വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 7/1 പേ. 21
  • “ഞാൻ നിന്നെ മറക്കയില്ല”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഞാൻ നിന്നെ മറക്കയില്ല”
  • 2012 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ദൈവം നമ്മെക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​ണോ?
    യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
  • “നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • യഹോവ—നമ്മുടെ ആർദ്രാനുകമ്പയുള്ള പിതാവ്‌
    വീക്ഷാഗോപുരം—1994
  • “ദൈവം സ്‌നേഹം ആകുന്നു”
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
2012 വീക്ഷാഗോപുരം
w12 7/1 പേ. 21

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ക

“ഞാൻ നിന്നെ മറക്കയില്ല”

തന്റെ ജനത്തിന്റെ കാര്യ​ത്തിൽ ശരിക്കും കരുത​ലു​ള്ള​വ​നാ​ണോ യഹോവ? ഉണ്ടെങ്കിൽ അവന്‌ അവരിൽ എത്രമാ​ത്രം താത്‌പ​ര്യ​മുണ്ട്‌? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം അറിയാൻ ഒരേ​യൊ​രു മാർഗ​മേ​യു​ള്ളൂ—ദൈവ​ത്തി​ന്റെ​തന്നെ വാക്കുകൾ പരി​ശോ​ധി​ക്കുക. ബൈബി​ളിൽ യഹോവ അത്‌ വ്യക്തമാ​യി വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. യെശയ്യാ​വു 49:15-ലെ വാക്കുകൾ ഒന്നു നോക്കൂ.

നമു​ക്കെ​ല്ലാം പരിചി​ത​മായ ഹൃദയസ്‌പർശി​യായ ഒരു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ തന്റെ ജനത്തോ​ടുള്ള ആർദ്ര​വി​കാ​രം യഹോവ യെശയ്യാ​വി​ലൂ​ടെ വെളി​പ്പെ​ടു​ത്തു​ന്നു. ആദ്യമാ​യി ചിന്തോ​ദ്ദീ​പ​ക​മായ ഈ ചോദ്യ​ങ്ങൾ യഹോവ ചോദി​ക്കു​ന്നു: “ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കു​മോ? താൻ പ്രസവിച്ച മകനോ​ടു കരുണ, തോന്നാ​തി​രി​ക്കു​മോ?” ഒറ്റനോ​ട്ട​ത്തിൽ ഉത്തരം വ്യക്തമാ​ണെന്ന്‌ തോന്നി​യേ​ക്കാം. ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനെ എങ്ങനെ മറക്കാൻ കഴിയും! അമ്മയെ​ക്കൂ​ടാ​തെ കുഞ്ഞിന്‌ ഒന്നും ചെയ്യാ​നാ​കില്ല. എല്ലായ്‌പോ​ഴും അതിന്‌ അമ്മയുടെ പരിച​രണം ആവശ്യ​മാണ്‌. ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം അമ്മയുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാ​നും അത്‌ ശ്രമി​ക്കും. പക്ഷേ യഹോ​വ​യു​ടെ ചോദ്യ​ത്തിൽ ഇതില​ധി​കം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌.

ഒരമ്മ തന്റെ കുഞ്ഞിന്റെ എല്ലാ ആവശ്യ​ങ്ങൾക്കും ശ്രദ്ധ​കൊ​ടു​ക്കു​ക​യും സ്‌നേ​ഹ​പൂർവം പരിപാ​ലി​ക്കു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കുഞ്ഞിന്റെ കരച്ചിൽ അടക്കു​ന്ന​തി​നു​വേണ്ടി മാത്ര​മാ​ണോ? അല്ല. “താൻ പ്രസവിച്ച മകനോട്‌” ഒരമ്മയ്‌ക്ക്‌ കരുണ തോന്നും. ‘കരുണ തോന്നുക’ എന്ന്‌ വിവർത്തനം ചെയ്‌തി​രി​ക്കുന്ന എബ്രായ വാക്കിന്‌, അശക്ത​രോ​ടും നിസ്സഹാ​യ​രോ​ടും ആർദ്രാ​നു​കമ്പ കാണി​ക്കുക എന്ന അർഥമാ​ണു​ള്ളത്‌. താൻ പ്രസവിച്ച കുഞ്ഞി​നോട്‌ ഒരമ്മയ്‌ക്ക്‌ തോന്നുന്ന ആർദ്ര​ത​യാണ്‌ നമുക്ക്‌ വിഭാവന ചെയ്യാ​നാ​കുന്ന ഏറ്റവും ശക്തമായ വികാരം.

ദുഃഖ​ക​ര​മെന്നു പറയട്ടെ, ചില അമ്മമാർക്ക്‌ താൻ മുലയൂ​ട്ടി വളർത്തേണ്ട കുഞ്ഞി​നോട്‌ കരുണ തോന്നാ​റില്ല. ‘അവർ മറന്നു​ക​ള​ഞ്ഞേ​ക്കാം’ എന്ന്‌ യഹോവ പറയുന്നു. “അവിശ്വസ്‌ത​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും” ആയ സ്‌ത്രീ​പു​രു​ഷ​ന്മാ​രാണ്‌ ഈ ലോക​ത്തിൽ ഭൂരി​ഭാ​ഗ​വും. (2 തിമൊ​ഥെ​യൊസ്‌ 3:1-5) തങ്ങളുടെ നവജാ​ത​ശി​ശു​ക്കളെ അമ്മമാർ ഉപേക്ഷി​ക്കു​ന്ന​താ​യും അവഗണി​ക്കു​ന്ന​താ​യും ഉപദ്ര​വി​ക്കു​ന്ന​താ​യും നാം ചില​പ്പോ​ഴെ​ല്ലാം കേൾക്കാ​റുണ്ട്‌. “അമ്മമാ​രും പാപ​പ്ര​വ​ണ​ത​യു​ള്ള​വ​രാണ്‌. ചില​പ്പോ​ഴെ​ല്ലാം അവരുടെ സ്‌നേഹം ദുഷ്ടതയ്‌ക്ക്‌ വഴിമാ​റു​ന്നു. ഏറ്റവും ഉദാത്ത​മായ മാനു​ഷസ്‌നേ​ഹം​പോ​ലും നിലച്ചു​പോ​യേ​ക്കാം” എന്ന്‌ യെശയ്യാ​വു 49:15-നെക്കു​റിച്ച്‌ ഒരു ബൈബിൾ പരാമർശ​കൃ​തി പറയുന്നു.

പക്ഷേ, യഹോവ ഉറപ്പു നൽകുന്നു: “അവർ മറന്നു​ക​ള​ഞ്ഞാ​ലും ഞാൻ നിന്നെ മറക്കയില്ല.” ഇപ്പോൾ, യെശയ്യാ​വു 49:15-ൽ യഹോവ ചോദിച്ച ചോദ്യ​ങ്ങ​ളു​ടെ അർഥം നമുക്ക്‌ കൂടുതൽ വ്യക്തമാ​കു​ന്നു. ഇവിടെ ഒരു താരത​മ്യ​ത്തെ​ക്കാ​ളേറെ വിപരീത താരത​മ്യ​മാണ്‌ യഹോവ നടത്തു​ന്നത്‌. തന്റെ കുഞ്ഞി​നോട്‌ അനുകമ്പ കാണി​ക്കാൻ അപൂർണ​രായ അമ്മമാർ ഒരുപക്ഷേ പരാജ​യ​പ്പെ​ട്ടേ​ക്കാം. എന്നാൽ, യഹോവ അങ്ങനെയല്ല; സഹായം ആവശ്യ​മുള്ള തന്റെ ആരാധ​കരെ അവൻ മറക്കു​ക​യോ അവരോട്‌ അനുകമ്പ കാണി​ക്കാൻ പരാജ​യ​പ്പെ​ടു​ക​യോ ഇല്ല. യെശയ്യാ​വു 49:15-നെക്കു​റിച്ച്‌ ആ പരാമർശ​കൃ​തി തുടർന്നു പറയു​ന്നത്‌ ശ്രദ്ധേ​യ​മാണ്‌: “ഇത്‌ ദൈവസ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചുള്ള പഴയനി​യ​മ​ത്തി​ലെ ഏറ്റവും ശക്തമായ വർണന​യാ​ണെന്ന്‌ പറയാ​നാ​കും.”

‘നമ്മുടെ ദൈവം ആർദ്രാ​നു​കമ്പ’യുള്ളവ​നാ​ണെന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! (ലൂക്കോസ്‌ 1:76) അവനോട്‌ അടുത്തു​ചെ​ല്ലാ​നാ​കു​ന്നത്‌ എങ്ങനെ​യെന്ന്‌ അറിയാൻ എന്തു​കൊണ്ട്‌ ഒന്നു ശ്രമി​ച്ചു​കൂ​ടാ? സ്‌നേ​ഹ​നി​ധി​യായ ഈ ദൈവം തന്റെ ആരാധ​കർക്കു നൽകുന്ന ഉറപ്പ്‌ ഇതാണ്‌: “ഞാൻ നിന്നെ ഒരുനാ​ളും കൈവി​ടു​ക​യില്ല; ഒരു​പ്ര​കാ​ര​ത്തി​ലും ഉപേക്ഷി​ക്കു​ക​യു​മില്ല.”—എബ്രായർ 13:5. (w12-E 02/01

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക