ഗീതം 106
സ്നേഹം നട്ടുവളർത്താം
1. യാഹേ, നിൻ ശ്രേഷ്ഠഗുണങ്ങൾ നീ
വളർത്തിടേണമേ ഞങ്ങളിൽ.
അതുല്യമാം തിരുസ്നേഹമോ
എല്ലാ നൻമകൾക്കും മൂലമാം.
നിൻ സ്നേഹം ഞങ്ങളിലില്ലെന്നാൽ
ഈ ജീവിതം എത്ര ശൂന്യമാം.
നിന്നെപ്പോൽ ആർദ്രമായ് സ്നേഹിപ്പാൻ
നാഥാ നിൻ സഹായമേകണേ.
2. ആത്മാർഥ സ്നേഹം സഹായമാം
നിസ്വാർഥമായ് കരുതീടുവാൻ,
ഉദാരരായ് ഞങ്ങൾ മാറിടാൻ,
വിരോധങ്ങൾ മറന്നീടുവാൻ,
ക്ഷമിക്കുവാൻ അപരാധങ്ങൾ,
വൻ ഭാരങ്ങൾ എന്നുമേറ്റുവാൻ,
എപ്പോഴും ശുഭപ്രതീക്ഷയിൽ
എല്ലാം സഹിച്ചു നിന്നീടുവാൻ.
(യോഹ. 21:17; 1 കൊരി. 13:13; ഗലാ. 6:2 കൂടെ കാണുക.)