ഗീതം 62
പുതിയ പാട്ട്
1. നാം ഇന്നാർത്തിടാം, മഹത്ത്വമേകാം യാഹിന്നായ്!
ഘോഷിക്കാം നാം എങ്ങും തൻ മഹദ്ചെയ്തികൾ.
വാഴ്ത്തിൻ ദൈവത്തിൻ അജയ്യശക്തി എന്നും നാം.
ന്യായത്തോടെ നീതി
നിവർത്തിക്കും ദൈവം.
(കോറസ്)
പാടാം ഈ
നവ്യമാം ഗീതം നാം.
പാടാം നാം
യഹോവ രാജാവായ്!
2. ആർത്തു പാടിടാം, യഹോവ സ്വർഗെ വാഴുന്നു!
ദൈവരാജ്യത്തിന്റെ മഹത്ത്വം കീർത്തിക്കാം.
വാദ്യഘോഷത്താൽ സ്തുതിപ്പിൻ യാഹിൻ നാമം നാം!
സംഘമായ്, നാമൊന്നായ്
സ്തുതിക്കാം ഐക്യത്തിൽ.
(കോറസ്)
പാടാം ഈ
നവ്യമാം ഗീതം നാം.
പാടാം നാം
യഹോവ രാജാവായ്!
3. ഹാ, സമുദ്രമേ, സമുദ്രജീവജാലമേ,
ഭൂവിൻ സൃഷ്ടിയെല്ലാം, സ്തുതിപ്പിൻ യാഹിന്നെ!
കാനനങ്ങളേ, നദികളേ, ശൈലങ്ങളേ,
മോദിപ്പിൻ! സ്തുതിപ്പിൻ
സർവേശനെ ഒന്നായ്!
(കോറസ്)
പാടാം ഈ
നവ്യമാം ഗീതം നാം.
പാടാം നാം
യഹോവ രാജാവായ്!
(സങ്കീ. 96:1; 149:1; യശ. 42:10 കൂടെ കാണുക.)