വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwhf ലേഖനം 13
  • ജോലി ‘ജോലി​സ്ഥ​ലത്ത്‌’ മതി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജോലി ‘ജോലി​സ്ഥ​ലത്ത്‌’ മതി
  • കുടുംബങ്ങൾക്കുവേണ്ടി
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌
  • ജോലി​യും കുടും​ബ​വും ഒരുമി​ച്ചു​കൊ​ണ്ടു​പോ​കാ​നുള്ള നുറു​ങ്ങു​കൾ
  • നിങ്ങൾക്കു ചർച്ച ചെയ്യാ​വു​ന്നത്‌
  • ടെക്‌നോളജി എങ്ങനെയാണ്‌ ദോഷം ചെയ്യുന്നത്‌ . . . നിങ്ങളുടെ വിവാഹജീവിതത്തിൽ?
    ഉണരുക!—2021
  • ‘വിവാഹത്തെ ആദരണീയമായി കാണണം’
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • മൊ​ബൈ​ലി​നെ​യും ടാബി​നെ​യും എങ്ങനെ ചൊൽപ്പ​ടി​യിൽ നിറുത്താം?
    കുടുംബങ്ങൾക്കുവേണ്ടി
  • സമയം കണ്ടെത്തൂ . . . ഒരുമി​ച്ചാ​യി​രി​ക്കാൻ
    കുടുംബങ്ങൾക്കുവേണ്ടി
കൂടുതൽ കാണുക
കുടുംബങ്ങൾക്കുവേണ്ടി
ijwhf ലേഖനം 13
അടുക്കളയിൽ ഇരുന്ന്‌ കാപ്പികുടിക്കുന്ന ഭാര്യയും ഭർത്താവും. അവരുടെ മൊബൈൽഫോണുകളും ഓഫീസ്‌ ഫയലുകളും കൈയെത്താത്തയിടത്തു വെച്ചിരിക്കുന്നു.

കുടും​ബ​ങ്ങൾക്കു​വേണ്ടി | വിവാ​ഹ​ജീ​വി​തം

ജോലി ‘ജോലി​സ്ഥ​ലത്ത്‌’ മതി

സാങ്കേ​തി​ക​വി​ദ്യ​യു​ടെ ഈ പുത്തൻയു​ഗ​ത്തിൽ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ തൊഴി​ലു​ട​മ​യ്‌ക്കോ കൂടെ ജോലി​ചെ​യ്യു​ന്ന​വർക്കോ ഇട​പാടു​കാർ​ക്കോ നിങ്ങളെ എപ്പോൾ വേണ​മെ​ങ്കി​ലും ബന്ധപ്പെ​ടാം. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ ഏതു ദിവസ​വും ഏതു സമയത്തും നിങ്ങൾ ജോലി ചെയ്യാൻ അവർ പ്രതീ​ക്ഷി​ക്കു​ന്നു. ഇതു ജോലി​യെ ജോലി​സ്ഥ​ല​ത്തു​തന്നെ വിട്ടി​ട്ടു​പോ​രാൻ ബുദ്ധി​മു​ട്ടാ​ക്കു​ന്നു. അങ്ങനെ വിവാ​ഹ​ജീ​വി​തം​പോ​ലെ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങൾക്ക്‌ ആവശ്യ​ത്തി​നു ശ്രദ്ധ കൊടു​ക്കാൻ കഴിയാ​തെ​യും വരുന്നു.

  • നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  • ജോലി​യും കുടും​ബ​വും ഒരുമി​ച്ചു​കൊ​ണ്ടു​പോ​കാ​നുള്ള നുറു​ങ്ങു​കൾ

  • ദമ്പതികൾ പറയു​ന്നത്‌

  • നിങ്ങൾക്കു ചർച്ച ചെയ്യാ​വു​ന്നത്‌

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  • വിവാ​ഹി​ത​യി​ണ​യോ​ടൊ​പ്പം ചെലവ​ഴി​ക്കേണ്ട സമയം ജോലി​ക്കു​വേണ്ടി ഉപയോ​ഗി​ക്കാൻ സാങ്കേ​തി​ക​വി​ദ്യ ഇടയാ​ക്കി​യേ​ക്കാം. നിങ്ങൾ വീട്ടി​ലാ​യി​രി​ക്കു​മ്പോൾ ജോലി സംബന്ധ​മായ കോളു​ക​ളും ഇ-മെയി​ലു​ക​ളും മെസേ​ജു​ക​ളും വന്നാൽ അതിന്‌ ഉടനെ മറുപടി കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

    “ജോലി കഴിഞ്ഞ്‌ വീട്ടിൽ വന്നാലും ഇ-മെയി​ലു​ക​ളും ഫോൺകോ​ളു​ക​ളും ആയി തിരക്കി​ലാ​കും. വീട്ടി​ലു​ള്ള​വ​രോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കുക എന്നത്‌ നടക്കാത്ത കാര്യ​മാ​യി തോന്നു​ന്നു.”—ജനെറ്റ്‌.

  • ജോലി​ക്കും കുടും​ബ​ജീ​വി​ത​ത്തി​നും, കൊടു​ക്കേണ്ട അളവി​ലുള്ള പ്രാധാ​ന്യം കൊടു​ക്കാൻ മുൻ​കൈ​യെ​ടു​ക്കേ​ണ്ടത്‌ നിങ്ങളാണ്‌. നിങ്ങൾക്കു വ്യക്തമായ ഒരു പ്ലാൻ ഇല്ലെങ്കിൽ ജോലി വിവാ​ഹ​ജീ​വി​തത്തെ കീഴ്‌പെ​ടു​ത്താൻ സാധ്യ​ത​യേ​റെ​യാണ്‌.

    “ ‘അദ്ദേഹ​ത്തി​നു മനസ്സി​ലാ​ക്കാൻ പറ്റും. അദ്ദേഹം ക്ഷമി​ച്ചോ​ളും. അദ്ദേഹ​ത്തി​ന്റെ ഒപ്പം പിന്നെ സമയം ചെലവ​ഴി​ക്കാം’ എന്നൊക്കെ ചിന്തിച്ച്‌ മിക്ക​പ്പോ​ഴും നിങ്ങൾ നിങ്ങളു​ടെ ഇണയെ ആയിരി​ക്കും ആദ്യം അവഗണി​ക്കുക.”—ഹോലീ.

ജോലി​യും കുടും​ബ​വും ഒരുമി​ച്ചു​കൊ​ണ്ടു​പോ​കാ​നുള്ള നുറു​ങ്ങു​കൾ

  • വിവാ​ഹ​ജീ​വി​ത​ത്തി​നു മുൻഗണന കൊടു​ക്കുക. ബൈബിൾ പറയു​ന്നത്‌: “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ” എന്നാണ്‌. (മത്തായി 19:6) നിങ്ങളെ നിങ്ങളു​ടെ വിവാ​ഹ​യി​ണ​യിൽനിന്ന്‌ “വേർപെ​ടു​ത്താൻ” ഒരു മനുഷ്യ​നെ​യും നിങ്ങൾ അനുവ​ദി​ക്കാ​ത്ത​തു​പോ​ലെ ജോലി​യെ​യും അനുവ​ദി​ക്ക​രുത്‌.

    “കാശ്‌ കൃത്യ​മാ​യി കൊടു​ക്കു​ന്ന​തു​കൊണ്ട്‌ വിളി​ച്ചാൽ വിളി​പ്പു​റ​ത്തു​ണ്ടാ​യി​രി​ക്ക​ണ​മെന്ന ധാരണ​യാണ്‌ പല ക്ലയന്റു​കൾക്കും ഉള്ളത്‌. വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കി​യ​തു​കൊണ്ട്‌ ജോലി​യിൽ അല്ലാത്ത​പ്പോൾ എന്നെ വിളി​ച്ചാൽ കിട്ടി​ല്ലെ​ന്നും പിന്നീട്‌ ബന്ധപ്പെ​ടാ​മെ​ന്നും അവരോ​ടു പറയും.”—മാർക്ക്‌.

    നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ജോലി​യെ​ക്കാൾ പ്രാധാ​ന്യം വിവാ​ഹ​ജീ​വി​ത​ത്തിന്‌ കൊടു​ക്കു​ന്നു​ണ്ടെന്ന്‌ എന്റെ പ്രവൃ​ത്തി​കൾ തെളി​യി​ക്കു​ന്നു​ണ്ടോ?

  • ഇല്ല എന്നു പറയാ​നും മടിക്ക​രുത്‌. ബൈബിൾ പറയു​ന്നത്‌: “എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌”എന്നാണ്‌. (സുഭാ​ഷി​തങ്ങൾ 11:2) ചില ജോലി​കൾ ഏറ്റെടു​ക്കാ​തി​രി​ക്കാ​നും ചിലതു മറ്റുള്ള​വർക്കു ഭാഗി​ച്ചു​കൊ​ടു​ക്കാ​നും ഉള്ള എളിമ നിങ്ങൾ കാണി​ക്കണം.

    “ഞാൻ ഒരു പ്ലംബറാണ്‌. എനിക്ക്‌ ജോലി ഏറ്റെടു​ക്കാൻ പറ്റാത്ത ഒരു സമയത്ത്‌ ആരെങ്കി​ലും ഒരു അത്യാ​വ​ശ്യം പറഞ്ഞ്‌ എന്നെ വിളി​ച്ചാൽ ആ ജോലി ഞാൻ വെറെ​യൊ​രു പ്ലംബറെ ഏൽപ്പി​ക്കും.”—ക്രിസ്റ്റഫർ.

    നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘ഞാൻ അധിക​മാ​യി ചില ജോലി​കൾ ഏറ്റെടു​ത്താൽ, തന്നെ അവഗണി​ക്കു​ന്ന​താ​യി ഇണയ്‌ക്ക്‌ തോന്നു​മെ​ങ്കിൽ അതു വേണ്ടെ​ന്നു​വെ​ക്കാൻ ഞാൻ തയ്യാറാ​കു​മോ? എന്റെ ഇണ അതെക്കു​റിച്ച്‌ എന്തു പറയും?’

  • ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കാൻ പ്ലാൻ ചെയ്യുക. ബൈബിൾ പറയുന്നു: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌”എന്ന്‌. (സഭാ​പ്ര​സം​ഗകൻ 3:1) നിങ്ങൾക്കു ജോലി​ഭാ​രം കൂടുതൽ ഉള്ള സമയത്തും ഇണയോ​ടൊ​പ്പം സമയം ചെലവ​ഴി​ക്ക​ണ​മെ​ങ്കിൽ നല്ല പ്ലാനിങ്‌ വേണം.

    “വളരെ തിരക്കു​പി​ടി​ച്ച​സ​മ​യ​ത്താ​ണെ​ങ്കിൽപ്പോ​ലും ഞങ്ങൾ ഒരുമി​ച്ചാ​യി​രി​ക്കാ​നുള്ള സമയം കണ്ടെത്തും. ചില​പ്പോൾ ഒരുമിച്ച്‌ ഭക്ഷണം കഴിക്കാ​നോ കടൽത്തീ​ര​ത്തു​കൂ​ടി നടക്കാ​നോ ഒക്കെ ഞങ്ങൾ പോകും.”—ദെബോര.

    നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘മറ്റു കാര്യ​ങ്ങ​ളി​ലേക്ക്‌ ഒന്നും എന്റെ ശ്രദ്ധ​പോ​കാ​തെ, ഇണയ്‌ക്ക്‌ മുഴുവൻ ശ്രദ്ധയും കൊടു​ക്കാൻ കഴിയുന്ന വിധത്തിൽ ഞാൻ സമയം ക്രമീ​ക​രി​ച്ചി​ട്ടു​ണ്ടോ? അതെക്കു​റിച്ച്‌ ഇണയോ​ടു ചോദി​ച്ചാൽ എന്തായി​രി​ക്കും മറുപടി?’

  • ‘ഓഫാ​ക്കി​യാ​ലോ.’ ബൈബിൾ പറയുന്നു: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’ (ഫിലി​പ്പി​യർ 1:10) ജോലി​സ്ഥ​ല​ത്തു​നി​ന്നുള്ള ഫോൺകോ​ളു​ക​ളോ മെസേ​ജു​ക​ളോ ഒന്നും നിങ്ങളെ ശല്യം ചെയ്യാ​തി​രി​ക്കാ​നാ​യി വല്ലപ്പോ​ഴെ​ങ്കി​ലും നിങ്ങളു​ടെ ഫോണോ മറ്റു ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളോ ഓഫ്‌ ചെയ്യാ​റു​ണ്ടോ?

    “ഒരു നിശ്ചി​ത​സ​മയം കഴിഞ്ഞാൽപ്പി​ന്നെ ജോലി​സ്ഥ​ലത്തെ കാര്യങ്ങൾ നോക്കി​ല്ലെന്നു ഞാനൊ​രു തീരു​മാ​നം എടുത്തു. ആ സമയം ആകു​മ്പോ​ഴെ​ക്കും ഞാൻ എന്റെ ഫോൺ സൈല​ന്റാ​ക്കും.”—ജെറമി.

    നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘എന്റെ ബോസോ ക്ലയന്റോ എന്നെ വിളി​ച്ചേ​ക്കു​മെന്നു കരുതി ഞാൻ എപ്പോ​ഴും എന്റെ ഫോൺ ഓൺ ചെയ്‌തു​വെ​ക്കേ​ണ്ട​തു​ണ്ടോ? ഇതെക്കു​റിച്ച്‌ എന്റെ ഇണ എന്തു പറയുന്നു?’

  • വിട്ടു​വീ​ഴ്‌ചകൾ ചെയ്യാം. ബൈബിൾ പറയു​ന്നത്‌: “വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള നിങ്ങളു​ടെ സന്നദ്ധത എല്ലാവ​രും അറിയട്ടെ” എന്നാണ്‌. (ഫിലി​പ്പി​യർ 4:5) ചില​പ്പോ​ഴെ​ങ്കി​ലും ഇണയോ​ടൊ​പ്പം ചെലവ​ഴി​ക്കേണ്ട സമയത്ത്‌ ചില അധിക​ജോ​ലി​കൾ ചെയ്യേ​ണ്ടി​വ​രും എന്നത്‌ ഒരു വസ്‌തു​ത​ത​ന്നെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ജോലി​യു​ടെ രീതി​വെച്ച്‌ ജോലി​സ​മയം കഴിഞ്ഞി​ട്ടും ചില ജോലി​ക​ളൊ​ക്കെ ഇണയ്‌ക്കു ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അപ്പോൾ തന്നോ​ടൊ​പ്പം മാത്രമേ സമയം ചെലവ​ഴി​ക്കാ​വൂ എന്ന നിർബ​ന്ധ​ബു​ദ്ധി​യൊ​ന്നും ഇണകൾ പിടി​ക്ക​രുത്‌.

    “എന്റെ ഭർത്താവ്‌ ചെറി​യൊ​രു ബിസി​നെസ്സ്‌ നടത്തു​ന്നുണ്ട്‌. മിക്ക​പ്പോ​ഴും ജോലി​സ​മയം കഴിഞ്ഞി​ട്ടും ജോലി​യോ​ടു ബന്ധപ്പെട്ട ചില അത്യാ​വ​ശ്യ​കാ​ര്യ​ങ്ങൾ ചെയ്യേ​ണ്ടി​വ​രാ​റുണ്ട്‌. ഇടയ്‌ക്കൊ​ക്കെ അത്‌ എന്നെ അസ്വസ്ഥ​മാ​ക്കു​മെ​ങ്കി​ലും ഞങ്ങൾ ഒരുമിച്ച്‌ ചെലവി​ടുന്ന സമയത്തിന്‌ കുറ​വൊ​ന്നും വരാതെ ഞങ്ങൾ നോക്കും.”—ബിവെർലി.

    നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘ഞാൻ ഇണയുടെ ജോലി​ഭാ​രം കണക്കി​ലെ​ടു​ക്കാ​തെ ഇണയിൽനിന്ന്‌ കൂടുതൽ പ്രതീ​ക്ഷി​ക്കു​ക​യാ​ണോ? എന്റെ ഇണ അതെക്കു​റിച്ച്‌ എന്തു പറയും?’

ഒരു ബൾബിന്റെ ചിത്രം.

ചെയ്യാ​നാ​കു​ന്നത്‌: ജോലി​ക്കും ജീവി​ത​ത്തി​ലെ മറ്റു കാര്യ​ങ്ങൾക്കും ആവശ്യ​ത്തി​നു ശ്രദ്ധ​കൊ​ടു​ക്കു​ന്നു​ണ്ടോ എന്ന്‌ ഇടയ്‌ക്കി​ട​യ്‌ക്കു പരി​ശോ​ധി​ക്കണം. ഇക്കാര്യ​ത്തിൽ ആവശ്യ​മായ മാറ്റങ്ങൾ വരുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയു​മെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖന​ത്തിൽ കൊടു​ത്തി​രി​ക്കുന്ന നിങ്ങൾക്കു ചർച്ച ചെയ്യാ​വു​ന്നത്‌ എന്ന ഭാഗം കാണുക.

ദമ്പതികൾ പറയു​ന്നത്‌

ജോസഫും ഹന്നയും.

“ഞങ്ങൾ ഒരുമിച്ച്‌ ഭക്ഷണം കഴിക്കു​മ്പോൾ ഫോൺകോ​ളു​ക​ളും മെസേ​ജു​ക​ളും ശല്യം ചെയ്യാ​തി​രി​ക്കാൻ ഫോൺ സൈല​ന്റാ​ക്കി​വെ​ക്കും. കുടും​ബ​ത്തോ​ടൊ​പ്പം ചെലവ​ഴി​ക്കാ​നുള്ള സമയം മറ്റൊ​ന്നും കവർന്നെ​ടു​ക്കു​ന്നി​ല്ലെന്നു ഞങ്ങൾ ഉറപ്പാ​ക്കും.”—ജോസ​ഫും ഭാര്യ ഹന്നയും.

കെരയും ഡാനീയേലും.

“ലളിത​മായ ജീവി​ത​മാ​യ​തു​കൊണ്ട്‌ ഞങ്ങൾക്കു കാര്യങ്ങൾ എളുപ്പ​മാണ്‌. ജീവിതം എത്ര ലളിത​മാ​ണോ കാര്യങ്ങൾ അത്രയും നമ്മുടെ നിയ​ന്ത്ര​ണ​ത്തിൽ നിൽക്കും. കാരണം ഒരുപാ​ടൊ​ന്നും ഇല്ലാത്ത​തു​കൊണ്ട്‌ അതി​ന്റെ​യും ഇതി​ന്റെ​യും പിന്നാലെ പോയി സമയം കളയേ​ണ്ടി​വ​രി​ല്ല​ല്ലോ”—കെരയും ഭർത്താവ്‌ ഡാനീ​യേ​ലും.

നിങ്ങൾക്കു ചർച്ച ചെയ്യാ​വു​ന്നത്‌

ആദ്യം, താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഭാര്യ​യും ഭർത്താ​വും ഒറ്റയ്‌ക്ക്‌ ഇരുന്ന്‌ ചിന്തി​ക്കുക. എന്നിട്ട്‌ രണ്ടു​പേ​രു​ടെ​യും ഉത്തരങ്ങൾ ഒരുമിച്ച്‌ ചർച്ച ചെയ്യുക.

  • ജോലി സംബന്ധ​മായ കാര്യങ്ങൾ വീട്ടി​ലി​രുന്ന്‌ ചെയ്യുന്നു എന്ന പരാതി ഇണ പറഞ്ഞി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ അതു ശരിയാ​ണോ?

  • ജോലി​യും ജീവി​ത​വും ഒരുമിച്ച്‌ കൊണ്ടു​പോ​കാൻ ഏതു പ്രത്യേ​ക​വ​ശ​ങ്ങ​ളിൽ മെച്ച​പ്പെ​ട​ണ​മെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

  • നിങ്ങളു​ടെ ഇണയ്‌ക്കു ജോലി​സ്ഥ​ലത്തെ കാര്യങ്ങൾ ജോലി​സ്ഥ​ല​ത്തു​ത​ന്നെ​വെ​ക്കാൻ പറ്റി​ല്ലെന്ന്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ ഓർത്തെ​ടു​ക്കാൻ കഴിയുന്ന എന്തെങ്കി​ലും സംഭവ​ങ്ങ​ളു​ണ്ടോ?

  • ജോലി​യും ജീവി​ത​വും സമനി​ല​യിൽ കൊണ്ടു​പോ​കാ​നാ​യി നിങ്ങളു​ടെ ഇണ എന്തൊക്കെ മാറ്റങ്ങൾ വരുത്തി​ക്കാ​ണാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

ഓർക്കു​ന്നു​ണ്ടോ? ജോലി ‘ജോലി​സ്ഥ​ലത്ത്‌’ മതി

  • വിവാ​ഹ​ജീ​വി​ത​ത്തി​നു മുൻഗണന കൊടു​ക്കുക. നിങ്ങളു​ടെ ബന്ധത്തിന്‌ കരിനി​ഴൽ വീഴ്‌ത്താൻ ജോലി​യെ അനുവ​ദി​ക്ക​രുത്‌.

  • ഇല്ല എന്നു പറയാ​നും മടിക്ക​രുത്‌. ചില അവസര​ങ്ങ​ളിൽ ജോലി​കൾ മറ്റുള്ള​വർക്കു ഭാഗി​ച്ചു​കൊ​ടു​ക്കു​ന്ന​തും ചില ജോലി​കൾ ഏറ്റെടു​ക്കാ​തി​രി​ക്കു​ന്ന​തും ആണ്‌ ജ്ഞാനം.

  • ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കാൻ പ്ലാൻ ചെയ്യുക. നിങ്ങൾക്കു ജോലി​ഭാ​രം കൂടു​ത​ലാ​ണെ​ങ്കിൽപ്പോ​ലും ഇണയോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ മറക്കരുത്‌.

  • ‘ഓഫാ​ക്കി​യാ​ലോ.’ ജോലി​സ്ഥ​ല​ത്തു​നി​ന്നുള്ള ഫോൺകോ​ളു​ക​ളോ മെസേ​ജു​ക​ളോ ശല്യം ചെയ്യാ​തി​രി​ക്കാ​നാ​യി വല്ലപ്പോ​ഴെ​ങ്കി​ലും നിങ്ങളു​ടെ ഫോണോ മറ്റു ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളോ ഓഫ്‌ ചെയ്യാം.

  • വിട്ടു​വീ​ഴ്‌ചകൾ ചെയ്യാം. ജോലി​യും ജീവി​ത​വും ഒരുമിച്ച്‌ കൊണ്ടു​പോ​കു​ന്നു​ണ്ടോ എന്ന കാര്യം ഇടയ്‌ക്കി​ട​യ്‌ക്കു പരി​ശോ​ധി​ക്കണം. ന്യായ​മായ പ്രതീ​ക്ഷ​കളേ വെക്കാവൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക