വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 1 പേ. 14-15
  • ടെൻഷ​നി​ല്ലാത്ത ജീവിതം തൊട്ടു​മു​ന്നിൽ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ടെൻഷ​നി​ല്ലാത്ത ജീവിതം തൊട്ടു​മു​ന്നിൽ!
  • ഉണരുക!—2020
  • സമാനമായ വിവരം
  • ഉള്ളടക്കം
    ഉണരുക!—2020
  • തോൽപ്പിക്കാം മാനസിക സംഘർഷത്തെ!
    ഉണരുക!—2010
  • ദൈവ​രാ​ജ്യ​ത്തിൽ “സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും”
    ഉണരുക!—2019
  • സമ്മർദങ്ങൾ—ഗുണകരമായതും അല്ലാത്തതും
    ഉണരുക!—1998
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 1 പേ. 14-15
കടലിൽ കളിക്കുന്ന അച്ഛനെയും മകനെയും തീരത്തുനിന്ന്‌ സന്തോഷത്തോടെ നോക്കുന്ന അമ്മയും മകളും.

ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

ടെൻഷ​നി​ല്ലാത്ത ജീവിതം തൊട്ടു​മു​ന്നിൽ!

ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​കൾ അനാവ​ശ്യ​മായ ടെൻഷൻ ഒഴിവാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു. എന്നാൽ ടെൻഷൻ പിടി​പ്പി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഒഴിവാ​ക്കാൻ നമ്മളെ​ക്കൊ​ണ്ടു പറ്റി​ല്ലെ​ന്നു​ള്ളത്‌ ഒരു സത്യമാണ്‌. പക്ഷേ നമ്മുടെ സ്രഷ്ടാ​വിന്‌ അതു കഴിയും. ഇക്കാര്യ​ത്തിൽ നമ്മളെ സഹായി​ക്കാൻ ദൈവം ഒരാളെ നിയമി​ച്ചി​ട്ടു​പോ​ലു​മുണ്ട്‌. അത്‌ യേശു​ക്രി​സ്‌തു​വാണ്‌. ഒരു മനുഷ്യ​നാ​യി​രു​ന്ന​പ്പോൾ ചെയ്‌ത​തി​ലും വലിയ അത്ഭുതങ്ങൾ യേശു പെട്ടെ​ന്നു​തന്നെ മുഴു​ഭൂ​മി​യി​ലും ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌:

യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തും.

‘പല തരം രോഗങ്ങൾ . . . അനുഭ​വി​ക്കുന്ന സകല​രെ​യും ജനം യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. യേശു അവരെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തി.’—മത്തായി 4:24.

യേശു എല്ലാവർക്കും ഭക്ഷണവും പാർപ്പി​ട​വും കൊടു​ക്കും.

“അവർ (ക്രിസ്‌തു​വി​ന്റെ പ്രജകൾ) വീടുകൾ പണിത്‌ താമസി​ക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭ​വി​ക്കും. മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയു​ന്നത്‌; മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്‌.”—യശയ്യ 65:21, 22.

യേശുവിന്റെ ഭരണം ആഗോള സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഉറപ്പു​വ​രു​ത്തും.

“അവന്റെ കാലത്ത്‌ നീതി​മാ​ന്മാർ തഴച്ചു​വ​ള​രും; ചന്ദ്രനുള്ള കാല​ത്തോ​ളം സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും. സമു​ദ്രം​മു​തൽ സമു​ദ്രം​വ​രെ​യും നദിമു​തൽ ഭൂമി​യു​ടെ അറ്റംവ​രെ​യും അവനു പ്രജകളുണ്ടായിരിക്കും. . . . അവന്റെ ശത്രുക്കൾ പൊടി നക്കും.”—സങ്കീർത്തനം 72:7-9.

യേശു അനീതി തുടച്ചു​നീ​ക്കും.

“എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവനു കനിവ്‌ തോന്നും; പാവ​പ്പെ​ട്ട​വന്റെ ജീവനെ അവൻ രക്ഷിക്കും. അടിച്ച​മർത്ത​ലി​നും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:13, 14.

യേശു കഷ്ടപ്പാ​ടും മരണവും ഇല്ലാതാ​ക്കും.

“മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായിരിക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!” —വെളിപാട്‌ 21:4.

“ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ”

“ലോകം ഇന്നു മുമ്പെ​ന്ന​ത്തെ​ക്കാ​ളും ഉത്‌കണ്‌ഠയിലും ദുഃഖത്തിലും വേദന​യി​ലും ആണ്‌.”—മുഹമ്മദ്‌ എസ്‌ യൂനിസ്‌, ഗാലപ്പ്‌ മാനേജിങ്‌ എഡിറ്റർ.

ഇന്ന്‌ ടെൻഷ​നും പിരി​മു​റു​ക്ക​വും വളരെ കൂടു​ത​ലാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ബൈബിൾ അതിന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ പറയുന്നു. 2 തിമൊ​ഥെ​യൊസ്‌ 3:1-ൽ പറയു​ന്നത്‌, ‘അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും’ എന്നാണ്‌. അതിന്റെ കാരണ​മോ? പണക്കൊ​തി, ധാർഷ്ട്യം, ഭക്തിയു​ടെ വേഷം കെട്ടൽ, അക്രമസ്വഭാവം, കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​മി​ല്ലായ്‌മ, ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ അഭാവം എന്നിങ്ങനെ ആളുകൾക്കുള്ള മോശം സ്വഭാ​വ​രീ​തി​ക​ളാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:2-5) എന്നാൽ ദൈവരാജ്യത്തിന്റെ രാജാ​വാ​യി യേശു സ്വർഗ​ത്തിൽനിന്ന്‌ മുഴുഭൂമിയുടെയും ഭരണം ഏറ്റെടു​ക്കു​മ്പോൾ ബുദ്ധിമുട്ടു നിറഞ്ഞ ആ അവസാ​ന​കാ​ലം തീരും.—ദാനി​യേൽ 2:44.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക