വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഈ ലോകം രക്ഷപ്പെടുമോ ഇല്ലയോ?
    ഉണരുക!—2017 | നമ്പർ 6
    • അന്ത്യദിനഘടികാരം

      മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെ​ടു​മോ?

      ഈ ലോകം രക്ഷപ്പെ​ടു​മോ ഇല്ലയോ?

      നിരാ​ശ​പ്പെ​ടു​ത്തുന്ന ഒരു പ്രഖ്യാ​പ​ന​ത്തോ​ടെ​യാണ്‌ ശാസ്‌ത്ര​സ​മൂ​ഹം 2017 എന്ന വർഷത്തിന്‌ ആരംഭം കുറി​ച്ചത്‌. ഇതുവരെ കാണാത്ത ഒരു വലിയ ദുരന്ത​ത്തി​ലേക്കു ലോകം ഒരു പടികൂ​ടി അടുത്തി​രി​ക്കു​ന്നെന്ന്‌ ഒരു കൂട്ടം ശാസ്‌ത്രജ്ഞർ ജനുവ​രി​യിൽ പ്രഖ്യാ​പി​ച്ചു. മാനവ​കു​ടും​ബം ആഗോ​ള​ത​ല​ത്തിൽ മഹാദു​ര​ന്ത​ത്തിന്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്ന​തി​നെ ചിത്രീ​ക​രി​ക്കാൻ ‘അന്ത്യദി​ന​ഘ​ടി​കാര’ത്തിന്റെ മിനി​ട്ടു​സൂ​ചി ശാസ്‌ത്രജ്ഞർ 30 സെക്കന്റ്‌ മുന്നോട്ട്‌ നീക്കി​യി​രി​ക്കു​ന്നു. ഈ ഘടികാ​ര​ത്തിൽ രാത്രി 12 മണിയാ​കാൻ വെറും രണ്ടര മിനിട്ടേ ശേഷി​ക്കു​ന്നു​ള്ളൂ. 60 വർഷത്തിന്‌ ഇടയിൽ ആദ്യമാ​യി​ട്ടാണ്‌ ഒരു മഹാദു​ര​ന്ത​ത്തോട്‌ ലോകം ഇത്രയും അടുത്തി​രി​ക്കു​ന്നത്‌!

      ലോകാ​വ​സാ​ന​ത്തോട്‌ നമ്മൾ എന്തുമാ​ത്രം അടുത്തി​രി​ക്കു​ന്നെന്ന്‌ 2018-ലും വിശക​ലനം ചെയ്യാൻ ശാസ്‌ത്ര​ജ്ഞ​ന്മാർ ഇപ്പോഴേ പദ്ധതി​യി​ടു​ന്നു. അന്നും ആ അന്ത്യദി​ന​ഘ​ടി​കാ​രം ഒരു മഹാദു​രന്തം ഉടനെ സംഭവി​ക്കു​മെ​ന്നു​തന്നെ സൂചി​പ്പി​ക്കു​മോ? നിങ്ങൾ എന്ത്‌ വിചാ​രി​ക്കു​ന്നു? ഈ ലോകം രക്ഷപ്പെ​ടു​മോ? ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകാൻ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. പ്രമു​ഖ​രായ പലർക്കും ഈ വിഷയ​ത്തിൽ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌. എന്നാൽ ഇങ്ങനെ​യൊ​രു ലോകാ​വ​സാ​ന​മു​ണ്ടാ​കു​മെന്ന്‌ എല്ലാവ​രും വിശ്വ​സി​ക്കു​ന്നില്ല.

      ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ശോഭ​ന​മായ ഒരു ഭാവി​യു​ണ്ടാ​കു​മെന്ന്‌ വിശ്വ​സി​ക്കു​ന്നു. മാനവ​കു​ടും​ബ​വും നമ്മുടെ ഗ്രഹവും എന്നേക്കും നിലനിൽക്കു​മെ​ന്നും നമ്മുടെ ജീവി​ത​നി​ല​വാ​രം മെച്ച​പ്പെ​ടു​മെ​ന്നും ഉള്ളതിന്‌ തെളി​വു​ക​ളു​ണ്ടെന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ന്നു. ആ തെളി​വു​കൾ വിശ്വാ​സ​യോ​ഗ്യ​മാ​ണോ? വാസ്‌ത​വ​ത്തിൽ ഈ ലോകം രക്ഷപ്പെ​ടു​മോ?

      “നമ്മൾതന്നെ വികസി​പ്പി​ച്ചെ​ടു​ത്തിരിക്കുന്ന അപകട​ക​ര​മായ സാങ്കേ​തി​ക​വി​ദ്യ​കൾ കാരണം മാനവ​കു​ടും​ബം നാശ​ത്തോട്‌ എത്ര അടു​ത്തെന്നു കാണി​ക്കുന്ന അന്തർദേ​ശീ​യ​മാ​യി അംഗീ​ക​രി​ക്ക​പ്പെട്ട ഒരു ഘടികാ​ര​മാണ്‌ അന്ത്യദി​ന​ഘ​ടി​കാ​രം. ഈ അപകട​ങ്ങ​ളിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌ ആണവാ​യു​ധ​ങ്ങ​ളാ​ലു​ള്ള​താണ്‌. കാലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തിന്‌ ഇടയാ​ക്കുന്ന സാങ്കേ​തി​ക​വി​ദ്യ​കൾ, പുതു​താ​യി വരുന്ന ജൈവ​സാ​ങ്കേ​തിക വിദ്യകൾ, സൈബർ സാങ്കേ​തി​ക​വി​ദ്യകൾ എന്നിവ​യും പരിഹ​രി​ക്കാ​നാകാത്ത നാശനഷ്ടങ്ങൾ നമുക്കും നമ്മുടെ ഗ്രഹത്തി​നും വരുത്തി​വെച്ചേക്കാം. മനഃപൂർവ​മാ​യോ കണക്കു​കൂ​ട്ട​ലു​ക​ളു​ടെ പിഴവു​മൂ​ല​മോ അറിയാ​തെ​യോ ആയിരി​ക്കാം ഇതു സംഭവി​ക്കുക.”​—ആണവശാ​സ്‌ത്രജ്ഞരുടെ പത്രിക (ഇംഗ്ലീഷ്‌).

  • ഉത്തരത്തിനായുള്ള അന്വേഷണം
    ഉണരുക!—2017 | നമ്പർ 6
    • മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെ​ടു​മോ?

      ഉത്തരത്തി​നാ​യുള്ള അന്വേ​ഷ​ണം

      ദുർവാർത്ത​ക​ളു​ടെ വേലി​യേറ്റം നിങ്ങളെ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തു​ക​യോ ഭയപ്പെ​ടു​ത്തു​ക​യോ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ തനിച്ച​ല്ലെന്ന്‌ ഓർമി​ക്കുക. 2014-ൽ ഐക്യ​നാ​ടു​ക​ളു​ടെ പ്രസി​ഡ​ന്റാ​യി​രുന്ന ബറാക്ക്‌ ഒബാമ പറഞ്ഞത്‌, മാധ്യ​മ​ങ്ങ​ളിൽ വരുന്ന മോശ​മായ വാർത്ത​ക​ളെ​ല്ലാം കാണു​മ്പോൾ പലരും നിഗമനം ചെയ്യു​ന്നത്‌ “ഈ ലോകം ഗത്യന്ത​ര​മി​ല്ലാ​തെ നട്ടംതി​രി​യു​ക​യാ​ണെ​ന്നും . . . അതിന്റെ നിയ​ന്ത്രണം കൈവി​ട്ടു​പോ​യി​രി​ക്കു​ന്നെ​ന്നും” ആണ്‌.

      എന്നാൽ ഈ പ്രസ്‌താ​വന നടത്തി അധികം വൈകാ​തെ, ലോക​ത്തി​ലെ മിക്ക പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കു​ന്ന​തി​നു സ്വീക​രി​ച്ചി​രി​ക്കുന്ന മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം താത്‌പ​ര്യ​പൂർവം സംസാ​രി​ച്ചു. ഗവൺമെ​ന്റു​കൾ ചെയ്യുന്ന ഇത്തരത്തി​ലുള്ള ചില പരി​ശ്ര​മങ്ങൾ ഒരു “സന്തോ​ഷ​വാർത്ത” ആണെന്നും അദ്ദേഹം പറഞ്ഞു. അതു​കൊണ്ട്‌ തനിക്കു “പ്രത്യാശ”യുണ്ടെ​ന്നും “അങ്ങേയറ്റം ശുഭാ​പ്‌തി​വി​ശ്വാ​സ”ത്തോ​ടെ​യാണ്‌ ഭാവിയെ കാണു​ന്ന​തെ​ന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ സദു​ദ്ദേ​ശ്യ​ത്തോ​ടെ​യുള്ള മനുഷ്യ​രു​ടെ കൂട്ടായ ശ്രമങ്ങൾക്ക്‌ ഈ ലോകത്തെ രക്ഷിക്കാ​നും അങ്ങനെ ഒരു ആഗോ​ള​ദു​രന്തം ഒഴിവാ​ക്കാ​നും സാധി​ക്കും എന്നാണ്‌ അദ്ദേഹം സൂചി​പ്പി​ച്ചത്‌.

      ഈ ശുഭാ​പ്‌തി​വി​ശ്വാ​സം അനേകർക്കുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ചിലർ ശാസ്‌ത്ര​ത്തിൽ വിശ്വാ​സം അർപ്പി​ച്ചി​രി​ക്കു​ന്നു. ശാസ്‌ത്ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലുള്ള കുതി​ച്ചു​ചാ​ട്ടങ്ങൾ ലോക​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. ഡിജി​റ്റൽസാ​ങ്കേ​തിക വിദ്യ​യിൽ വിദഗ്‌ധ​നായ ഒരാൾ ആത്മവി​ശ്വാ​സ​ത്തോ​ടെ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌, 2030 ആകു​മ്പോ​ഴേ​ക്കും “നമ്മുടെ സാങ്കേ​തി​ക​വി​ദ്യ ആയിരം മടങ്ങ്‌ മെച്ച​പ്പെ​ട്ടി​രി​ക്കും. 2045-ഓടെ ഒരു ദശലക്ഷം മടങ്ങ്‌ മെച്ച​പ്പെ​ട്ടി​രി​ക്കും.” അദ്ദേഹം കൂട്ടി​ച്ചേർത്തു: “കാര്യ​ങ്ങ​ളെ​ല്ലാം നന്നായി പോകു​ന്നു. നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ എന്നത്തേ​തി​ലും വലുതാ​ണെ​ങ്കി​ലും അവയെ നന്നായി കൈകാ​ര്യം ചെയ്യാ​നുള്ള കഴിവു നമ്മൾ നേടി​യി​രി​ക്കു​ന്നു.”

      എന്നാൽ യഥാർഥ​ത്തിൽ ലോകാ​വ​സ്ഥകൾ എത്ര​ത്തോ​ളം മോശ​മാണ്‌? വരാൻപോ​കുന്ന ഒരു മഹാദു​ര​ന്ത​ത്തി​ന്റെ പടിവാ​തിൽക്ക​ലാ​ണോ നമ്മൾ? പല ശാസ്‌ത്ര​ജ്ഞ​ന്മാ​രും രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാ​രും പ്രത്യാ​ശ​യ്‌ക്കു വകയു​ണ്ടെന്ന്‌ പ്രസം​ഗി​ക്കു​ന്നെ​ങ്കി​ലും, ഭാവി​യെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ അനേകർക്ക്‌ ഇപ്പോ​ഴും ആശങ്കയുണ്ട്‌. എന്തു​കൊണ്ട്‌?

      ഒരു ആണവസ്‌ഫോടനം

      ആളുകളെ ഒന്നടങ്കം നശിപ്പി​ക്കാ​നുള്ള ആയുധങ്ങൾ. ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യും മറ്റു സംഘട​ന​ക​ളും ആണവനി​രാ​യു​ധീ​ക​രണം നടത്തു​ന്ന​തിന്‌ കിണഞ്ഞ്‌ പരി​ശ്ര​മി​ക്കു​ന്നെ​ങ്കി​ലും അവരുടെ ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇനി, ചില നേതാ​ക്ക​ന്മാർ ആയുധ​നി​യ​ന്ത്രണ നിയമങ്ങൾ പുച്ഛി​ച്ചു​ത​ള്ളു​ന്നു. ആണവാ​യു​ധ​ങ്ങ​ളു​ടെ ശേഖര​മുള്ള രാജ്യ​ങ്ങൾപോ​ലും കൈവ​ശ​മുള്ള ബോം​ബു​ക​ളു​ടെ പ്രഹര​ശേഷി വർധി​പ്പി​ക്കാ​നും കൂടുതൽ മാരക​മാ​യവ നിർമി​ക്കാ​നും തിടുക്കം കാണി​ക്കു​ന്നു. ആളുകളെ ഒന്നടങ്കം കൊ​ന്നൊ​ടു​ക്കാൻ പര്യാ​പ്‌ത​മായ ആയുധ​ങ്ങ​ളി​ല്ലാ​തി​രുന്ന രാജ്യ​ങ്ങൾക്കു​പോ​ലും ഇപ്പോൾ ഒരു പ്രദേ​ശത്തെ മനുഷ്യ​സ​മൂ​ഹത്തെ തുടച്ചു​നീ​ക്കാ​നുള്ള ആയുധ​ങ്ങ​ളുണ്ട്‌.

      രാജ്യങ്ങളൊക്കെ മുമ്പെ​ന്നെ​ത്തെ​ക്കാ​ളും അധികം ഒരു ആണവയു​ദ്ധ​ത്തിന്‌ സജ്ജമാ​യ​തി​നാൽ “സമാധാ​നം” ഉള്ള അവസ്ഥയിൽപ്പോ​ലും ലോകം അപകട​ക​ര​മായ ഒരു സ്ഥലമാ​യി​രി​ക്കു​ക​യാണ്‌. “മാനുഷ ഇടപെ​ട​ലോ മേൽനോ​ട്ട​മോ കൂടാ​തെ​തന്നെ ‘കൊല്ലുക’ എന്ന തീരു​മാ​നം കൈ​ക്കൊ​ള്ളാ​വുന്ന വിധത്തിൽ ക്രമീ​ക​രി​ച്ചി​രി​ക്കുന്ന വിനാ​ശ​കാ​രി​ക​ളായ ആയുധ​സ​ജ്ജീ​ക​ര​ണങ്ങൾ ആളുക​ളു​ടെ ആശങ്ക വർധി​പ്പി​ക്കു​ന്നു” എന്ന്‌ ആണവശാ​സ്‌ത്ര​ജ്ഞ​രു​ടെ പത്രിക മുന്നറി​യി​പ്പു തരുന്നു.

      ആശുപത്രിയിൽ കിടക്കുന്ന ഒരു മനുഷ്യൻ

      നമ്മുടെ ആരോ​ഗ്യം ഭീഷണി​യിൽ. നല്ല ആരോ​ഗ്യം നേടി​ത്ത​രുന്ന കാര്യ​ത്തിൽ ശാസ്‌ത്ര​ത്തിന്‌ പരിമി​തി​യുണ്ട്‌. രോഗ​ങ്ങൾക്ക്‌ കാരണ​മാ​കുന്ന ഉയർന്ന രക്തസമ്മർദം, അമിത​വണ്ണം, വായു​മ​ലി​നീ​ക​രണം, മരുന്നു​ക​ളു​ടെ ദുരു​പ​യോ​ഗം എന്നിവ​യെ​ല്ലാം വർധി​ച്ചി​രി​ക്കു​ന്നു. കാൻസർ, ഹൃ​ദ്രോ​ഗം, പ്രമേഹം തുടങ്ങി​യ​വ​യാൽ അനേകം ആളുകൾ മരിക്കു​ക​യാണ്‌. ഇനി മാനസി​ക​രോ​ഗം പോലുള്ള മറ്റനേകം രോഗ​ങ്ങ​ളാൽ ഒരുപാട്‌ ആളുകൾ ബുദ്ധി​മു​ട്ടു​ന്നു. ഈയടുത്ത വർഷങ്ങ​ളി​ലാ​കട്ടെ എബോള, സിക്ക എന്നീ വൈറ​സു​കൾമൂ​ലം മാരക​മായ പകർച്ച​വ്യാ​ധി​കൾ അപ്രതീ​ക്ഷി​ത​മാ​യി പൊട്ടി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ മനുഷ്യ​ന്റെ നിയ​ന്ത്ര​ണ​ത്തിന്‌ അപ്പുറ​മാണ്‌ രോഗം. അതി​നൊ​രു അവസാനം ഉണ്ടാകു​മെന്നു തോന്നു​ന്നില്ല.

      വായുവും വെള്ളവും മലിനീകരിക്കപ്പെടുന്നു

      പ്രകൃതിയുടെ മേലുള്ള കടന്നു​ക​യറ്റം. ഭൂമിയുടെ അന്തരീ​ക്ഷത്തെ ഫാക്‌ട​റി​കൾ നിരന്തരമായി മലിനപ്പെടുത്തുന്നു. വിഷലി​പ്‌ത​മായ വായു ശ്വസിച്ച്‌ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ഓരോ വർഷവും മരിക്കു​ന്നു.

      വ്യക്തികളും സമൂഹ​വും ഗവൺമെന്റ്‌ ഏജൻസി​ക​ളും നിരന്ത​ര​മാ​യി മലിന​ജ​ല​വും കാർഷി​ക​മാ​ലി​ന്യ​ങ്ങ​ളും ആശുപ​ത്രി​മാ​ലി​ന്യ​ങ്ങ​ളും പ്ലാസ്റ്റി​ക്കു​ക​ളും മറ്റു മാലി​ന്യ​ങ്ങ​ളും കടലിൽ തള്ളുന്നു. “ഈ വിഷമാ​ലി​ന്യ​ങ്ങൾ കടൽ ജീവി​ക​ളെ​യും സസ്യങ്ങ​ളെ​യും വിഷലി​പ്‌ത​മാ​ക്കു​ക​യും ഇവയെ ഭക്ഷിക്കുന്ന മനുഷ്യ​രു​ടെ ആരോ​ഗ്യ​ത്തെ ബാധി​ക്കു​ക​യും ചെയ്യുന്നു” എന്ന്‌ സമു​ദ്ര​ശാ​സ്‌ത്ര സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു.

      മാത്രമല്ല, ശുദ്ധജലം തീർന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌. ഇതെക്കു​റിച്ച്‌ ഒരു ബ്രിട്ടീഷ്‌ ശാസ്‌ത്ര​ഗ്ര​ന്ഥ​കർത്താ​വായ റോബിൻ മെക്കി ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു. “ശുദ്ധജ​ല​ക്ഷാ​മം ഉടനെ​തന്നെ ലോകത്തെ മുഴു​വ​നാ​യും ബാധി​ക്കും.” ജലദൗർല​ഭ്യം പ്രധാ​ന​മാ​യും മനുഷ്യൻ വരുത്തി​വെ​ച്ചി​രി​ക്കുന്ന ഒരു പ്രശ്‌ന​മാ​ണെന്ന്‌ രാഷ്‌ട്രീ​യ​ക്കാർ സമ്മതി​ക്കു​ന്നു. അത്‌ ഗുരു​ത​ര​മായ ഒരു അപകട​ത്തി​ലേ​ക്കാണ്‌ വിരൽചൂ​ണ്ടു​ന്നത്‌.

      ചുഴലിക്കാറ്റ്‌

      പ്രകൃതിദുരന്തങ്ങൾ മനുഷ്യ​രെ ദുരി​ത​ത്തി​ലാ​ക്കു​ന്നു. കൊടു​ങ്കാ​റ്റു​കൾ, ചുഴലി​ക്കാ​റ്റു​കൾ, ഭൂമി​കു​ലു​ക്കങ്ങൾ തുടങ്ങി​യവ വെള്ള​പ്പൊ​ക്ക​വും മണ്ണിടി​ച്ചി​ലും മറ്റു നാശന​ഷ്ട​ങ്ങ​ളും വരുത്തി​വെ​ക്കു​ന്നു. ഇതുമൂ​ലം മുമ്പെ​ന്നെ​ത്തെ​ക്കാ​ളും അധികം ആളുകൾ കൊല്ല​പ്പെ​ടു​ക​യോ അവരുടെ ജീവിതം ദുരി​ത​ത്തി​ലാ​കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. വരും​കാ​ല​ങ്ങ​ളിൽ “ശക്തി​യേ​റിയ കൊടു​ങ്കാ​റ്റു​കൾക്കും മാരക​മായ ഉഷ്‌ണ​ക്കാ​റ്റു​കൾക്കും മാറി​മാ​റി വരുന്ന കടുത്ത വരൾച്ച​യ്‌ക്കും വലിയ പ്രളയ​ത്തി​നും” ഉള്ള സാധ്യതകൾ എന്നെത്തെക്കാളും അധിക​മാ​ണെന്ന്‌ യു.എസ്‌. ദേശീയ വ്യോ​മ​യാന ബഹിരാ​കാശ കേന്ദ്രം നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. ഇങ്ങനെ പോയാൽ പ്രകൃ​തി​തന്നെ മനുഷ്യ​നെ കൊ​ന്നൊ​ടു​ക്കു​മോ?

      രക്ഷപ്പെടൽ അസാധ്യ​മാ​ക്കുന്ന ഭയാന​ക​മായ മറ്റനേകം ഭീഷണി​ക​ളെ​ക്കു​റി​ച്ചും നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കാം. ഇന്നു നമ്മൾ കാണുന്ന ഇത്തരം മോശ​മായ കാര്യങ്ങൾ കൂടുതൽ വിശക​ലനം ചെയ്യു​ന്ന​തു​കൊണ്ട്‌ ഭാവി​യെ​ക്കു​റിച്ച്‌ തൃപ്‌തി​ക​ര​മായ ഉത്തരം ലഭിക്കാൻപോ​കു​ന്നില്ല. രാഷ്‌ട്രീ​യ​ക്കാ​രും ശാസ്‌ത്ര​ജ്ഞ​രും പറയു​ന്ന​തിന്‌ ശ്രദ്ധ കൊടു​ത്താ​ലും സ്ഥിതി ഇതൊ​ക്കെ​ത്ത​ന്നെ​യാ​ണെന്നു ചിലർ പറഞ്ഞേ​ക്കാം. മുൻലേ​ഖ​ന​ത്തിൽ പറഞ്ഞി​രു​ന്ന​തു​പോ​ലെ പല ആളുക​ളും ഇപ്പോ​ഴത്തെ ലോകാ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചും ഉള്ള ചോദ്യ​ങ്ങൾക്ക്‌ കൃത്യ​മായ ഉത്തരങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു. ആ ഉത്തരങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താം?

  • ബൈബിൾ എന്താണ്‌ പറയുന്നത്‌?
    ഉണരുക!—2017 | നമ്പർ 6
    • ദൈവം വാഗ്‌ദാനം ചെയ്‌ത പുതിയ ലോകത്തിൽ ആയിരിക്കുന്ന ഒരാൾ

      അന്ത്യദിനഘടികാരത്തിന്റെ പ്രവച​ന​ങ്ങ​ളൊ​ന്നും നിറ​വേ​റാൻപോ​കു​ന്നില്ല. ഭൂമി​ക്കും മനുഷ്യർക്കും ശോഭ​ന​മായ ഭാവി​യാണ്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌

      മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെ​ടു​മോ?

      ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

      ഇന്നത്തെ ലോക​ത്തി​ന്റെ അതിദാ​രു​ണ​മായ അവസ്ഥ​യെ​ക്കു​റിച്ച്‌ ബൈബിൾ നൂറ്റാ​ണ്ടു​കൾക്കു മുമ്പേ പറഞ്ഞി​രു​ന്നു. എന്നാൽ അതു മാത്രമല്ല, മനുഷ്യ​കു​ടും​ബ​ത്തിന്‌ ശോഭ​ന​മായ ഒരു ഭാവി​യു​ണ്ടെന്ന കാര്യ​വും അതിൽ പറഞ്ഞി​ട്ടുണ്ട്‌. ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​ട്ടുള്ള കാര്യങ്ങൾ സകലവി​ശ​ദാം​ശ​ങ്ങ​ളും സഹിതം കൃത്യ​മാ​യി നിറ​വേ​റി​യി​ട്ടു​ണ്ടെന്ന്‌ ചരിത്രം വ്യക്തമാ​ക്കു​ന്നു. അതുകൊണ്ട്‌ അതിലെ കാര്യങ്ങൾ കേട്ടപാ​ടെ തള്ളിക്ക​ള​യു​ന്നത്‌ ഉചിത​മാ​യി​രി​ക്കില്ല.

      ഉദാഹ​ര​ണ​ത്തിന്‌, പിൻവ​രുന്ന ബൈബിൾപ്ര​വ​ച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക:

      • “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ഉണ്ടാകും.”​—മത്തായി 24:7.

      • “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്‌ട്യ​മു​ള്ള​വ​രും ദൈവ​നി​ന്ദ​ക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും” ആയിരി​ക്കും.​—2 തിമൊ​ഥെ​യൊസ്‌ 3:1-4.

      ഈ ലോകം യാതൊ​രു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ നാശത്തി​ലേക്കു കൂപ്പു​കു​ത്തു​ക​യാ​ണെന്ന്‌ ഈ പ്രവച​നങ്ങൾ പറയുന്നു. ഒരർഥ​ത്തിൽ ഈ ലോക​ത്തി​ന്റെ നിയ​ന്ത്രണം നഷ്ടപ്പെ​ട്ടി​രി​ക്കു​ക​യാണ്‌, ഒരു മനുഷ്യ​നും അതു നേരെ​യാ​ക്കാ​നാ​കില്ല. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ഈ പ്രശ്‌ന​ത്തിന്‌ ശാശ്വ​ത​മായ ഒരു പരിഹാ​രം വരുത്താ​നുള്ള ജ്ഞാനമോ ശക്തിയോ മനുഷ്യർക്കില്ല. പിൻവ​രുന്ന തിരു​വെ​ഴു​ത്തു​കൾ അതു വ്യക്തമാ​ക്കു​ന്നു:

      • “ഒരു വഴി ശരിയാ​ണെന്നു ചില​പ്പോൾ ഒരുവനു തോന്നും; എന്നാൽ അതു ചെന്നെ​ത്തു​ന്നതു മരണത്തി​ലാ​യി​രി​ക്കും.”​—സുഭാ​ഷി​തങ്ങൾ 14:12.

      • “മനുഷ്യൻ മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തി​യത്‌ . . . അവർക്കു ദോഷം ചെയ്‌തി​രി​ക്കു​ന്നു.”​—സഭാ​പ്ര​സം​ഗകൻ 8:9.

      • “സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും അവനു​ള്ള​ത​ല്ല​ല്ലോ.”​—യിരെമ്യ 10:23.

      മനുഷ്യർ തോന്നി​യ​തു​പോ​ലെ പ്രവർത്തി​ക്കു​ന്ന​തിൽ തുടർന്നാൽ ഒരു ആഗോ​ള​ദു​ര​ന്ത​ത്തിൽ ചെന്ന്‌ അവസാനിക്കാനുള്ള എല്ലാ സാധ്യ​ത​യു​മുണ്ട്‌. എന്നാൽ അങ്ങനെ സംഭവി​ക്കില്ല! എന്തു​കൊണ്ട്‌? ബൈബിൾ പറയു​ന്നത്‌ ഇതാണ്‌:

      • ദൈവം “ഭൂമിയെ അതിന്റെ അടിസ്ഥാ​ന​ത്തി​ന്മേൽ സ്ഥാപിച്ചു; ഒരു കാലത്തും അതു സ്വസ്ഥാ​ന​ത്തു​നിന്ന്‌ ഇളകില്ല.”​—സങ്കീർത്തനം 104:5.

      • “ഒരു തലമുറ പോകു​ന്നു, മറ്റൊരു തലമുറ വരുന്നു. പക്ഷേ ഭൂമി എന്നും നിലനിൽക്കു​ന്നു.”​—സഭാ​പ്ര​സം​ഗകൻ 1:4.

      • “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”​—സങ്കീർത്തനം 37:29.

      • “ഭൂമി​യിൽ ധാന്യം സുലഭ​മാ​യി​രി​ക്കും; മലമു​ക​ളിൽ അതു നിറഞ്ഞു​ക​വി​യും.”​—സങ്കീർത്തനം 72:16.

      ബൈബി​ളി​ന്റെ ഈ പഠിപ്പി​ക്ക​ലു​കൾ വ്യക്തമായ ഉത്തരങ്ങൾ നൽകുന്നു. മലിനീ​ക​ര​ണ​ത്താ​ലോ ഭക്ഷണം, വെള്ളം എന്നിവ​യു​ടെ ക്ഷാമത്താ​ലോ ഒരു ആഗോള പകർച്ച​വ്യാ​ധി​യാ​ലോ മനുഷ്യ​വർഗം ഒരിക്ക​ലും തുടച്ചു​നീ​ക്ക​പ്പെ​ടില്ല. ഇനി ഒരു ആണവദു​ര​ന്ത​ത്തി​ലൂ​ടെ​യും ഈ ലോകം നശിക്കില്ല. എന്തു​കൊണ്ട്‌? കാരണം നമ്മുടെ ഗ്രഹത്തി​ന്റെ ഭാവി പൂർണ​മാ​യും ദൈവ​ത്തി​ന്റെ കൈയിൽ സുഭ​ദ്ര​മാണ്‌. മനുഷ്യർക്ക്‌ ദൈവം ഇച്ഛാസ്വാ​ത​ന്ത്ര്യം കൊടു​ത്തി​രി​ക്കു​ന്നു എന്നത്‌ സത്യം​തന്നെ. എന്നാൽ അവർ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളു​ടെ അനന്തര​ഫ​ലങ്ങൾ അവർതന്നെ അനുഭ​വി​ക്കും. (ഗലാത്യർ 6:7) പൂർണ​മാ​യും നിയ​ന്ത്രണം നഷ്ടപ്പെട്ട്‌ വലിയ ഒരു അപകട​ത്തി​ലേക്ക്‌ നീങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന, ബ്രേക്ക്‌ നഷ്ടപ്പെട്ട ഒരു തീവണ്ടി​പോ​ലെയല്ല ഇന്നത്തെ ലോകം. തങ്ങൾക്കു​തന്നെ നാശം​വ​രു​ത്തുന്ന രീതി​യിൽ മനുഷ്യന്‌ എത്ര​ത്തോ​ളം പ്രവർത്തി​ക്കാ​മെ​ന്ന​തിന്‌ ദൈവം അതിർവ​ര​മ്പു​കൾ വെച്ചി​ട്ടുണ്ട്‌.​—സങ്കീർത്തനം 83:18; എബ്രായർ 4:13.

      ദൈവം ഇനിയും ഒട്ടനവധി കാര്യങ്ങൾ ചെയ്യാ​നി​രി​ക്കു​ക​യാണ്‌. സ്രഷ്ടാവ്‌ ഭൂമി​യിൽ “സമാധാ​ന​സ​മൃ​ദ്ധി” കൊണ്ടു​വ​രും. (സങ്കീർത്തനം 37:11) ദശലക്ഷ​ക്ക​ണ​ക്കി​നു​വ​രുന്ന യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ മനസ്സി​ലാ​ക്കി​യി​രി​ക്കുന്ന ശുഭ​പ്ര​തീ​ക്ഷ​ക​ളു​ടെ ഒരു നുറു​ങ്ങു​വെട്ടം മാത്ര​മാണ്‌ ഈ ലേഖന​ത്തിൽ കാണു​ന്നത്‌.

      വ്യത്യ​സ്‌ത പ്രായ​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും ഉള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ഒരു ആഗോളസമൂഹമാണ്‌ യഹോവയുടെ സാക്ഷികൾ. ബൈബിൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാണ്‌ അവർ. അവർ ഭാവിയെ ഭയക്കു​ന്നില്ല. കാരണം ബൈബിൾ ഇങ്ങനെ​യാണ്‌ പറയു​ന്നത്‌: “ആകാശ​ത്തി​ന്റെ സ്രഷ്ടാ​വായ സത്യ​ദൈവം, ഭൂമിയെ നിർമിച്ച്‌ സുസ്ഥി​ര​മാ​യി സ്ഥാപിച്ച ദൈവം, ഭൂമിയെ വെറുതേ സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസി​ക്കാൻ ഉണ്ടാക്കിയ ദൈവം, അതെ, യഹോവ പറയുന്നു: ‘ഞാൻ യഹോ​വ​യാണ്‌, വേറെ ഒരുവ​നു​മില്ല.’”​—യശയ്യ 45:18.

      ഈ ലേഖനം ഭൂമി​യു​ടെ​യും മനുഷ്യ​വർഗ​ത്തി​ന്റെ​യും ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ വിശക​ലനം ചെയ്യുന്നു. കൂടുതൽ വിവര​ങ്ങൾക്കാ​യി, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത! എന്ന ലഘുപ​ത്രി​ക​യു​ടെ 5-ാം പാഠം കാണുക. www.jw.org സൈറ്റി​ലും ഇതു ലഭ്യം.

      ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ എന്തിനു​വേ​ണ്ടി​യാണ്‌? എന്ന വീഡി​യോ​യും www.jw.org സൈറ്റിൽ നിങ്ങൾക്ക്‌ കാണാം. (പ്രസി​ദ്ധീ​ക​ര​ണങ്ങൾ > വീഡി​യോ​കൾ എന്നതിനു കീഴിൽ നോക്കുക)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക