വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 3
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ശലോ​മോൻ ദേവാ​ലയം പണിയാൻ തുടങ്ങു​ന്നു (1-7)

      • അതിവി​ശു​ദ്ധ​മു​റി (8-14)

      • രണ്ടു ചെമ്പു​തൂ​ണു​കൾ (15-17)

2 ദിനവൃത്താന്തം 3:1

ഒത്തുവാക്യങ്ങള്‍

  • +ഉൽ 22:2, 14
  • +2ശമു 24:25; 1ദിന 21:18
  • +1രാജ 6:1, 37
  • +2ശമു 24:18; 1ദിന 21:22

2 ദിനവൃത്താന്തം 3:3

അടിക്കുറിപ്പുകള്‍

  • *

    സാധാരണഗതിയിൽ ഒരു മുഴം എന്നത്‌ 44.5 സെ.മീ. (17.5 ഇഞ്ച്‌) ആണ്‌. എന്നാൽ ചിലരു​ടെ അഭി​പ്രാ​യ​ത്തിൽ, “പണ്ടു നിലവി​ലു​ണ്ടാ​യി​രുന്ന അളവ്‌” എന്നതു കുറച്ചു​കൂ​ടി വലിയ ഒരു മുഴക്ക​ണ​ക്കി​നെ, 51.8 സെ.മീ. (20.4 ഇഞ്ച്‌) വരുന്ന ഒരു കണക്കിനെ, ആണ്‌ കുറി​ക്കു​ന്നത്‌. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:2

2 ദിനവൃത്താന്തം 3:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമാന്ത​ര​മാ​യി.”

  • *

    ചില പുരാതന കൈ​യെഴു​ത്തുപ്രതി​കളിൽ “120” എന്നാണു കാണു​ന്നത്‌. എന്നാൽ മറ്റു കൈ​യെഴു​ത്തുപ്രതി​കളിലും ചില ബൈ​ബിൾ​പരി​ഭാഷ​കളിലും “20 മുഴം” എന്നു കാണുന്നു.

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:3

2 ദിനവൃത്താന്തം 3:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വലിയ ഭവനത്തിൽ.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, വിശു​ദ്ധത്തെ കുറി​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:15, 22
  • +1രാജ 6:29
  • +1രാജ 6:21

2 ദിനവൃത്താന്തം 3:6

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:2, 8
  • +1ദിന 29:3, 4

2 ദിനവൃത്താന്തം 3:7

ഒത്തുവാക്യങ്ങള്‍

  • +പുറ 26:29
  • +പുറ 26:1; 1രാജ 6:29

2 ദിനവൃത്താന്തം 3:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അതിവി​ശു​ദ്ധ​ഭ​വനം.”

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 26:33; 1രാജ 8:6; എബ്ര 9:24
  • +1രാജ 6:20

2 ദിനവൃത്താന്തം 3:9

അടിക്കുറിപ്പുകള്‍

  • *

    ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

2 ദിനവൃത്താന്തം 3:10

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:23-28

2 ദിനവൃത്താന്തം 3:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:6; 1ദിന 28:18

2 ദിനവൃത്താന്തം 3:13

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, വിശു​ദ്ധ​ത്തി​ന്‌.

2 ദിനവൃത്താന്തം 3:14

ഒത്തുവാക്യങ്ങള്‍

  • +മത്ത 27:51; എബ്ര 10:19, 20
  • +പുറ 26:31, 33

2 ദിനവൃത്താന്തം 3:15

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:13
  • +1രാജ 7:15-22; 2രാജ 25:17; 2ദിന 4:11-13; യിര 52:22, 23

2 ദിനവൃത്താന്തം 3:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വടക്കും.”

  • *

    അഥവാ “തെക്കും.”

  • *

    അർഥം: “അവൻ (അതായത്‌ യഹോവ) ദൃഢമാ​യി ഉറപ്പി​ക്കട്ടെ.”

  • *

    “ശക്തിയിൽ” എന്നായി​രി​ക്കാം അർഥം.

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 3:1ഉൽ 22:2, 14
2 ദിന. 3:12ശമു 24:25; 1ദിന 21:18
2 ദിന. 3:11രാജ 6:1, 37
2 ദിന. 3:12ശമു 24:18; 1ദിന 21:22
2 ദിന. 3:31രാജ 6:2
2 ദിന. 3:41രാജ 6:3
2 ദിന. 3:51രാജ 6:15, 22
2 ദിന. 3:51രാജ 6:29
2 ദിന. 3:51രാജ 6:21
2 ദിന. 3:61ദിന 29:2, 8
2 ദിന. 3:61ദിന 29:3, 4
2 ദിന. 3:7പുറ 26:29
2 ദിന. 3:7പുറ 26:1; 1രാജ 6:29
2 ദിന. 3:8പുറ 26:33; 1രാജ 8:6; എബ്ര 9:24
2 ദിന. 3:81രാജ 6:20
2 ദിന. 3:101രാജ 6:23-28
2 ദിന. 3:111രാജ 8:6; 1ദിന 28:18
2 ദിന. 3:14മത്ത 27:51; എബ്ര 10:19, 20
2 ദിന. 3:14പുറ 26:31, 33
2 ദിന. 3:152രാജ 25:13
2 ദിന. 3:151രാജ 7:15-22; 2രാജ 25:17; 2ദിന 4:11-13; യിര 52:22, 23
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 3:1-17

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

3 പിന്നെ ശലോ​മോൻ യരുശ​ലേ​മി​ലെ മോരിയ പർവത​ത്തിൽ,+ യഹോവ ശലോ​മോ​ന്റെ അപ്പനായ ദാവീ​ദി​നു പ്രത്യ​ക്ഷ​നായ സ്ഥലത്ത്‌,+ യഹോ​വ​യു​ടെ ഭവനം പണിയാൻതു​ടങ്ങി.+ ദാവീദ്‌ യബൂസ്യ​നായ ഒർന്നാന്റെ മെതി​ക്ക​ള​ത്തിൽ ഒരുക്കിയ സ്ഥലത്താണു ശലോ​മോൻ അതു പണിതത്‌.+ 2 ഭരണത്തിന്റെ നാലാം വർഷം രണ്ടാം മാസം രണ്ടാം ദിവസം ശലോ​മോൻ പണി ആരംഭി​ച്ചു. 3 സത്യദൈവത്തിന്റെ ഭവനത്തി​നു​വേണ്ടി ശലോ​മോൻ ഇട്ട+ അടിത്ത​റ​യു​ടെ നീളം 60 മുഴവും വീതി 20 മുഴവും ആയിരു​ന്നു. പണ്ടു നിലവി​ലു​ണ്ടാ​യി​രുന്ന അളവനുസരിച്ചുള്ള* കണക്കാണ്‌ ഇത്‌. 4 മുൻവശത്തുള്ള മണ്ഡപത്തി​ന്റെ നീളം ഭവനത്തി​ന്റെ വീതിക്കു തുല്യമായി* 20 മുഴമാ​യി​രു​ന്നു. അതിന്റെ ഉയരം 20 മുഴം.* അതിന്റെ ഉൾവശം ശലോ​മോൻ തനിത്ത​ങ്കം​കൊണ്ട്‌ പൊതി​ഞ്ഞു.+ 5 വലിയ മുറിയിൽ* ജൂനി​പ്പർപ്പ​ല​കകൾ പതിപ്പി​ച്ചിട്ട്‌ അവ മേത്തര​മായ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു.+ അത്‌ ഈന്തപ്പ​ന​യു​ടെ രൂപങ്ങളും+ ചങ്ങലകളും+ കൊണ്ട്‌ അലങ്കരി​ക്കു​ക​യും ചെയ്‌തു. 6 ഭവനം വിലപി​ടി​പ്പുള്ള മനോ​ഹ​ര​മായ കല്ലുകൾകൊ​ണ്ട്‌ അലങ്കരി​ച്ചു.+ പർവയ്യീ​മിൽനിന്ന്‌ കൊണ്ടു​വന്ന സ്വർണ​മാ​ണു പണിക്ക്‌ ഉപയോ​ഗി​ച്ചത്‌.+ 7 കഴുക്കോലുകളും വാതിൽപ്പ​ടി​ക​ളും ചുവരു​ക​ളും വാതി​ലു​ക​ളും സഹിതം ഭവനം മുഴുവൻ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു.+ ചുവരു​ക​ളിൽ കെരൂ​ബു​ക​ളെ​യും കൊത്തി​വെച്ചു.+

8 പിന്നെ ശലോ​മോൻ അതിവിശുദ്ധമുറി* ഉണ്ടാക്കി.+ അതിന്റെ നീളം ഭവനത്തി​ന്റെ വീതിക്കു തുല്യ​മാ​യി 20 മുഴമാ​യി​രു​ന്നു. അതിന്റെ വീതി​യും 20 മുഴമാ​യി​രു​ന്നു. മേത്തര​മായ 600 താലന്തു* സ്വർണം​കൊണ്ട്‌ ആ മുറി പൊതി​ഞ്ഞു.+ 9 ആണികൾക്കുവേണ്ടി 50 ശേക്കെൽ* സ്വർണം ഉപയോ​ഗി​ച്ചു. മുകളി​ലത്തെ മുറി​ക​ളും സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു.

10 തുടർന്ന്‌ അതിവി​ശു​ദ്ധ​മു​റി​യിൽ കെരൂ​ബു​ക​ളു​ടെ രണ്ടു ശില്‌പങ്ങൾ ഉണ്ടാക്കി അവ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു.+ 11 കെരൂബുകളുടെ ചിറകു​ക​ളു​ടെ മൊത്തം നീളം+ 20 മുഴമാ​യി​രു​ന്നു. ഒന്നാമത്തെ കെരൂ​ബി​ന്റെ ഒരു വശത്തെ ചിറകി​ന്റെ നീളം അഞ്ചു മുഴം. അതിന്റെ അറ്റം ഭവനത്തി​ന്റെ ചുവരിൽ തൊട്ടി​രു​ന്നു. മറ്റേ ചിറകും അഞ്ചു മുഴം. അതിന്റെ അറ്റമാ​കട്ടെ രണ്ടാമത്തെ കെരൂ​ബി​ന്റെ ഒരു ചിറകിൽ തൊട്ടി​രു​ന്നു. 12 രണ്ടാമത്തെ കെരൂ​ബി​ന്റെ ഒരു വശത്തെ ചിറകി​ന്റെ നീളം അഞ്ചു മുഴം. അതിന്റെ അറ്റം ഭവനത്തി​ന്റെ മറുവ​ശത്തെ ചുവരിൽ തൊട്ടി​രു​ന്നു. മറ്റേ ചിറകി​നും അഞ്ചു മുഴം നീളമു​ണ്ടാ​യി​രു​ന്നു. അതിന്റെ അറ്റമാ​കട്ടെ ആദ്യത്തെ കെരൂ​ബി​ന്റെ ചിറകിൽ തൊട്ടി​രു​ന്നു. 13 കെരൂബുകളുടെ വിടർത്തി​പ്പി​ടിച്ച ചിറകു​ക​ളു​ടെ ആകെ നീളം 20 മുഴം. നിൽക്കുന്ന വിധത്തിൽ, അകത്തേക്ക്‌* അഭിമു​ഖ​മാ​യാണ്‌ അവയെ സ്ഥാപി​ച്ചി​രു​ന്നത്‌.

14 നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, രക്തവർണ​ത്തി​ലുള്ള നൂൽ, മേത്തര​മായ തുണി എന്നിവ​കൊണ്ട്‌ ശലോ​മോൻ തിരശ്ശീ​ല​യും ഉണ്ടാക്കി.+ അതിൽ കെരൂ​ബു​ക​ളു​ടെ രൂപങ്ങൾ നെയ്‌തി​രു​ന്നു.+

15 പിന്നെ ശലോ​മോൻ ഭവനത്തി​ന്റെ മുൻഭാ​ഗത്ത്‌ 35 മുഴം നീളമുള്ള രണ്ടു തൂണുകൾ ഉണ്ടാക്കി.+ അവയ്‌ക്കു മുകളി​ലുള്ള മകുടങ്ങൾ ഓരോ​ന്നി​നും അഞ്ചു മുഴം ഉയരമു​ണ്ടാ​യി​രു​ന്നു.+ 16 മാലകൾപോലെ ചങ്ങലകൾ ഉണ്ടാക്കി അവ തൂണു​ക​ളു​ടെ മുകളിൽ പിടി​പ്പി​ച്ചു. 100 മാതള​പ്പ​ഴങ്ങൾ ഉണ്ടാക്കി അവ ചങ്ങലക​ളിൽ പിടി​പ്പി​ക്കു​ക​യും ചെയ്‌തു. 17 ആ തൂണുകൾ ദേവാ​ല​യ​ത്തി​ന്റെ മുന്നിൽ ഇടതും* വലതും* ആയി സ്ഥാപിച്ചു. വലതു​വ​ശത്തെ തൂണിനു യാഖീൻ* എന്നും ഇടതു​വ​ശത്തെ തൂണിനു ബോവസ്‌* എന്നും പേരിട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക