വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w22 ഡിസംബർ പേ. 2-7
  • നമുക്ക്‌ എന്നെന്നും ജീവി​ക്കാ​നാ​കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമുക്ക്‌ എന്നെന്നും ജീവി​ക്കാ​നാ​കും
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ എന്നെന്നും ജീവിക്കുന്നു
  • എന്നെന്നും ജീവി​ക്കാ​നാണ്‌ യഹോവ നമ്മളെ സൃഷ്ടിച്ചത്‌
  • യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു മാറ്റം വന്നിട്ടില്ല
  • തൊട്ടു​മു​ന്നിൽ മനോ​ഹ​ര​മായ ഒരു ഭാവി
  • നിങ്ങൾക്ക്‌ എന്നേക്കും ജീവി​ക്കാൻ എങ്ങനെ കഴിയും?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • നിത്യജീവൻ യഥാർഥത്തിൽ സാധ്യമോ?
    വീക്ഷാഗോപുരം—1999
  • എന്നേക്കുമുളള ജീവിതം വെറുമൊരു സ്വപ്‌നമല്ല
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • എന്നേക്കും ജീവിക്കാനുളള മാർഗം
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
w22 ഡിസംബർ പേ. 2-7

പഠന​ലേ​ഖനം 49

നമുക്ക്‌ എന്നെന്നും ജീവിക്കാനാകും

“ദൈവം തരുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള നിത്യ​ജീ​വ​നും.”—റോമ. 6:23.

ഗീതം 147 നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തിരിക്കുന്നു

ചുരുക്കംa

1. നിത്യ​ജീ​വൻ തരുമെന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നമ്മളെ എന്തിനു പ്രേരി​പ്പി​ക്കും?

യഹോ​വയെ അനുസ​രി​ക്കു​ന്ന​വർക്കു ‘നിത്യ​ജീ​വൻ’ നൽകു​മെന്ന്‌ യഹോ​വ​തന്നെ വാക്കു​ത​ന്നി​ട്ടുണ്ട്‌. (റോമ. 6:23) അതു വളരെ മഹത്തായ ഒരു പ്രത്യാ​ശ​യാണ്‌. നമ്മളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ എന്നും ജീവി​ച്ചി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌; നമ്മളെ പിരി​ഞ്ഞി​രി​ക്കാൻ ദൈവം ഒട്ടും ആഗ്രഹി​ക്കു​ന്നില്ല. നിത്യ​ജീ​വന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ എത്രയ​ധി​കം ചിന്തി​ക്കു​ന്നു​വോ അതനു​സ​രിച്ച്‌ ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം കൂടും.

2. നിത്യ​ജീ​വന്റെ പ്രത്യാശ നമ്മളെ എന്തിനു സഹായി​ക്കു​ന്നു?

2 ദൈവം തന്നിരി​ക്കുന്ന നിത്യ​ജീ​വന്റെ പ്രത്യാശ ഇന്നു നേരി​ട്ടേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങ​ളെ​യൊ​ക്കെ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കു​ന്നു. ശത്രുക്കൾ കൊന്നു​ക​ള​യു​മെന്നു ഭീഷണി​പ്പെ​ടു​ത്തി​യാൽപ്പോ​ലും നമ്മൾ യാതൊ​രു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറാ​കില്ല. എന്തു​കൊണ്ട്‌? വിശ്വ​സ്‌ത​രാ​യി മരിക്കു​ന്നെ​ങ്കിൽ യഹോവ നമ്മളെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രു​മെന്നു നമുക്ക്‌ അറിയാ​മെ​ന്ന​താണ്‌ അതിന്റെ ഒരു കാരണം. മാത്രമല്ല നിത്യം ജീവി​ക്കാ​നുള്ള അവസര​വും നമുക്കു​ണ്ടാ​യി​രി​ക്കും. (യോഹ. 5:28, 29; 1 കൊരി. 15:55-58; എബ്രാ. 2:15) നമുക്ക്‌ എന്നെന്നും ജീവി​ക്കാ​നാ​കു​മെന്ന്‌ ഉറപ്പോ​ടെ പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ ചില കാരണങ്ങൾ ഇപ്പോൾ നോക്കാം.

യഹോവ എന്നെന്നും ജീവിക്കുന്നു

3. നമുക്ക്‌ എന്നേക്കും ജീവി​ച്ചി​രി​ക്കാ​നാ​കു​മെന്ന്‌ ഉറപ്പോ​ടെ പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (സങ്കീർത്തനം 102:12, 24, 27)

3 നമുക്ക്‌ എന്നേക്കും ജീവി​ച്ചി​രി​ക്കാ​നാ​കും. കാരണം നമുക്കു ജീവൻ തരുന്ന ജീവന്റെ ഉറവായ യഹോവ എന്നെന്നും ജീവി​ക്കു​ന്ന​വ​നാണ്‌. (സങ്കീ. 36:9) യഹോവ എന്നും ഉണ്ടായി​രു​ന്നു, എന്നും ഉണ്ടായി​രി​ക്കു​ക​യും ചെയ്യും എന്നു വ്യക്തമാ​ക്കുന്ന ചില ബൈബിൾവാ​ക്യ​ങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം. സങ്കീർത്തനം 90:2 യഹോ​വ​യെ​ക്കു​റിച്ച്‌ പറയുന്നു: “നിത്യ​ത​മു​തൽ നിത്യ​ത​വരെ അങ്ങ്‌ ദൈവം.” അതു​പോ​ലെ​യുള്ള ഒരു ആശയം സങ്കീർത്തനം 102-ലും കാണാം. (സങ്കീർത്തനം 102:12, 24, 27 വായി​ക്കുക.) ഇനി, ഹബക്കൂക്ക്‌ പ്രവാ​ചകൻ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “യഹോവേ, അങ്ങ്‌ അനാദി​മു​തലേ ഉള്ളവനല്ലേ? എന്റെ ദൈവമേ, എന്റെ പരിശു​ദ്ധനേ, അങ്ങയ്‌ക്കു മരണമില്ല.”—ഹബ. 1:12.

4. യഹോവ എന്നു​മെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കു​ന്നു എന്ന ആശയം മനസ്സി​ലാ​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യാ​ലും വിഷമി​ക്കേ​ണ്ട​തു​ണ്ടോ, വിശദീ​ക​രി​ക്കുക.

4 യഹോവ “എന്നു​മെ​ന്നേ​ക്കും” ജീവി​ച്ചി​രി​ക്കു​ന്നു എന്ന ആശയം മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നു​ണ്ടോ? (യശ. 40:28) അതിൽ അതിശ​യി​ക്കാ​നില്ല. കാരണം പലർക്കും അങ്ങനെ തോന്നി​യി​ട്ടുണ്ട്‌. എലീഹു എന്ന വ്യക്തി ദൈവ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ദൈവ​ത്തി​ന്റെ നാളു​ക​ളു​ടെ എണ്ണം നമുക്കു ഗ്രഹി​ക്കാ​നാ​കില്ല.” (ഇയ്യോ. 36:26) പക്ഷേ, ഒരു കാര്യം നമുക്കു പൂർണ​മാ​യി മനസ്സി​ലാ​കു​ന്നില്ല എന്നതു​കൊണ്ട്‌ അതു സത്യമ​ല്ലെന്നു വരുന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, വൈദ്യു​തി എന്താ​ണെന്നു പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ നമുക്കു കഴിയു​ന്നി​ല്ലെ​ന്നു​വെച്ച്‌ വൈദ്യു​തി എന്നൊരു സംഗതി ഇല്ല എന്നു വരുമോ? ഒരിക്ക​ലു​മില്ല. ഇതു​പോ​ലെ യഹോവ എന്നും ഉണ്ടായി​രു​ന്നു, എന്നും ഉണ്ടായി​രി​ക്കു​ക​യും ചെയ്യും എന്ന സത്യം നമുക്കു പൂർണ​മാ​യി മനസ്സി​ലാ​യി​ല്ലെ​ന്നു​വെച്ച്‌ അതു സത്യമല്ല എന്നു വരുന്നില്ല. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ നമുക്കു മനസ്സി​ലാ​യാ​ലും ഇല്ലെങ്കി​ലും ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യത്തി​നു മാറ്റമില്ല: ദൈവം എന്നും ഉണ്ടായി​രു​ന്നു, എന്നും ഉണ്ടായി​രി​ക്കു​ക​യും ചെയ്യും. (റോമ. 11:33-36) സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും ഉൾപ്പെടെ പ്രപഞ്ച​ത്തി​ലു​ള്ള​തെ​ല്ലാം ഉണ്ടാകു​ന്ന​തി​നു മുമ്പേ യഹോ​വ​യുണ്ട്‌. ‘തന്റെ ശക്തിയാൽ യഹോ​വ​യാ​ണു ഭൂമിയെ സൃഷ്ടി​ച്ചത്‌’ എന്നും ‘ആകാശത്തെ വിരി​ച്ചത്‌’ എന്നും ബൈബിൾ പറയുന്നു. (യിരെ. 51:15; പ്രവൃ. 17:24) നമുക്ക്‌ എന്നെന്നും ജീവി​ച്ചി​രി​ക്കാൻ കഴിയു​മെന്നു വിശ്വ​സി​ക്കാ​നുള്ള മറ്റൊരു കാരണ​ത്തെ​ക്കു​റിച്ച്‌ ഇനി നോക്കാം.

എന്നെന്നും ജീവി​ക്കാ​നാണ്‌ യഹോവ നമ്മളെ സൃഷ്ടിച്ചത്‌

5. ആദ്യ മനുഷ്യ​ദ​മ്പ​തി​കൾക്ക്‌ എന്തിനുള്ള അവസര​മു​ണ്ടാ​യി​രു​ന്നു?

5 മനുഷ്യൻ ഒഴി​കെ​യുള്ള ജീവജാ​ല​ങ്ങളെ യഹോവ സൃഷ്ടി​ച്ചതു നിത്യം ജീവി​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലല്ല. എന്നാൽ മരിക്കാ​തെ എന്നും ജീവി​ക്കാ​നുള്ള അവസരം മനുഷ്യർക്കു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യാ​ണെ​ങ്കി​ലും യഹോവ ആദാമിന്‌ ഒരു മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു: “ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.” (ഉൽപ. 2:17) ആദാമും ഹവ്വയും അത്‌ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ അവർക്കു മരി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു. മാത്രമല്ല, പിന്നീട്‌ എപ്പോ​ഴെ​ങ്കി​ലും ‘ജീവവൃ​ക്ഷ​ത്തിൽനിന്ന്‌’ കഴിക്കാൻ യഹോവ അവരെ അനുവ​ദി​ക്കു​മാ​യി​രു​ന്നെ​ന്നും നമുക്കു ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാം. ജീവവൃ​ക്ഷ​ത്തി​ന്റെ പഴം കഴിക്കാൻ അവരെ അനുവ​ദി​ക്കു​ന്നത്‌, ‘എന്നെന്നും ജീവി​ക്കാൻ’ കഴിയു​മെന്ന്‌ യഹോവ അവർക്ക്‌ ഉറപ്പു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ ആയിരി​ക്കു​മാ​യി​രു​ന്നു.b—ഉൽപ. 3:22.

ബൈബി​ളി​ലെ “എന്നെന്നും” എന്ന പദം

‘ഓലാം’ എന്ന എബ്രാ​യ​പ​ദത്തെ മിക്ക​പ്പോ​ഴും “എന്നെന്നും” എന്നാണു പരിഭാഷ ചെയ്‌തി​ട്ടു​ള്ളത്‌. ഒരു കൃത്യ​മായ ആരംഭ​ത്തെ​യോ അവസാ​ന​ത്തെ​യോ കുറിച്ച്‌ പറയാതെ, പണ്ടുകാ​ലം മുതലേ നിലനി​ന്നി​ട്ടുള്ള ഒന്നി​നെ​യും ഭാവി​യി​ലേക്കു നീണ്ടു​നിൽക്കുന്ന ഒന്നി​നെ​യും സൂചി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ഈ പദം ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (യോശു. 24:2; സങ്കീ. 24:7, 9) ഒരിക്ക​ലും അവസാ​നി​ക്കാത്ത ഒരു കാര്യത്തെ സൂചി​പ്പി​ക്കാ​നും ഈ പദം ഉപയോ​ഗി​ക്കു​ന്നു. ഈ അർഥത്തി​ലാണ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെന്നു​മു​ള്ളവൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. (സങ്കീ. 102:12, 24, 27) ഈ എബ്രാ​യ​പ​ദത്തെ പുതിയ ലോക ഭാഷാ​ന്തരം “നിലനിൽക്കുന്ന,” “എന്നെന്നും,” “എന്നു​മെ​ന്നേ​ക്കും,” “നിത്യത,” “പണ്ടുമു​തലേ” എന്നൊക്കെ പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌. സന്ദർഭം നോക്കി​യി​ട്ടാണ്‌ ഇവയിൽ ഏതു പദം ഉപയോ​ഗി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​ന്നത്‌.

6-7. (എ) മനുഷ്യ​നെ സൃഷ്ടി​ച്ചതു മരിക്കാൻവേ​ണ്ടി​യ​ല്ലെന്നു മറ്റ്‌ എന്തെല്ലാം കാര്യങ്ങൾ വ്യക്തമാ​ക്കു​ന്നു? (ബി) എന്നും ജീവി​ക്കാ​നാ​കു​മ്പോൾ എന്തെല്ലാം ചെയ്യാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? (ചിത്രങ്ങൾ കാണുക.)

6 ഒരു മനുഷ്യന്‌ ഇന്നു തന്റെ ആയുഷ്‌കാ​ലത്ത്‌ ശേഖരി​ക്കാൻ കഴിയു​ന്ന​തി​നെ​ക്കാൾ കൂടുതൽ അറിവ്‌ ശേഖരി​ക്കാ​നുള്ള കഴിവ്‌ നമ്മുടെ തലച്ചോ​റി​നുണ്ട്‌ എന്നാണു ചില ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി​യി​രി​ക്കു​ന്നത്‌. “ഏകദേശം 30 ലക്ഷം മണിക്കൂർ നീണ്ട വീഡി​യോ​യി​ലുള്ള അത്രയും വിവരങ്ങൾ ശേഖരി​ച്ചു​വെ​ക്കാ​നുള്ള പ്രാപ്‌തി നമ്മുടെ തലച്ചോ​റി​നുണ്ട്‌” എന്ന്‌ 2010-ൽ ഒരു പ്രസി​ദ്ധീ​ക​രണം റിപ്പോർട്ടു ചെയ്‌തു. അതു കണ്ടുതീർക്ക​ണ​മെ​ങ്കിൽ 300-ലേറെ വർഷം വേണ്ടി​വ​രും. എന്നാൽ നമ്മുടെ തലച്ചോ​റി​ന്റെ ശരിക്കുള്ള പ്രാപ്‌തി അതി​നെ​ക്കാ​ളൊ​ക്കെ വളരെ​വ​ളരെ കൂടു​ത​ലാ​യി​രി​ക്കാ​നാ​ണു സാധ്യത. എന്തുത​ന്നെ​യാ​യാ​ലും ഒരു 70-ഓ 80-ഓ വർഷം​കൊണ്ട്‌ ശേഖരി​ക്കാ​നാ​കു​ന്ന​തി​നെ​ക്കാൾ വളരെ കൂടുതൽ വിവരങ്ങൾ സൂക്ഷി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ​യാണ്‌ യഹോവ നമ്മുടെ തലച്ചോ​റു സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌.—സങ്കീ. 90:10.

7 ഇനി, എന്നെന്നും ജീവി​ക്കാ​നുള്ള ശക്തമായ ആഗ്രഹ​ത്തോ​ടെ​യു​മാണ്‌ യഹോവ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. ബൈബിൾ പറയു​ന്നതു ദൈവം “നിത്യ​ത​പോ​ലും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു” എന്നാണ്‌. (സഭാ. 3:11) മരണത്തെ നമ്മൾ ശത്രു​വാ​യി കാണാ​നുള്ള ഒരു കാരണം അതാണ്‌. (1 കൊരി. 15:26) ഉദാഹ​ര​ണ​ത്തിന്‌, നമുക്ക്‌ എന്തെങ്കി​ലും ഗുരു​ത​ര​മായ രോഗം വന്നാൽ ഒന്നും ചെയ്യാതെ, ‘മരിക്കു​ന്നെ​ങ്കിൽ മരിക്കട്ടെ’ എന്നു പറഞ്ഞി​രി​ക്കു​മോ? ഒരിക്ക​ലു​മില്ല, എത്രയും പെട്ടെന്ന്‌ ഒരു ഡോക്ടറെ കണ്ട്‌ വേണ്ട മരുന്നു​കൾ കഴിച്ച്‌ രോഗം മാറ്റാൻ നമ്മൾ ആഗ്രഹി​ക്കും. മരിക്കാ​തി​രി​ക്കാൻവേണ്ടി ചെയ്യാൻ പറ്റുന്ന​തെ​ല്ലാം നമ്മൾ ചെയ്യും. ഇനി, നമ്മുടെ പ്രിയ​പ്പെട്ട ആരെങ്കി​ലും മരിക്കു​ക​യാ​ണെ​ങ്കിൽ, അവർ ചെറു​പ്പ​ക്കാ​രാ​യാ​ലും പ്രായ​മാ​യ​വ​രാ​യാ​ലും ആ വേർപാ​ടി​ന്റെ ദുഃഖം ഒരുപാ​ടു കാലം നമ്മളെ വേദനി​പ്പി​ക്കും. (യോഹ. 11:32, 33) ചുരു​ക്ക​ത്തിൽ, എന്നും ജീവി​ക്കാ​നുള്ള ഒരു ആഗ്രഹ​വും അതിനു പ്രാപ്‌ത​മായ ഒരു തലച്ചോ​റും ദൈവം നമുക്കു തന്നതിൽനി​ന്നും ഒരു കാര്യം വ്യക്തമാണ്‌: എന്നെന്നും ജീവി​ക്കാൻവേ​ണ്ടി​യാ​ണു യഹോവ മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. നമുക്ക്‌ എന്നും ജീവി​ക്കാ​നാ​കും എന്നതിന്‌ ഇതു മാത്രമല്ല വേറെ​യും ധാരാളം തെളി​വു​ക​ളുണ്ട്‌. അതെക്കു​റിച്ച്‌ അറിയാൻ യഹോവ മുമ്പ്‌ ചെയ്‌തി​ട്ടു​ള്ള​തും ഇപ്പോൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ആയ ചില കാര്യങ്ങൾ നമുക്കു നോക്കാം. യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു മാറ്റം വന്നിട്ടി​ല്ലെന്ന്‌ അവ നമുക്ക്‌ എങ്ങനെ​യാ​ണു കാണി​ച്ചു​ത​രു​ന്നത്‌?

ചിത്രങ്ങൾ: പ്രായമുള്ള ഒരു സഹോദരൻ ബൈബിൾ വായിച്ചിട്ട്‌, പുതിയ ലോകത്തിൽ നല്ല ആരോഗ്യം കിട്ടുമ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നു. അടുത്തുതന്നെ മരുന്നുകുപ്പികളൊക്കെയുണ്ട്‌. 1. കടലിലൂടെ ബോട്ട്‌ ഓടിക്കുന്നു. 2. ചിത്രം വരയ്‌ക്കുന്നു. 3. വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള മല കയറുന്നു.

നിത്യ​ജീ​വന്റെ പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ ഭാവി​യിൽ പലതും ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ നമുക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു (7-ാം ഖണ്ഡിക കാണുക)c

യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു മാറ്റം വന്നിട്ടില്ല

8. നമ്മളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം നടപ്പാ​കും എന്നതിന്‌ യശയ്യ 55:11 കൂടു​ത​ലായ എന്ത്‌ ഉറപ്പാണു തരുന്നത്‌?

8 ആദാമും ഹവ്വയും പാപം ചെയ്‌ത്‌ മക്കൾക്കു മരണം വരുത്തി​വെച്ചു. എന്നാൽ യഹോവ തന്റെ ഉദ്ദേശ്യ​ത്തി​നു യാതൊ​രു മാറ്റവും വരുത്തി​യില്ല. (യശയ്യ 55:11 വായി​ക്കുക.) വിശ്വ​സ്‌ത​രായ മനുഷ്യർ എന്നെന്നും ജീവി​ക്കുക എന്നതാണ്‌ ഇപ്പോ​ഴും യഹോ​വ​യു​ടെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം നടപ്പി​ലാ​ക്കാൻവേണ്ടി യഹോവ പറഞ്ഞതും ചെയ്‌ത​തും ആയ കാര്യങ്ങൾ പരി​ശോ​ധി​ച്ചാൽ അതു ബോധ്യ​മാ​കും.

9. ദൈവം എന്താണു വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ള്ളത്‌? (ദാനി​യേൽ 12:2, 13)

9 മരിച്ചു​പോ​യ​വരെ വീണ്ടും ഉയിർപ്പി​ക്കു​മെ​ന്നും അവർക്കു നിത്യ​ജീ​വൻ നേടാ​നുള്ള അവസരം നൽകു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. (പ്രവൃ. 24:15; തീത്തോ. 1:1, 2) മരിച്ചു​പോ​യ​വരെ ഉയിർപ്പി​ക്കാൻ യഹോവ അതിയാ​യി ആഗ്രഹി​ക്കു​ന്നെന്നു വിശ്വസ്‌ത ദൈവ​ദാ​സ​നായ ഇയ്യോ​ബിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (ഇയ്യോ. 14:14, 15) മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രു​മെ​ന്നും അവർക്കു നിത്യം ജീവി​ക്കാ​നുള്ള അവസരം നൽകു​മെ​ന്നും ദാനി​യേൽ പ്രവാ​ച​ക​നും അറിയാ​മാ​യി​രു​ന്നു. (സങ്കീ. 37:29; ദാനി​യേൽ 12:2, 13 വായി​ക്കുക.) ഇനി, യേശു​വി​ന്റെ കാലത്തെ ജൂതന്മാ​രും, യഹോവ വിശ്വ​സ്‌ത​ദാ​സർക്കു “നിത്യ​ജീ​വൻ” നൽകു​മെന്നു മനസ്സി​ലാ​ക്കി​യി​രു​ന്നു. (ലൂക്കോ. 10:25; 18:18) ആ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ യേശു​വും പല പ്രാവ​ശ്യം സംസാ​രി​ച്ചി​ട്ടുണ്ട്‌. മാത്രമല്ല, യഹോവ യേശു​വി​നെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രു​ക​പോ​ലും ചെയ്‌തു.—മത്താ. 19:29; 22:31, 32; ലൂക്കോ. 18:30; യോഹ. 11:25.

മരിച്ചുപോയ മകനെ ഏലിയ പ്രവാചകൻ ഉയിർപ്പിച്ചപ്പോൾ സാരെഫാത്തിലെ വിധവ സന്തോഷത്തോടെ അവനെ സ്വീകരിക്കുന്നു.

ഏലിയ ഒരു കുട്ടിയെ ഉയിർപ്പി​ച്ചതു നമുക്ക്‌ എന്ത്‌ ഉറപ്പു​ത​രു​ന്നു? (10-ാം ഖണ്ഡിക കാണുക)

10. മുൻകാ​ല​ങ്ങ​ളി​ലെ പുനരു​ത്ഥാ​നങ്ങൾ ഏതു വസ്‌തുത തെളി​യി​ക്കു​ന്നു? (ചിത്രം കാണുക.)

10 ജീവന്റെ ഉറവായ യഹോ​വ​യ്‌ക്കു മരിച്ചു​പോ​യ​വരെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള കഴിവുണ്ട്‌. സാരെ​ഫാ​ത്തി​ലെ വിധവ​യു​ടെ മകൻ മരിച്ച​പ്പോൾ അവനെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ യഹോവ പ്രവാ​ച​ക​നായ ഏലിയയെ ശക്തീക​രി​ച്ചു. (1 രാജാ. 17:21-23) പിന്നീട്‌ ദൈവ​ത്തി​ന്റെ സഹായ​ത്താൽ എലീശ പ്രവാ​ചകൻ ഒരു ശൂനേ​മ്യ​സ്‌ത്രീ​യു​ടെ മകനെ ഉയിർപ്പി​ച്ചു. (2 രാജാ. 4:18-20, 34-37) ഇവയും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മറ്റു പുനരു​ത്ഥാ​ന​ങ്ങ​ളും, മരിച്ച​വരെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള ശക്തി യഹോ​വ​യ്‌ക്കു​ണ്ടെന്നു തെളി​യി​ക്കു​ന്നി​ല്ലേ? ഇനി, യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ആളുകളെ പുനരു​ത്ഥാ​ന​ത്തിൽ കൊണ്ടു​വ​രാ​നുള്ള ശക്തി പിതാവ്‌ തനിക്കു തന്നിട്ടു​ണ്ടെന്നു തെളി​യി​ച്ചു. (യോഹ. 11:23-25, 43, 44) ഇപ്പോൾ സ്വർഗ​ത്തി​ലാ​യി​രി​ക്കുന്ന യേശു​വിന്‌ “സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും” യഹോവ നൽകി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ‘സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രെ​യും’ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രു​മെന്ന വാഗ്‌ദാ​നം നിറ​വേ​റ്റാൻ പറ്റിയ സ്ഥാനത്താ​ണു യേശു. അന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​വർക്ക്‌ എന്നെന്നും ജീവി​ക്കാ​നുള്ള അവസര​വു​മു​ണ്ടാ​യി​രി​ക്കും.—മത്താ. 28:18; യോഹ. 5:25-29.

11. ക്രിസ്‌തു​വി​ന്റെ മോച​ന​വില എങ്ങനെ​യാ​ണു നമുക്ക്‌ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം നൽകു​ന്നത്‌?

11 തന്റെ പ്രിയ മകൻ വേദന സഹിച്ച്‌ മരിക്കാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ കാരണം യേശു​തന്നെ നമ്മളോ​ടു പറയുന്നു: “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.” (യോഹ. 3:16) മോച​ന​വി​ല​യാ​യി സ്വന്തം മകനെ നൽകി​യ​തി​ലൂ​ടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാ​നും അങ്ങനെ നിത്യ​ജീ​വൻ നേടാ​നും ഉള്ള അവസരം ദൈവം നമുക്കു തുറന്നു​തന്നു. (മത്താ. 20:28) ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തിൽ യേശു​വി​ന്റെ ബലിമ​രണം എത്ര വലുതാ​ണെന്നു പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. അദ്ദേഹം എഴുതി: “ഒരു മനുഷ്യ​നി​ലൂ​ടെ മരണം വന്നതു​പോ​ലെ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും ഒരു മനുഷ്യ​നി​ലൂ​ടെ​യാ​ണു വരുന്നത്‌. ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും.”—1 കൊരി. 15:21, 22.

12. യഹോവ എങ്ങനെ​യാ​ണു തന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്നത്‌?

12 ദൈവ​ത്തി​ന്റെ രാജ്യം വരാനും ദൈ​വേഷ്ടം ഭൂമി​യിൽ നടക്കാ​നും വേണ്ടി പ്രാർഥി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. (മത്താ. 6:9, 10) ആ ഇഷ്ടത്തിന്റെ അഥവാ ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമാ​ണു മനുഷ്യൻ ഭൂമി​യിൽ എന്നെന്നും ജീവി​ക്കുക എന്നത്‌. അതു നടപ്പാ​ക്കാൻവേണ്ടി ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യഹോവ തന്റെ മകനെ നിയമി​ച്ചി​രി​ക്കു​ന്നു. കൂടാതെ, യേശു​വി​നോ​ടൊ​പ്പം പ്രവർത്തി​ക്കാൻവേണ്ടി ഭൂമി​യിൽനിന്ന്‌ 1,44,000 ആളുകളെ ദൈവം കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​കയു​മാണ്‌.—വെളി. 5:9, 10.

13. യഹോവ ഇന്ന്‌ എന്താണു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌, അതിൽ നിങ്ങൾക്കുള്ള പങ്ക്‌ എന്താണ്‌?

13 യഹോവ ഇന്ന്‌ ഒരു ‘മഹാപു​രു​ഷാ​രത്തെ’ കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (വെളി. 7:9, 10) അവരെ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളാ​യി​രി​ക്കാൻ പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യുന്നു. (യാക്കോ. 2:8) ലോക​ത്തിൽ ഇന്ന്‌ അനേക​മാ​ളു​കൾ പരസ്‌പരം വെറു​ക്കു​ക​യും കൊ​ന്നൊ​ടു​ക്കു​ക​യും ചെയ്യു​മ്പോൾ മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട ഈ ആളുകൾ അവരുടെ മനസ്സിൽനിന്ന്‌ അത്തരം ചിന്താ​ഗ​തി​ക​ളെ​ല്ലാം മാറ്റാൻ പരമാ​വധി ശ്രമി​ക്കു​ന്നു. ഒരർഥ​ത്തിൽ അവർ തങ്ങളുടെ വാളു​കളെ കലപ്പക​ളാ​യി അടിച്ചു​തീർത്തി​രി​ക്കു​ക​യാണ്‌. (മീഖ 4:3) യുദ്ധങ്ങ​ളിൽ പങ്കെടു​ക്കു​ക​യും ആളുകളെ കൊ​ന്നൊ​ടു​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം ‘യഥാർഥ​ജീ​വൻ’ കണ്ടെത്താൻ അവർ മറ്റുള്ള​വരെ സഹായി​ക്കു​ന്നു. (1 തിമൊ. 6:19) അതിനു​വേണ്ടി സത്യ​ദൈ​വ​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചും അവർ ആളുകളെ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തി​ന്റെ പേരിൽ ചില​പ്പോൾ കുടും​ബാം​ഗ​ങ്ങൾതന്നെ അവർക്കെ​തി​രെ തിരി​ഞ്ഞേ​ക്കാം, അല്ലെങ്കിൽ സാമ്പത്തി​ക​മാ​യി ഒരുപാ​ടു നഷ്ടങ്ങൾ അവർക്കു സഹി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. പക്ഷേ അവരുടെ ആവശ്യ​ങ്ങ​ളൊ​ക്കെ നടക്കു​ന്നെന്ന്‌ യഹോ​വ​തന്നെ ഉറപ്പു​വ​രു​ത്തു​ന്നു. (മത്താ. 6:25, 30-33; ലൂക്കോ. 18:29, 30) ദൈവ​രാ​ജ്യം ഇന്ന്‌ ഒരു യാഥാർഥ്യ​മാ​ണെ​ന്നും അതു തുടർന്നും യഹോ​വ​യു​ടെ ഉദ്ദേശ്യം നടപ്പാ​ക്കു​മെ​ന്നും ആണ്‌ അതു കാണി​ക്കു​ന്നത്‌.

തൊട്ടു​മു​ന്നിൽ മനോ​ഹ​ര​മായ ഒരു ഭാവി

14-15. മരണത്തെ എന്നേക്കു​മാ​യി നീക്കം​ചെ​യ്യു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം എങ്ങനെ​യാ​ണു നടപ്പി​ലാ​കാൻപോ​കു​ന്നത്‌?

14 യേശു ഇപ്പോൾ സ്വർഗ​ത്തിൽ രാജാ​വാ​യി ഭരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം യേശു നടപ്പി​ലാ​ക്കും. (2 കൊരി. 1:20) 1914 മുതൽ യേശു തന്റെ ശത്രു​ക്കളെ കീഴട​ക്കി​ക്കൊണ്ട്‌ മുന്നേ​റു​ക​യാണ്‌. (സങ്കീ. 110:1, 2) പെട്ടെ​ന്നു​തന്നെ യേശു​വും സഹഭര​ണാ​ധി​പ​ന്മാ​രും ദുഷ്ടന്മാ​രെ​യെ​ല്ലാം നശിപ്പി​ക്കു​ക​യും തങ്ങളുടെ ജൈ​ത്ര​യാ​ത്ര പൂർത്തി​യാ​ക്കു​ക​യും ചെയ്യും.—വെളി. 6:2.

15 മരിച്ചു​പോയ ആളുകളെ യേശു​വി​ന്റെ ആയിരം​വർഷ ഭരണകാ​ലത്ത്‌ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രും. യഹോ​വയെ അനുസ​രി​ക്കാൻ തയ്യാറാ​കുന്ന എല്ലാവ​രെ​യും പൂർണ​ത​യി​ലെ​ത്താൻ സഹായി​ക്കു​ക​യും ചെയ്യും. അന്തിമ​പ​രി​ശോ​ധ​ന​യിൽ നീതി​മാ​ന്മാ​രാ​യി യഹോവ കാണുന്ന വ്യക്തികൾ “ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.” (സങ്കീ. 37:10, 11, 29) അങ്ങനെ ‘അവസാ​നത്തെ ശത്രു​വായ മരണത്തെ നീക്കം ചെയ്യും.’ എത്ര സന്തോഷം നൽകുന്ന ഒരു കാര്യ​മാണ്‌ അത്‌!—1 കൊരി. 15:26.

16. യഹോ​വയെ സേവി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കുന്ന ഏറ്റവും പ്രധാ​ന​സം​ഗതി എന്തായി​രി​ക്കണം?

16 എന്നെന്നും ജീവി​ക്കാ​നുള്ള നമ്മുടെ പ്രത്യാശ ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെന്നു നമ്മൾ ഈ ലേഖന​ത്തിൽ പഠിച്ചു. ബുദ്ധി​മു​ട്ടും പ്രയാ​സ​ങ്ങ​ളും ഉള്ള ഈ അവസാ​ന​നാ​ളു​ക​ളിൽ വിശ്വ​സ്‌ത​രാ​യി തുടരാൻ ആ പ്രത്യാശ നമ്മളെ സഹായി​ക്കും. എന്നാൽ എന്നെന്നും ജീവി​ക്കാ​നുള്ള ആഗ്രഹം​കൊണ്ട്‌ മാത്ര​മാ​യി​രി​ക്ക​രുത്‌ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നത്‌. യഹോ​വ​യോ​ടും യേശു​വി​നോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കുന്ന ഏറ്റവും പ്രധാ​ന​സം​ഗതി അവരോ​ടുള്ള സ്‌നേ​ഹ​മാ​യി​രി​ക്കണം. (2 കൊരി. 5:14, 15) ആ സ്‌നേഹം അവരെ അനുക​രി​ക്കാ​നും നമ്മുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാ​നും നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. (റോമ. 10:13-15) അങ്ങനെ യാതൊ​രു സ്വാർഥ​ത​യും കൂടാതെ ഉദാര​മാ​യി പ്രവർത്തി​ക്കാൻ നമ്മൾ പഠിക്കു​മ്പോൾ എന്നെന്നും നമ്മുടെ സുഹൃ​ത്താ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കും.—എബ്രാ. 13:16.

17. നമുക്ക്‌ ഓരോ​രു​ത്തർക്കും എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌? (മത്തായി 7:13, 14)

17 എന്നെന്നും ജീവി​ക്കു​ന്ന​വ​രോ​ടൊ​പ്പം നമ്മൾ ഉണ്ടായി​രി​ക്കു​മോ? അതിനുള്ള അവസര​ത്തി​ന്റെ വാതിൽ യഹോവ നമുക്കു തുറന്നു​ത​ന്നി​ട്ടുണ്ട്‌. എന്നാൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന ആ വഴിയിൽനിന്ന്‌ മാറാതെ അതിൽത്തന്നെ തുടരാ​നുള്ള ഉത്തരവാ​ദി​ത്വം നമ്മുടെ ഓരോ​രു​ത്ത​രു​ടേ​തു​മാണ്‌. (മത്തായി 7:13, 14 വായി​ക്കുക.) പുതിയ ഭൂമി​യി​ലെ എന്നേക്കു​മുള്ള ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? അതെക്കു​റിച്ച്‌ അടുത്ത ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • എന്നെന്നും ജീവി​ക്കാൻവേ​ണ്ടി​യാ​ണു മനുഷ്യ​നെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌?

  • മനുഷ്യർ എന്നെന്നും ജീവി​ച്ചി​രി​ക്ക​ണ​മെന്ന യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു മാറ്റ​മൊ​ന്നും വന്നിട്ടി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

  • എന്നെന്നും ജീവി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്ന​തി​ന്റെ പിന്നിലെ പ്രധാ​ന​കാ​രണം എന്തായി​രി​ക്കണം?

ഗീതം 141 ജീവൻ എന്ന അത്ഭുതം

a എന്നെന്നും ജീവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? മരണത്തെ പേടി​ക്കാ​തെ ജീവി​ക്കാ​നാ​കുന്ന ഒരു കാലം വരു​മെന്ന്‌ യഹോവ നമുക്ക്‌ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. യഹോവ വാക്കു പാലി​ക്കു​മെന്നു നമുക്ക്‌ ഉറച്ച്‌ വിശ്വ​സി​ക്കാ​നാ​കു​ന്ന​തി​ന്റെ ചില കാരണങ്ങൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

b “ബൈബി​ളി​ലെ ‘എന്നെന്നും’ എന്ന പദം” എന്ന ചതുരം കാണുക.

c ചിത്രത്തിന്റെ വിവരണം: പ്രായ​മുള്ള ഒരു സഹോ​ദരൻ പുതിയ ഭൂമി​യി​ലാ​യി​രി​ക്കു​മ്പോൾ ചെയ്യാൻ ആഗ്രഹി​ക്കുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക