വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 1 പേ. 5-7
  • എന്താണ്‌ ടെൻഷൻ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്താണ്‌ ടെൻഷൻ?
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ‘നല്ല ടെൻഷനും ചീത്ത ടെൻഷ​നും’
  • സമ്മർദങ്ങൾ—ഗുണകരമായതും അല്ലാത്തതും
    ഉണരുക!—1998
  • തോൽപ്പിക്കാം മാനസിക സംഘർഷത്തെ!
    ഉണരുക!—2010
  • എനിക്ക്‌ സമ്മർദ്ദത്തെ കീഴടക്കാൻ കഴിയുമോ?
    ഉണരുക!—1988
  • സ്‌കൂളിലെ സമ്മർദം—എങ്ങനെ തരണംചെയ്യും?
    ഉണരുക!—2008
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 1 പേ. 5-7
ഓഫീസിലേക്കുള്ള പടികൾ ഓടിക്കയറുന്ന ഒരു ബിസിനെസ്സുകാരൻ.

ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

എന്താണ്‌ ടെൻഷൻ?

ഒരു വിഷമ​ക​ര​മായ സാഹച​ര്യ​ത്തെ നേരി​ടാ​നുള്ള ശരീര​ത്തി​ന്റെ തയ്യാ​റെ​ടു​പ്പാണ്‌ ടെൻഷൻ അഥവാ സമ്മർദം ആയി നമുക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്‌. ആ സമയത്ത്‌ തലച്ചോർ, ഹോർമോ​ണു​കളെ ശരീരം മുഴുവൻ വ്യാപി​പ്പി​ക്കു​ന്നു. അപ്പോൾ നിങ്ങളു​ടെ ഹൃദയ​മി​ടിപ്പ്‌ കൂടു​ക​യും രക്തസമ്മർദം വർധി​ക്കു​ക​യും ചെയ്യും. ശ്വാ​സോ​ച്ഛ്വാ​സ​ത്തി​ന്റെ വേഗത കൂടു​ക​യോ കുറയു​ക​യോ ചെയ്‌തേ​ക്കാം. പേശികൾ വലിഞ്ഞു​മു​റു​കും. എന്താണു സംഭവി​ക്കാൻ പോകു​ന്നത്‌ എന്നു മുഴു​വ​നാ​യി മനസ്സി​ലാ​ക്കു​ന്ന​തി​നു മുമ്പേ നിങ്ങളു​ടെ ശരീരം പ്രവർത്ത​ന​ത്തി​നു തയ്യാ​റെ​ടു​ത്തി​ട്ടു​ണ്ടാ​കും. പിന്നീടു സമ്മർദ​ത്തിന്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ തീർന്നു​ക​ഴി​യു​മ്പോൾ നിങ്ങളു​ടെ ശരീരം പൂർവ​സ്ഥി​തി​യി​ലാ​കും.

‘നല്ല ടെൻഷനും ചീത്ത ടെൻഷ​നും’

ടെൻഷൻ അഥവാ സമ്മർദം എന്നതു നിങ്ങളുടെ ശരീരത്തിന്റെ ഒരു സ്വാഭാ​വിക പ്രതി​ക​ര​ണ​മാണ്‌. അപകടകരമായ സാഹച​ര്യ​ങ്ങ​ളെ​യും വെല്ലു​വി​ളി​ക​ളെ​യും നേരി​ടാ​നുള്ള ഒരു തയ്യാ​റെ​ടു​പ്പാണ്‌ അത്‌. തലച്ചോ​റിൽനി​ന്നാണ്‌ അതിന്റെ തുടക്കം. ചില സന്ദർഭ​ങ്ങ​ളിൽ അത്തരം പ്രതി​ക​രണം നല്ലതാണ്‌. കാരണം അതു നിങ്ങളെ പെട്ടെന്നു പ്രവർത്തി​ക്കാ​നും പ്രതി​ക​രി​ക്കാ​നും പ്രാപ്‌ത​രാ​ക്കു​ന്നു. ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാ​നും നല്ല പ്രകടനം കാഴ്‌ച​വെ​ക്കാ​നും ഒരളവു​വരെ അതു നിങ്ങളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പരീക്ഷ​യി​ലും ജോലി​ക്കുള്ള അഭിമു​ഖ​ത്തി​ലും മറ്റും നല്ല പ്രകടനം കാഴ്‌ചവെക്കാനോ ഏതെങ്കി​ലും കളിക​ളിൽ പങ്കെടു​ക്കു​മ്പോ​ഴോ ഒക്കെ നമുക്ക്‌ അതൊരു മുതൽക്കൂ​ട്ടാ​യേ​ക്കാം.

എന്നാൽ നീണ്ടു​നിൽക്കുന്ന, കടുത്ത ടെൻഷൻ നിങ്ങളു​ടെ ശരീര​ത്തി​നു ദോഷം ചെയ്യും. കൂടെക്കൂടെ തുടർച്ചയായി നിങ്ങൾ “വലിയ സമ്മർദ​ത്തിൽ” ആകുമ്പോൾ ശാരീ​രി​ക​വും വൈകാ​രി​ക​വും മാനസി​ക​വും ആയ പ്രയാ​സങ്ങൾ നിങ്ങൾക്കു​ണ്ടാ​കും. നിങ്ങളു​ടെ പെരു​മാ​റ്റ​ത്തി​നും മറ്റുള്ള​വ​രോട്‌ ഇടപെടുന്ന രീതിക്കും ഒക്കെ മാറ്റം വന്നേക്കാം. നീണ്ടു​നിൽക്കുന്ന ടെൻഷൻ മറക്കാൻ പലരും അമിത​മാ​യി കുടി​ക്കു​ക​യും ഭക്ഷണം കഴിക്കു​ക​യും ചെയ്യുന്നു. ചിലർ പുകവ​ലി​ക്കും മയക്കു​മ​രു​ന്നി​നും മറ്റു ദുശ്ശീലങ്ങൾക്കും അടിമകളായിരിക്കുന്നു. ചിലർക്ക്‌ എല്ലാത്തിനോടും വിരക്തി തോന്നും. മറ്റു ചിലരെ അതു വിഷാ​ദ​രോ​ഗ​ത്തി​ലേ​ക്കും ആത്മഹത്യാപ്രവണതയിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു.

എല്ലാവ​രെ​യും ഒരേ വിധത്തി​ലാ​യി​രി​ക്കില്ല ടെൻഷൻ ബാധി​ക്കു​ന്ന​തെ​ങ്കി​ലും പൊതു​വേ അതു പല തരം രോഗ​ങ്ങൾക്കു കാരണ​മാ​കാ​റുണ്ട്‌. ശരീര​ത്തി​ന്റെ എല്ലാ ഭാഗത്തെയുംതന്നെ അതിനു ബാധി​ക്കാൻ കഴിയും.

ടെൻഷൻ ശരീര​ത്തി​ലു​ണ്ടാ​ക്കുന്ന പ്രശ്‌ന​ങ്ങൾ

നാഡികൾ.

ടെൻഷൻ കാരണം നെറ്റിയിൽ കൈവെച്ച്‌ നിൽക്കുന്ന ഒരാൾ.

നിങ്ങളുടെ ശരീര​ത്തി​ലെ നാഡീ​വ്യ​വസ്ഥ അഡ്രി​നാ​ലിൻ, കോർട്ടി​സോൾ എന്നീ ഹോർമോ​ണു​കൾ ഉത്‌പാ​ദി​പ്പി​ക്കാ​നുള്ള നിർദേശം നൽകും. ഇത്‌ ഉത്‌പാദിപ്പിക്കപ്പെടുമ്പോൾ നിങ്ങളു​ടെ ഹൃദയ​മി​ടിപ്പ്‌ കൂടും, രക്തസമ്മർദം ഉയരും, രക്തത്തിലെ ഗ്ലൂക്കോ​സി​ന്റെ അളവ്‌ വർധി​ക്കും. ഇതെല്ലാം ഒരു അപകടസാഹചര്യത്തോടു വേഗത്തിൽ പ്രതി​ക​രി​ക്കാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കും. അമിത ടെൻഷൻ വരുത്തുന്ന പ്രശ്‌നങ്ങൾ:

  • അസ്വസ്ഥത, ഉത്‌കണ്‌ഠ, വിഷാദം, തലവേദന, ഉറക്കക്കു​റവ്‌

അസ്ഥികളും പേശി​ക​ളും.

പരിക്കിൽനിന്ന്‌ നിങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പേശികൾ വലിഞ്ഞു​മു​റു​കും. അമിത ടെൻഷൻ വരുത്തുന്ന പ്രശ്‌നങ്ങൾ:

  • ശരീര​വേദന, തലവേദന, പേശീ​വ​ലിവ്‌

ശ്വസനം.

കൂടുതൽ ഓക്‌സി​ജൻ കിട്ടാൻ നിങ്ങൾ വേഗത്തിൽ ശ്വസി​ക്കും. അമിത ടെൻഷൻ വരുത്തുന്ന പ്രശ്‌നങ്ങൾ:

  • വളരെ വേഗത്തി​ലുള്ള ശ്വാ​സോ​ച്ഛ്വാ​സം, കിതപ്പ്‌. ചിലർക്കു ഹൃദയ​സ്‌തം​ഭ​നം​പോ​ലും വന്നേക്കാം.

ഹൃദയവും രക്തക്കു​ഴ​ലു​ക​ളും.

ശരീരം മുഴുവൻ രക്തം എത്തിക്കാൻ നിങ്ങളു​ടെ ഹൃദയം കൂടുതൽ വേഗത​യി​ലും ശക്തിയി​ലും മിടി​ക്കും. ഈ സമയത്ത്‌ രക്തം കൂടുതൽ എത്തേണ്ട, പേശികളിലേക്കും മറ്റും രക്തം എത്തിക്കുന്നതിനു രക്തക്കുഴലുകൾ വികസി​ക്കു​ക​യോ ചുരു​ങ്ങു​ക​യോ ചെയ്യുന്നു. അമിത ടെൻഷൻ വരുത്തുന്ന പ്രശ്‌നങ്ങൾ:

  • ഉയർന്ന രക്തസമ്മർദം, ഹൃദയാ​ഘാ​തം, പക്ഷാഘാ​തം

ഹോർമോൺ വ്യവസ്ഥ.

നിങ്ങളുടെ ശരീര​ത്തി​ലെ ഗ്രന്ഥികൾ അഡ്രി​നാ​ലിൻ, കോർട്ടി​സോൾ എന്നീ ഹോർമോ​ണു​കൾ പുറ​പ്പെ​ടു​വി​ക്കു​ന്നു. വേണ്ട രീതി​യിൽ പ്രതി​ക​രി​ക്കാൻ അത്‌ ശരീരത്തെ സഹായി​ക്കും. കരൾ രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവ്‌ കൂട്ടുന്നു. അതു നിങ്ങൾക്കു കൂടുതൽ ഊർജം തരും. അമിത ടെൻഷൻ വരുത്തുന്ന പ്രശ്‌നങ്ങൾ:

  • പ്രമേഹം, ശരീര​ഭാ​ര​ത്തി​ന്റെ വർധന, പ്രതി​രോ​ധ​ശേഷി കുറയു​ന്ന​തു​കൊണ്ട്‌ ഉണ്ടാകുന്ന രോഗങ്ങൾ, വികാ​രങ്ങൾ മാറി​മ​റി​യു​ന്നത്‌

ദഹനവ്യവസ്ഥ.

നിങ്ങളുടെ ദഹനവ്യ​വസ്ഥ താളം തെറ്റും. അമിത ടെൻഷൻ വരുത്തുന്ന പ്രശ്‌നങ്ങൾ:

  • ഓക്കാനം, ഛർദി, വയറി​ളക്കം, മലബന്ധം

പുനരുത്‌പാദനവ്യവസ്ഥ.

ലൈംഗിക താത്‌പര്യത്തെയും ലൈംഗികതയെയും ടെൻഷൻ പ്രതികൂലമായി ബാധി​ക്കും. അമിത ടെൻഷൻ വരുത്തുന്ന പ്രശ്‌നങ്ങൾ:

  • ഉദ്ധാര​ണ​ക്കു​റവ്‌, ക്രമം​തെ​റ്റിയ ആർത്തവ​ച​ക്രം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക