മറ്റുള്ളവരുടെ സ്വാധീനത്തിനോ വഴിപ്പെട്ടായിരിക്കാം ശരിയായ ഗതിയിൽനിന്ന് വഴുതിപ്പോയത്. എങ്കിലും, സ്വന്തം പിശകുകൾ തിരിച്ചറിഞ്ഞപ്പോൾ ഉടനടി അവൻ അത് അംഗീകരിക്കുകയും യഹോവയുടെ ന്യായത്തീർപ്പുകളെ പിന്തുണയ്ക്കുകയും ചെയ്തു. (പുറ. 32:26; സംഖ്യാ. 12:11; 20:23-27) അഹരോന്റെ വിശ്വാസത്തിലും മാനസാന്തരത്തിലും ആണ് യഹോവ ശ്രദ്ധ കേന്ദ്രീകരിച്ചത്. നൂറ്റാണ്ടുകൾക്കു ശേഷംപോലും അഹരോനും അവന്റെ സന്തതിപരമ്പരകളും യഹോവാഭക്തരായി അറിയപ്പെട്ടു.—സങ്കീ. 115:10-12; 135:19, 20.
ഏപ്രിൽ 19-25
ദൈവവചനത്തിലെ നിധികൾ | സംഖ്യ 22-24
“യഹോവ ശാപത്തെ ഒരു അനുഗ്രഹമാക്കി മാറ്റി”
“യേശുവിനെക്കുറിച്ചുള്ള സുവിശേഷം” പ്രസംഗിക്കുന്നു
5 ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും ദൈവജനത്തിന്റെ പ്രസംഗപ്രവർത്തനത്തിനു തടയിടാൻ പീഡനങ്ങൾക്കു കഴിഞ്ഞിട്ടില്ല. ക്രിസ്ത്യാനികളെ നാടുകടത്തുന്നതും തടവിലാക്കുന്നതും മിക്കപ്പോഴും രാജ്യസന്ദേശം പുതിയപുതിയ സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിനേ ഇടയാക്കിയിട്ടുള്ളൂ. ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി തടങ്കൽപ്പാളയങ്ങളിൽ എത്തിയ യഹോവയുടെ സാക്ഷികൾ അവിടെയുള്ള മറ്റുള്ളവർക്ക് നല്ലൊരു സാക്ഷ്യം നൽകി. അവിടെവെച്ച് സാക്ഷികളെ കണ്ടുമുട്ടിയ ഒരു യഹൂദൻ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളായിരുന്ന തടവുപുള്ളികളുടെ ഉൾക്കരുത്ത്, അവരുടെ വിശ്വാസം തിരുവെഴുത്തുകളിൽ അധിഷ്ഠിതമാണെന്ന് എന്നെ ബോധ്യപ്പെടുത്തി; ഞാനും ഒരു സാക്ഷിയായി.”
it-2-E 291
ഭ്രാന്ത്
യഹോവയ്ക്കെതിരെയുള്ള ഭ്രാന്തമായ എതിർപ്പ്. മോവാബിലെ രാജാവായ ബാലാക്കിൽനിന്നും പണം കിട്ടാൻവേണ്ടി ഇസ്രായേലിന് എതിരെ പ്രവചിക്കാൻ പ്രവാചകനായ ബിലെയാം ആഗ്രഹിച്ചു. എന്നാൽ അതു ബൂദ്ധിശൂന്യമായ ഒരു ചിന്തയായിരുന്നു. യഹോവ അയാളുടെ ശ്രമങ്ങളെ തടഞ്ഞു. “മിണ്ടാപ്രാണിയായ കഴുത മനുഷ്യശബ്ദത്തിൽ സംസാരിച്ച് ആ പ്രവാചകന്റെ ഭ്രാന്തമായ ഗതിക്കു തടയിട്ടല്ലോ” എന്നാണ് ബിലെയാമിനെക്കുറിച്ച് പത്രോസ് അപ്പോസ്തലൻ പറഞ്ഞത്. ബിലെയാമിന്റെ ബുദ്ധിശൂന്യമായ പ്രവൃത്തിയെ സൂചിപ്പിക്കാൻ, “ഭ്രാന്തു പിടിച്ച” എന്ന് അർഥമുള്ള പാരാഫ്രോനിയ എന്ന ഗ്രീക്കുപദമാണ് അദ്ദേഹം ഉപയോഗിച്ചത്.—2പത്ര 2:15, 16; സംഖ 22:26-31.
ആത്മീയരത്നങ്ങൾ
w04 8/1 27 ¶3
സംഖ്യാപുസ്തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ
22:20-22—ബിലെയാമിനെതിരെ യഹോവയുടെ കോപം ജ്വലിച്ചത് എന്തുകൊണ്ട്? ഇസ്രായേല്യരെ ശപിക്കരുതെന്ന് യഹോവ പ്രവാചകനായ ബിലെയാമിനോടു പറഞ്ഞിരുന്നു. (സംഖ്യാപുസ്തകം 22:12) എന്നിരുന്നാലും, അവരെ ശപിക്കുക എന്ന ലക്ഷ്യവുമായിത്തന്നെ പ്രവാചകൻ ബാലാക്കിന്റെ ആളുകളോടൊപ്പം പോയി. മോവാബ് രാജാവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവൻ നൽകുന്ന പ്രതിഫലം കൈപ്പറ്റാൻ ബിലെയാം ആഗ്രഹിച്ചു. (2 പത്രൊസ് 2:15, 16; യൂദാ 11) ഇസ്രായേലിനെ ശപിക്കുന്നതിനു പകരം അവരെ അനുഗ്രഹിക്കാൻ നിർബന്ധിതനാക്കപ്പെട്ടപ്പോൾ പോലും, ബാൽ ആരാധകരായ സ്ത്രീകളെ ഉപയോഗപ്പെടുത്തി ഇസ്രായേൽ പുരുഷന്മാരെ വശീകരിക്കാൻ നിർദേശിച്ചുകൊണ്ട് ബിലെയാം, രാജാവിനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. (സംഖ്യാപുസ്തകം 31:15, 16) അങ്ങനെ ബിലെയാമിന്റെ കടുത്ത ദുരാഗ്രഹം അവനെതിരെ യഹോവയുടെ കോപം ജ്വലിക്കാൻ ഇടയാക്കി.
ഏപ്രിൽ 26–മെയ് 2
ദൈവവചനത്തിലെ നിധികൾ | സംഖ്യ 25-26
“ഒരാളുടെ പ്രവൃത്തി അനേകർക്കു ഗുണം ചെയ്യുന്നു”
“അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”
ഒരാൾ ചൂണ്ടയുമായി മീൻ പിടിക്കാൻ പോകുകയാണ്. അയാൾ, പിടിക്കാൻ ഉദ്ദേശിക്കുന്ന മീനിനു പറ്റിയ തരം ഇരയെ ചൂണ്ടയിൽ കൊളുത്തുന്നു. എന്നിട്ട് അതു വെള്ളത്തിലേക്ക് എറിഞ്ഞിട്ട് അയാൾ കാത്തിരിക്കുകയാണ്. മീൻ കൊത്തുന്നതും, അയാൾ ചൂണ്ട വലിച്ച് മീനിനെ എടുക്കുന്നു.
2 ഇതുപോലെ മനുഷ്യരെയും പിടിക്കാം! ഒരു ഉദാഹരണം നോക്കാം. മോവാബ് സമഭൂമിയിൽ പാളയമടിച്ചിരുന്ന സമയത്ത് ഇസ്രായേല്യർ വാഗ്ദത്തദേശത്ത് എത്താറായിരുന്നു. ഇസ്രായേലിന്റെ മേൽ ശാപം വരുത്തിയാൽ കുറെ പണം കൊടുക്കാമെന്നു മോവാബുരാജാവ് ബിലെയാമിനു വാക്കു കൊടുത്തു. ഇസ്രായേല്യർ സ്വയം ശാപം ഏറ്റുവാങ്ങാൻ ഇടവരുത്തുന്ന ഒരു വഴി ബിലെയാം കണ്ടെത്തി. അയാൾ ശ്രദ്ധയോടെ ഇരയെ തിരഞ്ഞെടുത്തു: മോവാബിലെ ചെറുപ്പക്കാരികളെ. പുരുഷന്മാരെ വശീകരിക്കുന്നതിനായി ഇസ്രായേല്യർ പാളയമടിച്ചിരുന്ന സ്ഥലത്തേക്ക് അയാൾ അവരെ അയച്ചു.—സംഖ്യ 22:1-7; 31:15, 16; വെളിപാട് 2:14.
“അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”
4 എന്തുകൊണ്ടാണ് അനേകം ഇസ്രായേല്യർ ബിലെയാമിന്റെ കെണിയിൽ വീണത്? അവർ സ്വന്തം സുഖങ്ങളെക്കുറിച്ചാണു ചിന്തിച്ചുകൊണ്ടിരുന്നത്. യഹോവ അവർക്കുവേണ്ടി ചെയ്തതെല്ലാം അവർ മറന്നു. യഹോവയോടു വിശ്വസ്തരായിരിക്കാൻ അവർക്ക് അനേകം കാരണങ്ങളുണ്ടായിരുന്നു. യഹോവ അവരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു, വിജനഭൂമിയിൽ അവർക്ക് ആഹാരം കൊടുത്തു, വാഗ്ദത്തദേശത്തിന്റെ അതിർത്തിവരെ സുരക്ഷിതമായി എത്തിച്ചു. (എബ്രായർ 3:12) എന്നിട്ടും അവർ ലൈംഗിക അധാർമികത എന്ന കെണിയിൽ വീണു. അപ്പോസ്തലനായ പൗലോസ് എഴുതി: ‘അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമികപ്രവൃത്തികൾ ചെയ്യരുത്. അധാർമികപ്രവൃത്തി കാരണം അവർ മരിച്ചുവീണു.’—1 കൊരിന്ത്യർ 10:8.
ആത്മീയരത്നങ്ങൾ
it-1-E 359 ¶1-2
അതിർത്തികൾ
ഗോത്രങ്ങൾക്ക് ഭൂമി അവകാശമായി നൽകിയത് രണ്ടു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നു തോന്നുന്നു: ഒന്ന് നറുക്കിട്ടും മറ്റേത് ഗോത്രത്തിന്റെ വലുപ്പം നോക്കിയും. നറുക്കിടുമ്പോൾ ഓരോ ഗോത്രത്തിനും അവകാശം ഏകദേശം എവിടെയാണു കിട്ടുന്നതെന്നു തീരുമാനിക്കും. വാഗ്ദത്തദേശത്ത് അവകാശഭൂമി വടക്കാണോ തെക്കാണോ കിഴക്കാണോ പടിഞ്ഞാറാണോ എന്നും തീരപ്രദേശത്താണോ മലമ്പ്രദേശത്താണോ എന്നും അങ്ങനെ കണ്ടെത്തും. നറുക്കിന്റെ ഫലം യഹോവയുടെ ഹിതപ്രകാരമായതുകൊണ്ട് ഗോത്രക്കാർക്കിടയിൽ അസൂയയും വഴക്കും ഒഴിവാക്കാൻ കഴിഞ്ഞു. (സുഭ 16:33) ഉൽപത്തി 49:1-33-ൽ ഗോത്രപിതാവായ യാക്കോബ് മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനങ്ങൾക്കു ചേർച്ചയിൽ ഓരോ ഗോത്രത്തിന്റെയും കാര്യങ്ങൾ ക്രമീകരിക്കാൻ ഇതിലൂടെ യഹോവ ഇടയാക്കി.
ഓരോ ഗോത്രത്തിന്റെയും അവകാശസ്ഥലം എവിടെയാണെന്നു നറുക്കിട്ട് തീരുമാനിച്ചുകഴിഞ്ഞാൽ അവരുടെ പ്രദേശത്തിന്റെ വിസ്തൃതി തീരുമാനിക്കുന്നത് രണ്ടാമത്തെ ഘടകത്തെ ആശ്രയിച്ചാണ്, അതായത് ഓരോ ഗോത്രത്തിന്റെയും വലുപ്പത്തിന് അനുസരിച്ച്. ബൈബിൾ പറയുന്നു: “നിങ്ങൾ ദേശം നറുക്കിട്ട് വിഭാഗിച്ച് നിങ്ങൾക്കിടയിലുള്ള കുടുംബങ്ങൾക്ക് അവകാശമായി കൊടുക്കണം. വലിയ കൂട്ടത്തിനു കൂടുതൽ അവകാശവും ചെറിയ കൂട്ടത്തിനു കുറച്ച് അവകാശവും കൊടുക്കണം. നറുക്കു വീഴുന്നിടത്തായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ച് നിങ്ങൾക്കു നിങ്ങളുടെ ഓഹരി അവകാശമായി ലഭിക്കും.” (സംഖ 33:54) ഉദാഹരണത്തിന്, യഹൂദയുടെ ഓഹരി വളരെ കൂടുതലായിരുന്നു. അതുകൊണ്ട്, അവരുടെ അവകാശത്തിന് ഇടയിൽ ശിമെയോൻവംശജർക്ക് അവകാശമായി ചില ഭാഗങ്ങൾ കിട്ടി.—യോശ 19:9.