വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp21 നമ്പർ 1 പേ. 14-15
  • പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?
  • 2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • പ്രാർഥനകൊണ്ട്‌ എന്താണ്‌ ഗുണം?
    2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • പ്രാർഥനയിലൂടെ ദൈവത്തോട്‌ അടുത്തുചെല്ലുക
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • പ്രാർഥന എന്ന പദവി
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • പ്രാർഥ​ന​യി​ലൂ​ടെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp21 നമ്പർ 1 പേ. 14-15

പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?

ഗുരുതരമായ ഒരു രോഗ​മു​ണ്ടാ​യ​പ്പോൾ പമേല വൈദ്യ​സ​ഹാ​യം തേടി. അതേസ​മയം ബുദ്ധി​മുട്ട്‌ നിറഞ്ഞ ആ സാഹച​ര്യ​ത്തെ നേരി​ടാ​നുള്ള ശക്തിക്കാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യും ചെയ്‌തു. പ്രാർഥന പമേലയെ സഹായി​ച്ചോ?

പമേല പറയുന്നു, “എന്റെ ക്യാൻസർ ചികി​ത്സ​യു​ടെ സമയത്ത്‌ പലപ്പോ​ഴും എനിക്കു വല്ലാത്ത പേടി തോന്നി. എന്നാൽ ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ എനിക്കു മനസ്സമാ​ധാ​നം കിട്ടി, ശരിയായ വിധത്തിൽ ചിന്തി​ക്കാ​നും ആ സാഹച​ര്യം നന്നായി കൈകാ​ര്യം ചെയ്യാ​നും എനിക്കു കഴിഞ്ഞു. എനിക്ക്‌ ഇപ്പോ​ഴും വിട്ടു​മാ​റാത്ത വേദന​യുണ്ട്‌. എങ്കിലും ഈ സാഹച​ര്യ​ത്തി​ലും സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ പ്രാർഥന എന്നെ സഹായി​ക്കു​ന്നു. എനിക്ക്‌ ഇപ്പോൾ എങ്ങനെ​യു​ണ്ടെന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ ഞാൻ പറയും, ‘എനിക്കു നല്ല സുഖമില്ല, എന്നാലും മനസ്സിനു നല്ല സന്തോ​ഷ​മുണ്ട്‌.’”

പ്രാർഥി​ക്കാൻ ഗുരു​ത​ര​മായ ഒരു രോഗ​മോ വലിയ പ്രശ്‌ന​മോ വരാൻ നമ്മൾ കാത്തി​രി​ക്കേ​ണ്ട​തില്ല എന്നതു ശരിയാണ്‌. നമ്മളെ​ല്ലാം ജീവി​ത​ത്തിൽ ചെറു​തും വലുതും ആയ പ്രശ്‌ന​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും നേരി​ടു​ന്നുണ്ട്‌. അവയെ തരണം ചെയ്യാൻ നമുക്കു സഹായം ആവശ്യ​മാണ്‌. പ്രാർഥന നമ്മളെ സഹായി​ക്കു​മോ?

ബൈബിൾ പറയുന്നു, “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതി​മാൻ വീണു​പോ​കാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല.” (സങ്കീർത്തനം 55:22) അതു നമ്മളെ എത്രയ​ധി​കം ആശ്വസി​പ്പി​ക്കു​ന്നു, അല്ലേ! അതു​കൊണ്ട്‌ പ്രാർഥന നമ്മളെ എങ്ങനെ സഹായി​ക്കും? ശരിയായ വിധത്തിൽ നമ്മൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​മ്പോൾ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ നമുക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ദൈവം തരും.​—“പ്രാർഥി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ” എന്ന ചതുരം കാണുക.

പ്രാർഥിക്കുന്നതിന്റെ പ്രയോ​ജ​ന​ങ്ങൾ

മനസ്സമാധാനം

മുമ്പ്‌ ജോലി നഷ്ടപ്പെട്ട ആ ബിസിനെസ്സുകാരൻ സന്തോഷത്തോടും ആത്മവിശ്വാസത്തോടും കൂടെ നടന്ന്‌ നീങ്ങുന്നു.

“നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.” (ഫിലി​പ്പി​യർ 4:6, 7) വിഷമങ്ങൾ ദൈവ​ത്തോ​ടു പറയു​മ്പോൾ സമ്മർദങ്ങൾ ഉള്ളപ്പോ​ഴും ശാന്തരാ​യി നിൽക്കാ​നും ശരിയാ​യി പ്രവർത്തി​ക്കാ​നും ഉള്ള സഹായം ദൈവം തരും.

ദൈവത്തിൽനിന്നുള്ള ജ്ഞാനം

മുമ്പ്‌ ഒരു പുസ്‌തകത്തിലെ പ്രാർഥന ചൊല്ലിക്കൊണ്ടിരുന്ന ആ സ്‌ത്രീ വീട്ടിലിരുന്ന്‌ ബൈബിൾ വായിക്കുന്നു.

“നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അയാൾ ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ; അപ്പോൾ അയാൾക്ക്‌ അതു കിട്ടും. കുറ്റ​പ്പെ​ടു​ത്താ​തെ എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​നാ​ണു ദൈവം.” (യാക്കോബ്‌ 1:5) സമ്മർദ​ത്തി​ലാ​യി​രി​ക്കു​മ്പോൾ നമ്മൾ എപ്പോ​ഴും ശരിയായ തീരു​മാ​നങ്ങൾ എടുക്ക​ണ​മെ​ന്നില്ല. ജ്ഞാനത്തി​നാ​യി പ്രാർഥി​ക്കു​ന്നെ​ങ്കിൽ തന്റെ വചനമായ ബൈബി​ളിൽനി​ന്നുള്ള സഹായ​ക​ര​മായ ആശയങ്ങൾ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രാൻ ദൈവ​ത്തി​നാ​കും.

പിടിച്ചുനിൽക്കാനുള്ള ശക്തിയും ആശ്വാ​സ​വും

മുമ്പ്‌ ആശുപത്രിയിലായിരുന്ന ദമ്പതികൾ ഇപ്പോൾ ഒരു പാർക്കിൽ സമയം ചെലവഴിക്കുന്നു. ഒരു വടി ഉപയോഗിച്ച്‌ നടക്കാൻ ആ ഭർത്താവ്‌ ഭാര്യയെ സഹായിക്കുന്നു.

“എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.” (ഫിലി​പ്പി​യർ 4:13) യഹോവ സർവശ​ക്ത​നായ ദൈവ​മാണ്‌. അതു​കൊണ്ട്‌ പ്രതി​സ​ന്ധി​കളെ നേരി​ടാ​നും പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാ​നും വേണ്ട ശക്തി തരാൻ യഹോ​വ​യ്‌ക്കു കഴിയും. (യശയ്യ 40:29) യഹോ​വയെ “ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവം” എന്നും ബൈബിൾ വിളി​ക്കു​ന്നു. “നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം” ദൈവ​ത്തി​നു നമ്മളെ ആശ്വസി​പ്പി​ക്കാ​നാ​കും.​—2 കൊരി​ന്ത്യർ 1:3, 4.

നിങ്ങൾ പ്രയോ​ജനം നേടു​മോ?

പ്രാർഥിക്കാൻ യഹോവ ആരെയും നിർബ​ന്ധി​ക്കു​ന്നില്ല. പകരം അങ്ങനെ ചെയ്യാൻ ദൈവം നമ്മളെ സ്‌നേ​ഹ​ത്തോ​ടെ ക്ഷണിക്കു​ന്നു. (യിരെമ്യ 29:11, 12) എന്നാൽ എത്ര പ്രാർഥി​ച്ചി​ട്ടും ഉത്തരം കിട്ടി​യില്ല എന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കി​ലോ? എങ്കിൽ നിരാ​ശ​പ്പെ​ടേണ്ട. എന്തെങ്കി​ലു​മൊ​രു കാര്യം വേണ​മെന്നു മക്കൾ മാതാ​പി​താ​ക്ക​ളോ​ടു ചോദി​ക്കു​ന്നെന്നു വിചാ​രി​ക്കുക. സ്‌നേ​ഹ​മുള്ള ആ മാതാ​പി​താ​ക്കൾ അപ്പോൾത്തന്നെ അത്‌ ചെയ്‌തു​കൊ​ടു​ക്കു​മെ​ന്നോ ചോദി​ച്ച​തു​പോ​ലെ​തന്നെ ചെയ്യു​മെ​ന്നോ പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? ഇല്ലല്ലേ? പലപ്പോ​ഴും മാതാ​പി​താ​ക്ക​ളു​ടെ കൈയിൽ കുറച്ചു​കൂ​ടെ മെച്ചമായ ഒരു വഴിയു​ണ്ടാ​യി​രി​ക്കും. എന്തായാ​ലും ഒരു കാര്യം ഉറപ്പാണ്‌. സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ മക്കളെ സഹായി​ച്ചി​രി​ക്കും.

ദൈവമായ യഹോ​വ​യാണ്‌ ഏറ്റവും സ്‌നേ​ഹ​മുള്ള പിതാവ്‌. യഹോ​വ​യ്‌ക്കു നിങ്ങളെ സഹായി​ക്കാൻ ആഗ്രഹ​വു​മുണ്ട്‌. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? ബൈബി​ളിൽനിന്ന്‌ നമ്മൾ ചർച്ച ചെയ്‌ത നിർദേ​ശങ്ങൾ ഗൗരവ​ത്തോ​ടെ എടുക്കുക. അവ പ്രാവർത്തി​ക​മാ​ക്കാൻ നിങ്ങളു​ടെ പരമാ​വധി ശ്രമി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക്‌ ഏറ്റവും മെച്ചമായ വിധത്തിൽ ദൈവം ഉത്തരം തരും.​—സങ്കീർത്തനം 34:15; മത്തായി 7:7-11.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക