വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp16 നമ്പർ 3 പേ. 4
  • ദുഃഖിക്കുന്നതിൽ തെറ്റുണ്ടോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദുഃഖിക്കുന്നതിൽ തെറ്റുണ്ടോ?
  • 2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • സമാനമായ വിവരം
  • ഇങ്ങനെ തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാ​ണോ?
    നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ ...
  • ദുഃഖിതർക്ക്‌ ആശ്വാസവും സഹായവും
    ഉണരുക!—2018
  • “എനിക്ക്‌ എന്റെ ദുഃഖവും പേറി എങ്ങനെ ജീവിക്കാൻ കഴിയും?”
    ഉണരുക!—1988
  • എനിക്ക്‌ ഈ ദുഃഖ​വും പേറി എങ്ങനെ ജീവി​ക്കാൻ കഴിയും?
    നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ ...
കൂടുതൽ കാണുക
2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
wp16 നമ്പർ 3 പേ. 4

മുഖ്യലേഖനം | പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ. . .

ദുഃഖി​ക്കു​ന്ന​തിൽ തെറ്റു​ണ്ടോ?

നിങ്ങൾക്ക്‌ എന്നെങ്കി​ലും പനിയോ തലവേ​ദ​ന​യോ വന്നിട്ടു​ണ്ടോ? അതു പെട്ടെന്നു മാറി​യ​തു​കൊണ്ട്‌ ആ സംഭവം​പോ​ലും നിങ്ങൾ ഇപ്പോൾ ഓർക്കു​ന്നി​ല്ലാ​യി​രി​ക്കും. പക്ഷേ വേർപാ​ടി​ന്റെ വേദന അങ്ങനെയല്ല. വിരഹ​ദുഃ​ഖം പേറുന്ന ഇണയ്‌ക്ക്‌ ആശ്വാസം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഡോക്‌ടർ അലൻ വുൾഫെൽറ്റ്‌ എഴുതി: “വേർപാ​ടി​ന്റെ വേദന എന്നെ​ന്നേ​ക്കു​മാ​യി പിഴു​തെ​റി​യാൻ കഴിയില്ല.” പക്ഷേ അദ്ദേഹം പറയുന്നു: “കാലം കടന്നു​പോ​കു​മ്പോൾ, മറ്റുള്ള​വ​രു​ടെ സഹായ​ത്താൽ മെല്ലെ​മെല്ലെ ആ വേദന​യു​ടെ തീവ്രത കുറയും.”

ഭാര്യ​യാ​യ സാറ മരിച്ച​പ്പോൾ ജൂതന്മാ​രു​ടെ പൂർവി​ക​നായ അബ്രാ​ഹാ​മി​ന്റെ വികാരം എന്തായി​രു​ന്നു​വെന്നു നോക്കുക. “അബ്രാ​ഹാം സാറ​യെ​ക്കു​റിച്ച്‌ വിലപിച്ച്‌ കരയാൻതു​ടങ്ങി” എന്നാണു ബൈബി​ളി​ന്റെ മൂലഭാ​ഷാ​ന്ത​ര​ത്തിൽ എഴുതി​യി​രി​ക്കു​ന്നത്‌. “തുടങ്ങി” എന്ന പ്രയോ​ഗം അബ്രാ​ഹാ​മി​ന്റെ ദുഃഖം മാറാൻ കുറച്ച്‌ കാലം എടുത്തു എന്നു കാണി​ക്കു​ന്നു.a യാക്കോ​ബി​നും സമാന​മായ ഒരു അനുഭവം ഉണ്ടായി. മകനായ യോ​സേ​ഫി​നെ ഒരു കാട്ടു​മൃ​ഗം കൊന്നു എന്നു തെറ്റി​ദ്ധ​രിച്ച യാക്കോബ്‌ “ഏറിയ​നാൾ” ദുഃഖി​ച്ചു​ക​രഞ്ഞു. കുടും​ബാം​ഗ​ങ്ങൾക്കും യാക്കോ​ബി​നെ ആശ്വസി​പ്പി​ക്കാൻ കഴിഞ്ഞില്ല. വർഷം ഏറെ കഴിഞ്ഞി​ട്ടും ആ വേദന​യു​ടെ തീ യാക്കോ​ബി​ന്റെ മനസ്സിൽ എരിഞ്ഞു​കൊ​ണ്ടി​രു​ന്നു.—ഉൽപത്തി 23:2; 37:34, 35; 42:36; 45:28.

സാറയുടെ മൃതശരീരത്തിന്‌ അരികിൽ കരയുന്ന അബ്രാഹാം

പ്രിയഭാര്യയായ സാറ മരിച്ച​പ്പോൾ അബ്രാ​ഹാം വിലപി​ച്ചു

ഉറ്റവരു​ടെ വേർപാ​ടിൽ വിലപി​ക്കുന്ന പലരു​ടെ​യും കാര്യ​ത്തിൽ ഇന്നും ഇതു സത്യമാണ്‌. രണ്ടു പേരുടെ അനുഭവം നമുക്കു നോക്കാം.

  • “2008 ജൂലൈ 9-നാണ്‌ എന്റെ ഭർത്താവ്‌ റോബർട്ട്‌ ഒരു അപകട​ത്തിൽ മരിച്ചത്‌. എന്നത്തെ​യും​പോ​ലെ​യാ​യി​രു​ന്നു അന്നും. രാവി​ലത്തെ ഭക്ഷണം കഴിച്ചു; പിന്നെ പോകു​ന്ന​തി​നു​മുമ്പ്‌ പതിവു​പോ​ലെ ഞങ്ങൾ കെട്ടി​പ്പി​ടിച്ച്‌ ഉമ്മ കൊടു​ത്തു; ‘ഐ ലവ്‌ യൂ’ എന്നും പറഞ്ഞു. ചേട്ടൻ മരിച്ചിട്ട്‌ ആറു വർഷം കഴിഞ്ഞു. പക്ഷേ ആ വേദന ഇപ്പോ​ഴും എന്റെ ഹൃദയ​ത്തി​ലുണ്ട്‌; ആ ദുഃഖം ഒരിക്ക​ലും എന്നെ വിട്ടു​പോ​കു​മെന്നു തോന്നു​ന്നില്ല.”—ഗെയ്‌ൽ, വയസ്സ്‌ 60.

  • “എന്റെ പ്രിയ​ഭാ​ര്യ​യെ എനിക്കു നഷ്ടപ്പെ​ട്ടിട്ട്‌ 18 വർഷം കഴിഞ്ഞു. പക്ഷേ ഇപ്പോ​ഴും അവളി​ല്ലാ​ത്ത​തി​ന്റെ സങ്കടം എനിക്കു തോന്നാ​റുണ്ട്‌. പ്രകൃ​തി​ഭം​ഗി​യൊ​ക്കെ കാണു​മ്പോൾ ഞാൻ അവളെ​ക്കു​റിച്ച്‌ ഓർക്കും. അവളു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവൾക്ക്‌ ഇതൊക്കെ കണ്ടാസ്വ​ദി​ക്കാ​മാ​യി​രു​ന്ന​ല്ലോ എന്നു ഞാൻ ചിന്തി​ച്ചു​പോ​കും.”—ഏയ്‌റ്റൻ, വയസ്സ്‌ 84.

അതെ, വേദനാ​നിർഭ​ര​വും നീണ്ടു​നിൽക്കു​ന്ന​തും ആയ ഇത്തരം വികാ​രങ്ങൾ സ്വാഭാ​വി​കം മാത്ര​മാണ്‌. ഓരോ വ്യക്തി​യും ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌ ഓരോ വിധത്തി​ലാണ്‌. അതു​കൊണ്ട്‌ ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ആളുകൾ പ്രതി​ക​രി​ക്കുന്ന വിധത്തെ കുറ്റ​പ്പെ​ടു​ത്തു​ന്നതു ശരിയല്ല. ഉറ്റവർ മരിക്കു​മ്പോൾ നമ്മുടെ ദുഃഖം അതിരു​ക​ട​ന്നു​പോ​കു​ന്ന​താ​യി തോന്നു​ന്നെ​ങ്കിൽ നമ്മളെ​ത്തന്നെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തും ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌. വേർപാ​ടി​ന്റെ വേദന​യു​മാ​യി നമുക്ക്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടാം? (w16-E No. 3)

a അബ്രാഹാമിന്റെ മകനായ യിസ്‌ഹാ​ക്കി​നും കുറെ കാലം വേർപാ​ടി​ന്റെ വേദന അനുഭ​വി​ക്കേ​ണ്ടി​വന്നു. അമ്മയായ സാറ മരിച്ച്‌ മൂന്നു വർഷം കഴിഞ്ഞി​ട്ടും ആ ദുഃഖം യിസ്‌ഹാ​ക്കി​നെ വിട്ടു​മാ​റി​യില്ല.—ഉൽപത്തി 24:67.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക