വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 6 പേ. 12-13
  • അൽഹേയ്‌സൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അൽഹേയ്‌സൻ
  • ഉണരുക!—2017
  • ഉപതലക്കെട്ടുകള്‍
  • നൈലി​ലെ അണക്കെട്ട്‌
  • പ്രകാ​ശ​ശാ​സ്‌ത്ര​ത്തി​ന്റെ പുസ്‌തകം
  • ക്യാമറ ഒബ്‌സ്‌ക്യൂ​റ
  • ശാസ്‌ത്രീയ രീതി
ഉണരുക!—2017
g17 നമ്പർ 6 പേ. 12-13

ചരി​ത്ര​ത്തി​ന്റെ ഏടുക​ളി​ലൂ​ടെ

അൽഹേ​യ്‌സൻ

അൽഹേയ്‌സൻ

ഈ പേര്‌ നിങ്ങൾ അത്ര കേട്ടു​കാ​ണാൻ വഴിയില്ല—അബൂ അലി-അൽഹസൻ ഇബ്‌നു അൽ-ഹൈഥം. പേരിന്റെ ആദ്യഭാ​ഗ​മായ അൽഹസൻ എന്നതിന്റെ ലത്തീൻരൂ​പ​മായ അൽഹേ​യ്‌സൻ എന്ന പേരി​ലാണ്‌ പാശ്ചാ​ത്യ​നാ​ടു​ക​ളിൽ അദ്ദേഹം അറിയ​പ്പെ​ടു​ന്നത്‌. എന്തായാ​ലും അദ്ദേഹ​ത്തി​ന്റെ കണ്ടുപി​ടി​ത്ത​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ പ്രയോ​ജനം നേടും. “ശാസ്‌ത്ര​ലോ​ക​ത്തിൽ ഏറ്റവും സ്വാധീ​നം ചെലു​ത്തി​യി​ട്ടുള്ള പ്രമു​ഖ​രായ വ്യക്തി​ക​ളിൽ ഒരാൾ” എന്നാണ്‌ അദ്ദേഹം പരക്കെ അറിയ​പ്പെ​ടു​ന്നത്‌.

ഒറ്റനോട്ടത്തിൽ

  • അതിസൂക്ഷ്‌മമായ വിധങ്ങ​ളിൽ പരീക്ഷണം നടത്തി​യി​രുന്ന അൽഹേ​യ്‌സനെ “ലോക​ത്തി​ലെ ആദ്യത്തെ യഥാർഥ ശാസ്‌ത്രജ്ഞൻ” എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌.

  • ആധുനിക ഛായാ​ഗ്ര​ഹ​ണ​ത്തി​നു (photography) പിന്നി​ലുള്ള അടിസ്ഥാ​ന​ത​ത്ത്വ​ങ്ങൾ അദ്ദേഹം കണ്ടെത്തി.

  • ലെൻസുകൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള അദ്ദേഹ​ത്തി​ന്റെ പരീക്ഷ​ണങ്ങൾ ആദ്യകാല കണ്ണടക​ളു​ടെ​യും സൂക്ഷ്‌മ​ദർശി​നി​ക​ളു​ടെ​യും ദൂരദർശി​നി​ക​ളു​ടെ​യും നിർമാ​ണ​ത്തി​ലേക്ക്‌ നയിച്ചു.

എ.ഡി. 965-ൽ, ഇന്ന്‌ ഇറാഖി​ന്റെ ഭാഗമായ ബസ്രയി​ലാണ്‌ അൽഹേ​യ്‌സൻ ജനിച്ചത്‌. ജ്യോ​തി​ശാ​സ്‌ത്രം, രസതന്ത്രം, ഗണിത​ശാ​സ്‌ത്രം, വൈദ്യ​ശാ​സ്‌ത്രം, പ്രകാ​ശ​ശാ​സ്‌ത്രം, ഭൗതി​ക​ശാ​സ്‌ത്രം, സംഗീതം, കവിതാ​രചന ഇവയി​ലൊ​ക്കെ​യാ​യി​രു​ന്നു അദ്ദേഹ​ത്തി​നു കമ്പം. എന്നാൽ അദ്ദേഹം ചെയ്‌ത ഏതു കാര്യ​ത്തെ​പ്ര​തി​യാണ്‌ ഇന്നും നമ്മൾ അദ്ദേഹത്തെ ഓർക്കു​ന്നത്‌?

നൈലി​ലെ അണക്കെട്ട്‌

അൽഹേ​യ്‌സ​നെ​ക്കു​റിച്ച്‌ ഇങ്ങനെ​യൊ​രു കഥ പറഞ്ഞു​കേൾക്കു​ന്നുണ്ട്‌. 1902-ൽ അസ്വാ​നിൽ അണക്കെട്ട്‌ നിർമി​ക്കു​ന്ന​തിന്‌ 1,000 വർഷം മുമ്പ്‌ നൈൽ നദിയി​ലെ വെള്ളത്തി​ന്റെ ഒഴുക്ക്‌ നിയ​ന്ത്രി​ക്കാ​നുള്ള പദ്ധതി​ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം ആലോ​ച​നകൾ നടത്തി​യി​രു​ന്നു.

കഥയുടെ തുടർച്ച ഇതാണ്‌: നൈൽ നദിയിൽ അണക്കെട്ട്‌ നിർമി​ച്ചു​കൊണ്ട്‌ ഈജി​പ്‌തിൽ മാറി​മാ​റി വരുന്ന വരൾച്ച​യും വെള്ള​പ്പൊ​ക്ക​വും കുറയ്‌ക്കു​ന്ന​തി​നാ​യുള്ള വലിയ​വ​ലിയ പദ്ധതികൾ അൽഹേ​യ്‌സൻ ആസൂ​ത്രണം ചെയ്‌തു. അൽഹേ​യ്‌സന്റെ ഈ പദ്ധതി​യെ​ക്കു​റിച്ച്‌ കേട്ട കയ്‌റോയുടെ ഭരണാ​ധി​കാ​രി​യായ കാലിഫ്‌ അൽഹക്കീം അണക്കെട്ട്‌ നിർമി​ക്കു​ന്ന​തി​നാ​യി അദ്ദേഹത്തെ അവി​ടേക്കു ക്ഷണിച്ചു. എന്നാൽ നദിയി​ലെ വെള്ളം നേരിട്ട്‌ കണ്ടപ്പോൾ ഈ നിർമാ​ണ​പ​ദ്ധതി തന്റെ പരിധിക്ക്‌ അപ്പുറ​മാ​ണെന്ന്‌ അൽഹേ​യ്‌സൻ തിരി​ച്ച​റി​ഞ്ഞു. ക്രൂര​നും മുൻകോ​പി​യും ആയ ആ ഭരണാ​ധി​കാ​രി​യു​ടെ ശിക്ഷയെ ഭയന്ന്‌ ജീവൻ രക്ഷിക്കു​ന്ന​തി​നു​വേണ്ടി അൽഹേ​യ്‌സൻ 11 വർഷക്കാ​ലം ഭ്രാന്ത്‌ അഭിന​യി​ച്ചു, 1021-ൽ കാലിഫ്‌ മരിക്കുന്നതുവരെ. തടങ്കലി​ലാ​യി​രുന്ന ഈ സമയത്ത്‌ അദ്ദേഹ​ത്തിന്‌ ധാരാളം ഒഴിവു​സ​മയം ഉണ്ടായി​രു​ന്നു. താൻ ആഗ്രഹി​ച്ചി​രുന്ന മറ്റ്‌ അനേകം കാര്യങ്ങൾ ചെയ്യു​ന്ന​തി​നാ​യി അദ്ദേഹം ആ സമയം ഉപയോ​ഗി​ച്ചു.

പ്രകാ​ശ​ശാ​സ്‌ത്ര​ത്തി​ന്റെ പുസ്‌തകം

അൽഹേ​യ്‌സൻ മോചി​ത​നാ​യ​പ്പോ​ഴേ​ക്കും ഏഴ്‌ വാല്യ​ങ്ങ​ളുള്ള പ്രകാ​ശ​ശാ​സ്‌ത്ര​ത്തി​ന്റെ പുസ്‌തകം ഏറെക്കു​റെ അദ്ദേഹം എഴുതി​ത്തീർത്തി​രു​ന്നു. ഈ പുസ്‌ത​കത്തെ “ഭൗതി​ക​ശാ​സ്‌ത്ര​ത്തി​ന്റെ ചരി​ത്ര​ത്തി​ലെ പ്രധാ​ന​പ്പെട്ട പുസ്‌ത​ക​ങ്ങ​ളിൽ ഒന്നായി” കണക്കാ​ക്കു​ന്നു. ഇതിൽ വെളി​ച്ച​ത്തി​ന്റെ പ്രകൃ​ത​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം നടത്തിയ പരീക്ഷ​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ കാണാം. കൂടാതെ, വെളിച്ചം അതിന്റെ ഘടകവർണ​ങ്ങ​ളാ​യി പിരി​യു​ന്നത്‌ എങ്ങനെ​യെ​ന്നും കണ്ണാടി​യിൽ വെളിച്ചം എങ്ങനെ​യാണ്‌ പ്രതി​ഫ​ലി​ക്കു​ന്ന​തെ​ന്നും ഒരു മാധ്യ​മ​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്കു വെളിച്ചം കടക്കു​മ്പോൾ അതിന്റെ പാതയിൽ വ്യതി​യാ​നം സംഭവി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും പറഞ്ഞി​രി​ക്കു​ന്നു. കണ്ണിന്റെ കാഴ്‌ച​ശ​ക്തി​യെ​ക്കു​റി​ച്ചും ഘടന​യെ​ക്കു​റി​ച്ചും പ്രവർത്ത​ന​വി​ധ​ത്തെ​ക്കു​റി​ച്ചും അദ്ദേഹം പഠിച്ചു.

13-ാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും അൽഹേ​യ്‌സന്റെ സൃഷ്ടി അറബി​യിൽനിന്ന്‌ ലത്തീനി​ലേക്കു പരിഭാഷ ചെയ്‌തി​ട്ടു​ണ്ടാ​യി​രു​ന്നു. പിന്നീട്‌ നൂറ്റാ​ണ്ടു​ക​ളോ​ളം യൂറോ​പ്യൻ പണ്ഡിത​ന്മാർ ഇത്‌ അവരുടെ ഒരു ആധികാ​രി​ക​പു​സ്‌ത​ക​മാ​യി കണക്കാ​ക്കി​പ്പോ​ന്നു. ലെൻസി​ന്റെ പ്രത്യേ​ക​ത​ക​ളെ​ക്കു​റിച്ച്‌ അൽഹേ​യ്‌സൻ എഴുതി​യി​രുന്ന കാര്യങ്ങൾ യൂറോ​പ്പി​ലുള്ള കണ്ണടനിർമാ​താ​ക്കളെ ഒരുപാട്‌ സഹായി​ച്ചു. ഒരു ലെൻസി​നു മുന്നിൽ മറ്റൊരു ലെൻസ്‌ ഉപയോ​ഗിച്ച്‌ സൂക്ഷ്‌മ​ദർശി​നി​ക​ളും ദൂരദർശി​നി​ക​ളും നിർമി​ക്കാൻ അവർക്കു കഴിഞ്ഞു.

ക്യാമറ ഒബ്‌സ്‌ക്യൂ​റ

അൽഹേ​യ്‌സ​നാ​യി​രി​ക്കാം ആദ്യത്തെ ക്യാമറ ഒബ്‌സ്‌ക്യൂ​റ നിർമി​ച്ചത്‌. ക്യാമറ ഒബ്‌സ്‌ക്യൂ​റ ഒരു അടച്ചു​കെ​ട്ടിയ “ഇരുട്ടു​മു​റി” ആണ്‌. ഈ മുറി​യു​ടെ ചെറിയ ദ്വാര​ത്തി​ലൂ​ടെ പ്രകാശം കടക്കു​മ്പോൾ പുറത്തുള്ള കാഴ്‌ച​യു​ടെ തലകീ​ഴാ​യുള്ള ചിത്രം മുറി​ക്കു​ള്ളി​ലെ ഒരു ഭിത്തി​യിൽ കാണാം. അതിന്റെ പ്രവർത്തനം ആദ്യമാ​യി പരീക്ഷി​ച്ച​പ്പോൾ ഛായാ​ഗ്ര​ഹ​ണ​ത്തി​നു പിന്നിലെ തത്ത്വങ്ങ​ളാണ്‌ അൽഹേ​യ്‌സൻ കണ്ടെത്തി​യത്‌.

Camera obscura

അൽഹേയ്‌സനായിരിക്കാം ആദ്യത്തെ ക്യാമറ ഒബ്‌സ്‌ക്യൂ​റ നിർമി​ച്ചത്‌

1,800-കളിൽ ചിത്രങ്ങൾ ഒപ്പി​യെ​ടുത്ത്‌ സൂക്ഷി​ക്കാൻ ക്യാമറ ഒബ്‌സ്‌ക്യൂ​റ​യിൽ ഛായാഗ്രഹണഫലകങ്ങൾ ഉപയോഗിച്ചിരുന്നു. അങ്ങനെ​യാണ്‌ ക്യാമറ ജനിക്കു​ന്നത്‌. എല്ലാ ആധുനിക ക്യാമ​റ​ക​ളും ക്യാമറ ഒബ്‌സ്‌ക്യൂറയ്‌ക്കുa പിന്നിലെ തത്ത്വങ്ങൾ അനുസ​രി​ച്ചാണ്‌ പ്രവർത്തി​ക്കു​ന്നത്‌. നമ്മുടെ കണ്ണിന്റെ പ്രവർത്ത​ന​വും ഇതു​പോ​ലെ​യാണ്‌.

ശാസ്‌ത്രീയ രീതി

പ്രകൃ​തി​യിൽ നടക്കുന്ന കാര്യ​ങ്ങളെ വളരെ ശ്രദ്ധാ​പൂർവ​വും അടുക്കും ചിട്ട​യോ​ടും കൂടി ഗവേഷണം ചെയ്യുന്ന ഒരു രീതി​യാണ്‌ അൽഹേ​യ്‌സനെ വ്യത്യ​സ്‌ത​നാ​ക്കി​യത്‌. ഇങ്ങനെ​യൊ​രു രീതി അന്ന്‌ സാധാ​ര​ണ​മ​ല്ലാ​യി​രു​ന്നു. സിദ്ധാ​ന്ത​ങ്ങളെ പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ പരി​ശോ​ധിച്ച ആദ്യകാല പരീക്ഷ​ക​രിൽ ഒരാളാ​യി​രു​ന്നു അദ്ദേഹം. പൊതു​വെ അംഗീ​ക​രി​ച്ചു​പോ​ന്നി​രുന്ന കാര്യ​ങ്ങൾക്കു തെളി​വു​ക​ളി​ല്ലെ​ങ്കിൽ അത്‌ ചോദ്യം ചെയ്യാൻ അദ്ദേഹ​ത്തി​നു യാതൊ​രു പേടി​യു​മി​ല്ലാ​യി​രു​ന്നു.

“നിങ്ങൾ വിശ്വ​സി​ക്കു​ന്നതു തെളി​യി​ക്കുക” എന്ന പ്രമാ​ണ​വാ​ക്യം ആധുനി​ക​ശാ​സ്‌ത്ര​ത്തി​ന്റെ അടിസ്ഥാ​ന​ത​ത്ത്വ​മാണ്‌. അൽഹേ​യ്‌സനെ “ആധുനി​ക​ശാ​സ്‌ത്രീയ രീതി​യു​ടെ പിതാ​വാ​യി” ചിലർ കണക്കാ​ക്കു​ന്നു. അദ്ദേഹ​ത്തോട്‌ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്കു കാരണങ്ങൾ ഏറെയുണ്ട്‌.

a 17-ാം നൂറ്റാ​ണ്ടിൽ ജൊഹാ​നസ്‌ കെപ്ലർ ക്യാമറ ഒബ്‌സ്‌ക്യൂ​റ​യും കണ്ണും തമ്മിലുള്ള സമാന​തകൾ വിശദീ​ക​രി​ക്കു​ന്ന​തു​വരെ പാശ്ചാ​ത്യ​ലോ​കം ഈ സമാന​ത​ക​ളെ​ക്കു​റിച്ച്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കി​യി​രു​ന്നില്ല.

‘ശാസ്‌ത്രത്തെ എങ്ങനെ സമീപി​ക്ക​ണ​മെന്ന്‌ അദ്ദേഹം പഠിപ്പി​ച്ചു’

ജിം അൽ-ഖലീലി എന്ന ലേഖകൻ പറയു​ന്ന​ത​നു​സ​രിച്ച്‌ അൽഹേ​യ്‌സന്റെ മഹത്ത്വം ഇരിക്കു​ന്നത്‌ “അദ്ദേഹ​ത്തി​ന്റെ ഏതെങ്കി​ലും വിപ്ലവ​ക​ര​മായ ഒരു കണ്ടുപി​ടു​ത്ത​ത്തി​ലല്ല, മറിച്ച്‌ ശാസ്‌ത്രത്തെ നമ്മൾ എങ്ങനെ സമീപി​ക്ക​ണ​മെന്ന്‌ അദ്ദേഹം പഠിപ്പി​ച്ചു​ത​ന്ന​തി​ലാണ്‌.” പ്രകാ​ശ​ശാ​സ്‌ത്ര​ത്തി​ന്റെ പുസ്‌തകം എന്ന അദ്ദേഹ​ത്തി​ന്റെ കൃതിയെ “യഥാർഥ​ശാ​സ്‌ത്ര പാഠപു​സ്‌തകം” എന്നാണ്‌ വിശേ​ഷി​പ്പി​ക്കു​ന്നത്‌. അതിൽ അദ്ദേഹം ചെയ്‌ത പരീക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അവയ്‌ക്കാ​യി ഉപയോ​ഗിച്ച ഉപകര​ണ​ങ്ങ​ളെ​യും അളവു​ക​ളെ​യും കുറി​ച്ചും പരീക്ഷ​ണ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും എല്ലാം കൃത്യ​മാ​യി വിശദീ​ക​രി​ച്ചി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക