ഗീതം 8
യഹോവ നമുക്ക് അഭയം
1. ദൈവം തൻ പ്രിയർക്കെല്ലാം
രക്ഷാ സങ്കേതമാം.
ആശ്വാസം തേടും നമ്മൾ
യാഹിൻ തണലിലായ്.
യഹോവ കാത്തിടും നമ്മെ,
അഭയം ഏകും ആപത്തിൽ.
ദൈവം തൻ കൈകളാലെ
കരുതും നമ്മെ കനിവായ്.
2. വീണാലും ആയിരങ്ങൾ
നിന്റെ ചുറ്റിനുമായ്,
പോകും നാം രക്ഷ നേടാൻ
യാഹിൻ അരികിലായ്.
ദൈവം നമ്മെ കരുതുമ്പോൾ
അനർഥങ്ങൾ അകന്നിടും.
സത്യത്തിൻ പാതയിൽ നാം
നടന്നിടും നിർഭയമായ്.
3. സാത്താന്റെ ദ്രോഹം മേലാൽ
നമ്മൾ ഭയക്കില്ല.
ദുഷ്ടൻ താൻ എയ്യും അസ്‌ത്രം
ദൈവം ഭേദിക്കുമ്പോൾ,
യാഹിന്റെ ശ്രേഷ്‌ഠ നാമം നാം
ശരണമാക്കും എന്നെന്നും.
ദൈവത്തിൻ കാവലിൽ നാം
വസിക്കും നിത്യം ശുഭമായ്.
(സങ്കീ. 97:10; 121:3, 5; യശ. 52:12 കൂടെ കാണുക.)