ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2014 ഡിസംബർ 29-ന് തുടങ്ങുന്ന ആഴ്ചയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
മരിച്ചവരെപ്രതി വിലപിക്കുന്നവർ ശരീരത്തിൽ സ്വയം മുറിവേൽപ്പിക്കുന്നതിനെതിരെ ആവർത്തനം 14:1-ൽ കൊടുത്തിരിക്കുന്ന കൽപ്പനയെ നാം എങ്ങനെ മനസ്സിലാക്കണം? (നവ. 3, w04 9/15 പേ. 27 ഖ. 4)
ഇസ്രായേൽ രാജാക്കന്മാർ ന്യായപ്രമാണത്തിന്റെ പകർപ്പ് എഴുതിയുണ്ടാക്കണമെന്നും ആയുഷ്കാലമൊക്കെയും അത് വായിക്കണമെന്നും ഉള്ള നിബന്ധനയുടെ ഉദ്ദേശ്യം എന്തായിരുന്നു? (ആവ. 17:18-20) (നവ. 3, w02 6/15 പേ. 12 ഖ. 4)
“കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരു”ത് എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്, ചേർച്ചയില്ലാത്തവയെ കൂട്ടിയോജിപ്പിക്കരുതെന്ന കൽപന ക്രിസ്ത്യാനികൾക്ക് ബാധകമാകുന്നത് എങ്ങനെ? (ആവ. 22:10) (നവ. 10, w03 10/15 പേ. 32)
“തിരികല്ലാകട്ടെ അതിന്റെ മേൽക്കല്ലാകട്ടെ” പണയം വാങ്ങുന്നത് നിരോധിച്ചിരുന്നത് എന്തുകൊണ്ട്? (ആവ. 24:6) (നവ. 17, w04 9/15 പേ. 26 ഖ. 3)
ഇസ്രായേല്യർ ഏതു മനോഭാവത്തോടെയാണ് അനുസരിക്കേണ്ടിയിരുന്നത്, യഹോവയെ സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കേണ്ടത് എന്തായിരിക്കണം? (ആവ. 28:47) (നവ. 24, w10 9/15 പേ. 8 ഖ. 4)
ജീവന് ആവശ്യമായ ഏതു മൂന്ന് നിബന്ധനകളാണ് ആവർത്തനപുസ്തകം 30:19, 20-ൽ കാണുന്നത്? (നവ. 24, w10 2/15 പേ. 28 ഖ. 17)
ഉൽപത്തി മുതൽ വെളിപാട് വരെ ബൈബിളിലെ എല്ലാ വാക്കുകളും അക്ഷരാർഥത്തിൽ ഒരു മന്ദസ്വരത്തിൽ വായിക്കണമോ? വിശദീകരിക്കുക. (യോശു. 1:8) (ഡിസ. 8, w13 4/15 പേ.7 ഖ. 4)
യോശുവ 5:14, 15-ൽ പറഞ്ഞിരിക്കുന്ന “യഹോവയുടെ സൈന്യത്തിന്റെ അധിപതി” ആരാണ്, ഇത് നമുക്കു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ? (ഡിസ. 8, w04 12/1 പേ. 9 ഖ. 2)
പാപത്തിലേക്ക് ആഖാനെ നയിച്ചത് എന്താണ്, ഈ മോശം ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു? (യോശു. 7:20, 21) (ഡിസ. 15, w10 4/15 പേ. 20-21 ഖ. 2, 5)
കാലേബിന്റെ മാതൃക നമുക്ക് പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ? (യോശു. 14:10-13) (ഡിസ. 29, w04 12/1 പേ. 12 ഖ. 2)