ഗീതം 61
സാക്ഷികളേ, മുന്നോട്ട്!
1. യാഹിന്റെ സാക്ഷികൾ അചഞ്ചലരായ്
പിശാചിന്റെ ദ്രോഹങ്ങൾ സഹിച്ചിടുമ്പോൾ,
അവർ ഘോഷിക്കും സ്വർഗരാജ്യം;
അഭയം അവർക്കെന്നും തിരുനാമം.
(കോറസ്)
പോയ് ധീരരായ് ദൈവത്തിൻ രാജ്യം ഘോഷിക്കാം.
തൻ സാക്ഷികൾ നാം ചൊൽക ലോകത്തെങ്ങുമായ്:
“നിത്യാനന്ദത്തിൻ പുലരി വന്നരികെ,
വന്നിതാ മുന്നിലായ് പുതുലോകം.”
2. ലോകസുഖങ്ങളിൽ മയങ്ങില്ല നാം.
ഈ ലോകത്തിൻ പ്രീതിക്കു ശ്രമിക്കില്ല നാം.
നിർദോഷികളായ് എല്ലാ നാളും
നിലനിന്നീടും നമ്മൾ തിരുമുമ്പിൽ.
(കോറസ്)
പോയ് ധീരരായ് ദൈവത്തിൻ രാജ്യം ഘോഷിക്കാം.
തൻ സാക്ഷികൾ നാം ചൊൽക ലോകത്തെങ്ങുമായ്:
“നിത്യാനന്ദത്തിൻ പുലരി വന്നരികെ,
വന്നിതാ മുന്നിലായ് പുതുലോകം.”
3. ദൈവത്തിൻ രാജ്യത്തെ, ദിവ്യനാമത്തെ
ഈ ലോകം നിഷേധിച്ച്, നിന്ദിച്ചിടുമ്പോൾ,
നമ്മൾ ദൈവത്തിൻ തിരുനാമം
സ്തുതിക്കും സകലരും ശ്രവിപ്പാനായ്.
(കോറസ്)
പോയ് ധീരരായ് ദൈവത്തിൻ രാജ്യം ഘോഷിക്കാം.
തൻ സാക്ഷികൾ നാം ചൊൽക ലോകത്തെങ്ങുമായ്:
“നിത്യാനന്ദത്തിൻ പുലരി വന്നരികെ,
വന്നിതാ മുന്നിലായ് പുതുലോകം.”
(പുറ. 9:16; ഫിലി. 1:7; 2 തിമൊ. 2:3, 4; യാക്കോ. 1:27 കൂടെ കാണുക.)