വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 1/13 പേ. 12-13
  • കാമറൂണിലേക്ക്‌ ഒരു യാത്ര

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കാമറൂണിലേക്ക്‌ ഒരു യാത്ര
  • ഉണരുക!—2013
ഉണരുക!—2013
g 1/13 പേ. 12-13

ദേശങ്ങളും ആളുകളും

കാമറൂണിലേക്ക്‌ ഒരു യാത്ര

കാമറൂൺ! പിഗ്മികളെന്ന്‌ അറിയപ്പെടുന്ന ബാക്കകളായിരിക്കണം കാമറൂണിലെ ആദ്യത്തെ നിവാസികൾ. 1,500-കളിൽ പോർച്ചുഗീസുകാർ കാമറൂണിൽ എത്തിച്ചേർന്നു. നൂറുകണക്കിന്‌ വർഷങ്ങൾക്കു ശേഷം ഫുലാനി എന്ന്‌ അറിയപ്പെടുന്ന മുസ്ലീം ജനവിഭാഗം വടക്കൻ പ്രദേശം കയ്യേറി. ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നവരാണ്‌ ഇന്ന്‌ കാമറൂണിലുള്ള 40 ശതമാനം ആളുകൾ. ഇസ്ലാം മതവിശ്വാസികളാണ്‌ 20 ശതമാനം. ബാക്കിയുള്ള 40 ശതമാനം ആഫ്രിക്കയിലെ പരമ്പരാഗത മതങ്ങളിൽ വിശ്വസിക്കുന്നു.

കാമറൂണിലെ ഒരു ഭാഷയാണ്‌ ബാസ. ഈ ഭാഷയിൽ യഹോവയുടെ സാക്ഷികൾ ബൈബിളധിഷ്‌ഠിതസാഹിത്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

അവിടുത്തെ ആളുകൾ, വിശേഷിച്ചും ഗ്രാമവാസികൾ അതിഥിപ്രിയരാണ്‌. വീട്ടിലേക്കു വരുന്നവരെ എതിരേറ്റ്‌ അകത്തേക്കു ക്ഷണിച്ചിരുത്തുന്നതും വെള്ളവും ഭക്ഷണവും നൽകി ഉപചരിക്കുന്നതും ഒരു പതിവാണ്‌. ആതിഥ്യം തിരസ്‌കരിച്ചാൽ അത്‌ അപമര്യാദയായി കണക്കാക്കും; എന്നാൽ അത്‌ സ്വീകരിക്കുന്നത്‌ അവരോടുള്ള ആദരവായും.

അതിഥിയായി ഒരാൾ വീട്ടിൽ വന്നാൽ കുടുംബാംഗങ്ങളെയെല്ലാം അഭിവാദ്യം ചെയ്‌തും കുശലാന്വേഷണം നടത്തിയും സംഭാഷണം ആരംഭിക്കുന്നു. എന്തിന്‌, വീട്ടിലെ വളർത്തുമൃഗങ്ങളെക്കുറിച്ചുപോലും തിരക്കുന്നത്‌ നാട്ടുനടപ്പാണ്‌! സ്ഥലവാസിയായ ജോസഫ്‌ പറയുന്നു: “അതിഥി വീട്ടിൽനിന്ന്‌ ഇറങ്ങുമ്പോൾ ആതിഥേയൻ വെറുതെ വിട പറഞ്ഞതുകൊണ്ടായില്ല. അദ്ദേഹം വിരുന്നുകാരനോട്‌ മിണ്ടിയും പറഞ്ഞും പാതിവഴിയോളം ചെന്ന്‌ യാത്ര അയയ്‌ക്കണം. ഈ ആചാരമര്യാദകൾ പിൻപറ്റിയില്ലെങ്കിൽ അത്‌ വിരുന്നുകാരനോടുള്ള അനാദരവായിരിക്കും.”

ഒറ്റത്തടി വള്ളങ്ങൾ സാനാഗാ നദിയിലെ ഒരു സ്ഥിരം കാഴ്‌ചയാണ്‌. വള്ളത്തിന്റെ പായ്‌ ഉണ്ടാക്കാൻ എല്ലാത്തരം വസ്‌തുക്കളും ഉപയോഗിക്കും

കൂട്ടുകാരെല്ലാം ഒരുമിച്ച്‌ ഒറ്റപ്പാത്രത്തിൽനിന്ന്‌ ആഹാരം കഴിക്കാറുണ്ട്‌. ഒത്തൊരുമയുടെ പ്രതീകമായാണ്‌ ഈ രീതിയെ അവിടത്തുകാർ കാണുന്നത്‌. അകന്നുപോയ സൗഹൃദങ്ങൾ വിളക്കിച്ചേർക്കാനും ഈ രീതിയിൽ ആഹാരം കഴിക്കുന്നത്‌ ഉപകരിച്ചിട്ടുണ്ട്‌. “ഞങ്ങൾ ഇപ്പോൾ കൂട്ടുകാരാണ്‌; ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല” എന്ന്‌ പറയുന്നതിന്‌ തുല്യമാണ്‌ ഇത്‌.

ഈ മാസികയുടെ പ്രസാധകരായ യഹോവയുടെ സാക്ഷികൾക്ക്‌ കാമറൂണിൽ 300-ലേറെ സഭകളുണ്ട്‌; 65,000-ത്തോളം ബൈബിളധ്യയനങ്ങൾ അവർ നടത്തുന്നു

സ്ഥിതിവിവരക്കണക്കുകൾ

പ്രായപൂർത്തിയായ മിക്ക പിഗ്മികളുടെയും ഉയരം ശരാശരി 1.2 മീറ്ററിനും (4 അടി) 1.42 മീറ്ററിനും (4 അടി 8 ഇഞ്ച്‌) ഇടയിലാണ്‌

  • ജനസംഖ്യ: ഏതാണ്ട്‌ 20 ദശലക്ഷം

  • തലസ്ഥാനം: യവുൺഡേ

  • കാലാവസ്ഥ: വടക്കുഭാഗത്ത്‌ ചൂടുള്ള വരണ്ട കാലാവസ്ഥ, തീരദേശത്ത്‌ ഈർപ്പമുള്ള കാലാവസ്ഥ

  • കയറ്റുമതി ഉത്‌പന്നങ്ങൾ: പെട്രോളിയം, കൊക്കോ, കാപ്പി, പരുത്തി, തടി, അലൂമിനിയം

  • ഭാഷകൾ: ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, 270-ഓളം ആഫ്രിക്കൻ ഭാഷകളും അതിന്റെ ഭേദങ്ങളും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക