വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w10 8/15 പേ. 20
  • നിങ്ങൾ ഓർമിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമിക്കുന്നുവോ?
  • 2010 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2010 വീക്ഷാഗോപുരം
  • ഗിലെയാദിലെ സുഗന്ധതൈലം സൗഖ്യമാക്കുന്ന ലേപനം
    2010 വീക്ഷാഗോപുരം
  • അഹരോന്റെ പുത്രന്മാർ
    പദാവലി
  • അവർ വാക്കു തെറ്റിച്ചു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
2010 വീക്ഷാഗോപുരം
w10 8/15 പേ. 20

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയതിന്‌ ദൈവം അഹരോനെ ശിക്ഷിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌?

അഹരോൻ വിഗ്രഹാരാധന സംബന്ധിച്ച ദൈവനിയമം ലംഘിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. (പുറ. 20:3-5) എന്നാൽ മോശ അഹരോനുവേണ്ടി യഹോവയോട്‌ അപേക്ഷിച്ചു. അവന്റെ അപേക്ഷയ്‌ക്ക്‌ “വലിയ ശക്തി” ഉണ്ടായിരുന്നു. (യാക്കോ. 5:16) അഹരോൻതന്നെയും വർഷങ്ങളോളം ദൈവത്തോടുള്ള വിശ്വസ്‌തത തെളിയിച്ച ആളായിരുന്നു. ജനത്തിന്റെ നിർബന്ധംമൂലം അവൻ കാളക്കുട്ടിയെ ഉണ്ടാക്കിയെങ്കിലും മനസ്സുകൊണ്ട്‌ അവന്‌ അതിനോടു യോജിപ്പില്ലായിരുന്നു; യഹോവയുടെ പക്ഷംചേർന്ന ലേവ്യരിൽ അഹരോനുമുണ്ടായിരുന്നു എന്നതിൽനിന്ന്‌ അതാണ്‌ വ്യക്തമാകുന്നത്‌. (പുറ. 32:25-29)—5/15, പേജ്‌ 21.

• ജീവിതപങ്കാളി വ്യഭിചാരം ചെയ്യുന്നെങ്കിൽ ക്രിസ്‌ത്യാനിയായ ഇണയ്‌ക്ക്‌ എങ്ങനെ പിടിച്ചുനിൽക്കാനാകും?

തെറ്റു ചെയ്‌തിട്ടില്ലാത്ത ഇണ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്‌തിട്ടുണ്ടെങ്കിൽ തന്റെ ഇണയുടെ വഞ്ചനയെപ്രതി കുറ്റഭാരംപേറേണ്ടതില്ല. നിങ്ങൾക്ക്‌ ആശ്വാസവും പ്രോത്സാഹനവും ആവശ്യമാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. അവൻ സഹക്രിസ്‌ത്യാനികളെ ഉപയോഗിച്ച്‌ ആശ്വാസം നൽകിയേക്കാം.—6/15, പേജ്‌ 30-31.

• കുട്ടികളിൽ വായനാപ്രിയം വളർത്താൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

സ്‌നേഹവാത്സല്യങ്ങൾ നിറഞ്ഞ പഠനാന്തരീക്ഷവും മാതാപിതാക്കളുടെ മാതൃകയും കുട്ടികളിൽ വായനാപ്രിയം വളർത്താൻ സഹായിക്കും. അവർക്കു പുസ്‌തകങ്ങൾ വാങ്ങിക്കൊടുക്കുക. ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കുക. വായിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്‌തുകൊണ്ട്‌ അവരെയും ഉൾപ്പെടുത്തുക. അവർ നിങ്ങളെ വായിച്ചുകേൾപ്പിക്കട്ടെ. ചോദ്യങ്ങൾ ഉന്നയിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.—7/15, പേജ്‌ 26.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക