-
പുറപ്പാട് 4:14-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ യഹോവ മോശയോടു വല്ലാതെ കോപിച്ചു. ദൈവം പറഞ്ഞു: “നിനക്കൊരു സഹോദരനില്ലേ, ലേവ്യനായ അഹരോൻ?+ അവനു നന്നായി സംസാരിക്കാൻ കഴിയുമെന്ന് എനിക്ക് അറിയാം. അവൻ ഇപ്പോൾ നിന്നെ കാണാൻ ഇങ്ങോട്ടു വരുന്നുണ്ട്. നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആഹ്ലാദിക്കും.+ 15 നീ അവനോടു സംസാരിച്ച് എന്റെ വാക്കുകൾ അവനു പറഞ്ഞുകൊടുക്കണം.+ നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ എന്താണു ചെയ്യേണ്ടതെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കും. 16 അവൻ നിനക്കുവേണ്ടി ജനത്തോടു സംസാരിക്കും. അവൻ നിന്റെ വക്താവായിരിക്കും; നീയോ അവനു ദൈവത്തെപ്പോലെയും.*+
-