-
പുറപ്പാട് 24:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ പർവതത്തിൽ എന്റെ അടുത്തേക്കു കയറിവന്ന് അവിടെ നിൽക്കുക. അവരുടെ പ്രബോധനത്തിനായുള്ള നിയമവും കല്പനയും ഞാൻ കൽപ്പലകകളിൽ എഴുതി നിനക്കു തരും.”+ 13 അപ്പോൾ, മോശയും പരിചാരകനായ യോശുവയും+ എഴുന്നേറ്റു. മോശ സത്യദൈവത്തിന്റെ പർവതത്തിൽ കുറെക്കൂടി മുകളിലേക്കു കയറിപ്പോയി.+
-
-
1 രാജാക്കന്മാർ 19:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അങ്ങനെ ഏലിയ എഴുന്നേറ്റ് തിന്നുകയും കുടിക്കുകയും ചെയ്‌തു. ആ ഭക്ഷണത്തിന്റെ ബലംകൊണ്ട് 40 പകലും 40 രാത്രിയും യാത്ര ചെയ്‌ത് സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.
9 അവിടെ ഒരു ഗുഹയിൽ+ രാത്രിതാമസിച്ചു. അപ്പോൾ ഏലിയയ്ക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു. ദൈവം അവനോട്, “ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു.
-