വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w08 10/1 പേ. 4-5
  • ഇതു ദുർഘടകാലം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇതു ദുർഘടകാലം
  • 2008 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ‘അന്ത്യകാ​ല​ത്തി​ന്റെ’ അല്ലെങ്കിൽ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അടയാളം എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ലോകാവസാനം അടുത്ത്‌ എത്തിയോ?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നാം ജീവിക്കുന്നത്‌ യഥാർഥത്തിൽ ‘അന്ത്യകാലത്താണോ?’
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
2008 വീക്ഷാഗോപുരം
w08 10/1 പേ. 4-5

ഇതു ദുർഘടകാലം

മനുഷ്യവർഗത്തിന്‌ ഭാവിയിൽ “ദുർഘടസമയങ്ങൾ” നേരിടേണ്ടിവരുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. “അന്ത്യകാല”മെന്നാണ്‌ ആ കാലഘട്ടത്തെ അതു വിളിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1-5; 2 പത്രൊസ്‌ 3:3-7) “ലോകാവസാന”ത്തെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ചോദ്യത്തിന്‌ ഉത്തരം നൽകവേ യേശുവും ഇതേ കാലഘട്ടത്തെ പരാമർശിക്കുകയുണ്ടായി. (മത്തായി 24:3) നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണോ? ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളും താഴെക്കൊടുത്തിരിക്കുന്ന സമീപകാല റിപ്പോർട്ടുകളും താരതമ്യം ചെയ്‌തുനോക്കിയിട്ട്‌ നിങ്ങൾതന്നെ ഉത്തരം കണ്ടെത്തുക.

ബൈബിൾപ്രവചനം:ആഗോള പോരാട്ടങ്ങൾ—ലൂക്കൊസ്‌ 21:10; വെളിപ്പാടു 6:4.

സമീപകാല റിപ്പോർട്ടുകൾ: യുദ്ധവുമായി ബന്ധപ്പെട്ട്‌ 20-ാം നൂറ്റാണ്ടിൽ മാത്രമുണ്ടായ ആൾനാശം, ക്രിസ്‌തുവിന്റെ ജനനം മുതൽ ആ നൂറ്റാണ്ടുവരെ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയിലധികമാണ്‌.”—വേൾഡ്‌ വാച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌.

ബൈബിൾപ്രവചനം: ക്ഷാമവും രോഗങ്ങളും—ലൂക്കൊസ്‌ 21:11; വെളിപ്പാടു 6:5-8.

സമീപകാല റിപ്പോർട്ടുകൾ: 2004-ൽ ഉദ്ദേശം 86 കോടി 30 ലക്ഷം പേർ പട്ടിണിയിലായിരുന്നു, 2003-നെ അപേക്ഷിച്ച്‌ 70 ലക്ഷം കൂടുതൽ.—ഐക്യരാഷ്‌ട്ര ഭക്ഷ്യ-കാർഷിക സംഘടന.

ഏതാണ്ട്‌ നൂറുകോടി ആളുകൾ ചേരികളിലാണ്‌ കഴിയുന്നത്‌. 260 കോടി പേർക്ക്‌ അടിസ്ഥാന മാലിന്യനിർമാർജന സൗകര്യങ്ങളില്ല. 110 കോടി ജനങ്ങൾക്ക്‌ കുടിക്കാൻ ശുദ്ധജലമില്ല.—വേൾഡ്‌ വാച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌.

50 കോടിയാളുകൾ മലേറിയ ബാധിതരാണ്‌; 4 കോടി ആളുകൾ എച്ച്‌.ഐ.വി. വാഹകരും; 2005-ൽ 16 ലക്ഷംപേർ ക്ഷയരോഗം മൂലം മരണമടഞ്ഞു.—ലോകാര്യോഗ്യ സംഘടന.

ബൈബിൾപ്രവചനം: ഭൂഗ്രഹത്തിനുണ്ടാകുന്ന കേടുപാടുകൾ—വെളിപ്പാടു 11:18.

സമീപകാല റിപ്പോർട്ടുകൾ: “മനുഷ്യന്റെ ചെയ്‌തികൾ ഭൂഗ്രഹത്തിലെ ജീവിവർഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.” “മനുഷ്യവർഗത്തിന്റെ നിലനിൽപ്പിനായി പ്രകൃതി ചെയ്യുന്ന സഹായത്തിന്റെ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ആഗോളതലത്തിൽ അവതാളത്തിലായിരിക്കുകയാണ്‌.”—മില്ലെനിയം ഇക്കോസിസ്റ്റം അസ്സെസ്സ്‌മെന്റ്‌.

“മനുഷ്യനിർമിത ഹരിതഗൃഹവാതകങ്ങൾ, കാലാവസ്ഥയെ ഒരു പ്രതിസന്ധിഘട്ടത്തിലെത്തിച്ചിരിക്കുന്നു. ഭൂഗ്രഹത്തിന്‌ ഇത്‌ വലിയ പ്രത്യാഘാതങ്ങൾ വരുത്തിവെച്ചേക്കാം.”—നാസ, ഗോഡർഡ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ സ്‌പേസ്‌ സ്റ്റഡീസ്‌.

ബൈബിൾപ്രവചനം: ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ലോകമെമ്പാടും അറിയിക്കപ്പെടും—മത്തായി 24:14; വെളിപ്പാടു 14:6, 7.

സമീപകാല റിപ്പോർട്ടുകൾ: 2007-ൽ 236 ദേശങ്ങളിലായി യഹോവയുടെ സാക്ഷികളായ 69,57,854 പേർ ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കാനായി 140 കോടിയിലധികം മണിക്കൂർ ചെലവിട്ടു.—യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2008.

മുകളിൽ പറഞ്ഞതുപോലെ, ദുർവാർത്തകൾക്കിടയിലും നമുക്കു ശുഭാപ്‌തിവിശ്വാസമുള്ളവരായിരിക്കാൻ കഴിയുമെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. ദൈവരാജ്യത്തിന്റെ “സുവിശേഷ”ത്തെക്കുറിച്ച്‌ യേശു പറയുകയുണ്ടായി. എന്താണ്‌ ദൈവരാജ്യം? ശോഭനമായൊരു ഭാവിയുമായി അതു ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? ദൈവരാജ്യം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും?

[5-ാം പേജിലെ ആകർഷക വാക്യം]

ഇന്നത്തെ ലോകാവസ്ഥകൾ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക