വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp19 നമ്പർ 2 പേ. 12-13
  • ജീവിതം അവസാ​നി​പ്പി​ക്കാൻ തോന്നു​ന്നെ​ങ്കിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിതം അവസാ​നി​പ്പി​ക്കാൻ തോന്നു​ന്നെ​ങ്കിൽ
  • 2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സഹായം എവി​ടെ​നിന്ന്‌?
  • എന്നേക്കു​മുള്ള പരിഹാ​രം
  • നാമെല്ലാം ദൈവത്തെ സ്‌തുതിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1997
  • വിഷാദരോഗം എന്താണത്‌?
    ഉണരുക!—2009
  • വിഷാദരോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുക
    ഉണരുക!—1988
  • ‘സർവാശ്വാസത്തിന്റെയും ദൈവ’ത്തിൽനിന്നുള്ള സഹായം
    ഉണരുക!—2009
കൂടുതൽ കാണുക
2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp19 നമ്പർ 2 പേ. 12-13
ഒരു സ്‌ത്രീ തുറന്ന ബൈബിൾ മേശപ്പുറത്ത്‌ വെച്ചിട്ട്‌ ദൂരേക്ക്‌ നോക്കിയിരിക്കുന്നു

ജീവിതം അവസാ​നി​പ്പി​ക്കാൻ തോന്നു​ന്നെ​ങ്കിൽ

ബ്രസീലിൽനിന്നുള്ള അഡ്രി​യാന ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “ഈ തോന്ന​ലു​കൾ ഒരു ഒഴിയാ​ബാ​ധ​യാണ്‌. ഇതിലും നല്ലതു ജീവ​നൊ​ടു​ക്കു​ന്ന​താ​ണെന്ന്‌ എനിക്കു തോന്നി.”

ഇനി ജീവി​ക്കേണ്ടാ എന്നു നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ അഡ്രി​യാ​ന​യു​ടെ വികാരം നിങ്ങൾക്കും മനസ്സി​ലാ​കും. കടുത്ത ഉത്‌കണ്‌ഠ കാരണം അഡ്രി​യാ​ന​യ്‌ക്കു ദുഃഖ​വും നിരാ​ശ​യും തോന്നി. വിഷാ​ദ​രോ​ഗ​മാ​യി​രു​ന്നു അഡ്രി​യാ​ന​യ്‌ക്ക്‌.

രോഗി​ക​ളാ​യ മാതാ​പി​താ​ക്കളെ ശുശ്രൂ​ഷിച്ച, ജപ്പാനിൽനി​ന്നുള്ള കൗറു പറയു​ന്നതു ശ്രദ്ധി​ക്കുക: “ആ സമയത്ത്‌ ജോലി​സ്ഥ​ലത്തെ സമ്മർദം​കൊണ്ട്‌ ഞാൻ വീർപ്പു​മു​ട്ടി. എനിക്ക്‌ വിശപ്പില്ല, ഉറക്കം ശരിയാ​കു​ന്നില്ല. മരിച്ചാ​ലേ ഇതിൽനിന്ന്‌ ഒന്നു രക്ഷപ്പെ​ടാൻ പറ്റൂ എന്നായി.”

നൈജീ​രി​യ​യിൽനി​ന്നുള്ള ഓജെ​ബോദ്‌ പറയുന്നു: “തൊട്ടാൽ കരയും, അത്രയ്‌ക്കു വിഷമ​മാ​യി​രു​ന്നു എനിക്ക്‌ എപ്പോ​ഴും. അതു​കൊണ്ട്‌ ഞാൻ ജീവിതം അവസാ​നി​പ്പി​ക്കാ​നുള്ള വഴി നോക്കി.” എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഓജെ​ബോ​ദും കൗറു​വും അഡ്രി​യാ​ന​യും അവരുടെ ജീവിതം അവസാ​നി​പ്പി​ച്ചില്ല. പക്ഷേ, ലക്ഷക്കണ​ക്കിന്‌ ആളുകൾ ഓരോ വർഷവും അതു ചെയ്യു​ന്നുണ്ട്‌.

സഹായം എവി​ടെ​നിന്ന്‌?

ആത്മഹത്യ ചെയ്യു​ന്ന​വ​രിൽ ഭൂരി​ഭാ​ഗ​വും പുരു​ഷ​ന്മാ​രാണ്‌. അവരിൽ പലർക്കും സഹായം ചോദി​ക്കു​ന്നതു വലിയ നാണ​ക്കേ​ടാ​യി​രു​ന്നു. നിങ്ങൾക്ക്‌ അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ സഹായം ചോദി​ക്കാൻ മടിക്ക​രുത്‌. രോഗി​ക്കു വൈദ്യ​നെ ആവശ്യ​മു​ണ്ടെ​ന്നാ​ണു യേശു പറഞ്ഞത്‌. (ലൂക്കോസ്‌ 5:31) വിഷാദം അനുഭ​വി​ക്കുന്ന പലരും ചികി​ത്സ​യി​ലൂ​ടെ ആ പ്രശ്‌നം പരിഹ​രി​ച്ചി​രി​ക്കു​ന്നു. ഓജെ​ബോ​ദും കൗറു​വും അഡ്രി​യാ​ന​യും വിദഗ്‌ധ​ചി​കിത്സ നേടി, ഇപ്പോൾ മെച്ചപ്പെട്ട ജീവിതം നയിക്കു​ന്നു.

മനോ​രോ​ഗ​വി​ദ​ഗ്‌ധർ മരുന്നു കൊടു​ത്തോ അല്ലാ​തെ​യോ വിഷാ​ദ​രോ​ഗം ചികി​ത്സി​ച്ചേ​ക്കാം. രോഗി​യിൽനി​ന്നും കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും സുഹൃ​ത്തു​ക്ക​ളിൽനി​ന്നും ഉള്ള അനുക​മ്പ​യോ​ടെ​യുള്ള പിന്തുണ രോഗി​കളെ പരിച​രി​ക്കു​ന്ന​വർക്കും ആവശ്യ​മാണ്‌. ഒരാൾക്കു ലഭിക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല കൂട്ടു​കാ​ര​നാ​ണു ദൈവ​മായ യഹോവ. ദൈവ​വ​ച​ന​മായ ബൈബി​ളി​ലൂ​ടെ ഏറ്റവും നല്ല സഹായം ദൈവം തരുന്നു.

എന്നേക്കു​മുള്ള പരിഹാ​രം

വിഷാ​ദ​രോ​ഗി​കൾക്കു ചില​പ്പോൾ നീണ്ട കാലത്തെ ചികിത്സ ആവശ്യ​മാ​യി​വ​ന്നേ​ക്കാം. കൂടാതെ ജീവി​ത​രീ​തി​യിൽ ചില മാറ്റങ്ങൾ വരുത്താ​നും അവർ പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. എന്നാൽ നിങ്ങൾക്കു കടുത്ത വിഷാ​ദ​മു​ണ്ടെ​ങ്കിൽ ഓജെ​ബോ​ദി​നെ​പ്പോ​ലെ ഒരു നല്ല ഭാവി​ക്കു​വേണ്ടി നോക്കി​യി​രി​ക്കാൻ കഴിയും. അദ്ദേഹം പറയുന്നു: “യശയ്യ 33:24-ലെ വാക്കുകൾ നടന്നു​കാ​ണാൻ ഞാൻ നോക്കി​യി​രി​ക്കു​ക​യാണ്‌. ‘എനിക്കു രോഗ​മാണ്‌’ എന്നു ഭൂമി​യിൽ താമസി​ക്കുന്ന ആരും പറയാത്ത ഒരു കാല​ത്തെ​ക്കു​റിച്ച്‌ അതു പറയുന്നു.” ഓജെ​ബോ​ദി​നെ​പ്പോ​ലെ, ‘വേദന​യി​ല്ലാത്ത’ ‘പുതിയ ഭൂമി​യെ​ക്കു​റി​ച്ചുള്ള’ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ ആശ്വാസം കണ്ടെത്തുക. (വെളി​പാട്‌ 21:1, 4) മാനസി​ക​വും വൈകാ​രി​ക​വും ആയ എല്ലാ വേദന​ക​ളും അവസാ​നി​ക്കു​മെ​ന്ന​തും ആ വാഗ്‌ദാ​ന​ത്തിൽ ഉൾപ്പെ​ടു​ന്നു. അന്ന്‌, നിങ്ങളെ വിഷമി​പ്പി​ക്കുന്ന എല്ലാ ചിന്തക​ളും എന്നെ​ന്നേ​ക്കു​മാ​യി പോയി​രി​ക്കും. പിന്നീട്‌ ഒരിക്ക​ലും, അവ നിങ്ങളു​ടെ “മനസ്സി​ലേക്കു വരില്ല; (നിങ്ങളു​ടെ) ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല.”—യശയ്യ 65:17.

ബൈബിളിനു പറയാ​നു​ള്ളത്‌

ദൈവം നിങ്ങളു​ടെ വികാരം മനസ്സി​ലാ​ക്കു​ന്നു.

“‘പേടി​ക്കേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും’ എന്നു നിന്നോ​ടു പറയുന്ന നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.”—യശയ്യ 41:13.

നമ്മുടെ വികാ​രങ്ങൾ മറ്റാ​രെ​ക്കാ​ളും നന്നായി യഹോവ മനസ്സി​ലാ​ക്കു​ന്നു. നമ്മളെ സഹായി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു.

ദൈവവചനം ധ്യാനി​ക്കുക.

ഏലിയ “മരിക്കാൻ ആഗ്രഹിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘ . . . യഹോവേ, എന്റെ ജീവ​നെ​ടു​ക്കേ​ണമേ!’”—1 രാജാ​ക്ക​ന്മാർ 19:4.

ഓജെബോദ്‌ പറയുന്നു: “ദൈവ​വ​ചനം ധ്യാനി​ച്ചത്‌ എന്നെ സഹായി​ച്ചു. എനിക്കു തോന്നി​യ​തു​പോ​ലെ ഏലിയ പ്രവാ​ച​ക​നും ഒരിക്കൽ തോന്നി​യി​ട്ടു​ണ്ടെന്നു ഞാൻ മനസ്സി​ലാ​ക്കി.”

ബൈബിൾകഥാപാത്രങ്ങളിൽനിന്ന്‌ പഠിക്കുക.

“നിന്റെ (പത്രോ​സി​ന്റെ) വിശ്വാ​സം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ ഞാൻ (യേശു) നിനക്കു​വേണ്ടി പ്രാർഥി​ച്ചി​ട്ടുണ്ട്‌.”—ലൂക്കോസ്‌ 22:32.

യേശുവിനെ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​ഞ്ഞ​തി​നു ശേഷം അപ്പോ​സ്‌ത​ല​നായ പത്രോസ്‌ കുറ്റ​ബോ​ധം താങ്ങാ​നാ​കാ​തെ പൊട്ടി​ക്ക​രഞ്ഞു. കൗറു പറയുന്നു: “യഹോ​വ​യും യേശു​വും പത്രോ​സി​ന്റെ വികാ​രങ്ങൾ പരിഗ​ണിച്ച്‌ അദ്ദേഹ​ത്തോട്‌ ഇടപെ​ട്ടത്‌ എന്നെ ഒരുപാ​ടു പ്രോ​ത്സാ​ഹി​പ്പി​ച്ചു.”

പിന്നീട്‌ ഒരിക്ക​ലും, വേദനി​പ്പി​ക്കുന്ന ചിന്തകൾ നിങ്ങളു​ടെ “മനസ്സിലേക്കു വരില്ല; (നിങ്ങളു​ടെ) ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.”—യശയ്യ 65:17.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക