ജോർജിയ
യേശുവിന്റെ ദൃഷ്ടാന്തത്തിലെ, പുളിപ്പിക്കാൻ ഉപയോഗിക്കുന്ന മാവ് പ്രവർത്തിക്കുന്നതു പോലെയാണു ജോർജിയയിൽ ദൈവരാജ്യസന്ദേശം വ്യാപിച്ചത്. (മത്താ. 13:33) പുളിമാവിന്റെ കാര്യത്തിലെന്നപോലെ ആത്മീയവളർച്ച തുടക്കത്തിൽ അത്ര ദൃശ്യമായിരുന്നില്ല. എന്നാൽ പെട്ടെന്നുതന്നെ അതു പരക്കെ വ്യാപിക്കുകയും അനേകം ആളുകളുടെ ജീവിതത്തിനു മാറ്റം വരുത്തുകയും ചെയ്തു.
ജോർജിയയിലെ ദൈവജനം “അനുകൂലകാലത്തും പ്രതികൂലകാലത്തും” കാണിച്ച സ്നേഹം, വിശ്വാസം, വിശ്വസ്തത, ധൈര്യം, ഉത്സാഹം, സന്നദ്ധത തുടങ്ങിയ ഗുണങ്ങളെക്കുറിച്ചുള്ള പ്രചോദനവും പ്രോത്സാഹനവും പകരുന്ന വിവരണം വായിക്കുക.—2 തിമൊ. 4:2.