വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yb17 പേ. 110
  • ജോർജിയൻ ഭാഷയിലെ ബൈബിൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജോർജിയൻ ഭാഷയിലെ ബൈബിൾ
  • യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2017
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2017
yb17 പേ. 110
ജോർജിയൻ ബൈബിളിലെ ഒരു പേജ്‌

മോക്ക്വീ-നാലു സുവി​ശേ​ഷങ്ങൾ, ജോർജി​യൻ ഭാഷയി​ലുള്ള 14-ാം നൂറ്റാ​ണ്ടി​ലെ ഒരു കൈ​യെ​ഴു​ത്തു​പ്രതി

ജോർജിയ | 1924-1990

ജോർജി​യൻ ഭാഷയി​ലെ ബൈബിൾ

ബൈബിൾ വിവർത്തനം ചെയ്യപ്പെട്ട ആദ്യകാ​ല​ഭാ​ഷ​ക​ളിൽ ഒന്നാണു ജോർജി​യൻ. അർമേ​നി​യൻ, കോപ്‌ടിക്‌, ലത്തീൻ, സുറി​യാ​നി തുടങ്ങിയ ഭാഷക​ളി​ലേക്കു പരിഭാഷ നടത്തിയ കാലത്തു​ത​ന്നെ​യാ​ണു ജോർജി​യൻ പരിഭാ​ഷ​യും നടന്നത്‌. സുവി​ശേ​ഷ​ങ്ങ​ളു​ടെ​യും പൗലോ​സി​ന്റെ ലേഖന​ങ്ങ​ളു​ടെ​യും സങ്കീർത്ത​ന​ങ്ങ​ളു​ടെ​യും പുരാ​ത​ന​ജോർജി​യൻ ഭാഷയി​ലുള്ള കൈ​യെ​ഴു​ത്തു​പ്ര​തി​കൾക്ക്‌ എ.ഡി. അഞ്ചാം നൂറ്റാ​ണ്ടോ അതിനു മുമ്പോ വരെയുള്ള പഴക്കമുണ്ട്‌. തുടർന്നു​വന്ന നൂറ്റാ​ണ്ടു​ക​ളിൽ ജോർജി​യൻ ഭാഷയി​ലേ​ക്കുള്ള ബൈബി​ളി​ന്റെ പരിഭാ​ഷ​യും അവയുടെ പകർപ്പെ​ടു​പ്പും വർധിച്ചു. തത്‌ഫ​ല​മാ​യി വ്യത്യസ്‌ത​ഭാ​ഷാ​ന്ത​ര​ങ്ങ​ളും ലഭ്യമാ​യി.a

ജോർജി​യ​യി​ലെ ആളുക​ളു​ടെ സാംസ്‌കാ​രി​ക​മൂ​ല്യ​ങ്ങ​ളെ​യും സാഹി​ത്യ​കൃ​തി​ക​ളെ​യും ഗണ്യമായ അളവിൽ ബൈബിൾ സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ അഞ്ചാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ എഴുത​പ്പെട്ട, ശൂശാ​നിക്ക്‌ രാജ്ഞി​യു​ടെ കദനക​ഥ​യിൽ ബൈബി​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളും ബൈബിൾവി​വ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പരാമർശ​ങ്ങ​ളും ഉണ്ടായി​രു​ന്നു. ഏകദേശം 1220-ൽ കവിയായ ഷോട്ടാ റുസ്‌താ​വേലി രചിച്ച വെക്കിസ്‌ക്കോ​സാ​നി (പുലി​ത്തോ​ല​ണിഞ്ഞ പടയാളി) എന്ന ഇതിഹാ​സ​കാ​വ്യ​ത്തിൽ ക്രിസ്‌ത്യാ​നി​ക​ളു​ടെ ധാർമി​ക​മൂ​ല്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രതി​പാ​ദി​ച്ചി​ട്ടുണ്ട്‌. അതിൽ സുഹൃ​ദ്‌ബന്ധം, ഔദാ​ര്യം, അപരി​ചി​ത​രോ​ടുള്ള സ്‌നേഹം എന്നീ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്നു. അവയെ​ല്ലാം ഇന്നും ജോർജി​യൻ ജനതയു​ടെ​യി​ട​യിൽ അംഗീ​ക​രി​ക്ക​പ്പെ​ടുന്ന ധാർമി​ക​മൂ​ല്യ​ങ്ങ​ളാണ്‌.

a കൂടുതൽ വിവര​ങ്ങൾക്ക്‌, 2013 ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌), “നൂറ്റാ​ണ്ടു​ക​ളാ​യി മറഞ്ഞു​കി​ടന്ന ഒരു നിധി” എന്ന ലേഖനം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക