വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 1 പേ. 4
  • ടെൻഷൻ—കാരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ടെൻഷൻ—കാരണങ്ങൾ
  • ഉണരുക!—2020
  • സമാനമായ വിവരം
  • സമ്മർദങ്ങൾ—ഗുണകരമായതും അല്ലാത്തതും
    ഉണരുക!—1998
  • തോൽപ്പിക്കാം മാനസിക സംഘർഷത്തെ!
    ഉണരുക!—2010
  • എന്താണ്‌ ടെൻഷൻ?
    ഉണരുക!—2020
  • എനിക്ക്‌ സമ്മർദ്ദത്തെ കീഴടക്കാൻ കഴിയുമോ?
    ഉണരുക!—1988
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 1 പേ. 4

ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

ടെൻഷൻ—കാരണങ്ങൾ

“ടെൻഷൻ കൂടി​ക്കൂ​ടി വരുന്നു എന്നു പല മുതിർന്നവരും റിപ്പോർട്ടു ചെയ്യു​ന്ന​താ​യി” മായോ ക്ലിനിക്ക്‌ (പ്രശസ്‌ത അമേരി​ക്കൻ വൈദ്യ​ശാ​സ്‌ത്ര അക്കാദമി) അഭി​പ്രാ​യ​പ്പെ​ടു​ന്നു. “അനിശ്ചി​ത​ത്വ​ങ്ങ​ളും മാറ്റങ്ങ​ളും നിറഞ്ഞ​താണ്‌ ആധുനികജീവിതം.” ഇന്ന്‌ ടെൻഷന്‌ ഇടയാ​ക്കുന്ന ചില കാര്യങ്ങൾ നോക്കാം:

  • വിവാ​ഹ​മോ​ച​നം

  • പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണം

  • മാരക​രോ​ഗം

  • ഗുരു​ത​ര​മായ അപകടം

  • കുറ്റകൃ​ത്യം

  • തിരക്കു​പി​ടിച്ച ജീവിതം

  • ദുരന്തങ്ങൾ (മനുഷ്യ​നാ​ലും പ്രകൃ​തി​യാ​ലും)

  • സ്‌കൂ​ളി​ലെ​യോ ജോലി​സ്ഥ​ല​ത്തെ​യോ സമ്മർദങ്ങൾ

  • തൊഴി​ലി​നെ​ക്കു​റി​ച്ചോ സാമ്പത്തികഭദ്രതയെക്കുറിച്ചോ ഉള്ള ഉത്‌ക​ണ്‌ഠ​കൾ

തൊഴിൽ നഷ്ടം

ഇതു “പലരെ​യും തളർത്തി​ക്ക​ള​യു​ന്നു, പലർക്കും രോഗ​സാ​ധ്യത വർധി​പ്പി​ക്കു​ന്നു, പലരുടെയും വിവാഹജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​ന്നു. ഉത്‌ക​ണ്‌ഠ​യും വിഷാ​ദ​വും ഒക്കെ ഇതിന്റെ പരിണതഫലങ്ങളാണ്‌. ചിലർ ആത്മഹത്യ​ക്കു​പോ​ലും മുതി​രു​ന്നു. തൊഴിൽ നഷ്ടം ജീവിതത്തെ മുഴുവൻ പിടി​ച്ചു​ല​യ്‌ക്കു​ന്നു” എന്ന്‌ ഒരു അമേരി​ക്കൻ മനഃശാ​സ്‌ത്ര സംഘടന പറയുന്നു.

കുട്ടികളിലെ ടെൻഷൻ

കുട്ടികളിലെ ടെൻഷൻ ഇന്നു സർവസാ​ധാ​ര​ണ​മാണ്‌. ചില കുട്ടികൾ സ്‌കൂളിൽ ചട്ടമ്പിത്തരത്തിന്‌ ഇരയാ​കു​ന്നു. മറ്റു ചിലരെ വീട്ടു​കാർക്കു വേണ്ട. ഇനി വേറെ ചിലരെ ശാരീ​രി​ക​വും മാനസി​ക​വും ലൈം​ഗി​ക​വും ആയി മറ്റുള്ളവർ ഉപദ്ര​വി​ക്കു​ന്നു. പലർക്കും പരീക്ഷ​യും ഗ്രേഡും ഒക്കെ വലിയ ടെൻഷ​നാണ്‌. മറ്റു ചിലരു​ടെ മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചി​ത​രാ​യി​രി​ക്കു​ന്നു. ഇങ്ങനെ​യുള്ള ചില കുട്ടികൾ പേടി​സ്വ​പ്‌നങ്ങൾ കാണുന്നു, പഠനത്തിൽ പുറ​കോ​ട്ടു പോകു​ന്നു, വിഷാ​ദ​രോ​ഗി​ക​ളും ഉൾവലി​യു​ന്ന​വ​രും ആയിമാ​റു​ന്നു. ചില കുട്ടി​കൾക്ക്‌ അവരുടെ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ പറ്റാതാ​കു​ന്നു. ഇത്തരം സാഹച​ര്യ​ങ്ങ​ളി​ലുള്ള കുട്ടി​കൾക്കു സഹായം അത്യാ​വ​ശ്യ​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക