-
പുറപ്പാട് 8:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അവർ അങ്ങനെ ചെയ്‌തു. അഹരോൻ കൈയിലിരുന്ന വടി നീട്ടി നിലത്തെ പൊടിയിൽ അടിച്ചു. അപ്പോൾ കൊതുകുകൾ വന്ന് മനുഷ്യരെയും മൃഗങ്ങളെയും പൊതിഞ്ഞു. നിലത്തെ പൊടി മുഴുവൻ ഈജിപ്ത് ദേശത്തെങ്ങും കൊതുകുകളായി മാറി.+ 18 മന്ത്രവാദികൾ അവരുടെ ഗൂഢവിദ്യ ഉപയോഗിച്ച്+ അതുപോലെതന്നെ കൊതുകുകളെ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അവർക്കു സാധിച്ചില്ല. കൊതുകുകൾ വന്ന് മനുഷ്യരെയും മൃഗങ്ങളെയും പൊതിഞ്ഞു.
-
-
2 തിമൊഥെയൊസ് 3:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 യന്നേസും യംബ്രേസും മോശയോട് എതിർത്തുനിന്നതുപോലെ ഈ പുരുഷന്മാരും സത്യത്തെ എതിർക്കുന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷിച്ചതാണ്. വിശ്വാസത്തിൽ നടക്കാത്തതുകൊണ്ട് ദൈവത്തിന്റെ അംഗീകാരവും അവർക്കില്ല.
-