-
പുറപ്പാട് 3:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 എന്നാൽ കരുത്തുറ്റ ഒരു കൈ നിർബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ പോകാൻ അനുവദിക്കില്ലെന്ന്+ എനിക്കു നന്നായി അറിയാം. 20 അതുകൊണ്ട് എനിക്ക് എന്റെ കൈ നീട്ടി ഈജിപ്തിനെ പ്രഹരിക്കേണ്ടിവരും. അവിടെ ചെയ്യാനിരിക്കുന്ന സകല തരം അത്ഭുതപ്രവൃത്തികളിലൂടെയും ഞാൻ ഈജിപ്തിനെ അടിക്കും. അതിനു ശേഷം അവൻ നിങ്ങളെ പറഞ്ഞയയ്ക്കും.+
-
-
പുറപ്പാട് 10:8-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുത്ത് തിരികെ കൊണ്ടുവന്നു. ഫറവോൻ അവരോടു പറഞ്ഞു: “പോയി നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കൂ. എന്നാൽ ആരൊക്കെയാണു പോകുന്നത്?” 9 അപ്പോൾ മോശ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കാനാണു+ പോകുന്നത്. അതുകൊണ്ട്, ഞങ്ങളുടെ ചെറുപ്പക്കാരെയും പ്രായമായവരെയും പുത്രീപുത്രന്മാരെയും ആടുമാടുകളെയും+ ഞങ്ങൾ ഒപ്പം കൊണ്ടുപോകും.” 10 എന്നാൽ ഫറവോൻ അവരോടു പറഞ്ഞു: “അഥവാ ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ+ യഹോവ നിങ്ങളോടുകൂടെയുണ്ടെന്നു തീർച്ച! എന്തായാലും നിങ്ങൾക്ക് എന്തോ ദുരുദ്ദേശ്യമുണ്ടെന്നു വ്യക്തമാണ്. 11 വേണ്ടാ! യഹോവയെ സേവിക്കാൻ നിങ്ങളുടെ പുരുഷന്മാർ മാത്രം പോയാൽ മതി. അതായിരുന്നല്ലോ നിങ്ങളുടെ അപേക്ഷ.” ഇതു പറഞ്ഞ് ഫറവോൻ അവരെ തന്റെ മുന്നിൽനിന്ന് ആട്ടിയോടിച്ചു.
-