-
പുറപ്പാട് 25:17-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “തനിത്തങ്കംകൊണ്ട് ഒരു മൂടി ഉണ്ടാക്കണം. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.+ 18 സ്വർണംകൊണ്ടുള്ള രണ്ടു കെരൂബുകൾ നീ ഉണ്ടാക്കണം.+ മൂടിയുടെ രണ്ട് അറ്റത്തുമായി ചുറ്റികകൊണ്ട് അടിച്ച് അവ ഉണ്ടാക്കണം. 19 മൂടിയുടെ ഓരോ അറ്റത്തും ഓരോ കെരൂബു വീതം രണ്ട് അറ്റത്തും കെരൂബുകളെ ഉണ്ടാക്കണം. 20 കെരൂബുകൾ അവയുടെ രണ്ടു ചിറകുകളും മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്‌ത്തുന്ന രീതിയിൽ വിരിച്ചുപിടിച്ചിരിക്കണം.+ രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരിക്കണം. കെരൂബുകളുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരിക്കണം.
-