വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച്‌ നിങ്ങൾ എത്രമാത്രം ചിന്തയുള്ളവരാണ്‌?
    വീക്ഷാഗോപുരം—2015 | ഏപ്രിൽ 15
    • ശമുവേലും ശൗലും വീടിന്റെ മുകളിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നു

      മൂപ്പന്മാ​രേ, മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ എത്രമാ​ത്രം ചിന്തയു​ള്ള​വ​രാണ്‌?

      “എല്ലാറ്റി​ന്നും ഒരു സമയമുണ്ട്‌.”—സഭാ. 3:1.

      നിങ്ങൾ എങ്ങനെ ഉത്തരം പറയും?

      • മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ന്നത്‌ എത്ര​ത്തോ​ളം പ്രധാ​ന​മാണ്‌, എന്തു​കൊണ്ട്‌?

      • മൂപ്പന്മാർ മറ്റുള്ള​വർക്കു പരിശീ​ലനം നൽകു​മ്പോൾ അതു സഭയ്‌ക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

      • മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ന്ന​തിൽ മൂപ്പന്മാർക്ക്‌ ശമു​വേ​ലി​നെ എങ്ങനെ അനുക​രി​ക്കാം?

      1, 2. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ അനേകം സഭകളി​ലും എന്ത്‌ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു?

      സർക്കിട്ട്‌ മേൽവി​ചാ​ര​ക​നു​മാ​യുള്ള മൂപ്പന്മാ​രു​ടെ യോഗം അവസാ​നി​ക്കാ​റാ​യി. കഠിനാ​ധ്വാ​നി​ക​ളായ ആ സഹോ​ദ​ര​ന്മാ​രു​ടെ മുഖത്തു നോക്കിയ അദ്ദേഹ​ത്തിന്‌ അവരോട്‌ ആഴമായ സ്‌നേഹം തോന്നി. അവരിൽ ചിലർക്ക്‌ അദ്ദേഹ​ത്തി​ന്റെ അച്ഛന്റെ പ്രായ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ അദ്ദേഹ​ത്തിന്‌ അവരോട്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം ചോദി​ക്കാ​നു​ണ്ടാ​യി​രു​ന്നു: “സഹോ​ദ​ര​ന്മാ​രെ, സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാൻ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി നിങ്ങൾ എന്താണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌?” മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി കൂടുതൽ സമയം കണ്ടെത്ത​ണ​മെന്ന്‌ കഴിഞ്ഞ സന്ദർശ​ന​ത്തിൽ സർക്കിട്ട്‌ മേൽവി​ചാ​രകൻ തങ്ങളോ​ടു പറഞ്ഞി​രു​ന്നെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതിന്‌ ഉത്തരമാ​യി: “ഞങ്ങൾക്ക്‌ അക്കാര്യ​ത്തിൽ അധിക​മൊ​ന്നും ചെയ്യാ​നാ​യില്ല” എന്ന്‌ ഒരു മൂപ്പൻ പറഞ്ഞു. മറ്റു മൂപ്പന്മാ​രും അതു ശരി​വെച്ചു.

      2 നിങ്ങൾ ഒരു മൂപ്പനാ​ണെ​ങ്കിൽ ഒരുപക്ഷേ ഇതേ ഉത്തരമാ​യി​രി​ക്കും നിങ്ങൾക്കും പറയാ​നു​ള്ളത്‌. സഭയെ സഹായി​ക്കാൻ പ്രായ​മാ​യ​വർക്കും ചെറു​പ്പ​ക്കാർക്കും പരിശീ​ലനം ആവശ്യ​മാണ്‌. സഹോ​ദ​ര​ന്മാർക്ക്‌ അത്തരം പരിശീ​ലനം നൽകു​ന്ന​തിന്‌ അനേകം മൂപ്പന്മാ​രും കൂടുതൽ സമയം ചെലവ​ഴി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഇതു വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം, എന്തു​കൊണ്ട്‌?

      3. (എ) മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​ണെന്ന്‌ ബൈബിൾ കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ, ഇതിൽ നമ്മളെ​ല്ലാ​വ​രും തത്‌പ​ര​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (അടിക്കു​റിപ്പ്‌ കാണുക.) (ബി) മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കുക എന്നത്‌ ചില മൂപ്പന്മാർക്ക്‌ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

      3 ഒരു മൂപ്പനെന്ന നിലയിൽ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി സമയം ചെലവ​ഴി​ക്കേ​ണ്ടത്‌ വളരെ പ്രധാ​ന​മാ​ണെന്ന കാര്യ​ത്തിൽ നിങ്ങൾക്കു സംശയ​മില്ല.a സഭകളെ ഇപ്പോൾത്തന്നെ ശക്തമായി നിലനി​റു​ത്തു​ന്ന​തി​നും ഭാവി​യിൽ പുതിയ സഭകളെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നും കൂടുതൽ സഹോ​ദ​ര​ന്മാ​രു​ടെ ആവശ്യ​മു​ണ്ടെന്ന്‌ നിങ്ങൾക്ക്‌ അറിയാം. (യെശയ്യാ​വു 60:22 വായി​ക്കുക.) കൂടാതെ, നിങ്ങൾ ‘മറ്റുള്ള​വരെ പഠിപ്പി​ക്കണം’ എന്ന്‌ ബൈബിൾ പറയുന്നു. (2 തിമൊ​ഥെ​യൊസ്‌ 2:2 വായി​ക്കുക.) എന്നിരു​ന്നാ​ലും, അതിനാ​യി സമയം കണ്ടെത്തുക എന്നത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. കാരണം, നിങ്ങൾക്കു കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ, തൊഴിൽ, സഭാകാ​ര്യ​ങ്ങൾ എന്നിവ ചെയ്യേ​ണ്ട​തുണ്ട്‌. അതു​പോ​ലെ, അടിയ​ന്തി​ര​മാ​യി ചെയ്‌തു തീർക്കേണ്ട മറ്റു പല കാര്യ​ങ്ങ​ളു​മുണ്ട്‌. ഇങ്ങനെ ചെയ്യാൻ ഏറെയു​ണ്ടെ​ങ്കി​ലും, മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ സമയം കണ്ടെ​ത്തേ​ണ്ടത്‌ പ്രധാ​ന​മാ​ണെന്ന്‌ പറയു​ന്ന​തി​ന്റെ കാരണം നമുക്കു നോക്കാം.

      പരിശീ​ലനം അടിയ​ന്തി​ര​പ്രാ​ധാ​ന്യം അർഹി​ക്കു​ന്നു

      4. പരിശീ​ലനം നൽകു​ന്ന​തിൽ മൂപ്പന്മാർ ചില​പ്പോൾ വൈകു​ന്നത്‌ എന്തു​കൊണ്ട്‌?

      4 സഭയി​ലുള്ള സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തിന്‌ സമയം കണ്ടെത്തുക എന്നത്‌ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘പരിശീ​ലനം നൽകുക എന്നത്‌ പ്രധാനം തന്നെയാണ്‌, പക്ഷേ, വളരെ പെട്ടെന്നു സഭയിൽ ചെയ്‌തു​തീർക്കേണ്ട മറ്റ്‌ പല ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ട​ല്ലോ? ഞാൻ ഇപ്പോൾത്തന്നെ പരിശീ​ലനം കൊടു​ത്തി​ല്ലെ​ങ്കി​ലും സഭയിലെ കാര്യങ്ങൾ ഒന്നും നടക്കാ​തി​രി​ക്കില്ല.’ എന്നാൽ അങ്ങനെ ചിന്തി​ക്കു​ന്നതു ശരിയാ​ണോ? പെട്ടെന്നു ചെയ്യേണ്ട മറ്റു പല കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും, സഹോ​ദ​ര​ന്മാർക്കു പരിശീ​ലനം നൽകു​ന്ന​തിൽ നിങ്ങൾ വീഴ്‌ച​വ​രു​ത്തു​ന്നെ​ങ്കിൽ അതു സഭയുടെ ആത്മീയ​ക്ഷേ​മത്തെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം.

      5, 6. ഒരു ഡ്രൈവർ കാർ പരിപാ​ലി​ക്കുന്ന വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം, ഈ പരിപാ​ല​നത്തെ സഭയിൽ പരിശീ​ലനം നൽകു​ന്ന​തു​മാ​യി നമുക്ക്‌ എങ്ങനെ താരത​മ്യം ചെയ്യാം?

      5 ഒരു ഉദാഹ​രണം നോക്കാം: ഒരു കാർ കേടു​കൂ​ടാ​തെ പരിപാ​ലി​ക്കാൻ ഇടയ്‌ക്കി​ടെ ഓയിൽ മാറ്റേ​ണ്ട​തു​ണ്ടെന്ന്‌ ഒരു ഡ്രൈ​വർക്ക്‌ അറിയാം. എന്നിരു​ന്നാ​ലും, കാറിൽ ഇന്ധനം നിറയ്‌ക്കു​ന്ന​താണ്‌ അതിലും അത്യാ​വ​ശ്യ​മെന്ന്‌ അയാൾ ചിന്തി​ച്ചേ​ക്കാം. അല്ലെങ്കിൽ കാർ നിന്നു​പോ​കും. ചില​പ്പോൾ തിരക്കു കാരണം, ‘ഓയിൽ ഇപ്പോൾ മാറ്റി​യി​ല്ലെ​ങ്കി​ലും കുഴപ്പ​മില്ല, കാർ കുറച്ചു​നാ​ളു​കൂ​ടി ഓടു​മ​ല്ലോ’ എന്നു കരുതി അദ്ദേഹം അതു മാറ്റാ​തി​രി​ക്കു​ന്നെ​ങ്കി​ലോ? എന്തു സംഭവി​ക്കും? പെട്ടെ​ന്നു​തന്നെ കാർ കേടാ​യേ​ക്കാം. അവസാനം ആ കാർ നന്നാക്കു​ന്ന​തി​നു​വേണ്ടി അദ്ദേഹം കൂടുതൽ സമയവും പണവും ചെലവ​ഴി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എന്താണ്‌ ഇതിൽനി​ന്നുള്ള പാഠം?

      6 പ്രാധാ​ന്യ​മർഹി​ക്കുന്ന കാര്യങ്ങൾ മൂപ്പന്മാർ പെട്ടെ​ന്നു​തന്നെ ചെയ്യണ​മെ​ന്നു​ള്ളതു ശരിയാണ്‌. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ അത്‌ സഭയെ ബാധി​ക്കും. ഒരു ഡ്രൈവർ കാറിൽ കൃത്യ​മാ​യി ഇന്ധനം നിറയ്‌ക്കേ​ണ്ട​തു​പോ​ലെ, മൂപ്പന്മാർ ‘പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ ഉറപ്പാ​ക്കു​ന്നവർ’ ആയിരി​ക്കണം. (ഫിലി. 1:10) എന്നാൽ ചില മൂപ്പന്മാർ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ സമയമി​ല്ലാത്ത വിധം മറ്റു പ്രധാ​ന​കാ​ര്യ​ങ്ങ​ളിൽ മുഴു​കി​പ്പോ​യേ​ക്കാം. ഇത്‌ കാറിന്റെ ഓയിൽ കൃത്യ​സ​മ​യത്ത്‌ മാറ്റാ​ത്ത​തു​പോ​ലെ​യാണ്‌. മൂപ്പന്മാർ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കാൻ അമാന്തി​ക്കു​ന്നെ​ങ്കിൽ അധികം വൈകാ​തെ​തന്നെ സഭയിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാൻ പരിശീ​ലനം ലഭിച്ച സഹോ​ദ​ര​ന്മാ​രു​ടെ അഭാവം വന്നേക്കാം.

      7. പരിശീ​ലനം നൽകാൻ സമയം കണ്ടെത്തുന്ന മൂപ്പന്മാ​രെ നമ്മൾ എങ്ങനെ വീക്ഷി​ക്കണം?

      7 അതു​കൊണ്ട്‌, പരിശീ​ലനം നൽകുക എന്നത്‌ അപ്രധാ​ന​മായ ഒന്നാ​ണെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. സഭയുടെ ഭാവി​യെ​ക്കു​റി​ച്ചു താത്‌പ​ര്യ​മു​ള്ള​വ​രും മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ സമയം കണ്ടെത്തു​ന്ന​വ​രും ആയ മൂപ്പന്മാർ വിവേ​ക​മു​ള്ള​വ​രും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ വില​പ്പെ​ട്ട​വ​രും ആണ്‌. (1 പത്രോസ്‌ 4:10 വായി​ക്കുക.) എന്നാൽ, സഭയ്‌ക്ക്‌ എങ്ങനെ​യാണ്‌ ഇത്‌ പ്രയോ​ജ​ന​മാ​യി​രി​ക്കു​ന്നത്‌?

      ജ്ഞാനപൂർവ​മായ ഒരു നിക്ഷേപം

      8. (എ) മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി മൂപ്പന്മാർക്ക്‌ എന്ത്‌ കാരണ​ങ്ങ​ളാ​ണു​ള്ളത്‌? (ബി) ആവശ്യ​മ​ധി​ക​മു​ള്ളി​ടത്ത്‌ സേവി​ക്കുന്ന മൂപ്പന്മാർക്ക്‌ എന്ത്‌ അടിയ​ന്തിര ഉത്തരവാ​ദി​ത്വ​മാ​ണു​ള്ളത്‌? (“ഒരു അടിയ​ന്തി​ര​ദൗ​ത്യം” എന്ന ചതുരം കാണുക.)

      8 പ്രായ​മാ​കു​ന്തോ​റും മുമ്പു ചെയ്‌തി​രു​ന്ന​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ തങ്ങളെ​ക്കൊ​ണ്ടാ​കി​ല്ലെന്നു നല്ല അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പന്മാർപോ​ലും താഴ്‌മ​യോ​ടെ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. (മീഖാ 6:8) കൂടാതെ, “കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും” തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​ക്കി​ത്തീർത്തേ​ക്കാം എന്നും അവർ മനസ്സിൽപ്പി​ടി​ക്കണം. (സഭാ. 9:11, 12; യാക്കോ. 4:13, 14) അതു​കൊണ്ട്‌, വർഷങ്ങൾകൊണ്ട്‌ തങ്ങൾ പഠിച്ച അനേകം കാര്യങ്ങൾ യുവസ​ഹോ​ദ​ര​ന്മാ​രെ പഠിപ്പി​ക്കാൻ പല മൂപ്പന്മാ​രും കഠിന​ശ്രമം ചെയ്യുന്നു. യഹോ​വ​യു​ടെ ജനത്തോ​ടുള്ള കരുത​ലി​നെ​യും സ്‌നേ​ഹ​ത്തെ​യും പ്രതി​യാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌.—സങ്കീർത്തനം 71:17, 18 വായി​ക്കുക.

      9. ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന എന്താണ്‌ പരിശീ​ല​നത്തെ ഇത്ര പ്രധാ​ന​മാ​ക്കു​ന്നത്‌?

      9 മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കുന്ന മൂപ്പന്മാർ സഭയ്‌ക്ക്‌ അമൂല്യ​രാ​യി​രി​ക്കു​ന്ന​തി​ന്റെ മറ്റൊരു കാരണ​മെ​ന്താണ്‌? അവരുടെ ശ്രമങ്ങൾ സഭയെ ശക്തി​പ്പെ​ടു​ത്തു​ന്നു. ഐക്യ​ത്തി​ലും ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യി​ലും സഭയെ നിലനി​റു​ത്താൻ സഹായി​ക്കു​ന്ന​തിന്‌ അത്തരം പരിശീ​ലനം കൂടുതൽ സഹോ​ദ​ര​ന്മാ​രെ സജ്ജരാ​ക്കു​ന്നു. ഈ അന്ത്യനാ​ളു​ക​ളിൽ ഇത്‌ വളരെ പ്രധാ​ന​മാണ്‌, വരാനി​രി​ക്കുന്ന മഹാക​ഷ്ട​ത്തി​ന്റെ സമയത്ത്‌ പ്രത്യേ​കി​ച്ചും. (യെഹെ. 38:10-12; മീഖാ 5:5, 6) അതു​കൊണ്ട്‌ പ്രിയ മൂപ്പന്മാ​രേ, മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ ക്രമമാ​യി സമയം ചെലവ​ഴി​ക്കുക, ഇന്നു മുതൽ.

      10. മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ സമയം കണ്ടെത്തു​ന്ന​തിന്‌ ഒരു മൂപ്പൻ എന്തു ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം?

      10 പ്രാധാ​ന്യ​മർഹി​ക്കുന്ന അനേകം സഭാകാ​ര്യ​ങ്ങൾ നിങ്ങൾക്കു ചെയ്യാ​നു​ള്ള​തി​നാൽ ഇപ്പോൾത്തന്നെ നിങ്ങൾ വളരെ തിരക്കു​ള്ള​വ​രാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം. അതു​കൊണ്ട്‌, പരിശീ​ലനം നൽകു​ന്ന​തി​നാ​യി, നിങ്ങൾ സഭാകാ​ര്യ​ങ്ങൾക്കാ​യി ചെലവി​ടുന്ന സമയത്തിൽനി​ന്നു കുറച്ചു സമയം കടമെ​ടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. (സഭാ. 3:1) അപ്രകാ​രം ചെയ്യു​ന്ന​തി​ലൂ​ടെ നിങ്ങൾ സമയം തക്കത്തിൽ ഉപയോ​ഗി​ക്കു​ക​യാ​യി​രി​ക്കും. അത്‌ ഭാവി​യിൽ സഭയുടെ പ്രയോ​ജ​ന​ത്തിൽ കലാശി​ക്കു​ക​യും ചെയ്യും.

      ഉചിത​മായ അന്തരീക്ഷം ഒരുക്കുക

      11. (എ) പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ വ്യത്യസ്‌ത ദേശങ്ങ​ളിൽനി​ന്നുള്ള മൂപ്പന്മാർ നൽകിയ നിർദേ​ശ​ങ്ങ​ളു​ടെ പ്രത്യേ​കത എന്ത്‌? (ബി) സദൃശ​വാ​ക്യ​ങ്ങൾ 15:22-നു ചേർച്ച​യിൽ മറ്റു മൂപ്പന്മാ​രു​ടെ അഭി​പ്രാ​യങ്ങൾ ചർച്ച ചെയ്യു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      11 സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാൻ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തിൽ വിജയിച്ച ചില മൂപ്പന്മാ​രോട്‌ അവർ എങ്ങനെ​യാണ്‌ ആ പരിശീ​ലനം നൽകു​ന്ന​തെന്ന്‌ അടുത്തി​ടെ ചോദി​ച്ച​റി​യു​ക​യു​ണ്ടാ​യി.b വളരെ വ്യത്യ​സ്‌ത​മായ സാഹച​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നി​ട്ടും എല്ലാ മൂപ്പന്മാ​രും സമാന​മായ നിർദേ​ശ​ങ്ങ​ളാണ്‌ മുന്നോ​ട്ടു​വെ​ച്ചത്‌ എന്നത്‌ ശ്രദ്ധേ​യ​മാണ്‌. ഇത്‌ എന്തു തെളി​യി​ക്കു​ന്നു? ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പരിശീ​ലനം “എല്ലായി​ട​ത്തും എല്ലാ സഭകളി​ലും” ഉള്ള പഠിതാ​ക്കൾക്ക്‌ വളരെ പ്രയോ​ജ​ന​ക​ര​മാണ്‌. (1 കൊരി. 4:17) അതു​കൊണ്ട്‌ ഈ ലേഖന​ത്തി​ലും അടുത്ത ലേഖന​ത്തി​ലും മേൽപ്പറഞ്ഞ മൂപ്പന്മാർ നൽകിയ ചില നിർദേ​ശങ്ങൾ നമ്മൾ പരിചി​ന്തി​ക്കും. (സദൃ. 15:22) പരിശീ​ലനം നൽകു​ന്ന​വരെ അധ്യാ​പ​ക​രെ​ന്നും പരിശീ​ലനം നേടു​ന്ന​വരെ പഠിതാ​ക്ക​ളെ​ന്നും ആയിരി​ക്കും നമ്മൾ ഈ ലേഖന​ങ്ങ​ളിൽ അഭിസം​ബോ​ധന ചെയ്യുക.

      12. ഒരു അധ്യാ​പകൻ ആദ്യം​തന്നെ എന്താണ്‌ ചെയ്യേ​ണ്ടത്‌, എന്തു​കൊണ്ട്‌?

      12 അനു​യോ​ജ്യ​മായ ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ്‌ ഒരു അധ്യാ​പകൻ ആദ്യം​തന്നെ ചെയ്യേ​ണ്ടത്‌. എന്തു​കൊ​ണ്ടാണ്‌ അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? ഒരു വിത്ത്‌ നടുന്ന​തി​നു മുമ്പ്‌ തോട്ട​ക്കാ​രൻ നിലം ഒരു​ക്കേ​ണ്ട​തു​ള്ള​തു​പോ​ലെ പുതിയ കാര്യങ്ങൾ പഠിപ്പി​ക്കാ​നാ​യി ഒരു അധ്യാ​പകൻ തന്റെ പഠിതാ​വി​ന്റെ ഹൃദയത്തെ ഒരു​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ​യെ​ങ്കിൽ പരിശീ​ല​ന​ത്തിന്‌ അനു​യോ​ജ്യ​മായ അന്തരീക്ഷം ഒരുക്കാൻ ഒരു അധ്യാ​പ​കന്‌ എങ്ങനെ കഴിയും? അദ്ദേഹ​ത്തിന്‌ പുരാതന നാളിലെ ഒരു മികച്ച അധ്യാ​പ​ക​നായ ശമുവേൽ പ്രവാ​ച​കന്റെ മാതൃക അനുക​രി​ക്കാ​നാ​കും.

      13-15. (എ) എന്തു ചെയ്യാ​നാണ്‌ യഹോവ ശമു​വേ​ലി​നോട്‌ ആവശ്യ​പ്പെ​ട്ടത്‌? (ബി) തന്റെ പുതിയ നിയമ​ന​ത്തി​നാ​യി ശമുവേൽ ശൗലിനെ ഒരുക്കി​യത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (സി) ശമു​വേ​ലി​നെ​ക്കു​റി​ച്ചുള്ള ഈ വിവരണം ഇന്നുള്ള മൂപ്പന്മാർക്ക്‌ മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      13 വാർധ​ക്യ​ത്തി​ലെ​ത്തിയ ശമുവേൽ പ്രവാ​ച​ക​നോട്‌ ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ യഹോവ ഇങ്ങനെ പറഞ്ഞു: “നാളെ ഇന്നേരത്തു ബെന്യാ​മീൻദേ​ശ​ക്കാ​ര​നായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രാ​യേ​ലി​നെ ഭരി​ക്കേ​ണ്ട​തി​ന്നു നീ അവനെ അഭി​ഷേകം ചെയ്യേണം.” (1 ശമൂ. 9:15, 16) ഇസ്രാ​യേൽ ജനതയെ ഇനി നയിക്കു​ന്നത്‌ താനാ​യി​രി​ക്കി​ല്ലെ​ന്നും അതിനു പകരം താൻ മറ്റൊ​രാ​ളെ അഭി​ഷേകം ചെയ്യാൻ യഹോവ ആഗ്രഹി​ക്കു​ന്നെ​ന്നും ശമുവേൽ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ ആ വ്യക്തിയെ പുതിയ നിയമ​ന​ത്തിന്‌ എങ്ങനെ ഒരുക്കാൻ കഴിയു​മെന്ന്‌ ആലോ​ചിച്ച്‌ ശമുവേൽ ഒരു വഴി കണ്ടെത്തി.

      14 പിറ്റേന്ന്‌ ശമുവേൽ ശൗലിനെ കണ്ടപ്പോൾ, “ആൾ ഇതാ” എന്ന്‌ യഹോവ പ്രവാ​ച​ക​നോട്‌ പറഞ്ഞു. അപ്പോൾത്തന്നെ ശമുവേൽ മനസ്സിൽ തീരു​മാ​നി​ച്ച​തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നു. ശൗലി​നോ​ടു സംസാ​രി​ക്കാൻ അവൻ ഒരു നല്ല അവസരം ഒരുക്കി. ശമുവേൽ ശൗലി​നെ​യും അദ്ദേഹ​ത്തി​ന്റെ ഭൃത്യ​നെ​യും വിഭവ​സ​മൃ​ദ്ധ​മായ ഒരു വിരു​ന്നിന്‌ ക്ഷണിക്കു​ക​യും അവരെ പ്രധാന ഇരിപ്പി​ട​ത്തിൽ ഇരുത്തു​ക​യും ചെയ്‌തിട്ട്‌, “നിനക്കാ​യി സൂക്ഷിച്ചു വെച്ചി​രി​ക്കു​ന്നതു ഇതാ; തിന്നു​കൊൾക” എന്ന്‌ പറഞ്ഞു. ഭക്ഷണത്തി​നു ശേഷം ശമുവേൽ ശൗലിനെ തന്റെ ഭവനത്തി​ലേക്കു ക്ഷണിച്ചു. യാത്രാ​മ​ധ്യേ അവർ ഇരുവ​രും ഹൃദ്യ​മാ​യൊ​രു സംഭാ​ഷ​ണ​ത്തിൽ ഏർപ്പെട്ടു. ശമു​വേ​ലി​ന്റെ വീട്ടി​ലെ​ത്തി​യ​ശേഷം ഉറങ്ങു​ന്ന​തു​വരെ “വീട്ടിന്റെ മുകളിൽവെച്ചു ശൌലു​മാ​യി സംസാ​രി​ച്ചു.” പിറ്റെ​ന്നാൾ ശമുവേൽ ശൗലിനെ അഭി​ഷേകം ചെയ്‌ത്‌, അവനെ ചുംബിച്ച്‌, കൂടുതൽ നിർദേ​ശങ്ങൾ നൽകി. അതിനു ശേഷം, വരാനി​രി​ക്കുന്ന കാര്യ​ങ്ങൾക്കാ​യുള്ള തയാ​റെ​ടു​പ്പോ​ടെ ശൗൽ അവി​ടെ​നി​ന്നു പോകു​ന്നു.—1 ശമൂ. 9:17-27; 10:1.

      15 ഒരു ജനതയു​ടെ നായക​നാ​യാണ്‌ ശമുവേൽ ശൗലിനെ അഭി​ഷേകം ചെയ്‌തത്‌. എന്നാൽ, സഭയിൽ ഒരു സഹോ​ദ​രനെ മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ ആയി പരിശീ​ലി​പ്പി​ക്കു​ന്നത്‌ ഇതിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാണ്‌. എങ്കിലും ശമുവേൽ ശൗലിന്റെ ഹൃദയത്തെ ഒരുക്കി​യ​തിൽനിന്ന്‌ മൂപ്പന്മാർക്ക്‌ പ്രധാ​ന​പ്പെട്ട പല പാഠങ്ങ​ളും പഠിക്കാൻ കഴിയും. അതിൽ രണ്ടെണ്ണം നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

      മനസ്സൊ​രു​ക്ക​മുള്ള അധ്യാ​പകർ, ഉറ്റസു​ഹൃ​ത്തു​ക്കൾ

      16. (എ) ഇസ്രാ​യേ​ല്യർ ഒരു രാജാ​വി​നെ ആവശ്യ​പ്പെ​ട്ട​പ്പോൾ ശമു​വേ​ലിന്‌ എന്തു തോന്നി? (ബി) ശൗലിനെ അഭി​ഷേകം ചെയ്യാൻ യഹോവ ശമു​വേ​ലി​നോട്‌ പറഞ്ഞ​പ്പോൾ അവൻ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

      16 മനസ്സു​ള്ള​വ​രാ​യി​രി​ക്കുക, മടി വിചാ​രി​ക്ക​രുത്‌. ഇസ്രാ​യേ​ല്യർ ഒരു മാനു​ഷ​രാ​ജാ​വി​നെ ആവശ്യ​പ്പെ​ട്ട​പ്പോൾ ശമുവേൽ നിരു​ത്സാ​ഹി​ത​നാ​യി. ജനം തന്നെ തള്ളിക്ക​ള​ഞ്ഞ​താ​യി അവനു തോന്നി. (1 ശമൂ. 8:4-8) ആളുക​ളു​ടെ ആ ആവശ്യം നിവർത്തി​ക്കാൻ ശമു​വേ​ലി​നു ഒട്ടും താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ജനത്തിന്റെ വാക്ക്‌ കേൾക്കാൻ യഹോ​വ​യ്‌ക്കു മൂന്ന്‌ പ്രാവ​ശ്യം ശമു​വേ​ലി​നോട്‌ പറയേ​ണ്ടി​വന്നു. (1 ശമൂ. 8:7, 9, 22) അത്തരം വികാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും തന്റെ സ്ഥാനം ലഭിക്കാൻ പോകുന്ന ആ മനുഷ്യ​നോട്‌ ശമു​വേ​ലിന്‌ ദേഷ്യ​മോ അസൂയ​യോ തോന്നി​യില്ല. ശൗലിനെ അഭി​ഷേകം ചെയ്യാൻ യഹോവ പറഞ്ഞ​പ്പോൾ ശമുവേൽ മടിച്ചില്ല. അവൻ അതു മനസ്സോ​ടെ അനുസ​രി​ച്ചു. അങ്ങനെ ചെയ്യാ​നുള്ള തന്റെ നിയമ​ന​ത്തെ​പ്ര​തി​യല്ല പകരം യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തെ​പ്ര​തി​യാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌.

      17. ഇന്നത്തെ മൂപ്പന്മാർ എങ്ങനെ​യാണ്‌ ശമു​വേ​ലി​നെ അനുക​രി​ക്കു​ന്നത്‌, അത്‌ അവർക്ക്‌ സന്തോഷം നൽകു​ന്നത്‌ എങ്ങനെ?

      17 ശമു​വേ​ലി​നെ അനുക​രി​ച്ചു​കൊണ്ട്‌ മറ്റുള്ള​വരെ സ്‌നേ​ഹ​പൂർവം പരിശീ​ലി​പ്പി​ക്കുന്ന അനുഭ​വ​സ​മ്പ​ന്ന​രായ അനേകം മൂപ്പന്മാർ ഇന്ന്‌ നമുക്കി​ട​യി​ലുണ്ട്‌. (1 പത്രോ. 5:2) ദയാനി​ധി​ക​ളായ ഈ മൂപ്പന്മാർ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ സന്നദ്ധരും സഭയിലെ ചില പദവികൾ പഠിതാ​ക്ക​ളു​മാ​യി പങ്കു​വെ​ക്കാൻ മടിയി​ല്ലാ​ത്ത​വ​രും ആണ്‌. മാത്രമല്ല പഠിതാ​ക്ക​ളായ ഈ സഹോ​ദ​ര​ന്മാ​രെ, സഭയുടെ ആവശ്യ​ങ്ങൾക്കാ​യി കരുതാൻ തങ്ങളെ സഹായി​ക്കുന്ന അമൂല്യ​രായ “കൂട്ടു​വേ​ല​ക്കാ​രാ”യാണ്‌ മൂപ്പന്മാർ കരുതു​ന്നത്‌. (2 കൊരി. 1:24; എബ്രാ. 13:16) ഈ പഠിതാ​ക്കൾ യഹോ​വ​യു​ടെ ജനത്തെ സഹായി​ക്കു​ന്ന​തിന്‌ തങ്ങളുടെ പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കു​ന്നത്‌ കാണു​മ്പോൾ നിസ്സ്വാർഥ​രായ മൂപ്പന്മാർ സന്തോ​ഷി​ക്കു​ന്നു.—പ്രവൃ. 20:35.

      18, 19. പരിശീ​ല​ന​ത്തി​നാ​യി പഠിതാ​വി​ന്റെ ഹൃദയത്തെ ഒരു മൂപ്പന്‌ എങ്ങനെ ഒരുക്കാം, അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      18 അധ്യാ​പകൻ മാത്ര​മാ​യി​രി​ക്കാ​തെ സുഹൃ​ത്തു​കൂ​ടെ ആയിരി​ക്കുക. ശൗലിനെ കണ്ടപ്പോൾത്തന്നെ വേണ​മെ​ങ്കിൽ ശമു​വേ​ലിന്‌ തൈലം അവന്റെ തലയിൽ ഒഴിച്ച്‌ അവനെ രാജാ​വാ​യി അഭി​ഷേകം ചെയ്യാ​മാ​യി​രു​ന്നു. അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ അപ്പോൾത്തന്നെ അവൻ അഭിഷി​ക്ത​രാ​ജാ​വാ​കു​മാ​യി​രു​ന്നു, എന്നാൽ ദൈവ​ജ​നത്തെ നയിക്കാൻ സജ്ജനാ​കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ തന്റെ പുതിയ നിയമ​ന​ത്തി​നാ​യി ശൗലിന്റെ ഹൃദയത്തെ ഒരുക്കാൻ ശമുവേൽ സമയ​മെ​ടു​ത്തു. ശൗലിനെ അഭി​ഷേകം ചെയ്യു​ന്ന​തി​നു മുമ്പ്‌ അവർ ഒരുമി​ച്ചി​രുന്ന്‌ ഭക്ഷണം കഴിച്ചു, ഒന്നു നടക്കാൻ പോയി, കുറേ നേരം സംസാ​രി​ച്ചു, കൂടാതെ അല്‌പം വിശ്ര​മി​ക്കു​ക​യും ചെയ്‌തു. അങ്ങനെ, പുതിയ രാജാ​വി​നെ അഭി​ഷേകം ചെയ്യാ​നുള്ള ഉചിത​മായ സമയത്തി​നാ​യി ശമുവേൽ കാത്തി​രു​ന്നു.

      ഒരു മൂപ്പനും ശുശ്രൂഷാദാസനും സൗഹൃദസംഭാഷണത്തിൽ

      മറ്റുള്ളവരെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​ന്റെ തുടക്കം അവരു​മാ​യി ഒരു ഉറ്റ സുഹൃ​ദ്‌ബന്ധം വളർത്തി​യെ​ടു​ക്കു​ന്ന​താണ്‌ (18, 19 ഖണ്ഡികകൾ കാണുക)

      19 ഇന്നും ഇതേ​പോ​ലെ ഒരു പഠിതാ​വി​നെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു മുമ്പ്‌ പഠിതാ​വു​മാ​യി ഒരു നല്ല സുഹൃ​ദ്‌ബന്ധം വളർത്തി​യെ​ടു​ക്കാൻ ഒരു മൂപ്പൻ പ്രത്യേ​ക​ശ്രമം ചെയ്യണം. അതിനാ​യി ഒരു മൂപ്പൻ ചെയ്യുന്ന കാര്യങ്ങൾ ഓരോ സാഹച​ര്യ​ത്തി​നും സംസ്‌കാ​ര​ത്തി​നും അനുസ​രിച്ച്‌ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. നിങ്ങളു​ടെ സാഹച​ര്യം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും പഠിതാ​വി​നോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ തിരക്കു​പി​ടിച്ച ജീവി​ത​ച​ര്യ​യിൽനിന്ന്‌ നിങ്ങൾ സമയം വിലയ്‌ക്കു വാങ്ങണം. അങ്ങനെ​യാ​കു​മ്പോൾ ആ പഠിതാവ്‌ നിങ്ങൾക്കു വേണ്ടപ്പെട്ട ഒരാളാ​ണെന്ന്‌ അയാൾ തിരി​ച്ച​റി​യും. (റോമർ 12:10 വായി​ക്കുക.) പഠിതാ​ക്കൾക്കു നൽകുന്ന സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുത​ലും ശ്രദ്ധയും തീർച്ച​യാ​യും അവർ ആഴമായി വിലമ​തി​ക്കും.

      20, 21. (എ) ഒരു മികച്ച അധ്യാ​പ​കനെ നിങ്ങൾ എങ്ങനെ വർണി​ക്കും? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്ത്‌ ചർച്ച ചെയ്യും?

      20 ഒരു മികച്ച അധ്യാ​പകൻ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ താത്‌പ​ര്യ​മുള്ള ഒരാളാ​യി​രി​ക്കും എന്നത്‌ സത്യമാണ്‌. എന്നാൽ അതു മാത്രം പോരാ. അദ്ദേഹം പഠിതാ​വി​നെ സ്‌നേ​ഹി​ക്കു​ക​യും വേണം. (യോഹ​ന്നാൻ 5:20 താരത​മ്യം ചെയ്യുക.) ഇതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? കാരണം തന്നിൽ ആത്മാർഥ​താ​ത്‌പ​ര്യ​മെ​ടു​ക്കു​ന്ന​താ​യി പഠിതാവ്‌ കാണു​മ്പോൾ നിങ്ങളിൽനി​ന്നു പഠിക്കാൻ അദ്ദേഹം കൂടുതൽ ചായ്‌വു​ള്ള​വ​നാ​യി​രി​ക്കും. അതു​കൊണ്ട്‌ പ്രിയ മൂപ്പന്മാ​രേ, പഠിപ്പി​ക്കാൻ മാത്രമല്ല, അവരെ നല്ല സുഹൃ​ത്തു​ക്ക​ളാ​ക്കാ​നും കഠിന​ശ്രമം ചെയ്യുക.—സദൃ. 17:17; യോഹ. 15:15.

      21 പഠിതാ​വി​ന്റെ ഹൃദയത്തെ ഒരുക്കി​യ​തി​നു ശേഷം ഒരു മൂപ്പന്‌ അദ്ദേഹ​ത്തി​നുള്ള പരിശീ​ലനം തുടങ്ങാ​നാ​കും. അതിനാ​യി മൂപ്പന്മാർക്ക്‌ അവലം​ബി​ക്കാ​നാ​കുന്ന വിധങ്ങൾ ഏവ? അടുത്ത ലേഖനം അതേക്കു​റി​ച്ചു ചർച്ച ചെയ്യും.

      a ഈ ലേഖന​വും അടുത്ത ലേഖന​വും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌ പ്രത്യേ​കാൽ മൂപ്പന്മാ​രെ ഉദ്ദേശി​ച്ചാണ്‌. എങ്കിലും, എല്ലാവ​രും ഈ വിഷയ​ത്തിൽ താത്‌പ​ര്യ​മു​ള്ള​വ​രാ​യി​രി​ക്കണം. എന്തു​കൊണ്ട്‌? സഭയെ കൂടുതൽ സഹായി​ക്കു​ന്ന​തിന്‌ പരിശീ​ലനം ആവശ്യ​മാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ അത്‌ എല്ലാ സഹോ​ദ​ര​ന്മാ​രെ​യും സഹായി​ക്കും. പരിശീ​ലനം നേടിയ സഹോ​ദ​ര​ന്മാർ സഹായ​ത്തി​നാ​യി സഭയി​ലു​ള്ള​പ്പോൾ അത്‌ എല്ലാവ​രു​ടെ​യും പ്രയോ​ജ​ന​ത്തിൽ കലാശി​ക്കും.

      b ഈ മൂപ്പന്മാർ ഐക്യ​നാ​ടു​കൾ, ഓസ്‌​ട്രേ​ലിയ, കൊറിയ, ജപ്പാൻ, നമീബിയ, നൈജീ​രിയ, ഫ്രഞ്ച്‌ ഗയാന, ഫ്രാൻസ്‌, ബെൽജി​യം, ബ്രസീൽ, ബംഗ്ലാ​ദേശ്‌, മെക്‌സി​ക്കോ, സൗത്ത്‌ ആഫ്രിക്ക, റഷ്യ, റീയൂ​ണി​യൻ എന്നിവി​ട​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാണ്‌.

      ഒരു അടിയ​ന്തി​ര​ദൗ​ത്യം

      ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കുന്നവർ പ്രദേശത്തുള്ള സഹോദരന്മാരെ ഇടയന്മാരായിത്തീരാൻ പരിശീലിപ്പിക്കുന്നു

      ആവശ്യം അധിക​മുള്ള അനേകം സഭകളി​ലേക്ക്‌ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നു. രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നും പഠിപ്പി​ക്കു​ന്ന​തി​നും ആയി അവർ കഠിനാ​ധ്വാ​നം ചെയ്യുന്നു. എന്നാൽ അവർക്ക്‌ തങ്ങൾ സേവി​ക്കുന്ന രാജ്യം വിട്ടു​പോ​കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലോ? പല സ്ഥലങ്ങളി​ലും സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാൻ പ്രാപ്‌ത​രായ പ്രാ​ദേ​ശി​ക​സ​ഹോ​ദ​രങ്ങൾ കുറവാണ്‌. അതു​കൊണ്ട്‌ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കുന്ന ഒരു മൂപ്പനാണ്‌ നിങ്ങ​ളെ​ങ്കിൽ സഭയിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാൻ പ്രാ​ദേ​ശി​ക​സ​ഭ​യി​ലെ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ അടിയ​ന്തി​ര​മാണ്‌.

  • യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക്‌ സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?
    വീക്ഷാഗോപുരം—2015 | ഏപ്രിൽ 15
    • ഏലിയാവ്‌ തന്റെ പുതപ്പുകൊണ്ട്‌ അടിച്ച്‌ യോർദാൻ നദിയിലെ വെള്ളം വിഭജിക്കുന്നത്‌ എലീശാ നോക്കിനിൽക്കുന്നു

      യോഗ്യത പ്രാപി​ക്കാൻ മൂപ്പന്മാർക്ക്‌ സഹോ​ദ​ര​ന്മാ​രെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?

      “നീ എന്നിൽനി​ന്നു കേട്ട . . . കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു പകർന്നു​കൊ​ടു​ക്കുക.”—2 തിമൊ. 2:2.

      നിങ്ങൾ എങ്ങനെ ഉത്തരം പറയും?

      • യഹോ​വ​യോ​ടുള്ള സ്‌നേഹം ദൃഢമാ​ക്കാൻ ഒരു സഹോ​ദ​രനെ ഏതെല്ലാം വിധങ്ങ​ളിൽ ഒരു മൂപ്പന്‌ സഹായി​ക്കാൻ കഴിയും?

      • സഭയിൽ കൂടു​ത​ലാ​യി പ്രവർത്തി​ക്കാൻ താത്‌പ​ര്യ​മി​ല്ലാത്ത സഹോ​ദ​രനെ സഹായി​ച്ചേ​ക്കാ​വുന്ന തിരു​വെ​ഴു​ത്തു​കൾ ഏതെല്ലാം?

      • പഠിതാ​ക്കൾക്ക്‌ എലീശാ​യെ അനുക​രി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ?

      1. (എ) പരിശീ​ലനം നേടു​ന്നതു സംബന്ധിച്ച്‌ എല്ലാക്കാ​ല​ത്തും ദൈവ​ദാ​സർ എന്ത്‌ തിരി​ച്ച​റി​ഞ്ഞി​രു​ന്നു, ഇന്ന്‌ അത്‌ ബാധക​മാ​കു​ന്നത്‌ എങ്ങനെ? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

      വിജയം കൈവ​രി​ക്കാൻ പരിശീ​ലനം ആവശ്യ​മാ​ണെന്ന്‌ ദൈവ​ജനം എല്ലാക്കാ​ല​ത്തും മനസ്സി​ലാ​ക്കി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അബ്രാം ശത്രു​ക്ക​ളു​ടെ കൈയിൽനിന്ന്‌ ലോത്തി​നെ രക്ഷിക്കാൻ “പരിശീ​ലനം നേടിയ”വരെ സംഘടി​പ്പി​ച്ചു. (ഉല്‌പ. 14:14-16, ഓശാന) ദാവീദ്‌ രാജാ​വി​ന്റെ കാലത്ത്‌ യഹോ​വയെ പാടി​സ്‌തു​തി​ക്കാൻ തിര​ഞ്ഞെ​ടുത്ത ഗായകർ “പരിശീ​ലനം നേടിയ”വരായി​രു​ന്നു. (1 ദിന. 25:7, പി.ഒ.സി.) ഇന്നു നമ്മൾ, സാത്താ​നും അവന്റെ വ്യവസ്ഥി​തി​ക്കും എതിരെ പോരാ​ടേ​ണ്ട​തുണ്ട്‌. (എഫെ. 6:11-13) കൂടാതെ, മറ്റുള്ള​വ​രോട്‌ യഹോ​വ​യു​ടെ നാമ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌ യഹോ​വയെ സ്‌തു​തി​ക്കാ​നും നമ്മൾ കഠിന​ശ്രമം ചെയ്യുന്നു. (എബ്രാ. 13:15, 16) പുരാതന നാളിലെ ദൈവ​ദാ​സ​രെ​പ്പോ​ലെ വിജയി​ക്കാൻ നമുക്കും പരിശീ​ലനം ലഭിച്ചേ തീരൂ. സഭകളിൽ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ മൂപ്പന്മാ​രെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു. (2 തിമൊ. 2:2) യഹോ​വ​യു​ടെ ജനത്തെ പരിപാ​ലി​ക്കു​ന്ന​തിന്‌ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കാൻ ചില മൂപ്പന്മാർ സ്വീക​രി​ച്ചി​രി​ക്കുന്ന രീതികൾ എന്തെല്ലാ​മാണ്‌?

      യഹോ​വ​യോ​ടുള്ള പഠിതാ​ക്ക​ളു​ടെ സ്‌നേ​ഹത്തെ ശക്തി​പ്പെ​ടു​ത്തു​ക

      2. പഠിതാ​വി​നെ പുതിയ വൈദ​ഗ്‌ധ്യ​ങ്ങൾ നേടാൻ സഹായി​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു മൂപ്പൻ എന്തു ചെയ്‌തേ​ക്കാം, എന്തു​കൊണ്ട്‌?

      2 ഒരു മൂപ്പൻ എന്ന നിലയിൽ, നിങ്ങളെ ഒരു തോട്ട​ക്കാ​ര​നോട്‌ ഉപമി​ക്കാ​നാ​കും. ഒരു ചെടി വളരാ​നും കരുത്തു​റ്റ​താ​കാ​നും അതിനു പോഷ​കങ്ങൾ വേണം. അതു​കൊണ്ട്‌ വിത്തുകൾ പാകു​ന്ന​തി​നു മുമ്പ്‌ തോട്ട​ക്കാ​രൻ മണ്ണിൽ വളമി​ടാ​റുണ്ട്‌. അതേവി​ധ​ത്തിൽ, പഠിതാ​വി​നെ പുതിയ വൈദ​ഗ്‌ധ്യ​ങ്ങൾ നേടാൻ സഹായി​ക്കു​ന്ന​തി​നു മുമ്പ്‌ ചില ബൈബിൾത​ത്ത്വ​ങ്ങൾ അദ്ദേഹ​വു​മാ​യി പങ്കു​വെ​ക്കാൻ ഒരു മൂപ്പൻ ആഗ്രഹി​ച്ചേ​ക്കാം. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ന്ന​തി​നാ​യി ഒരുങ്ങാൻ അത്‌ ആ വ്യക്തിയെ സഹായി​ക്കും.—1 തിമൊ. 4:6.

      3. (എ) മർക്കോസ്‌ 12:29, 30-ലെ യേശു​വി​ന്റെ വാക്കുകൾ പഠിതാ​വു​മാ​യുള്ള ഒരു സംഭാ​ഷ​ണ​ത്തിൽ എങ്ങനെ ഉപയോ​ഗി​ക്കാം? (ബി) ഒരു മൂപ്പന്റെ പ്രാർഥന പഠിതാ​വി​നെ എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം?

      3 പഠിതാ​വി​ന്റെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും സത്യം സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. അതിന്‌, യഹോ​വ​യ്‌ക്ക്‌ ജീവിതം സമർപ്പി​ച്ചത്‌ തന്റെ തീരു​മാ​ന​ങ്ങളെ എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു, എന്ന്‌ അദ്ദേഹ​ത്തോട്‌ ചോദി​ക്കാൻ കഴിയും. ഈ ചോദ്യം, യഹോ​വയെ എങ്ങനെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കാം എന്നതി​നെ​ക്കു​റി​ച്ചുള്ള ഒരു സംഭാ​ഷ​ണ​ത്തി​ലേക്കു നയി​ച്ചേ​ക്കാം. (മർക്കോസ്‌ 12:29, 30 വായി​ക്കുക.) ആ സഹോ​ദ​രന്‌, പരിശീ​ല​ന​സ​മ​യ​ത്തു​ട​നീ​ളം പരിശു​ദ്ധാ​ത്മാ​വി​നെ നൽകേ​ണമേ എന്ന്‌ അപേക്ഷി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ അദ്ദേഹ​ത്തോ​ടൊ​പ്പം പ്രാർഥി​ക്കാ​നും കഴിയും. തനിക്കു​വേണ്ടി പ്രാർഥി​ക്കു​ന്നത്‌ കേൾക്കു​മ്പോൾ കൂടുതൽ ചെയ്യാൻ അത്‌ ആ സഹോ​ദ​രനെ പ്രോ​ത്സാ​ഹി​പ്പി​ച്ചേ​ക്കാം!

      4. (എ) പുരോ​ഗതി വരുത്താൻ പഠിതാ​വി​നെ സഹായി​ക്കുന്ന ചില ബൈബിൾവി​വ​ര​ണങ്ങൾ ഏവ? (ബി) മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​മ്പോൾ മൂപ്പന്മാർക്ക്‌ എന്ത്‌ ലക്ഷ്യമാ​ണു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌?

      4 പരിശീ​ലനം തുടങ്ങു​മ്പോൾത്തന്നെ, സഹായ​മ​ന​സ്‌ക​രും വിശ്വാ​സ​യോ​ഗ്യ​രും താഴ്‌മ​യു​ള്ള​വ​രും ആയിരി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം തിരി​ച്ച​റി​യാൻ പഠിതാ​ക്കളെ സഹായി​ക്കുന്ന ബൈബിൾവി​വ​ര​ണങ്ങൾ ചർച്ച ചെയ്യു​ന്നത്‌ നന്നായി​രി​ക്കും. (1 രാജാ. 19:19-21; നെഹെ. 7:2; 13:13; പ്രവൃ. 18:24-26) ചെടി വളരാൻ മണ്ണിൽ വളം ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ പ്രധാ​ന​മാണ്‌ ഒരു പഠിതാ​വിന്‌ ഈ ഗുണങ്ങൾ. അവ അദ്ദേഹത്തെ വളരാൻ, അതായത്‌ പെട്ടെന്നു പുരോ​ഗ​മി​ക്കാൻ, സഹായി​ക്കും. ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ജ്ഞാനപൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഒരു പഠിതാ​വി​നെ സഹായി​ക്കുക എന്നതാണ്‌ പരിശീ​ലനം കൊടു​ക്കു​മ്പോൾ തന്റെ ലക്ഷ്യ​മെന്ന്‌ ഫ്രാൻസി​ലുള്ള ജീൻ ക്ലോഡ്‌ എന്ന മൂപ്പൻ പറയുന്നു. “ദൈവ​വ​ച​ന​ത്തി​ലെ ‘അത്ഭുതങ്ങൾ’ കാണു​ന്ന​തി​നാ​യി പഠിതാ​വി​ന്റെ ‘കണ്ണുകളെ തുറക്കുന്ന’ ഒരു വാക്യം ഒരുമിച്ച്‌ വായി​ക്കാ​നുള്ള സാഹച​ര്യ​ങ്ങൾ കണ്ടെത്താൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌” എന്ന്‌ അദ്ദേഹം പറയുന്നു. (സങ്കീ. 119:18) ഒരു പഠിതാ​വിന്‌ കരുത്തു പകരാൻ കഴിയുന്ന മറ്റ്‌ ഏതെല്ലാം മാർഗ​ങ്ങ​ളുണ്ട്‌?

      ലക്ഷ്യങ്ങൾ വെക്കാൻ സഹായി​ക്കുക, കാരണം വ്യക്തമാ​ക്കു​ക

      5. (എ) യഹോ​വ​യു​ടെ സേവന​ത്തി​ലെ ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ പഠിതാ​വി​നോട്‌ സംസാ​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌? (ബി) മൂപ്പന്മാർ സഹോ​ദ​ര​ന്മാ​രെ ചെറു​പ്പ​ത്തി​ലേ തന്നെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (അടിക്കു​റിപ്പ്‌ കാണുക.)

      5 യഹോ​വ​യു​ടെ സേവന​ത്തിൽ എന്തെല്ലാം ലക്ഷ്യങ്ങ​ളാണ്‌ വെച്ചി​രി​ക്കു​ന്നത്‌ എന്ന്‌ പഠിതാ​വി​നോട്‌ ചോദി​ക്കുക. പ്രത്യേ​കിച്ച്‌ ലക്ഷ്യങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കിൽ എത്തിപ്പി​ടി​ക്കാൻ കഴിയുന്ന ഒരു ലക്ഷ്യം​വെ​ക്കാൻ അദ്ദേഹത്തെ സഹായി​ക്കുക. നിങ്ങൾക്കു​ണ്ടാ​യി​രുന്ന ഒരു ലക്ഷ്യ​ത്തെ​ക്കു​റി​ച്ചും അതു നേടി​യ​പ്പോൾ നിങ്ങൾക്ക്‌ എത്രമാ​ത്രം സന്തോഷം തോന്നി​യെ​ന്നും ആവേശ​ത്തോ​ടെ അദ്ദേഹ​ത്തോ​ടു പറയുക. ലളിത​വും അതേസ​മയം വളരെ ഫലപ്ര​ദ​വും ആയ ഒരു മാർഗ​മാണ്‌ ഇത്‌. ആഫ്രി​ക്ക​യിൽ ഒരു മൂപ്പനും പയനി​യ​റും ആയി സേവി​ക്കുന്ന വിക്‌ടർ പറയുന്നു: “ഞാൻ യുവാ​വാ​യി​രു​ന്ന​പ്പോൾ എന്റെ ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ ഒരു മൂപ്പൻ ചില ചോദ്യ​ങ്ങൾ ചോദി​ച്ചു. ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ഗൗരവ​ത്തോ​ടെ ചിന്തി​ച്ചു​തു​ട​ങ്ങാൻ ആ ചോദ്യ​ങ്ങൾ എന്നെ സഹായി​ച്ചു.” ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾത്തന്നെ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​ണെന്ന്‌ അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പന്മാർ പറയുന്നു. കൗമാ​ര​പ്രാ​യ​ത്തിൽത്തന്നെ അതു തുടങ്ങാൻ കഴിയും. സഭയിൽ, അവരുടെ പ്രായ​ത്തി​ന​നു​സ​രി​ച്ചുള്ള ചില ജോലി​കൾ അവരെ ഏൽപ്പി​ക്കാൻ നിങ്ങൾക്കാ​കും. ചെറു​പ്പ​ത്തിൽത്തന്നെ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നെ​ങ്കിൽ, മുതിർന്നു​വ​രവെ മറ്റു തിരക്കു​കൾ വന്നു​ചേ​രു​മ്പോ​ഴും തങ്ങളുടെ ലക്ഷ്യങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ അത്‌ അവരെ സഹായി​ക്കും.—സങ്കീർത്തനം 71:5, 17 വായി​ക്കുക.a

      ഒരു നിയമനം നടത്തേണ്ടത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യഹാളിൽവെച്ച്‌ ഒരു മൂപ്പൻ യുവസഹോദരന്‌ വിശദീകരിച്ചുകൊടുക്കുന്നു

      ഒരു നിയമനം നിർവ​ഹി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ വിശദീ​ക​രി​ക്കുക, അത്‌ ചെയ്‌ത​തി​നെ​പ്രതി ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ക​യും ചെയ്യുക (5-8 ഖണ്ഡികകൾ കാണുക)

      6. യേശു​വി​ന്റെ പരിശീ​ല​ന​രീ​തി​യു​ടെ ഒരു പ്രമു​ഖ​വശം എന്തായി​രു​ന്നു?

      6 സേവി​ക്കാ​നുള്ള പഠിതാ​വി​ന്റെ താത്‌പ​ര്യ​ത്തെ പ്രചോ​ദി​പ്പി​ക്കാൻ എന്ത്‌ ചെയ്യണ​മെന്ന്‌ പറഞ്ഞു​കൊ​ടു​ത്താൽ മാത്രം പോരാ. അത്‌ ചെയ്യേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്ന്‌ വിശദീ​ക​രി​ക്കു​ക​യും വേണം. മഹദ്‌ഗു​രു​വായ യേശു, അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ പ്രസം​ഗി​ക്കാൻ പറഞ്ഞു. എന്നാൽ അതിനു മുമ്പ്‌, അതു ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌ എന്ന്‌ വ്യക്തമാ​ക്കാൻ യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും സകല അധികാ​ര​വും എനിക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.” (മത്താ. 28:18, 19) യേശു​വി​ന്റെ പരിശീ​ല​ന​രീ​തി നിങ്ങൾക്ക്‌ എങ്ങനെ അനുക​രി​ക്കാം?

      7, 8. (എ) യേശു​വി​ന്റെ പരിശീ​ല​ന​രീ​തി മൂപ്പന്മാർക്ക്‌ ഇന്ന്‌ എങ്ങനെ അനുക​രി​ക്കാൻ കഴിയും? (ബി) ഒരു പഠിതാ​വി​നെ അഭിന​ന്ദി​ക്കു​ന്നത്‌ എത്ര​ത്തോ​ളം പ്രധാ​ന​മാണ്‌? (സി) മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ മൂപ്പന്മാ​രെ സഹായി​ക്കുന്ന ചില നിർദേ​ശങ്ങൾ ഏവ? (“മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ കഴിയുന്ന വിധങ്ങൾ” എന്ന ചതുരം കാണുക.)

      7 ഒരു സഹോ​ദ​രനെ ഒരു ജോലി ഏൽപ്പി​ക്കു​മ്പോൾ ആ ജോലി​യു​ടെ പ്രാധാ​ന്യം ബൈബി​ളിൽനി​ന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. വെറുതെ കുറെ നിയമ​ങ്ങ​ളെ​പ്ര​തി​യല്ല പകരം ബൈബിൾത​ത്ത്വ​ങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ ഇതു ചെയ്യു​ന്ന​തെന്ന്‌ അങ്ങനെ അദ്ദേഹത്തെ പഠിപ്പി​ക്കാൻ കഴിയും. ദൃഷ്ടാ​ന്ത​മാ​യി, രാജ്യ​ഹാ​ളി​ന്റെ പ്രവേ​ശ​ന​ക​വാ​ടം വൃത്തി​യു​ള്ള​തും സുരക്ഷി​ത​വും ആയി സൂക്ഷി​ക്കാൻ നിങ്ങൾ ഒരു സഹോ​ദ​ര​നോട്‌ പറയു​ന്നു​വെ​ന്നി​രി​ക്കട്ടെ. നിങ്ങൾക്ക്‌ അദ്ദേഹത്തെ തീത്തൊസ്‌ 2:10 എടുത്ത്‌ കാണി​ക്കാം. തുടർന്ന്‌ ഈ ജോലി രാജ്യ​സ​ന്ദേ​ശത്തെ കൂടു​ത​ലാ​യി എപ്രകാ​രം അലങ്കരി​ക്കു​മെന്ന്‌ വിശദീ​ക​രി​ക്കാം. കൂടാതെ സഭയിലെ പ്രായ​മു​ള്ള​വ​രെ​ക്കു​റി​ച്ചും ഈ ജോലി അവരെ എങ്ങനെ സഹായി​ക്കു​മെ​ന്നും ചിന്തി​ക്കാൻ പഠിതാ​വി​നോ​ടു പറയുക. ഇത്തരത്തി​ലുള്ള സംഭാ​ഷണം നിയമ​ങ്ങ​ളെ​ക്കാൾ ഉപരി, ആളുക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സഹായി​ക്കുന്ന പരിശീ​ലനം നൽകും. താൻ ചെയ്‌ത ജോലി​യിൽനിന്ന്‌ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പ്രയോ​ജനം നേടു​ന്നതു കാണു​മ്പോൾ മറ്റുള്ള​വരെ സേവി​ക്കു​ന്ന​തി​ന്റെ സന്തോഷം അദ്ദേഹം ആസ്വദി​ക്കും.

      8 നിങ്ങളു​ടെ നിർദേ​ശങ്ങൾ പഠിതാവ്‌ പ്രാവർത്തി​ക​മാ​ക്കു​മ്പോൾ അവരെ അഭിന​ന്ദി​ക്കാൻ മറക്കരുത്‌. അങ്ങനെ ചെയ്യു​ന്നത്‌ എത്ര​ത്തോ​ളം പ്രധാ​ന​മാണ്‌? വളരാ​നും പുഷ്ടി​യു​ള്ള​താ​യി​രി​ക്കാ​നും വെള്ളം ഒരു ചെടിയെ സഹായി​ക്കു​ന്ന​തു​പോ​ലെ, അഭിന​ന്ദി​ക്കു​ന്നത്‌, യഹോ​വ​യ്‌ക്കു​വേ​ണ്ടി​യുള്ള സേവന​ത്തിൽ പുരോ​ഗതി പ്രാപി​ക്കാൻ അദ്ദേഹത്തെ സഹായി​ക്കും.—മത്തായി 3:17 താരത​മ്യം ചെയ്യുക.

      മറ്റൊരു തടസ്സം

      9. (എ) ചില വികസി​ത​രാ​ജ്യ​ങ്ങ​ളി​ലെ മൂപ്പന്മാർക്ക്‌ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ചില യുവ​പ്രാ​യ​ക്കാ​രു​ടെ ജീവി​ത​ത്തിൽ ദൈവ​സേ​വനം ഒന്നാമ​ത​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

      9 ചില വികസി​ത​രാ​ജ്യ​ങ്ങ​ളി​ലെ മൂപ്പന്മാർ മറ്റൊരു പ്രശ്‌നം നേരി​ടു​ന്നു. സഭയിലെ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യു​ന്ന​തി​നാ​യി 20-കളിലും 30-കളിലും ഉള്ള സ്‌നാ​ന​മേറ്റ ചില യുവസ​ഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ അവർക്ക്‌ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നി​രി​ക്കു​ന്നു. അതിന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ 20 ദേശങ്ങ​ളിൽനി​ന്നുള്ള അനുഭ​വ​സ​മ്പ​ന്ന​രായ ചില മൂപ്പന്മാർ അവരുടെ അഭി​പ്രാ​യം പങ്കു​വെച്ചു. കുട്ടി​ക​ളാ​യി​രി​ക്കെ, യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യു​ന്ന​തി​നാ​യി ലക്ഷ്യങ്ങൾവെ​ക്കാൻ അവരുടെ മാതാ​പി​താ​ക്കൾ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാണ്‌ അവരിൽ പലരും പറഞ്ഞത്‌. ഇനി, അവരിൽ ചില യുവാക്കൾ കൂടുതൽ ചെയ്യാൻ ആഗ്രഹി​ച്ച​പ്പോൾ, ഉന്നതവി​ദ്യാ​ഭ്യാ​സ​ത്തി​നോ തൊഴി​ലി​നോ വേണ്ടി ലക്ഷ്യങ്ങൾവെ​ക്കാ​നാണ്‌ അവരുടെ മാതാ​പി​താ​ക്കൾ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. അതു​കൊ​ണ്ടു​തന്നെ ദൈവ​സേ​വനം ഒരിക്ക​ലും അവരുടെ ജീവി​ത​ത്തിൽ ഒന്നാമ​താ​യി​രു​ന്നില്ല.—മത്താ. 10:24.

      10, 11. (എ) തന്റെ ചിന്താ​ഗ​തി​യിൽ മാറ്റങ്ങൾ വരുത്താൻ ഒരു മൂപ്പന്‌ പതി​യെ​പ്പ​തി​യെ ഒരു സഹോ​ദ​രനെ എങ്ങനെ സഹായി​ക്കാ​നാ​കും? (ബി) ഒരു സഹോ​ദ​രനെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ഒരു മൂപ്പന്‌ ഏതെല്ലാം തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കാ​നാ​കും, എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പു കാണുക.)

      10 സഭയ്‌ക്കു​വേണ്ടി കൂടു​ത​ലാ​യി പ്രവർത്തി​ക്കാൻ ഒരു സഹോ​ദ​രനു തോന്നു​ന്നി​ല്ലെ​ങ്കിൽ, അദ്ദേഹ​ത്തി​ന്റെ ചിന്താ​ഗ​തിക്ക്‌ മാറ്റം വരുത്താൻ സഹായി​ക്കേ​ണ്ട​തുണ്ട്‌. അതിന്‌ നല്ല ശ്രമവും ക്ഷമയും ആവശ്യ​മാണ്‌. എന്നാൽ അത്‌ സാധ്യ​മാണ്‌. ചില ചെടി​കളെ നേരെ വളരാൻ സഹായി​ക്കു​ന്ന​തി​നാ​യി ഒരു തോട്ട​ക്കാ​രൻ ഇടയ്‌ക്കി​ടെ അതിന്റെ തണ്ട്‌ നേരെ​യാ​ക്കി​വി​ടാ​റുണ്ട്‌. സമാന​മാ​യി, സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കു​ന്ന​തി​നോ​ടുള്ള തന്റെ മനോ​ഭാ​വ​ത്തിൽ മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ തിരി​ച്ച​റി​യാൻ ഒരു സഹോ​ദ​രനെ നിങ്ങൾക്ക്‌ പടിപ​ടി​യാ​യി സഹായി​ക്കാൻ കഴിയും. എന്നാൽ എങ്ങനെ?

      11 ആ സഹോ​ദ​ര​നു​മാ​യി നല്ലൊരു സൗഹൃദം സ്ഥാപി​ക്കാൻ സമയം കണ്ടെത്തുക. സഭയ്‌ക്കു തന്നെ​ക്കൊണ്ട്‌ ആവശ്യ​മു​ണ്ടെന്ന്‌ അദ്ദേഹം തിരി​ച്ച​റി​യട്ടെ. തുടർന്ന്‌ യഹോ​വ​യ്‌ക്കുള്ള തന്റെ സമർപ്പ​ണ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ അദ്ദേഹത്തെ സഹായി​ക്കുക. (സഭാ. 5:4; യെശ. 6:8; മത്താ. 6:24, 33; ലൂക്കോ. 9:57-62; 1 കൊരി. 15:58; 2 കൊരി. 5:15; 13:5) പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ ഹൃദയത്തെ സ്‌പർശി​ക്കാൻ ശ്രമി​ക്കുക: ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ച​പ്പോൾ എന്ത്‌ വാക്കാണ്‌ നിങ്ങൾ കൊടു​ത്തത്‌? നിങ്ങൾ സ്‌നാ​ന​മേ​റ്റ​പ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നി​യെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? (സദൃ. 27:11) സാത്താന്‌ എന്തായി​രി​ക്കും തോന്നി​യത്‌? (1 പത്രോ. 5:8) ഇത്തരം തിരു​വെ​ഴു​ത്തു​കൾ വളരെ ശക്തിയു​ള്ള​തും ഒരു സഹോ​ദ​രന്റെ ഹൃദയത്തെ വളരെ​യ​ധി​കം സ്വാധീ​നി​ക്കാൻ കഴിവു​ള്ള​തും ആയിരി​ക്കും.—എബ്രായർ 4:12 വായി​ക്കുക.b

      പഠിതാ​ക്കളേ, വിശ്വ​സ്‌ത​രെന്ന്‌ തെളി​യി​ക്കു​വിൻ

      12, 13. (എ) ഒരു പഠിതാ​വെന്ന നിലയിൽ എന്ത്‌ മനോ​ഭാ​വ​മാണ്‌ എലീശാ​യ്‌ക്ക്‌ ഉണ്ടായി​രു​ന്നത്‌? (ബി) എലീശാ​യു​ടെ വിശ്വ​സ്‌ത​ത​യ്‌ക്ക്‌ യഹോവ എങ്ങനെ​യാണ്‌ പ്രതി​ഫലം കൊടു​ത്തത്‌?

      12 യുവാ​ക്ക​ളായ സഹോ​ദ​ര​ന്മാ​രേ, നിങ്ങളു​ടെ സഹായം സഭയ്‌ക്ക്‌ ആവശ്യ​മാണ്‌. യഹോ​വ​യു​ടെ സേവന​ത്തിൽ വിജയി​ക്കു​ന്ന​തിന്‌ ഏതു മനോ​ഭാ​വം നിങ്ങളെ സഹായി​ക്കും? ഇതിന്‌ ഉത്തരം കണ്ടെത്തു​ന്ന​തി​നാ​യി പുരാതന കാലത്തെ ഒരു പഠിതാ​വായ എലീശാ​യു​ടെ ജീവി​ത​ത്തി​ലെ ചില സംഭവങ്ങൾ അടുത്ത്‌ നിരീ​ക്ഷി​ക്കാം.

      13 ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ ഒരിക്കൽ ഏലിയാവ്‌ എലീശാ​യെ തന്റെ സഹായി​യാ​യി പ്രവർത്തി​ക്കാൻ ക്ഷണിച്ചു. എലീശാ അപ്പോൾത്തന്നെ ആ ക്ഷണം സ്വീക​രി​ക്കു​ക​യും പ്രവാ​ച​ക​നു​വേണ്ടി എളിയ​വേല ചെയ്യു​ക​യും ചെയ്‌തു. (2 രാജാ. 3:11) ഏകദേശം ആറ്‌ വർഷക്കാ​ലം ഏലിയാവ്‌ എലീശാ​യെ പരിശീ​ലി​പ്പി​ച്ചു. ഇസ്രാ​യേ​ലി​ലെ തന്റെ വേല അവസാ​നി​ക്കാ​റാ​യ​പ്പോൾ പ്രവാ​ചകൻ തന്റെ സഹായി​യോട്‌, തന്നെ സേവി​ക്കു​ന്നത്‌ നിറു​ത്തി​ക്കൊ​ള്ളാൻ പറഞ്ഞു. എന്നാൽ മൂന്നു പ്രാവ​ശ്യ​വും എലീശാ, “ഞാൻ നിന്നെ വിടു​ക​യില്ല” എന്ന്‌ പറഞ്ഞു. ആവുന്നത്ര കാലം തന്റെ അധ്യാ​പ​ക​നോ​ടൊ​പ്പ​മാ​യി​രി​ക്കാൻ അവൻ നിശ്ചയി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ എലീശാ​യു​ടെ ആത്മാർഥ​ത​യ്‌ക്കും വിശ്വ​സ്‌ത​ത​യ്‌ക്കും യഹോവ തക്ക പ്രതി​ഫലം കൊടു​ത്തു. ഏലിയാവ്‌ ചുഴലി​ക്കാ​റ്റിൽ എടുക്ക​പ്പെ​ടു​ന്ന​തിന്‌ സാക്ഷ്യം​വ​ഹി​ക്കാൻ അവന്‌ പദവി ലഭിച്ചു.—2 രാജാ. 2:1-12.

      14. (എ) പഠിതാ​ക്കൾക്ക്‌ ഇന്ന്‌ എങ്ങനെ എലീശാ​യെ അനുക​രി​ക്കാൻ കഴിയും? (ബി) പഠിതാ​വി​ന്റെ വിശ്വ​സ്‌തത പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      14 ഒരു പഠിതാ​വെന്ന നിലയിൽ നിങ്ങൾക്ക്‌ എങ്ങനെ എലീശാ​യെ അനുക​രി​ക്കാൻ കഴിയും? ലഭിക്കുന്ന നിയമനം എത്ര നിസ്സാ​ര​മാ​യി​രു​ന്നാ​ലും പെട്ടെ​ന്നു​തന്നെ അത്‌ സ്വീക​രി​ക്കുക. നിങ്ങളു​ടെ അധ്യാ​പകൻ നിങ്ങളു​ടെ സുഹൃ​ത്താ​ണെന്ന്‌ ഓർക്കുക. അദ്ദേഹം നിങ്ങൾക്കു​വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലമ​തി​ക്കു​ന്നു​വെന്ന്‌ അദ്ദേഹ​ത്തോട്‌ പറയുക. അങ്ങനെ അദ്ദേഹ​ത്തിൽനിന്ന്‌ തുടർന്നും പഠിക്കാൻ ഒരുക്ക​മു​ള്ള​വ​നാ​ണെന്ന്‌ പ്രകട​മാ​ക്കുക. ഏറ്റവും പ്രധാ​ന​മാ​യി, നിയമ​നങ്ങൾ നിർവ​ഹി​ക്കു​ന്ന​തിൽ വിശ്വ​സ്‌ത​നാ​യി​രി​ക്കുക. എന്തു​കൊണ്ട്‌? വിശ്വ​സ്‌ത​രും ആശ്രയ​യോ​ഗ്യ​രും ആണെന്ന്‌ തെളി​യി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നെന്ന ബോധ്യം മൂപ്പന്മാർക്കു​ണ്ടാ​കും.—സങ്കീ. 101:6; 2 തിമൊ​ഥെ​യൊസ്‌ 2:2 വായി​ക്കുക.

      അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പന്മാ​രെ ബഹുമാ​നി​ക്കു​ക

      15, 16. (എ) എലീശാ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ തന്റെ അധ്യാ​പ​ക​നോട്‌ ആദരവു പ്രകട​മാ​ക്കി​യത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) എന്തു​കൊ​ണ്ടാണ്‌ മറ്റു പ്രവാ​ച​ക​ശി​ഷ്യ​ന്മാർ എലീശാ​യിൽ വിശ്വാ​സ​മർപ്പി​ച്ചത്‌?

      15 ഇന്ന്‌ സഹോ​ദ​ര​ന്മാർ അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പന്മാ​രെ ബഹുമാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എലീശാ​യു​ടെ വിവരണം കാണി​ക്കു​ന്നു. യെരീ​ഹോ​യി​ലുള്ള ഒരുകൂ​ട്ടം പ്രവാ​ച​ക​ന്മാ​രെ സന്ദർശിച്ച ശേഷം ഏലിയാ​വും എലീശാ​യും യോർദാൻ നദിക്ക​രി​കെ വന്നു. തുടർന്ന്‌ “ഏലിയാ​വു തന്റെ പുതപ്പ്‌ എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോ​ട്ടും ഇങ്ങോ​ട്ടും പിരിഞ്ഞു.” ഉണങ്ങിയ നിലത്തു​കൂ​ടി അക്കരെ കടന്ന​ശേ​ഷ​വും “അവർ സംസാ​രി​ച്ചു​കൊ​ണ്ടു” നടന്നു. തന്റെ അധ്യാ​പകൻ പറഞ്ഞ​തെ​ല്ലാം വളരെ ശ്രദ്ധ​യോ​ടെ കേൾക്കു​ക​യും അവനിൽനിന്ന്‌ പഠിക്കു​ക​യും ചെയ്‌തു. ഇതെല്ലാം തനിക്ക​റി​യാ​വുന്ന കാര്യ​ങ്ങ​ളാ​ണെന്ന്‌ എലീശാ ചിന്തി​ച്ചതേ ഇല്ല. പിന്നീട്‌, ഏലിയാവ്‌ ചുഴലി​ക്കാ​റ്റിൽ എടുക്ക​പ്പെട്ടു; എലീശാ യോർദാൻ നദീതീ​ര​ത്തേക്ക്‌ നടന്നു​നീ​ങ്ങി. തുടർന്ന്‌, ഏലിയാ​വി​ന്മേൽനി​ന്നു വീണ പുതപ്പ്‌ എടുത്ത്‌ നദിയി​ലെ വെള്ളത്തിൽ മൂന്നു പ്രാവ​ശ്യം അടിച്ചു​കൊണ്ട്‌, “ഏലീയാ​വി​ന്റെ ദൈവ​മായ യഹോവ എവിടെ?” എന്നു പറഞ്ഞു. വീണ്ടും, നദിയി​ലെ വെള്ളം അങ്ങോ​ട്ടും ഇങ്ങോ​ട്ടും പിരിഞ്ഞു.—2 രാജാ. 2:8-14.

      16 ഏലിയാ​വി​ന്റെ അവസാ​നത്തെ അത്ഭുത​ത്തി​ന്റെ തനിപ്പ​കർപ്പാ​യി​രു​ന്നു എലീശാ​യു​ടെ ആദ്യത്തെ അത്ഭുതം എന്നതു നിങ്ങൾ ശ്രദ്ധി​ച്ചോ? ഇതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? ഇപ്പോൾ കാര്യ​ങ്ങ​ളൊ​ക്കെ നടത്തു​ന്നത്‌ താനാ​യ​തു​കൊണ്ട്‌ ഏലിയാവ്‌ ചെയ്‌ത​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി എല്ലാം ചെയ്യണ​മെന്ന്‌ എലീശാ ചിന്തി​ച്ചില്ല. പകരം ഏലിയാവ്‌ ചെയ്‌ത കാര്യ​ങ്ങ​ളൊ​ക്കെ അതേപടി പിൻപ​റ്റി​ക്കൊണ്ട്‌ തന്റെ അധ്യാ​പ​കനെ താൻ ബഹുമാ​നി​ക്കു​ന്നെന്ന്‌ എലീശാ തെളി​യി​ച്ചു. എലീശാ​യിൽ വിശ്വാ​സ​മർപ്പി​ക്കാൻ അത്‌ മറ്റു പ്രവാ​ച​ക​ന്മാ​രെ​യും സഹായി​ച്ചു. (2 രാജാ. 2:15) എലീശാ ഒരു പ്രവാ​ച​ക​നെ​ന്ന​നി​ല​യിൽ 60 വർഷക്കാ​ലം സേവിച്ചു. ഏലിയാവ്‌ ചെയ്‌ത​തി​ലും അധികം അത്ഭുതങ്ങൾ ചെയ്യാ​നുള്ള ശക്തി യഹോവ എലീശാ​യ്‌ക്കു നൽകി. ഇന്നുള്ള പഠിതാ​ക്കൾക്ക്‌ ഇത്‌ എന്തു പാഠം നൽകുന്നു?

      17. (എ) ഇന്നത്തെ പഠിതാ​ക്കൾക്ക്‌ എലീശാ​യു​ടെ മനോ​ഭാ​വം എങ്ങനെ അനുക​രി​ക്കാൻ കഴിയും? (ബി) വിശ്വ​സ്‌ത​രായ പഠിതാ​ക്കളെ കാലാ​ന്ത​ര​ത്തിൽ യഹോവ എങ്ങനെ ഉപയോ​ഗി​ച്ചേ​ക്കാം?

      17 നിങ്ങൾക്ക്‌ സഭയിൽ കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭിക്കു​മ്പോൾ, മുമ്പ്‌ ചെയ്‌തി​രു​ന്ന​തിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മായ വിധത്തിൽ അവ ചെയ്യണ​മെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. സഭയിൽ ചില മാറ്റങ്ങ​ളു​ണ്ടാ​കു​ന്നത്‌, സഭയുടെ ഏതെങ്കി​ലും പ്രത്യേക ആവശ്യ​ത്തെ​പ്ര​തി​യോ അല്ലെങ്കിൽ യഹോ​വ​യു​ടെ സംഘട​ന​യിൽനി​ന്നുള്ള ഒരു നിർദേ​ശ​ത്തെ​പ്ര​തി​യോ ആയിരി​ക്കും എന്ന്‌ ഓർക്കുക. മാറ്റം വരുത്ത​ണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ മാത്രം അങ്ങനെ ചെയ്യരുത്‌. ഏലിയാ​വി​ന്റെ അതേ രീതികൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ തന്നിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ എലീശാ മറ്റു പ്രവാ​ച​ക​ന്മാ​രെ സഹായി​ച്ചു. അതിലൂ​ടെ അവൻ തന്റെ അധ്യാ​പ​ക​നോ​ടുള്ള ആദരവു കാണി​ക്കു​ക​യും ചെയ്‌തു. സമാന​മാ​യി, നിങ്ങളു​ടെ അധ്യാ​പകർ പിൻപ​റ്റിയ ബൈബി​ള​ധി​ഷ്‌ഠിത രീതി​ക​ളിൽ നിങ്ങളും തുടരു​ന്നെ​ങ്കിൽ അനുഭ​വ​സ​മ്പ​ന്ന​രായ ആ മൂപ്പന്മാ​രെ ആദരി​ക്കു​ക​യാ​യി​രി​ക്കും നിങ്ങൾ ചെയ്യു​ന്നത്‌. കൂടാതെ അത്‌ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ നിങ്ങളി​ലുള്ള വിശ്വാ​സം വർധി​പ്പി​ക്കു​ക​യും ചെയ്യും. (1 കൊരി​ന്ത്യർ 4:17 വായി​ക്കുക.) എന്നാൽ അനുഭ​വ​പ​രി​ചയം നേടു​ന്ന​തോ​ടെ, എപ്പോ​ഴും മുന്നേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന യഹോ​വ​യു​ടെ സംഘട​ന​യോ​ടൊ​പ്പം മുന്നേ​റു​ന്ന​തിന്‌ സഭയെ സഹായി​ക്കു​ന്ന​തരം മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കു സാധി​ക്കും. എലീശാ​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, കാലാ​ന്ത​ര​ത്തിൽ നിങ്ങളു​ടെ അധ്യാ​പകർ ചെയ്‌ത​തി​ലും കൂടുതൽ ചെയ്യാൻ യഹോവ നിങ്ങ​ളെ​യും പ്രാപ്‌ത​രാ​ക്കി​യേ​ക്കാം.—യോഹ. 14:12.

      18. സഭകളി​ലുള്ള സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നത്‌ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      18 സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തിന്‌ കൂടുതൽ സമയം കണ്ടെത്താൻ ഈ ലേഖന​ത്തി​ലെ​യും കഴിഞ്ഞ ലേഖന​ത്തി​ലെ​യും നിർദേ​ശങ്ങൾ മൂപ്പന്മാ​രെ പ്രചോ​ദി​പ്പി​ക്കും എന്ന്‌ ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. കൂടാതെ യോഗ്യ​ത​യുള്ള മറ്റു സഹോ​ദ​ര​ന്മാർ പരിശീ​ലനം നേടാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ക​യും പഠിച്ച കാര്യങ്ങൾ യഹോ​വ​യു​ടെ ജനത്തെ പരിപാ​ലി​ക്കാ​നാ​യി ഉപയോ​ഗി​ക്കു​ക​യും ചെയ്യ​ട്ടേ​യെ​ന്നും ഞങ്ങൾ ആഗ്രഹി​ക്കു​ന്നു. ഇത്തരത്തി​ലുള്ള പരിശീ​ലനം ലോക​മെ​മ്പാ​ടു​മുള്ള സഭകളെ ശക്തി​പ്പെ​ടു​ത്തും. അതു​പോ​ലെ വരാനി​രി​ക്കുന്ന നിർണാ​യ​ക​നാ​ളു​ക​ളിൽ വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും അത്‌ നമ്മെ ഓരോ​രു​ത്ത​രെ​യും സഹായി​ക്കും.

      a പക്വതയും താഴ്‌മ​യും സഭയിൽ സേവി​ക്കാൻ ആവശ്യ​മായ മറ്റു ഗുണങ്ങ​ളും ഉള്ള ഒരു യുവസ​ഹോ​ദ​രനെ, 20 വയസ്സ്‌ തികഞ്ഞി​ട്ടി​ല്ലെ​ങ്കിൽപ്പോ​ലും ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി നിയമി​ക്കാൻ മൂപ്പന്മാർ നിർദേ​ശി​ച്ചേ​ക്കാം.—1 തിമൊ. 3:8-10, 12; 2000 മെയ്‌ ലക്കം നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യു​ടെ 8-ാം പേജ്‌ കാണുക.

      b 2012 ഏപ്രിൽ 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-16 പേജു​ക​ളി​ലെ 8-13 ഖണ്ഡിക​ക​ളി​ലെ​യും ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ എന്ന പുസ്‌ത​ക​ത്തി​ന്റെ 16-ാം അധ്യാ​യ​ത്തി​ലെ 1-3 ഖണ്ഡിക​ക​ളി​ലെ​യും വിവരങ്ങൾ നിങ്ങൾക്ക്‌ ചർച്ച ചെയ്യാ​വു​ന്ന​താണ്‌.

      മറ്റുള്ളവരെ പരിശീ​ലി​പ്പി​ക്കാൻ കഴിയുന്ന വിധങ്ങൾ

      മറ്റുള്ളവരെ പരിശീ​ലി​പ്പി​ക്കു​ന്ന​തിൽ വിജയിച്ച മൂപ്പന്മാർ ഈ നിർദേ​ശങ്ങൾ നൽകുന്നു:

      1. സംസാ​ര​ത്തിൽ മാത്രമല്ല പ്രവൃ​ത്തി​യി​ലും മാതൃ​ക​യാ​യി​രി​ക്കുക.

      2. യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒരു വർഷം​കൊണ്ട്‌ മുഴു​ബൈ​ബി​ളും വായി​ക്കാൻ പഠിതാ​വി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

        ഒരു മൂപ്പൻ ശുശ്രൂഷാദാസനായ ഒരു സഹോദരനെ നഗരസാക്ഷീകരണം നിർവഹിക്കാൻ പരിശീലിപ്പിക്കുന്നു
      3. വയൽശു​ശ്രൂ​ഷ​യിൽ ഒരുമി​ച്ചു പ്രവർത്തി​ക്കുക. (പുറന്താ​ളി​ലെ ചിത്രം കാണുക.)

      4. സഹോ​ദ​ര​ങ്ങൾക്കു പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ വയൽസേ​വ​ന​യോ​ഗങ്ങൾ നിർവ​ഹി​ക്കാൻ പഠിപ്പി​ക്കുക.

        1. ഒരു മൂപ്പൻ പരസ്യപ്രസംഗം നടത്തുന്നു; 2. ഒരു മൂപ്പൻ ശുശ്രൂഷാദാസനെ സഹായിക്കുന്നു; 3. ഒരു ശുശ്രൂഷാദാസൻ പരസ്യപ്രസംഗം നടത്തുന്നു
      5. നിങ്ങൾ ഒരു പരസ്യ​പ്ര​സം​ഗം നടത്തു​മ്പോൾ അതിന്റെ ബാഹ്യ​രേഖ പഠിതാ​വി​നു നൽകുക. വിഷയം വികസി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണാൻ അത്‌ അദ്ദേഹത്തെ സഹായി​ക്കും.

      6. പഠിതാ​വി​നെ​യും കുടും​ബ​ത്തെ​യും ഇടയ്‌ക്കൊ​ക്കെ നിങ്ങളു​ടെ കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി ക്ഷണിക്കുക.

      7. ആർക്കും നിയമി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ലാ​ത്ത​തോ അധികം പ്രവർത്തി​ച്ചി​ട്ടി​ല്ലാ​ത്ത​തോ ആയ പ്രദേ​ശ​ങ്ങ​ളിൽ നിങ്ങ​ളോ​ടും കുടും​ബ​ത്തോ​ടും ഒപ്പം പ്രവർത്തി​ക്കാൻ പഠിതാ​വി​നെ​യും കുടും​ബ​ത്തെ​യും ക്ഷണിക്കുക.c

      c അമേരിക്കൻ ദേശങ്ങൾ, ആഫ്രിക്ക, ഏഷ്യ, ഓസ്‌​ട്രേ​ലിയ യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള മൂപ്പന്മാർ ഈ നിർദേ​ശങ്ങൾ പരീക്ഷിച്ച്‌ നല്ല ഫലം കണ്ടിട്ടുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക