മിൽഫോർഡ് സൗൺഡ്
ദേശങ്ങളും ആളുകളും
ന്യൂസിലൻഡിലേക്ക് ഒരു യാത്ര
ഉഷ്ണമേഖലാ ദ്വീപായ പോളിനീഷ്യയിൽനിന്ന് ആയിരക്കണക്കിനു മൈലുകൾ കടൽതാണ്ടി മവോറി വംശജർ ന്യൂസിലൻഡിൽ സ്ഥിരതാമസം തുടങ്ങിയത് ഏതാണ്ട് 800 വർഷങ്ങൾ മുമ്പായിരിക്കാം. അവരുടെ നാട്ടിൽനിന്ന് വ്യത്യസ്തമായ ഒരു ഭൂപ്രദേശമായിരുന്നു ന്യൂസിലൻഡ്. പർവതങ്ങളും ഒഴുകിനടക്കുന്ന മഞ്ഞുകട്ടികളും ഉഷ്ണജലവും മഞ്ഞുവീഴ്ചയും ഇവിടെ സാധാരണമാണ്. മവോറി വംശജർ വന്നതിന് ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകൾക്കു ശേഷം, യൂറോപ്പിന്റെ വിദൂരഭാഗത്തുനിന്ന് മറ്റൊരു കൂട്ടവും ഇങ്ങോട്ടേക്കു കുടിയേറി. ആംഗ്ലോ സാക്സണുകളുടെയും പോളിനീഷ്യക്കാരുടെയും പിൻതലമുറക്കാരാണ് തങ്ങളെന്ന കാര്യം ഇന്നത്തെ ന്യൂസിലൻഡുകാർക്ക് അറിയാം. ജനസംഖ്യയുടെ 90 ശതമാനവും നഗരവാസികളാണ്. ലോകത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തുള്ള തലസ്ഥാനനഗരി എന്ന പദവി വെലിങ്ടൺ നഗരത്തിനുണ്ട്.
നോർത്ത് ഐലൻഡിലെ തിളയ്ക്കുന്ന ചെളിക്കുഴികൾ
ന്യൂസിലൻഡ് തികച്ചും ഒറ്റപ്പെട്ടാണ് കിടക്കുന്നതെങ്കിലും വൈവിധ്യവും വർണശബളവും ആയ ആ ദേശത്തിന്റെ സൗന്ദര്യം 30 ലക്ഷത്തോളം വിനോദസഞ്ചാരികളെ ഓരോ വർഷവും ആകർഷിക്കുന്നു.
30 അടി (10 മീറ്റർ) ഉയരത്തിൽ സിൽവർ ചിത്രപ്പുൽമരത്തിന് വളരാൻ കഴിയും
പറക്കാത്ത പക്ഷിയായ തകാഹെയ്ക്ക് വംശനാശം സംഭവിച്ചു എന്നാണ് 1948 വരെ കരുതിയിരുന്നത്
വിവിധയിനം വന്യജീവികളും ലോകത്തിന്റെ മറ്റ് ഏത് ഇടങ്ങളിലേക്കാൾ കൂടുതൽ പറക്കാത്ത പക്ഷികളും ന്യൂസിലൻഡിന്റെ സ്വകാര്യ അഹങ്കാരമാണ്. 100 വർഷംവരെ ജീവിച്ചേക്കാവുന്ന ഒരുതരം പല്ലിയെപ്പോലുള്ള തുവത്താരയെയും ഇവിടെ കാണാം! ചിലയിനം വവ്വാലുകളും തിമിംഗലങ്ങളും ഡോൾഫിനുകളുമാണ് ആകെയുള്ള ‘തദ്ദേശവാസികളായ’ സസ്തനികൾ.
120 വർഷങ്ങളായി യഹോവയുടെ സാക്ഷികൾ ന്യൂസിലൻഡിൽ സജീവമായി പ്രവർത്തിക്കുന്നു. കുറഞ്ഞത് 19 ഭാഷകളിൽ അവർ ബൈബിൾ പഠിപ്പിക്കുന്നു. അതിൽ പോളിനീഷ്യൻ ഭാഷകളായ നിയൂവേയൻ, റാരോടോംഗൻ, സമോവൻ, ടോംഗൻ എന്നിവയും ഉൾപ്പെടുന്നു.
പരമ്പരാഗത വസ്ത്രമണിഞ്ഞ മവോറി വംശജർ നൃത്തച്ചുവടുകൾ വെക്കുന്നു